സ്വിറ്റ്‌സര്‍ലന്‍ഡിലെ ചില പ്രദേശങ്ങളില്‍ ശിരോവസ്ത്രം നിരോധിക്കാന്‍ നീക്കം

  ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇറ്റാലിയന്‍ ഭാഷ സംസാരിക്കുന്ന കാന്റണ്‍ ഓഫ് ടിസിനോ പ്രദേശങ്ങളില്‍ മുഖം മുഴുവന്‍ മറയ്ക്കുന്ന ശിരോവസ്ത്രം നിരോധിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച നിയമനിര്‍മാണം പാര്‍ലമെന്റ് ഈ ആഴ്ച നടത്തിയേക്കും. നിയമം പ്രാബല്യത്തില്‍ വന്നാല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മുഖം മറയ്ക്കുന്ന വസ്ത്രത്തിനു നിരോധനമേര്‍പ്പെടുത്തുന്ന ആദ്യത്തെ പ്രവിശ്യയാകും കാന്റണ്‍ ഓഫ് ടിസിനോ. 2013ല്‍ നിരോധനത്തിനു പിന്തുണ തേടിക്കൊണ്ടുള്ള ഹിതപരിശോധന നടന്നിരുന്നു. ഇതിന് 65 ശതമാനം പേരുടെ പിന്തുണയും ലഭിച്ചു. പിന്നീട് ഈ വര്‍ഷം ഏപ്രിലിലാണ് ബില്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിന് … Read more

റഷ്യന്‍ വിമാനം വീഴ്ത്തിയ നടപടി ‘പുറത്തേറ്റ കുത്ത്’ എന്ന് വ്‌ളാദിമര്‍ പുടിന്‍

മോസ്‌കോ: റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കിയില്‍ വെടിവച്ചിട്ട നടപടി ‘പുറത്തേറ്റ കുത്ത്’ ആണെന്നു റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. നടപടി റഷ്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്നും പുടിന്‍ പറഞ്ഞു. നിരവധി തവണ വിമാനത്തിനു മുന്നറിയിപ്പുകൊടുത്തതായ തുര്‍ക്കി വാദങ്ങളെ തള്ളിയ പുടിന്‍ തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ പറക്കുകയായിരുന്ന വിമാനത്തെയാണു വെടിവച്ചു വീഴ്ത്തിയതെന്നും ആരോപിച്ചു. സിറിയന്‍ ആകാശത്തിലൂടെയാണു വിമാനം പറന്നതെന്നു തങ്ങള്‍ക്കു തെളിയിക്കാന്‍ സാധിക്കുമെന്നും പുടിന്‍ പറഞ്ഞു. സോച്ചിയില്‍ ജോര്‍ദാന്‍ രാജാവുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കു മുന്നോടിയായി … Read more

റഷ്യന്‍ വിമാനം തുര്‍ക്കി വെടിവെച്ചിട്ടു; പൈലറ്റ് കൊല്ലപ്പെട്ടു; ഗൗരവമേറിയ വിഷയമെന്ന് റഷ്യ, പശ്ചിമേഷ്യന്‍ സംഘര്‍ഷം പുതിയ തലത്തിലേക്ക്

അങ്കാറ: സിറിയന്‍ അതിര്‍ത്തിയില്‍ വച്ച് റഷ്യന്‍ സൈനിക വിമാനം തുര്‍ക്കി വെടിവെച്ചുവീഴ്ത്തി. വിമാനം വടക്കന്‍ സിറിയയില്‍ തകര്‍ന്നുവീണതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് വിമാനം വെടിവെച്ചിട്ടതെന്ന് തുര്‍ക്കി അറിയിച്ചു. വ്യോമാതിര്‍ത്ത ലംഘിച്ചതിന് പൈലറ്റുമാര്‍ക്ക് തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാത്തതിനാലാണ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചതെന്ന് തുര്‍ക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് മിനിറ്റിനുള്ളില്‍ 10 തവണ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വെടിവച്ചതെന്നാണ് തുര്‍ക്കിയുടെ വിശദീകരണം. ലടാക്കിയ പ്രവിശ്യയിലെ മലനിരകളില്‍ യുദ്ധ വിമാനം കത്തിയമര്‍ന്ന് തകര്‍ന്ന് വീഴുന്നതിന്റെ … Read more

ക്ലോക്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ച് ബാലനെ അറസ്റ്റു ചെയ്തതിന് 90 കോടി നഷ്ടപരിഹാരം

ഹൂസ്റ്റണ്‍: സ്വന്തമായി നിര്‍മിച്ച ക്ലോക്ക് ബോംബാണെന്നു തെറ്റിദ്ധരിച്ച് ടെക്‌സാസില്‍ അഹമ്മദ് മുഹമ്മദിനെ എന്ന ബാലനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുട്ടിയുടെ വീട്ടുകാര്‍ രംഗത്ത്. അറസ്റ്റ് ചെയ്തതുവഴി അഹമ്മദിനുണ്ടായ മനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്കു നഷ്ടപരിഹാരമെന്ന നിലയില്‍ ഒന്നരക്കോടി യുഎസ് ഡോളര്‍ (90 കോടി രൂപ) നഷ്ടപരിഹാരമായി നല്‍ണമെന്നാണ് കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്. കൂടാതെ ഇര്‍വിംഗ് സിറ്റി മേയറും പോലീസ് മേധാവിയും മാപ്പ് എഴുതി നല്‍കണമെന്നും അഭിഭാഷകന്‍ വഴി കുട്ടിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നതില്‍ ഒരു … Read more

ഒന്‍പതു വയസുകാരിയായ വിദ്യാര്‍ഥിനിയെ മൂന്ന് അധ്യാപകര്‍ മാനഭംഗപ്പെടുത്തി

മുംബൈ: ഒന്‍പതു വയസുകാരിയായ വിദ്യാര്‍ഥിനിയെ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ പല തവണ മാനഭംഗപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ ബയാന്ധറിലാണ് സംഭവം. 2014 മുതല്‍ മൂവരും കുട്ടിയെ മാനഭംഗപ്പെടുത്തി വരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒഴിഞ്ഞ ക്ലാസ് റൂമില്‍വച്ച് പലതവണ അധ്യാപകര്‍ ശാരീരികമായി പീഡിപ്പിച്ചിടുണ്ടെന്നു കുട്ടി പോലീസില്‍ മൊഴി നല്‍കി. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് പാട്ടീല്‍ (47), നിലേഷ് ബോയിര്‍ (47), ജിതേന്ദ്ര ജാദവ് (23) എന്നീ അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തു പറയാതിരിക്കാന്‍ അധ്യാപകര്‍ കുട്ടിയെ … Read more

റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവച്ചു വീഴ്ത്തി, വീഡിയോ

??????: ???????? ??????????????? ????? ??????? ????? ?????? ????????? ??????????????????. ??-24 ?????? ???????? ?????????? ???????????????? ??????? ???????? ?????????? ?????????????. ?????????????????????? ????? ??????????? ??????????? ?????????? ???????? ????. ???????? ?????????????? ????????? ???????????????. ???????????????? ??????????? ???????????? ?????? ??????????????????? ????????? ?????????. ??????????????? ??????????? ???????????????? ????????????? ????????????? ????????????? ??????????????????? ???????????????? ??????????????? ????????? ????? ??????????? ?????????. ????? ????????????????? 10 ??? ????????????? ??????? … Read more

ബച്ചന് കടുത്ത കരള്‍ രോഗം

  മുംബൈ: താന്‍ കടുത്ത കരള്‍രോഗത്തിന്റെ പിടിയിലാണെന്നു ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്‍. കഴിഞ്ഞ 15 വര്‍ഷമായി 25 ശതമാനം കരളുമായിയാണു താന്‍ ജീവിക്കുന്നതെന്നും അദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയവും യുണിസഫും സമയുക്തമായി സംഘടിപ്പിച്ച ഹെപ്പറ്റൈറ്റിസ് ബി ബോധവത്കരണ യോഗത്തിലാണ് ബച്ചന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 1983 ല്‍ കൂലി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ ബച്ചനു ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സാ സമയത്തു 200 പേരില്‍ നിന്നു രക്തം സ്വീകരിക്കേണ്ടതായി വന്നു. അങ്ങനെ രക്തം സ്വീകരിച്ചതിലൂടെയാണു … Read more

യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ്

വാഷിങ്ടണ്‍: ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലോകത്താകമാനമുള്ള യു.എസ് പൗരന്മാര്‍ക്ക് യാത്രാമുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനകള്‍, അല്‍ഖായ്ദ, ബോകോ ഹറാം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളിലായി ആക്രമണങ്ങള്‍ നടക്കാനിടയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്തവര്‍ഷം ഫെബ്രുവരി 24 വരെ ഈ മുന്നറിയിപ്പിന് കാലാവധിയുള്ളതായും യു.എസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ യു.എസ് പൗരന്മാരെ മാത്രം ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പില്ലെന്ന് യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഫ്രാന്‍സ്, റഷ്യ, മാലി എന്നിവയടക്കം … Read more

ക്ലാസ് മുറിയിലിരുന്ന് ബിയറടിച്ച നാല് പെണ്‍കുട്ടികളെ പുറത്താക്കി

ചെന്നൈ: ക്ലാസ് റൂമിനുള്ളില്‍വച്ച് ബിയര്‍ കുടിച്ചതിന് നാലു പെണ്‍കുട്ടികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. തമിഴ്‌നാട്ടിലെ നാമക്കല്ലിലെ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് പുറത്താക്കിയത്. കനത്ത മഴയെത്തുടര്‍ന്ന് നവംബര്‍ 16ന് സ്‌കൂളിന് അവധി നല്‍കിയതിനാല്‍ അന്നത്തെ പരീക്ഷകള്‍ നവംബര്‍ 21ലേക്ക് മാറ്റിവെച്ചിരുന്നു. പക്ഷേ കംപ്യൂട്ടര്‍ സയന്‍സ് ബാച്ചിലെയും ബിസിനസ് മാത്തമാറ്റിക്‌സ് ബാച്ചിലെയും ചില വിദ്യാര്‍ഥികള്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ സ്‌കൂളിലെത്തി. ഇവര്‍ ശീതള പാനീയത്തിന്റെ കുപ്പികളില്‍ കൊണ്ടുവന്ന ബിയര്‍ ക്ലാസ് റൂമില്‍ വച്ച് കുടിക്കുകയായിരുന്നു. അമിതമായി ബിയര്‍ കുടിച്ചതിനെത്തുടര്‍ന്ന് … Read more

ഐസിസില്‍ ചേര്‍ന്ന ആറ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു…ഇന്ത്യക്കാരെ യുദ്ധത്തിന് കൊള്ളില്ലെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നും ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന 23 പേരില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേര്‍ ജൂലൈയിലാണ് കൊല്ലപ്പെട്ടത്. ഭീകരരുടെ മരണം സ്ഥിരീകരിച്ച് ഐ.എസ് തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.അതിഫ് വസീം മുഹമ്മദ്(തെലുങ്കാന), മുഹമ്മദ് ഉമര്‍ സുഭന്‍, മൗലാനാ അബ്ദുള്‍ കാബിര്‍ സുല്‍ത്താന്‍ അര്‍മര്‍, ഫൈസ് മസൂദ്(കര്‍ണാടക), മുഹമ്മദ് സാജിദ്(യു.പി), സഹീം ഫാറൂഖ് ടാന്‍കി(മഹാരാഷ്ട്ര) എന്നിവരാണ് പോരാട്ട ഭൂമിയില്‍ കൊല്ലപ്പെട്ടത്. അതേസമയം, ചൈന, ഇന്ത്യ, നൈജിരിയ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദേശ ഭീകരരെ ഒരുമിച്ച് പാര്‍പ്പിച്ച് ഐ.എസ് സൂഷ്മമായി … Read more