നാല് ഐഎസ് ഭീകരരെ പ്രാദേശിക പോരാളികള്‍ കഴുത്തറുത്ത് കൊന്നു

ജലാലാബാദ്:: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നങ്കര്‍ഹര്‍ പ്രവിശ്യയില്‍ നാല് ഐഎസ് ഭീകരരെ പ്രാദേശിക പോരാളികള്‍ കഴുത്തറുത്ത് കൊന്നു. ഇവരുടെ നാലു പ്രവര്‍ത്തകരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നിരുന്നു. ഇതിന്റെ പ്രതികാരനടപടിയായാണ് നാല് ഐഎസ് ഭീകരരുടെ കഴുത്തറുത്തത്. വെട്ടിമാറ്റിയ തലകള്‍ പിന്നീട് ഇവര്‍ പാതയോരത്ത് പ്രദര്‍ശനത്തിന് വെക്കുകയും ചെയ്തു. ഐഎസ് വേരുറപ്പിക്കാന്‍ ശ്രമം നടത്തുന്ന അഫ്ഗാനിലെ അഷിന്‍ ജില്ലയിലാണ് സംഭവം. പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ സാഹിര്‍ ഖാദറിന്റെഅനുയായികളാണ് കൃത്യം നടത്തിയതെന്ന് പ്രദേശിക ഭരണകൂടം വ്യക്തമാക്കി. സാഹീറിന്റെ അനുയായികള്‍ താലിബാനെതിരെയും ഐഎസിനെതിരെയും … Read more

നിലനില്‍പ്പിനായി കോണ്‍ഗ്രസുമായി കൂട്ടുകൂടാമെന്ന് ബംഗാള്‍ നേതാക്കള്‍

  കൊല്‍ക്കത്ത: ബംഗാളില്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതുസംബന്ധിച്ച് സി പി എം നേതാക്കള്‍ക്കിടയില്‍ ഭിന്നത. സംഘടനാ പ്ലീനത്തിനു മുന്നോടിയായി നടന്ന റാലിയില്‍ പ്രസംഗിച്ചവരാരുംതന്നെ കോണഗ്രസിനെ വിമര്‍ശിച്ചില്ല. കേരളത്തിലെ കാര്യങ്ങള്‍ പരാമര്‍ശിച്ച സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍മാത്രം കോണ്‍ഗ്രസിനും ബിജെപിക്കും ബദല്‍ വേണമെന്ന് ആവശ്യപ്പെട്ടു. തൃണമൂലിനെച്ചെറുക്കുക, ബിജെപിയുടെ കടന്നുവരവ് തടയുക, എന്നതിനേക്കാളുപരി പാര്‍ട്ടിക്കുപിടിച്ചുനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കേണ്ടത് ഉചിതമായ നിലപാടാണെന്ന ധാരണയാണ് പാര്‍ട്ടിയിലെ പലനേതാക്കള്‍ക്കുമുളളത്. അതുകൊണ്ടാണ് ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതെന്ന് … Read more

ഐഎസ് ഇന്ത്യയില്‍ ശക്തിപ്രാപിക്കില്ല, കാരണം ഇന്ത്യന്‍ മുസ്ലിങ്ങള്‍ മക്കളെ തെറ്റായ പാതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

ഐഎസ് ഇന്ത്യയില്‍ ശക്തിപ്രാപിക്കില്ല, കാരണം ഇന്ത്യന്‍ മുസ്ലിങ്ങള്‍ മക്കളെ തെറ്റായ പാതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്ന് രാജ്‌നാഥ് സിംഗ് ന്യൂഡല്‍ഹി: ഐഎസ് ഭീകരര്‍ ഒരിക്കലും ഇന്ത്യയില്‍ ശക്തി പ്രാപിക്കില്ലെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യ മൂല്യങ്ങളുമാണ് അതിനു കാരണം. ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഒരിക്കലും അവരുടെ മക്കളെ തെറ്റായ പാതയില്‍ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വര്‍ഷം ഇന്ത്യന്‍ ജനതയ്ക്ക് സമാധാനപരവും സുരക്ഷിതവുമായ അന്തരീക്ഷം സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു. സ്ത്രീസുരക്ഷയ്ക്കാണു മുന്‍തൂക്കം … Read more

ചൈനയില്‍ ഇനി രണ്ടുകുട്ടികള്‍

  ബെയ്ജിംഗ്: ചൈനയില്‍ ഇനി രണ്ടുകുട്ടികളാകം. ചൈനയിലെ ഒറ്റക്കുട്ടി നയം ഔദ്യോഗികമായി അവസാനിപ്പിച്ചു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ചൈനീസ് ദമ്പതികള്‍ക്കു രണ്ടു കുട്ടികള്‍ ആവാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒക്ടോബറില്‍ ഒറ്റകുട്ടി നയം ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തിരുന്നു. 1980-ല്‍ ഡെംഗ് സിയാവോ പിംഗിന്റെ കാലത്താണ് ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായതിനാല്‍ ജനപ്പെരുപ്പത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒഴിവാക്കാനാണ് 35 വര്‍ഷം മുമ്പ് കര്‍ശന നിയന്ത്രണം കൊണ്ടുവന്നത്. ഇതേ കാലത്തുതന്നെ സാമ്പത്തിക … Read more

രാജ്യത്ത് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പിലാക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതിയ്ക്ക് ജനുവരിയില്‍ തുടക്കം കുറിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍മ്മപദ്ധതി രേഖകള്‍ ജനുവരി 16ന് സര്‍ക്കാര്‍ പുറത്തിറക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍വകലാശാലകളെയും യുവാക്കളെയും പദ്ധതിയുമായി ബന്ധപ്പെടുത്തുമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്ത് റേഡിയോ പരിപാടിയില്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ പദ്ധതി രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച അവസരം ഒരുക്കുമെന്നും മോദി വ്യക്തമാക്കി. രാജ്യത്തെ ഐഐടികളും ഐഎമ്മും, എന്‍ഐടികളും തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടായിരുക്കും പദ്ധതി നടപ്പിലാക്കുക. സ്വച്ഛ് ഭാരത് … Read more

ലോക രാജ്യങ്ങളുടെ ആക്രമണം ഐസിസിന് നിശ്ചയദാര്‍ഢ്യം നല്‍കുമെന്ന് അബൂബക്കര്‍ അല്‍ ബാഗ്ദാദി

ബാഗ്ദാദ്: ഐഎസിനെതിരായ ലോകരാജ്യങ്ങളുടെ ആക്രമണങ്ങള്‍ ഐഎസിന്റെ നിശ്ചയദാര്‍ഢ്യം വര്‍ദ്ധിപ്പിച്ച് ഐഎസിന്റെ ശക്തി വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്ന് ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി.ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശത്തിലാണ് ബാഗ്ദാദിയുടെ അഭിപ്രായപ്രകടനം. സിറിയയിലെയും ഇറാഖിലെയും ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയും റഷ്യയും വ്യോമാക്രമണം നടത്തുന്നത് സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്ന പുതിയ നയങ്ങളേയും ഇസ്രായേലിന്റെ ഇടപെടലുകളേയും ശക്തമായ ഭാഷയില്‍ ബാഗ്ദാദി വിമര്‍ശിച്ചു. കൂടുതല്‍ മുസ്ലിംങ്ങള്‍ ഐഎസിനോടൊപ്പം പോരാട്ടത്തില്‍ പങ്കെടുക്കണമെന്നും … Read more

മോദിയുടെ പാക് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് യുഎസും യുഎന്നും

വാഷിംഗ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് അമേരിക്കയും ഐക്യരാഷ്ട്രസഭയും. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച ബന്ധം പ്രദേശത്തിന് മുഴുവന്‍ ഗുണം ചെയ്യുമെന്ന് യുഎസും യുഎന്നും വ്യക്തമാക്കി. ‘നരേന്ദ്ര മോദിയുടെ പാക് സന്ദര്‍ശനത്തെ യുഎസ് സ്വാഗതം ചെയ്യുന്നു. അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള മികച്ച ബന്ധം പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുണകരമായിരിക്കും- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. മോദിയുടെ പാക് സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി … Read more

മുംബൈയില്‍ ഭീകരാക്രമണ ഭീഷണി, കനത്ത സുരക്ഷ

മുംബൈ: പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ഭീകരാക്രമണം നടന്നേക്കുമെന്ന് മുന്നറിയിപ്പ്. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത് മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് മുംബൈയുടെ തീരപ്രദേശങ്ങളില്‍ സ്വകാര്യ പുതുവത്സര ബോട്ട് പാര്‍ട്ടികള്‍ നിരോധിച്ചുകൊണ്ട് പോലീസ് ഉത്തരവിറക്കി. ഇതനുസരിച്ച് ഡിസംബര്‍ 31 രാത്രിയില്‍ ബോട്ടിയോ യാട്ടിലോ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയില്ല. പുതുവത്സര ദിനത്തില്‍ മുംബൈയുടെ തീരങ്ങളില്‍ മറൈന്‍ പട്രോളിംഗ് കര്‍ശനമാക്കും. ഭീഷണിയെത്തുടര്‍ന്ന് മുംബൈയില്‍ പുതുവത്സര രാത്രിയില്‍ ത്രിതല സുരക്ഷാ സംവിധാനം ഒരുക്കാനാണ് … Read more

മധ്യപ്രദേശ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി സമ്മാനിച്ച് മധ്യപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം. 22ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആകെയുള്ള എട്ട് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിക്കൊപ്പം നിലകൊണ്ടത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി അഞ്ച് സീറ്റുകള്‍ സ്വന്തമാക്കി. കഴിഞ്ഞ തവണ നടന്ന തെരഞ്ഞെടുപ്പില്‍ എട്ടില്‍ ഏഴ് സീറ്റും ബിജെപിക്കായിരുന്നു. മുഖ്യമന്ത്രി ചൗഹാന്റെ ജന്മ സ്ഥലമായ സിഹോര്‍, ഷാഹ്ഗഞ്ച്, മാന്ത്‌സൗര്‍ എന്നിവിടങ്ങളിലാണ് ബിജെപിക്ക് ജയം കണ്ടെത്താനായത്. ബീഹാറിലെ തിരിച്ചടിക്കു ശേഷം പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെ തദ്ദേശ … Read more

മൂല്യങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന് മാര്‍പ്പാപ്പ

  വത്തിക്കാന്‍: ലാളിത്യത്തിന്റെയും എളിമയുടെയും സന്ദേശമാണ് ക്രിസ്തു നല്‍കിയതെന്നും ആ സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിതത്തില്‍ അഹന്ത വെടിഞ്ഞ് മൂല്യങ്ങള്‍ മുറുകെ പിടിച്ച് മുന്നേറാനും ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ക്രിസ്മസ് ദിനത്തില്‍ പതിനാറായിരത്തോളം വിശ്വാസികള്‍ക്ക് സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. ധൂര്‍ത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെ നമുക്ക് വേണ്ടെന്നും സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദുഖത്തിലും ഒരുപോലെ പങ്കുചേരുന്ന തലമുറയെയാണ് നമുക്ക് ആവശ്യമെന്നും മാര്‍പ്പാപ്പ പറഞ്ഞു. -എല്‍കെ-