സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

  ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സുനന്ദയുടെ ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായത്തോടെയാണ് ആന്തരികാവയവ പരിശോധന അന്വേഷണ സംഘം നടത്തിയത്. തരൂരിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. തരൂരിനെ ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. -എജെ-

ലിംഗസമത്വ സൂചിക…ഇന്ത്യ മുന്നോട്ട്

ജനീവ : ഭരണരംഗത്തെ വനിതാ പ്രാതിനിധ്യത്തിന് ഇന്ത്യയ്ക്കു അംഗീകാരം. 145 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയുള്ള ലിംഗ സമത്വ സൂചികയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി. ലോക സാമ്പത്തിക ഫോറത്തിന്റെ പട്ടികയില്‍ 108–ാം സ്ഥാനത്തേക്കാണ് ഇന്ത്യ ഉയര്‍ന്നത്. 114–ാം സ്ഥാനത്തായിരുന്നു കഴിഞ്ഞവര്‍ഷം. രാഷ്ട്രീയരംഗത്തു വനിതാ പ്രാതിനിധ്യം മെച്ചപ്പെടുത്തിയതാണ് ഇന്ത്യയുടെ സ്ഥാനക്കയറ്റത്തിനിടയാക്കിയത്. മന്ത്രിപദവിയിലെ വനിതാ പ്രാതിനിധ്യം രണ്ടിരട്ടിയിലേറെയാക്കി. മേഖലയില്‍ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി ഇന്ത്യയ്ക്കാണെന്നാണു ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക പങ്കാളിത്തത്തില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കുന്ന കാര്യത്തില്‍ ഏറ്റവും … Read more

യുഎസില്‍ സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ ബില്‍ പാസാക്കി

വാഷിംങ്ടണ്‍: സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളുടെ എണ്ണം നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്ള പുതിയ ബില്ല് അമേരിക്കന്‍ പ്രതിനിധി സഭ പാസാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച ബില്ലിനെ നിരവധി ഡെമോക്രാറ്റുകളും പിന്തുണച്ചു. പാരീസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ബില്ല് മുന്നോട്ട് വച്ചിരിക്കുന്നത്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള പൗരന്‍മാര്‍ക്ക് അഭയം നല്‍കുന്നതിന് കര്‍ശന പരിശോധനകളാണ് പുതിയ ബില്ല് വ്യവസ്ഥ ചെയ്യുന്നത്. എന്നാല്‍ ബില്ലിനെതിരെ വീറ്റോ അധികാരം പ്രയോഗിക്കുമെന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ പ്രഖ്യാപിച്ചു. അടുത്ത ഒരു … Read more

നിങ്ങളിപ്പോള്‍ സര്‍ക്കാരാണ്…ആരോപണങ്ങള്‍ അന്വേഷിച്ച് തന്നെ ജയിലില്‍ അടക്കാന്‍ രാഹുലിന്‍റെ വെല്ലുവിളി

ന്യൂഡല്‍ഹി: വിദേശപൗരത്വ ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞാല്‍ തന്നെ ജയിലില്‍ അടയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോഡി ‘ചങ്ങാതി’കളെ ഉപയോഗിച്ചു തനിക്കുമേല്‍ ചെളിവാരിയെറിയുകയാണെന്നും യു.കെ. പൗരത്വമുണ്ടെന്ന ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയുടെ ആരോപണത്തിനു മറുപടിയായി രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ 98ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചുനടന്ന യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍. താന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ബി.ജെ.പിയും ആര്‍.എസ്.എസും തന്റെ കുടുംബത്തിനുമേല്‍ ചെളിവാരിയെറിയാറുണ്ട്. ഇതൊന്നും കണ്ടു താന്‍ ഭയപ്പെടാന്‍ പോകുന്നില്ലെന്നും ബി.ജെ.പിക്കെതിരേയുള്ള … Read more

പാരീസില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഐഎസ്; വൈറ്റ് ഹൗസ് ചുട്ടെരിക്കും,ഒബാമയേയും ഫ്രാന്‍സ്വാ ഒലാന്റിയേയും വധിക്കും, റോമിനെ ആക്രമിക്കും; യുഎസിലും യൂറോപ്പിലും കനത്ത ജാഗ്രത നിര്‍ദേശം

വാഷിംഗ്ടണ്‍: പാരീസ് ആക്രമണത്തിനു പിന്നാലെ പുതിയ ഭീഷണികളുമായി ഭീകര സംഘടന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) രംഗത്ത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് തകര്‍ക്കുമെന്നും പാരീസില്‍ വീണ്ടും ആക്രമണം നടത്തുമെന്നും ഐഎസ് ഭീഷണി മുഴക്കി. പാരീസ് ആക്രമണത്തെ പ്രകീര്‍ത്തിക്കുന്ന വീഡിയോയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വോ ഒലാന്റ്, യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, എന്നിവരെ ചാവേര്‍ സ്‌ഫോടനത്തിലൂടെ വധിക്കുമെന്നും ഭീഷണിമുഴക്കിയിട്ടുണ്ട്.’പാരിസ് ബിഫോര്‍ റോം’ എന്ന തലക്കെട്ടോടെ പുറത്തിറക്കിയിരിക്കുന്ന വീഡിയോയില്‍ ആറ് മിനിറ്റ് നീണ്ട ദൃശ്യങ്ങളുണ്ട്. ഫ്രാന്‍സില്‍ തുടങ്ങിവെച്ചത് … Read more

പാരീസ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം, ഫ്രാന്‍സില്‍ ജൈവ-രാസായുധ ആക്രമണങ്ങള്‍ക്ക് സാധ്യത, അടിയന്താരവസ്ഥ മൂന്നുമാസത്തേക്ക് നീട്ടി

പാരിസ്: പാരിസില്‍ ഭീകരാക്രമണത്തിന്റെ മൂഖ്യ സൂത്രധാരനെന്ന് കരുതുന്ന അബ്ദുല്‍ ഹമീദ് അബൗദ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ബെല്‍ജിയന്‍ പൗരനാണ് അബൗദ്. ഇന്നലെ സെന്റ് ഡെനീസില്‍ നടന്ന പൊലീസ് റെയ്ഡില്‍ കൊല്ലപ്പെട്ട ഭീകരരില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിച്ചതായി പാരിസ് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 27 കാരനായ അബൗദ് മൊറോക്കന്‍ വംശജനാണ്. യൂറോപ്പിലെ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണ പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തത് അബൗദായിരുന്നു. വടക്കന്‍ പാരിസിലെ സെന്റ് ഡെനിസില്‍ ഏറ്റുമുട്ടല്‍ നടന്ന കെട്ടിടത്തില്‍ ശരീരമാസകലം വെടിയുണ്ടയേറ്റ നിലയിലാണ് അബൗദിന്റെ … Read more

പാരീസ് ഭീകരരാക്രമണം; മുഖ്യസൂത്രധാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

  പാരീസ്: പാരീസ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ അബ്ദല്‍ ഹമീദ് അബു ഔദ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. വിരലടയാള പരിശോധനയിലാണ് പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടത് അബു ഔദ് തന്നെയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അബു ഔദ് ബെല്‍ജിയം പൗരനാണ്. ഭീകരരുമായി പോലീസ് നടത്തിയ ഏറ്റുമുട്ടലിലാണ് അബു ഔദ് കൊല്ലപ്പെട്ടത്. ഇന്നലെ ഏഴു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനു ശേഷം സെയ്ന്റ് ഡെനീസ് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രണ്ടു മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതില്‍ ഒരാള്‍ അബു ഔദാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. -എജെ-

സോഡാക്കുപ്പിക്കുള്ളില്‍ ബോംബുവച്ചാണ് റഷ്യന്‍ വിമാനം തകര്‍ത്തതെന്ന് ഐഎസ്

കയ്‌റോ: സോഡാക്കുപ്പിക്കുള്ളില്‍  ഘടിപ്പിച്ച് ഒളിപ്പിച്ച ബോംബാണു സിനായില്‍ റഷ്യന്‍ യാത്രാ വിമാനം വീഴ്ത്തിയതെന്ന വെളിപ്പെടുത്തലുമായി ഐഎസ്. സോഡ ക്യാനും സ്‌ഫോടകവസ്തുക്കളും ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഐഎസ് ഔദ്യോഗിക ഓണ്‍ലൈന്‍ മാഗസിനായ ഡബിഖില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.  ഈജിപ്തില്‍ വില്‍പനയിലുള്ള ഷെവെപ്‌സിന്റെ സോഡ ക്യാനിലാണ് ബോംബ് സ്ഥാപിച്ചിരുന്നത്. പ്ലാസ്റ്റിക്കും മെറ്റലുമുപയോഗിച്ച് നിര്‍മ്മിച്ചവയാണ് ബോംബിന്റ് മറ്റുനിര്‍മ്മാണ വസ്തുക്കള്‍. റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ പാസ്‌പോര്‍ട്ടും ഐഎസ് പുറത്തുവിട്ട ചിത്രത്തില്‍ ഉണ്ട്. ഈജിപ്തിലെ സിനായിയില്‍ തകര്‍ന്നു വീണ റഷ്യന്‍ വിമാനത്തിലെ 224 യാത്രികരും കൊല്ലപ്പെട്ടിരുന്നു. അതേസമയം, റഷ്യന്‍ … Read more

ഫ്രാന്‍സില്‍ ജൈവ, രാസായുധ ആക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് പ്രധാനമന്ത്രി

  പാരീസ്: ഫ്രാന്‍സിനെതിരെ ജൈവ, രാസായുധ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി മാനുവല്‍ വല്ലാസ്. അടിയന്തരാവസ്ഥ ദീര്‍ഘിപ്പിക്കണമെന്നവശ്യപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചകള്‍ക്കിടെയാണു വല്ലാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരുതരത്തിലുള്ള സാധ്യതയും തള്ളിക്കളയാന്‍ പാടില്ല. ജൈവ, രാസായുധപ്രയോഗത്തിന് സാധ്യതുണ്ടെന്നും ഐഎസ് ഭീകരര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ യൂറോപ്പ് മുഴുവനായി വ്യാപിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. വിമാന യാത്രക്കാരുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുവാനുള്ള സംവിധാനം ഉണ്ടാക്കണമെന്നു യൂറോപ്യന്‍ യൂണിയനോടു വല്ലാസ് ആവശ്യപ്പെട്ടു. -എജെ-

ഐഎസ് ഭീകരരുടെ ഭീഷണി വീണ്ടും; വാഷിംഗ്ടണിനൊപ്പം ന്യൂയോര്‍ക്കും തകര്‍ക്കും

ന്യൂയോര്‍ക്ക് : പാരീസ് അക്രമണത്തിനു തൊട്ടുപിന്നാലെ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണ്‍ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും ഭീഷണിയുമായി രംഗത്ത്. വാഷിംഗ്ടണ്ണിനു പിന്നാലെ ന്യൂയോര്‍ക്കും ആക്രമിക്കുമെന്നു ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വീഡിയോയിലൂടെ ഭീഷണി മുഴക്കി. പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഐഎസ് ഭീഷണിയുടെ വാര്‍ത്ത പുറത്തെത്തിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ മറ്റു ഭീഷണി സന്ദേശങ്ങളോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നു ന്യൂയോര്‍ക്ക് പോലീസും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും വ്യക്തമാക്കി. ഫ്രാന്‍സിലെ പ്രശസ്ത നഗരമായ ന്യൂയോര്‍ക്കില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ തുടര്‍ചലനങ്ങള്‍ … Read more