പാരീസ് ആക്രമണം: യൂറോപ്പിലെ കുടിയേറ്റ വിരുദ്ധ വലതുപക്ഷ വിഭാഗങ്ങള്‍ ശക്തിപ്പെടുന്നു

പാരീസ് ആക്രമണത്തെ തുടര്‍ന്ന് കുടിയേറ്റത്തിനെതിരേയും അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നു നല്‍കുകയും ചെയ്യുന്ന യൂറോപ്യന്‍ നിലപാട് ശക്തമായി വിമര്‍ശിക്കപ്പെടുന്നു. കുടിയേറ്റ വിരുദ്ധ വലതു പക്ഷ കക്ഷികള്‍ ശക്തി പ്രാപിക്കുകയും തുറന്ന അതിര്‍ത്തി നയത്തെ ന്യായീകരിക്കാന്‍ സര്‍ക്കാരുകള്‍ പാടുപെടുകയും ചെയ്യുന്നു. സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളോടൊപ്പം ഭീകരവാദികള്‍ നുഴഞ്ഞു കയറുമെന്ന് വലതുപക്ഷം വാദിച്ചിരുന്നു. അതിനാല്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതില്‍ മൃദു സമീപനം സ്വീകരിക്കരുതെന്നും ഇതു പിന്നീട് അപകടകരമാകുമെന്നും വലതു പക്ഷം നിലപാട് സ്വീകരിച്ചിരുന്നു. നവംബര്‍ 13ലെ പാരീസ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുക്കുകയും … Read more

‘മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടണം, കുടിയേറ്റക്കാരും അഭയാര്‍ഥികളും രാജ്യത്തിന് അപകടം’

പാരീസ്: മുസ്ലിം പള്ളികള്‍ അടച്ചു പൂട്ടണമെന്നും യാഥാസ്ഥിതികരായ മുസ്ലിം മത വിശ്വാസികളെ ഉന്മൂലനം ചെയ്യണമെന്നും ഫ്രഞ്ച് വലതു പക്ഷ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ നാഷണല്‍ ഫ്രണ്ട് നേതാവ് മാരി ലി പെന്‍. പാരീസ് ആക്രമണത്തിനു ശേഷം ട്വിറ്ററിലാണ് മാരി ലീയുടെ പ്രതികരണം. വരുന്ന തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് മാരിയുടേത്. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരുെടയും സംശയിക്കപ്പെടുന്നവരുടെയും പൗരത്വ റദ്ദാക്കുന്നതിന് ഫ്രഞ്ച് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മാരി ആവശ്യപ്പെട്ടു. ഈ വര്‍ഷം ആറാം തവണയാണ് ഇസ്ലാമിക … Read more

പാരിസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ട്

ദില്ലി: പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന ഐഎസ് നേതാവ് അബ്ദുല്‍ ഹമീദ് അബു ഔദ് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകള്‍. മൊറോക്കോ വംശജനായ ഈ 28കാരന്‍ ബ്രസ്സല്‍സ് നിവാസിയാണ്. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഫ്രാങ്കോ റിച്ചിയറാണ് ഈ സൂചന നല്‍കിയത്. വടക്കന്‍ പാരിസിലെ സെയിന്റ് ഡെനിസ് മേഖലയിലെ ഒരു ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്നാണ് വിവരമെന്ന് അംബാസഡര്‍ അറിയിച്ചു. പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹമീദ് ഒളിച്ചിരിക്കുന്നുവെന്ന് കരുതുന്ന ഫ്‌ലാറ്റില്‍ ഇന്ന് … Read more

ഫ്രഞ്ച്-റഷ്യന്‍ വ്യോമാക്രമണം: സിറിയയില്‍ 33 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ബെയ്‌റൂട്ട്: വടക്കന്‍ സിറിയയില്‍ ഫ്രഞ്ച്-റഷ്യന്‍ യുദ്ധവിമാനങ്ങള്‍ 72 മണിക്കൂറിനിടെ നടത്തിയ വ്യോമാക്രമണങ്ങളില്‍ 33 ഭീകരര്‍ കൊല്ലപ്പെട്ടു. ഐഎസിന്റെ ശക്തികേന്ദ്രമായ റാഖയിലെ ഭീകരസങ്കേതങ്ങളിലും ആയുധ കേന്ദ്രങ്ങളിലുമായിരുന്നു ആക്രമണം. ബോംബിംഗില്‍ നിരവധി ഭീകരര്‍ക്കു പരിക്കേറ്റതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഡയറക്ടര്‍ അബ്ദല്‍ റഹ്മാന്‍ അറിയിച്ചു. പാരീസില്‍ 129 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു പിന്നാലെയാണു ഫ്രാന്‍സ് സിറിയയില്‍ വ്യോമാക്രമണം ശക്തമാക്കിയത്. വിദൂര പ്രഹരശേഷിയുള്ള ബോംബുകളും കടലില്‍നിന്നു വിക്ഷേപിക്കാന്‍ സാധിക്കുന്ന മിസൈലുകളും റഷ്യന്‍ സൈന്യം ആക്രമണത്തിന് ഉപയോഗിക്കുന്നുണ്ട്. ഈജിപ്തില്‍ റഷ്യന്‍ … Read more

ഐഎസ് ആഭിമുഖ്യം: 150 പേര്‍ സര്‍ക്കാര്‍ നിരീക്ഷണത്തില്‍

  ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്നവരെന്നു കരുതുന്ന 150 യുവതീയുവാക്കള്‍ ദേശീയ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരില്‍ കൂടുതല്‍പേരും ദക്ഷിണേന്ത്യയില്‍നിന്നുള്ളവരാണ്. സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളവരില്‍ ചിലര്‍ ഓണ്‍ലൈന്‍ വഴി ഐഎസ് സംഘടനാ ആശയപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇറാക്ക്, സിറിയ എന്നിവിടങ്ങളില്‍ ഐഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായി 23 ഇന്ത്യക്കാര്‍ രാജ്യംവിട്ടു. ഇതില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഐഎസില്‍ ആകൃഷ്ടരായി രാജ്യംവിടാനൊരുങ്ങിയ 30 പേരെ ഇതുവരെ സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട … Read more

ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭ സംഗീകാരം നല്‍കി

  ന്യൂഡല്‍ഹി: ജന്‍ ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭ സംഗീകാരം നല്‍കി. ബില്‍ അടുത്തയാഴ്ച ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിച്ചേക്കും. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാന്‍ വൈകുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനുനേരെ ബിജെപി എംഎല്‍എമാര്‍ നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇന്നാരംഭിച്ച നിയമസഭാ സെഷനിലായിരുന്നു നാടകീയസംഭവങ്ങള്‍. ഇതിനു തൊട്ടുപിന്നാലെയാണ് ജന്‍ ലോക്പാല്‍ ബില്ലിന് ഡല്‍ഹി നിയമസഭ സംഗീകാരം നല്‍കിയത്. അധികാരത്തിലെത്തിയാല്‍ ജന്‍ ലോക്പാല്‍ ബില്‍ പാസാക്കുമെന്നതായിരുന്നു ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചാരണം. -എജെ-

പാരീസില്‍ വീണ്ടും വെടിയൊച്ചകള്‍; പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു, ഏഴുപേര്‍ അറസ്റ്റില്‍

പാരീസ്: ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പ് വടക്കന്‍ പാരീസിലെ ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തില്‍ പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ഹമീദ് അബൗദി ഒളിവിലിരിക്കുന്നതായി സംശയിച്ച് ഇന്നു പുലര്‍ച്ചെ പോലീസ് നടത്തിയ തെരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ ഒരു വനിതയും ഉണ്ട്. സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡിനിടെ വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഭീകരരെന്ന് സംശയിക്കുന്ന ഏഴുപേരെ പൊലീസ് പിടികൂടി. പാരീസിന്റെ വടക്കന്‍ പ്രദേശമായ സെന്റ് ഡെന്നീസിലാണ് വെടിവയ്പ്പുണ്ടായത്. വെള്ളിയാഴ്ച നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് … Read more

പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ പിടിയിലായെന്നു സൂചന

  ??????: ?????? ?????????????????? ???????????????? ???????????? ????? ????????????? ????. ?????????? ???????? ????????? ??????? ??????? ???????? ????????? ?????? ?????? ??????????? ????????????????. ? ??????????????? ????? ?????????????? ??????? ???????????? ????????????? ??????. ???????? ?????????????? ???????? ??????????????. ?????? ?????????? ????? ?????????????? ????? ??????? ????? ???????. ????????????????? ??? ??????? ?????. ????? ?? ???????????? ??????? ???? ??????????????. ?????????? ???????????? ?????? ???? ?????? … Read more

പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബൗദിയ്ക്കായുള്ള റെയ്ഡിനിടെ പാരീസില്‍ വീണ്ടും വെടിവയ്പ്; രണ്ടു മരണം

പാരീസ്: ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുമ്പ് വടക്കന്‍ പാരീസിലെ ദേശീയ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തില്‍ പാരീസ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുള്‍ഹമീദ് അബൗദി ഒളിവിലിരിക്കുന്നതായി സംശയിച്ച് ഇന്നു പുലര്‍ച്ചെ പോലീസ് നടത്തിയ തെരച്ചിലിനിടെയുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പൊലീസ് റെയ്ഡിനിടയില്‍ ഭീകരര്‍ വീണ്ടും വെടിവെയ്ക്കുകയായിരുന്നു. രണ്ട് ഭീകരര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ ഒരു വനിതയും ഉണ്ട്. സ്വയം തീ കൊളുത്തിയാണ് ചാവേര്‍ വനിത കൊല്ലപ്പെട്ടത്. ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് പിടികൂടി. പാരീസിന്റെ … Read more

ജര്‍മനിയില്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി: ഫുട്‌ബോള്‍ മത്സരം ഉപേക്ഷിച്ചു

  ഹനോവര്‍: ജര്‍മനിയിലെ ഹനോവര്‍ സ്റ്റേഡിയത്തില്‍ ബോംബ് ഭീഷണി. ജര്‍മനി-ഹോളണ്ട് സൗഹൃദ മത്സരം നടക്കുന്നതിനു മുമ്പായാണു സ്റ്റേഡിയത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വച്ചിട്ടുള്ള വിവരം പോലീസിനു ലഭിച്ചത്. സംഭവത്തെ തുടര്‍ന്നു സ്റ്റേഡിയത്തില്‍ നിന്ന് ആരാധകരെ ഒഴിപ്പിച്ചതായി ഹനോവര്‍ പോലീസ് മേധാവി വോള്‍ക്കര്‍ ക്ലൂവ് പറഞ്ഞു. ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ അടക്കം ഉന്നത നേതാക്കള്‍ മത്സരം വീക്ഷിക്കാനായി എത്താനിരിക്കെയാണു സംഭവം. ഇരുടീമിന്റെയും താരങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ച ജര്‍മനി-ഫ്രാന്‍സ് സൗഹൃദ മത്സരം നടക്കുന്നതിനിടെയാണു പാരീസില്‍ … Read more