പത്താന്‍കോട്ട് ഭീകരാക്രമണം: മലയാളിയായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യും

  പത്താന്‌കോട്ട്: പത്താന്‍കോട്ട് വ്യോമസേനകേന്ദ്രത്തിലുണ്ടായ ഭീകരാക്രണത്തില്‍ മലയാളിയായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ കെ.കെ രഞ്ജിത്തിന് പങ്കുണ്ടെന്ന് സംശയം. രഞ്ജിത്തിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്യും. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയാണ് രഞ്ജിത്തിനെ ചാരവൃത്തിയിലേക്ക് എത്തിച്ചത്. ഓപ്പറേഷന്‍ ഇന്ദ്രധനുസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഞ്ജിത്ത് കൈമാറിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രഞ്ജിത്ത് വ്യോമസേനയിലായിരിക്കെ പഞ്ചാബില്‍ ജോലി ചെയ്തിട്ടുണ്ട്.

പഞ്ചാബ് പത്താന്‍കോട്ട് എയര്‍ബേസില്‍ ഭീകരാക്രമണം; മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു; നാല് ഭീകരരെ വധിച്ചു

പത്താന്‍കോട്ട് : പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമ സേനാ എയര്‍ ബേസില്‍ ഭീകരാക്രമണം. മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ ഓപ്പറേഷനില്‍ നാല് ഭീകരരെ വധിച്ചു. പുലര്‍ച്ചെ മുതല്‍ ഭീകരരെ പിടികൂടാനായി സുരക്ഷാസേന നടത്തിയ അഞ്ചുമണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടല്‍ അവസാനിപ്പിച്ചെങ്കിലും വീണ്ടും വെടിയൊച്ച കേട്ടത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മൂന്നോളം ഭീകരര്‍ എയര്‍ബേസിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് കരുതുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ഇന്നു പുലര്‍ച്ചെ മൂന്നരയ്ക്കാണ് പത്താന്‍കോട്ടിലെ വ്യോമസേനാ കേന്ദ്രത്തിനു നേരെ … Read more

എട്ടു ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുഎസില്‍ നിന്ന് തിരിച്ചയച്ചു

ഹൈദരബാദ്: തെലങ്കാനയില്‍ നിന്നും ആന്ധ്രയില്‍ നിന്നും യുഎസിലെത്തിയ 18 തെലുങ്കു വിദ്യാര്‍ഥികളെക്കൂടി അമേരിക്ക തിരിച്ചയച്ചു. യുഎസിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ ചേര്‍ന്ന് പഠിക്കുന്നതിനായി പോയ വിദ്യാര്‍ഥികളെയാണ് തിരിച്ചയത്. വ്യത്യസ്ത വിമാനങ്ങളിലാണ് 18 പേരും ഹൈദരബാദിലെത്തിയത്. യുഎസിലെ ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് ഇവരുടെ യാത്രാരേഖകള്‍ അടക്കമുളളവ പരിശോധിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തങ്ങളെ മണിക്കൂറുകളോളം വിമാനത്താവളത്തില്‍ പിടിച്ചു വച്ചുവെന്നും വെള്ളം പോലും തങ്ങള്‍ക്ക് ന്നില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അഞ്ച് വര്‍ഷത്തേക്ക് യുഎസിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയാണ് തിരിച്ചയച്ചതെന്നും … Read more

അഫ്ഗാനില്‍ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം ഉച്ചകഴിഞ്ഞ് 2.07-നാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസവും മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു.

പാക്കിസ്ഥാനിത് ഐക്യവര്‍ഷം

ഇസ്ലാമാബാദ്: 2016ഓടെ പാക്കിസ്ഥാന്‍ ഭീകരവാദത്തില്‍നിന്നും പൂര്‍ണമായും മോചനം നേടുമെന്നും ഈ വര്‍ഷാവസാനത്തോടെ പാക്കിസ്ഥാനില്‍നിന്നും ഭീകരരെ പൂര്‍ണമായും തുരത്തുമെന്നും പാക്കിസ്ഥാന്‍ സൈനികമേധാവി ജനറല്‍ റഹീല്‍ ഷെരീഫ്. ഭീകരപ്രവര്‍ത്തനവും അഴിമതിയും കുറ്റകൃത്യങ്ങളും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണെന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാവണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആദ്യമെ ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബീഹാറില്‍ ജെഡിയുവും ആര്‍ജെഡിയും ഇടയുന്നു

പാട്‌ന : ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ സുപ്രധാന ഏടായി മാറിയ ജെഡിയു ആര്‍ജെഡി ബന്ധത്തിലൂന്നിയ വിശാല സഖ്യത്തില്‍ കല്ലുകടി. ബീഹാറില്‍ വന്‍ വിജയം കരസ്ഥമാക്കിയ വിശാല സഖ്യത്തിന്റെ നേതാക്കളില്‍ പ്രമുഖനായ ആര്‍ജെഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തു വന്നതോടെയാണ് വിള്ളലുകള്‍ പുറത്തുവന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില തകരറിലായിരിക്കുകയാണെന്നു ലാലു വിമര്‍ശിച്ചു. സംസ്ഥാനത്ത് മൂന്നു എന്‍ജിനിയര്‍മാര്‍ അതിദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ലാലുലും കൂട്ടരും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. മുന്നില്‍ നിന്നു നയിക്കുന്ന മുഖ്യമന്ത്രി നിതീഷ്‌കുമാറിനാണ് … Read more

മോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് കത്തയച്ചു.കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദി നല്‍കിയ വാഗ്ദാനങ്ങളായിരുന്നു അഴിമതിരഹിതമായ ഇന്ത്യയെ വാര്‍ത്തെടുക്കുമെന്നും കള്ളപ്പണം തിരികെ രാജ്യത്ത് കൊണ്ടുവരുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങള്‍.എന്നാലിന്ന് ഇതൊക്കെ മോദി മറന്നിരിക്കുന്നു എന്നതായിരുന്നു കത്തില്‍ പറഞ്ഞിരിക്കുന്നത്.മോദി സര്‍ക്കാരും യുപിഎ സര്‍ക്കാരും തമ്മില്‍ പ്രത്യക്ഷത്തില്‍ മാറ്റമൊന്നുമില്ലെന്നും പ്രധാനമന്ത്രിക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കത്തില്‍ ഹസാരെ പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് ഇതിനുമുമ്പും പലതവണ കത്തുകള്‍ അയച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാ കത്തുകളും അവഗണിക്കുകയാണുണ്ടായതെന്നും ഹസാരെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ പുതുവര്‍ഷത്തില്‍ സഹാനുഭൂതിയും സഹിഷ്ണുതയും വളര്‍ത്തിയെടുക്കണമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ സമാധാനം പുലരുന്ന സമൂഹത്തിനായി സ്‌നേഹവും സഹാനുഭൂതിയും സഹിഷ്ണുതയും വളര്‍ത്തിയെടുക്കണമെന്നും പുതുവര്‍ഷം പുതിയ തുടക്കമാണെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഇന്ത്യയുടെ സങ്കീര്‍ണമെന്നു വിശേഷിപ്പിക്കാവുന്ന വൈവിധ്യം കാത്തുസൂക്ഷിക്കാനും ലോകമെമ്പാടും ആ സാംസ്‌കാരിക മൂല്യങ്ങള്‍ക്കുള്ള സ്ഥാനം കാത്തുസൂക്ഷിക്കാനുമുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുചിത്വ ഹരിതസുന്ദര ഇന്ത്യക്കായി ഒരുമിച്ച് മുന്നേറണമെന്നും രാഷ്ട്രപതി ആഹ്വാനം ചെയ്തു.

മാധ്യമങ്ങള്‍ നല്ലവാര്ത്തകള്ക്ക് പ്രാധാന്യം നല്കണമെന്ന് ഫ്രാന്‌സിസ് മാര്പാപ്പ

  വത്തിക്കാന്: മാധ്യമങ്ങള്‍ നല്ലവാര്ത്തകള്ക്ക് പ്രാധാന്യം നല്കണമെന്ന് ഫ്രാന്‌സിസ് മാര്പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില് പോയവര്ഷത്തിന്റെ അവസാനദിവസം നല്കിയ സന്ദേശത്തിലാണ് മാര്പാപ്പ ഇക്കാര്യം പറഞ്ഞത്. ലോകത്ത് വര്ധിച്ചുവരുന്ന തിന്മയെയും അക്രമത്തെയും വെറുപ്പിനെയും പ്രതിരോധിക്കാന് നല്ല വാര്ത്തകള്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പോയവര്ഷം നിരവധി അക്രമ സംഭവങ്ങള് നടന്നു. നിഷ്‌കളങ്കരായ നിരവധിപേര്ക്ക് ദുരിതം അനുഭവിക്കേണ്ടിവന്നു. നിരവധിപേര്ക്ക് നാടും വീടും ഉപേക്ഷിച്ച് അഭയാര്ഥികളായി പലായനം ചെയ്യേണ്ടിവന്നു. അതിനിടെ നല്ലകാര്യങ്ങളും ലോകത്ത് സംഭവിച്ചുവെന്ന് മാര്പാപ്പ ഓര്മ്മിപ്പിച്ചു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന് … Read more

വാഹന നിയന്ത്രണ ചട്ടം വന്‍ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവള്‍,കേന്ദ്രമന്ത്രിമാരും പദ്ധതിയെ പിന്തുണച്ച് രംഗത്തെത്തി

ന്യൂഡല്‍ഹി : അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി നഗരത്തില്‍ ഏര്‍പ്പെടുത്തിയ വാഹന നിയന്ത്രണ ചട്ടം വന്‍ വിജയമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവള്‍. നിയന്ത്രണത്തോട് ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിക്കുന്നുണ്ട്. അസാധ്യമായതിനെ ജനങ്ങള്‍ പിടിച്ചടക്കി. ഡല്‍ഹി രാജ്യത്തിന് മാതൃകയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഏതാനും കാറുടമകള്‍ ചട്ടം ലംഘിച്ച് നിരത്തിലിറങ്ങിയിട്ടുണ്ട്. ഏറ്റവും തിരക്കേറിയ സ്ഥലമായ ഐ.ടി.ഒ യിലെത്തിയ ആദ്യ ആള്‍ക്കു മാത്രം പിഴ ചുമത്തി. 2000 രൂപയുടെ ചെലാന്‍ ഇയാള്‍ക്ക് പോലീസ് നല്‍കിയിട്ടുണ്ടെന്നും മറ്റുള്ളവരെയെല്ലാം … Read more