ഇസ്ലാമിക് സ്റ്റേറ്റിന്റെ അന്ത്യം കുറിക്കുന്ന സഖ്യത്തിന് യുഎസ് നേതൃത്വം നല്കും

ക്വാലാലംപൂര്‍ : ഇസ്ലാമിക് സ്റ്റേറ്റിനെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ഭീകരസംഘടനയുടെ അന്ത്യം കുറിക്കുമെന്നും യുഎസ് പ്രസിഡന്റ് ബറാക്ക് വ്യക്തമാക്കി. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കവെയാണ് ഒബാമ ഐഎസിന്റെ സര്‍വ്വനാശം കാണുമെന്നു വ്യക്തമാക്കിയത്. ഐഎസിനെതിരെ ഇതിനോടകം തന്നെ നൂറുകണക്കിനു രാജ്യങ്ങള്‍ പോരാടുന്നുണ്ടെന്നും അവരോടൊപ്പം ചേര്‍ന്ന് ഐഎസിനെതിരെ പൊരുതാന്‍ അമേരിക്ക നേതൃത്വം നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസിനെതിരെ ലോകാരാജ്യങ്ങള്‍ ചേര്‍ന്ന് ഒരു സഖ്യം രൂപീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതില്‍ അമേരിക്കയും പ്രധാന പങ്കുവഹിക്കുമെന്നും യുഎസ് പ്രസിഡന്റ് ഉറപ്പു നല്കി. ാെരു … Read more

രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ നാല് മാസത്തിനിടെ 300 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മോദി സര്‍ക്കാരിന്റെ കീഴില്‍ വലിയ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായില്ലെന്നും, സമൂഹമാധ്യമങ്ങള്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്ററി സമിതിക്ക് മുന്‍പാകെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വര്‍ഷം ഒക്ടോബര്‍ വരെ 630 വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടന്നതായി പറയുന്നത്. ഇതില്‍ 300 എണ്ണം നടന്നത് കഴിഞ്ഞ നാലു മാസത്തിനുള്ളിലാണ്. സംഘര്‍ഷങ്ങളില്‍ 68 പേര്‍ കൊല്ലപ്പെടുകയും 1899 … Read more

ഐസിസ് തന്ത്രം മാറ്റുന്നുവെന്ന് സംശയം…ബ്രിട്ടനിലുള്ളവരോട് അവിടെ തന്നെ തുടരാന്‍ നിര്‍ദേശം

ലണ്ടന്‍: പാരീസ് ഭീകരാക്രമണത്തിന് പിന്നാലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ബ്രിട്ടണിലും സമാന ആക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തുള്ള ഐ.എസ് അനുഭാവികളോട് സുരക്ഷാ ഏജന്‍സികളില്‍നിന്നും മറഞ്ഞിരിക്കാന്‍ സിറിയയിലെ ഐ.എസ് ആസ്ഥാനത്തുനിന്നും കര്‍ശന നിര്‍ദേശം നല്‍കിയതായി മിറര്‍ യു.കെയാണ് റിപ്പോര്‍ട്ട് ചെയ്‌യുന്നത്. നിര്‍ദേശം ലഭിക്കുമ്പോള്‍ പുറത്തുവന്ന് പാരീസിലേതിന് സമാനമായ ആക്രമണം നടത്താനാണ് ഐ.എസിന്റെ ഉത്തരവ്. അനുഭാവികളെ സിറിയയിലേക്ക് ആകര്‍ഷിച്ച് പോരാട്ടങ്ങളില്‍ പങ്കാളിയാക്കുന്ന രീതിയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ കാതലായ മാറ്റംവരുത്തുന്നതിന്റെ സൂചനകളാണ് ഇതെന്ന വിലയിരുത്തലുമുണ്ട്. മറ്റ് രാജ്യങ്ങളില്‍നിന്ന് സിറിയയിലേക്ക് ഒളിച്ചുകടക്കുന്ന … Read more

പാരീസ് മോഡല്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത, ബെല്‍ജിയത്തില്‍ അതീവ ജാഗ്രത നിര്‍ദേശം

ബ്രസല്‍സ്: തീവ്രവാദ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ബെല്‍ജിയത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം. തലസ്ഥാനമായ ബ്രസല്‍സിലെ മെട്രോ ട്രെയിന്‍ സ്‌റ്റേഷനുകള്‍ ഞായറാഴ്ച വരെ അടച്ചു. പൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും ഷോപ്പിംഗ് മാളുകള്‍, പൊതു സംഗീത പരിപാടികള്‍ തുടങ്ങിയ ഒഴിവാക്കാനും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തോക്കുകളും മറ്റ് സ്‌ഫോടകവസ്തുക്കളുമായി പാരിസ് മോഡല്‍ ആക്രമണം നടത്താനിടയുണ്ടെന്നാണ് സൂചനയെന്ന് ബെല്‍ജിയന്‍ പ്രധാനമന്ത്രി ചാള്‍സ് മിച്ചെല്‍ അറിയിച്ചു. പാരീസ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ബല്‍ജിയത്തില്‍ നിന്നുള്ളവരാണെന്ന കണ്ടെത്തലും സുരക്ഷ ശക്തമാക്കാന്‍ കാരണമായിട്ടുണ്ട്. പൊതുജനങ്ങള്‍ … Read more

ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതെന്ന് നരേന്ദ്രമോദി

ക്വലാലംപുര്‍: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ആസിയാന്‍ രാജ്യങ്ങളുടേതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലേഷ്യയിലെ ക്വലാലംപുരില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യയെ പരിഷ്‌കരിക്കുകയല്ല, മറിച്ച സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമിടുന്നത്. ജനസംഖ്യയല്ല, ജനങ്ങളുടെ ആവേശമാണ് വളര്‍ച്ചയിലേക്ക് നയിക്കുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. നിക്ഷേപകരെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്ത പ്രധാനമന്ത്രി അവര്‍ക്ക് എല്ലാ സംരക്ഷണവും നല്കുമെന്ന് ഉറപ്പു നല്കി. അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്നും ഇവിടുത്തെ ജനാധിപത്യ, നിയമ സംവിധാനങ്ങള്‍ നിക്ഷേപകര്‍ക്ക് സുരക്ഷ നല്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെയുമായി … Read more

ഭീകരാക്രമണം: മാലിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ബാമക്കോ: തലസ്ഥാനമായ ബാമക്കോയിലെ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഇബ്രാഹിം ബൗബകാര്‍ കെയ്റ്റ വിളിച്ച അടിയന്തര മന്ത്രിസഭായോഗത്തിനു ശേഷമാണ് രാജ്യത്ത് അടിയന്തരാവസ്ഥ ദേശീയ റേഡിയോയിലൂടെ പ്രഖ്യാപിച്ചത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 30 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാലി തലസ്ഥാനമായ ബാമക്കോയിലെ റാഡിസണ്‍ ബ്ലൂ എന്ന ഹോട്ടലിലാണ് ഭീകരര്‍ കടന്നു കയറി … Read more

ന്യൂസിലാന്‍ഡിലെ വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ഓക്ക്‌ലാന്‍ഡ്: ഏഴു പേരുമായി ഹെലികോപ്റ്റര്‍ ന്യൂസിലാന്‍ഡിലെ ഫോക്‌സ് ഗ്ലേസിയറില്‍ തകര്‍ന്നു വീണു. സംഭവത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആല്‍പിന്‍ അഡ്വെഞ്ചേഴ്‌സ് എന്ന ടൂറിസ്റ്റ് കമ്പനിയുടേതാണ് ഹെലികോപ്റ്റര്‍. റെസ്‌ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. നാല് ഹെലികോപ്റ്ററുകള്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ ഏവുപേരുണ്ടായിരുന്നതായി ന്യൂസിലാന്‍ഡ് വ്യോമയാന കേന്ദ്രം കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ യാത്രക്കാരുടെ അവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നും കേന്ദ്രം അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍ അറിയിച്ചു. -എസ്‌കെ-

ഫ്രാന്‍സ് ഭീകരാക്രമണം…തീവ്രവാദിയായ സ്ത്രീ കൊല്ലപ്പെട്ടതായി സംശയം

പാരിസ് : ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണത്തിനുശേഷം സാന്‍ ദെനിയില്‍ പൊലീസ് റെയ്ഡ് നടന്ന ഫ്‌ലാറ്റില്‍ നിന്നും മൂന്നാമത്തെ മൃതദേഹം കണ്ടെത്തി. ഇവിടെ പൊലീസും ഭീകരരും തമ്മില്‍ വെടിവയ്പ്പ് നടന്നിരുന്നു. ഒരു സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ ആരാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇവിടെ നിന്നും ലഭിച്ച പാസ്‌പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ച വനിത ചാവേര്‍ ഹസ്‌ന അയിറ്റ് ബൗലാസെ ആണെന്നാണ് സൂചന. ഒരു ഹാന്‍ഡ് ബാഗും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച നടന്ന റെയ്ഡിനിടെ … Read more

മാലിയിലെ ഹോട്ടലില്‍ വെടിവെപ്പ് …27 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍..അല്‍ഖ്വയ്ദയുടെ സഹ സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തു

???????: ???????? ?????????????? ????????????? ?????? ????????????? ??????????? 27 ????? ????????????????? ?????????????????.  ?????? ?????????? ?????? ????  ????? ??????????? ?????????? ????????????  ??????? ??????? ?????.  ??? ???? ????? ???????? ?????? ???????? ???????????????????? ????? ??????????? ???????????? ????????????????????????????? ??????????????????. ????????? ????????????? ??????? ????????????????. 170 ?????? ??????? ??????????? ????????? ?????????? ???????????????????????.  ?????? ?????? ??? ?????????? ????????? 27 ???????????? ????????????? ??????????????????. ???????????? … Read more

സുനന്ദ പുഷ്‌കറിന്റെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

  ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും എംപിയുമായ ശശി തരൂരിനെ ഡല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. സുനന്ദയുടെ ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായത്തോടെയാണ് ആന്തരികാവയവ പരിശോധന അന്വേഷണ സംഘം നടത്തിയത്. തരൂരിനെ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം പുതിയ ചോദ്യാവലി തയാറാക്കിയിട്ടുണ്ട്. തരൂരിനെ ചോദ്യം ചെയ്യുന്നതോടെ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. -എജെ-