ഓസ്‌ട്രേലിയയിലെ ഇന്ത്യാക്കാര്‍ക്കുള്ള ഏറ്റവും വലിയ ഹിന്ദുക്ഷേത്രം തുറക്കുന്നു

  ?????????: ??????????????? ??????? ???? ?????? ???????? ????????????? ??????? ????????????. ?????????? ??????????????? ?????? ????????? ? ??????? ???????? ?????? ?????????????? ?????????????????? ????????????????????. ????? ?????????????? ??????????????? ????????? ??????????????????. ??????????????? ??????????????????????? ??? ???????? ???? ?????????????????. ??????????????? ????????? ??????????????? ????? ?????? ??????????????? ????? ????????????? ???????????? ??????????? ????????? ???????????????? ?????????????. ?????????????????? ?????????????????? ????????? ??????? ???????????????? ??????????????????? ????? ?????????????? ??????? ??????????? … Read more

സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 10 മരണം

മോസ്‌കോ: കിഴക്കന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് 10 മരണം. ക്രാസ്‌നോയാര്‍സ്‌ക റീജിയണിലെ ഇഗാര്‍ക്കയില്‍ യാന്‍സി നദിക്കരയിലാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. എംഐ-8 എന്ന വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. വാങ്കര്‍ പ്രദേശത്തുള്ള പെട്രോളിയം കമ്പനിയിലെ തൊഴിലാളികളുമായി പോകുകയായിരുന്ന ഹെലികോപ്റ്ററില്‍ 25 യാത്രികരാണ്് ഉണ്ടായിരുന്നത്. ശൈത്യകാലത്ത് നദി ഉറഞ്ഞുപോകുന്നതിനാല്‍ വാങ്കറിലുള്ള എണ്ണപ്പാടത്തേക്ക് ഹെലികോപ്റ്റര്‍ മാര്‍ഗമാണു തൊഴിലാളികള്‍ എത്തുന്നത്. -എജെ-

റഷ്യന്‍ വിമാനത്തിനു മുന്നറിയിപ്പു നല്കുന്ന സന്ദേശം തുര്‍ക്കി പുറത്തുവിട്ടു

അങ്കാറ: വ്യോമാതിര്‍ത്തി ലംഘിച്ചുവെന്നും ഉടന്‍ മടങ്ങിപോകണമെന്നും റഷ്യന്‍ യുദ്ധ വിമാനത്തിന് മുന്നറിയിപ്പ് നല്കിയതിനുള്ള തെളിവുമായി തുര്‍ക്കി രംഗത്ത്. രണ്ടു പ്രാവശ്യം റഷ്യന്‍ യുദ്ധ വിമാനത്തിന് മുന്നറിയിപ്പ് നല്കുന്ന ശബ്ദ സന്ദേശം തുര്‍ക്കി പുറത്തുവിട്ടു. റഷ്യന്‍ യുദ്ധ വിമാനം തുര്‍ക്കി വെടിവച്ചിട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. റഷ്യ ഇതിനോട് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇതേത്തുടര്‍ന്നാണ് വ്യോമാതിര്‍ത്തി ലംഘിക്കരുതെന്ന മുന്നറിയിപ്പ് നല്കിയിരുന്നെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി രംഗത്തെത്തിയത്. -എജെ-

ടൂണിഷ്യയില്‍ അടിയന്തരാവസ്ഥ; ലിബിയന്‍ അതിര്‍ത്തികള്‍ അടച്ചു

ടുണീസ്: 12 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്നു ടുണീഷ്യയില്‍ പ്രസിഡന്റ് എസെബ്‌സി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലിബിയന്‍ അതിര്‍ത്തികള്‍ അടക്കാന്‍ തീരുമാനിച്ചതായി ടുണീഷ്യന്‍ ഭരണകൂടം അറിയിച്ചു. തലസ്ഥാനമായ ടുണീസില്‍ കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. 15 ദിവസത്തേക്കാണ് അതിര്‍ത്തി അടക്കുക. ടുണീഷ്യന്‍ സുരക്ഷ കൗണ്‍സിലാണ് അതിര്‍ത്തികള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. നാവികാതിര്‍ത്തകളുടെയും വിമാനത്താവളങ്ങളുടെയും സുരക്ഷ മുന്‍ നിര്‍ത്തിയാണ് നടപടി. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയാനും സുരക്ഷ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ടുണീസില്‍ പ്രസിഡന്റിന്റെ കാവല്‍സേനാംഗങ്ങള്‍ സഞ്ചരിച്ച ബസില്‍ നടന്ന സ്‌ഫോടനത്തിലാണു 12 … Read more

സ്വച്ഛ് ഭാരത് മേക്കിങ് ഇന്ത്യ പദ്ധതികള്‍..കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ തള്ളി

ന്യൂഡല്‍ഹി: മെയ്ക്ക് ഇന്‍ ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങി പദ്ധതികള്‍ പരാജയമാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുറ്റപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍മ്മലഗിരി കോളജിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് തിരിച്ചടി. രാഹുലിന്റെ പ്രസ്താവനയെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുമെന്ന് കരുതിയ രാഹുലിന് തെറ്റി. വിദ്യാര്‍ത്ഥിളുടെ പ്രതികരണം സമ്മിശ്രമായിരുന്നു. സ്വച്ഛ്ഭാരത്ന ടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? മെയ്ക്ക് ഇന്‍ ഇന്ത്യ നടക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഈ ചോദ്യങ്ങള്‍ രാഹുല്‍ നിരവധി തവണ ആവര്‍ത്തിച്ചെങ്കിലും വിദ്യാര്‍ത്ഥികളില്‍ ചുരുക്കം ചിലര്‍ മാത്രമാണ് അനുകൂലമായി പ്രതികരിച്ചത്. … Read more

വിശുദ്ധ ഗ്രന്ഥങ്ങളുടെ പേര് ട്രേഡ് മാര്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാമായണം, ഖുറാന്‍, ബൈബിള്‍ പോലുള്ള വിശുദ്ധഗ്രന്ഥങ്ങളുടെ പേര് ചരക്കുവില്പനയ്ക്കും മറ്റ് സേവനങ്ങള്‍ക്കുമുള്ള ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ചെയ്യാന്‍ പറ്റില്ലെന്ന് സുപ്രീംകോടതി. ദൈവങ്ങളുടെയും വിശുദ്ധഗ്രന്ഥങ്ങളുടെയും പേരുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നത് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ആര്‍.കെ. അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ചന്ദനത്തിരികളും സുഗന്ധദ്രവ്യങ്ങളും വില്‍ക്കുന്നതിന് രാമായണം എന്ന വാക്ക് ട്രേഡ്മാര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ബൗദ്ധികസ്വത്ത് അപ്പലേറ്റ് ബോര്‍ഡ് ഉത്തരവിനെതിരെ ബിഹാര്‍ സ്വദേശി ലാല്‍ബാബു പ്രിയദര്‍ശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് … Read more

ഫ്രാന്‍സിന് വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി

പാരീസ്:  ഫ്രാന്‍സിന് വീണ്ടും ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ഭീഷണി. നിങ്ങളുടെ രാജ്യം തകര്‍ക്കാന്‍ ഞങ്ങള്‍ വരുന്നെന്നാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഭീഷണി വീഡിയോയില്‍ കാണുന്നത്.ഈഫല്‍ ടവര്‍ നിലംപൊത്തുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഭീഷണി വന്നിരിക്കുന്നത്. എവിടെ വെച്ചാണ് ഇത് ഷൂട്ട് ചെയ്തതെന്ന് വ്യക്തമല്ലെങ്കിലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഒലാന്ദേയ്ക്കുള്ള സന്ദേശം എന്ന നിലയിലാണ് വീഡിയോയില്‍ കാണപ്പെടുന്നയാള്‍ ഭീഷണി മുഴക്കിയിട്ടുള്ളത്. ”ഫ്രാങ്കോയിസ് നിങ്ങള്‍ പ്രഖ്യാപിച്ച യുദ്ധം നിങ്ങള്‍ക്ക് ഒരിക്കലും ജയിക്കാനാകില്ല. പാശ്ചാത്യ രാജ്യത്തെ ജനങ്ങള്‍ക്കായി നിങ്ങളുടെ രാജ്യക്കാരോട് വിജയം നിങ്ങള്‍ … Read more

ലിസ്ബന്‍ ഗാന്ധി എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ കോസ്റ്റ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രി

ലിസ്ബന്‍: യൂറോപ്യന്‍ രാജ്യമായ പോര്‍ച്ചുഗല്‍ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ അന്റോണിയൊ കോസ്റ്റ. വലതുപക്ഷ പാര്‍ട്ടിക്കാരനായ പെദ്രോ പാസോസ് കോയല്‍ഹോയുടെ 11 ദിവസം മാത്രം പ്രായമുള്ള സര്‍ക്കാര്‍ വീണതോടെയാണ് അന്റോണിയോയ്ക്ക് സാധ്യത തെളിഞ്ഞത്. മുന്‍ സോഷ്യലിസ്റ്റ് സര്‍ക്കാറില്‍ മന്ത്രിയായിരുന്നു കോസ്റ്റയെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. പോര്‍ച്ചുഗല്‍ കോളനിയായിരുന്ന ഗോവയില്‍ വേരുകളുള്ള സോഷ്യലിസ്റ്റ് നേതാവാണ് അന്റോണിയൊ കോസ്റ്റ. ലളിത ജീവിതശൈലിയുടെ പേരില്‍ ലിസ്ബന്‍ ഗാന്ധി എന്നാണ് കോസ്റ്റ അറിയപ്പെടുന്നത്. കോസ്റ്റയുടെ അച്ഛന്‍ ഒര്‍ലാന്‍ഡൊ … Read more

‘പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു, ഇന്ത്യാക്കാരനെന്നതില്‍ അഭിമാനിക്കുന്നു’: ആമീര്‍ ഖാന്‍

മുംബൈ: രാജ്യത്ത് അസഹിഷ്ണുത  വര്‍ധിക്കുന്നുവെന്ന് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും താനോ തന്റെ ഭാര്യയോ ഇന്ത്യ വിട്ടു പോവാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നടന്‍ ആമിര്‍ ഖാന്‍. ഞങ്ങളൊരിക്കലും അതു ചെയ്തിട്ടില്ല, ഭാവിയിലും അങ്ങനെ ചെയ്യില്ല. എന്നെ എതിര്‍ക്കുന്നവര്‍ ഞാനെന്താണു പറഞ്ഞതെന്നു കേട്ടിട്ടില്ല. അല്ലെങ്കില്‍ ഞാന്‍ പറഞ്ഞതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും ആമിര്‍ വ്യക്തമാക്കി. ‘ഇന്ത്യ എന്റെ രാജ്യമാണ്. ഇന്ത്യയെ ഞാന്‍ സ്‌നേഹിക്കുന്നു. ഇവിടെ ജനിക്കാനായത് എന്റെ ഭാഗ്യം. ഇവിടയാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ ഹൃദയത്തിലുള്ളത് ഞാന്‍ പറഞ്ഞതിന് എനിക്കെതിരെ ആക്രോശിക്കുമ്പോള്‍, പറഞ്ഞത് ശരിയാണെന്ന് സങ്കടത്തോടെ ഞാന്‍ … Read more

ആമിര്‍ ഖാനുണ്ടായ അനുഭവം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് എ.ആര്‍.റഹ്മാന്‍

മുംബൈ: ആമിര്‍ ഖാന്‍ നേരിടേണ്ടി വന്ന അതേ സാഹചര്യം തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്ന് ഓസ്‌കര്‍ ജേതാവും സംഗീത സംവിധായകനുമായ എ.ആര്‍.റഹ്മാന്‍. ഗോവയില്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് റഹ്മാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. ഇറാനിയന്‍ ചിത്രമായ മുഹമ്മദ് മെസഞ്ചര്‍ ഓഫ് ഗോഡിനു സംഗീത സംവിധാനം നിര്‍വഹിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ റാസ അക്കാഡമി തനിക്കെതിരേ ഫത്‌വ പുറപ്പെടുവിച്ചിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ പേര് പ്രവാചകനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം. പരിഷ്‌കൃത സമൂഹത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. ജനങ്ങള്‍ അക്രമാസക്തരാകരുതെന്നും … Read more