ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂകമ്പം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ആറ് പേര്‍ മരിക്കുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലര്‍ച്ചെ 4.37 നാണ് അനുഭവപ്പെട്ടത്. അസം, മണിപ്പൂര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ഒരു മിനിട്ടോളം ഭൂകമ്പം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. ഇംഫാലിന് 29 കിലോമീറ്റര്‍ പടിഞ്ഞാറ് 57 കിലോമീറ്റര്‍ അടിയിലാണ് പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ … Read more

മുംബൈയില്‍ നിന്നൂം ഇസ്താംബൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് തിരിച്ചുവിളിച്ചു

മുംബൈ: മുംബൈയില്‍ നിന്നൂം ഇസ്താംബൂളിലേക്ക് പുറപ്പെടാനൊരുങ്ങിയ ടര്‍ക്കിഷ് എയര്‍ലൈന്‍സ് തിരിച്ചുവിളിച്ചു. വിമാനത്തില്‍ അജ്ഞാത ഫോണ്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പറന്നുയരുന്നതിനായി വിമാനം റണ്‍വേയില്‍ കടന്ന ശേഷമാണ് തിരിച്ചുവിളിച്ചത്. 250 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ പുറത്തിറക്കി സുരക്ഷ പരിശോധന നടത്തിയ ശേഷമാണ് വിമാനത്തില്‍ തിരിച്ചുകയറ്റിയത്. 11.30ന് വിമാനം പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരു യാത്രക്കാരന്റെ സീറ്റിനടിയിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. കോക്പിറ്റ് ക്രൂ ഇക്കാര്യം മുംബൈ എയര്‍ കണ്‍ട്രോള്‍ ട്രാഫിക്കില്‍ അറിയിക്കുകയും വിമാനം തിരിച്ച് പാര്‍ക്കിംഗ് മേഖലയിലെ … Read more

പ്രധാനമന്ത്രിയുടെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച

മൈസൂരു:ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ഇന്നലെ മൈസുരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യാത്രാസൗകര്യ ഒരുക്കിയതില്‍ വന്‍ സുരക്ഷാ വീഴ്ച. കയ്യില്‍ ബാഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഹനവ്യൂഹത്തിനൊപ്പം ഒരാള്‍ ഓടിയെത്തി. മൈസൂരിലെത്തിയ മോഡയ്ക്ക് താമസം ഒരുക്കിയിരുന്ന ലളിത് മഹല്‍ ഹോട്ടലിലേക്ക് പോകുമ്പോഴായിരുന്നു സുരക്ഷാ വീഴ്ചയുണ്ടായത്. മോഡിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡരികില്‍ നിന്നിരുന്നവരില്‍ ഒരാള്‍ മോഡി മോഡിയെന്നു വിളിച്ച് വാഹനവ്യൂഹത്തിനടുത്തേയ്ക്ക് ഓടിയെത്തുകയായിരുന്നു. ഇയാളെ കസ്റ്റഡയിലെടുത്തുവെന്നും അന്വേഷണം നടക്കുകയാണെന്നും ഡിജിപി ഓം പ്രകാശ് അറിയിച്ചു.

സൗദി എംബസിക്ക് തീയിട്ട സംഭവം: 40 പേര്‍ അറസ്റ്റില്‍

  ടെഹ്‌റാന്‍: ഷിയാ പുരോഹിതന്റെ വധശിക്ഷ സൗദിഅറേബ്യ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് ടെഹ്‌റാനിലെ സൗദി എംബസിയിലേക്ക് അതിക്രമിച്ചു കയറി അഗ്നിക്കിരയാക്കിയ സംഭവത്തില്‍ 40 പേരെ ഇറാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഷിയാ പുരോഹിതനായ നിമ്ര്‍ അല്‍ നിമ്ര്‍ എന്ന പുരോഹിതനെ വധിച്ചതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ എംബസിയിലേക്ക് അതിക്രമിച്ചു കയറിയത്. കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയെന്ന പേരിലാണു ഷിയാ പുരോഹിത പ്രമുഖനടക്കമുള്ളവരുടെ വധശിക്ഷ സൗദിഅറേബ്യ ഞായറാഴ്ച നടപ്പാക്കിയത്. പുരോഹിതനൊപ്പം നാലു പേരെയും 43 … Read more

പത്താന്‍കോട്ട് ഭീകരാക്രമണം: ഭീകരരെത്തിയത് മയക്കുമരുന്ന് കടത്തുകാര്‍ വരുന്ന വഴിയിലൂടെ

ന്യൂഡല്‍ഹി: പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരര്‍ അതിര്‍ത്തി സുരക്ഷാ സൈനികരുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലെത്തിയത് മയക്കുമരുന്ന് കടത്തുകാര്‍ ഉപയോഗിച്ചിരുന്ന വഴി പിന്തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്. ബീസ് നദിയുടെ കൈവഴികളിലൂടെയാണ് ഭീകരര്‍ പത്താന്‍കോട്ടിനടുത്ത ബാമിയാല്‍ ഗ്രാമത്തില്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെനിന്ന് മയക്കുമരുന്ന് കടത്തുകാര്‍ ഉപയോഗിക്കുന്ന രഹസ്യവഴിയിലൂടെ ഭീകരര്‍ ഇന്ത്യയിലെത്തുകയായിരുന്നെന്നാണ് സംശയിക്കുന്നത്. അന്താരാഷ്ട്ര അതിര്‍ത്തിക്ക് ഏറ്റവും അടുത്ത പ്രദേശമാണ് ബാമിയാല്‍ ഗ്രാമം. കഴിഞ്ഞമാസം 30, 31 ദിവസങ്ങളിലാണ് ഭീകരര്‍ ഇന്ത്യയിലേക്കു കടന്നതെന്നും സുരക്ഷാ ഏജന്‍സികള്‍ കരുതുന്നു. ഇവിടെനിന്നാണ് ഭീകരര്‍ ടാക്‌സി തട്ടിയെടുത്ത് … Read more

പത്താന്‍കോട്ടില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു

  പത്താന്‍കോട്ട്: പത്താന്‍കോട്ടിലെ വ്യോമസേന താവളത്തില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഏറ്റമുട്ടല്‍ അവസാന ഘട്ടത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌രിഷി അറിയിച്ചതാണിക്കാര്യം. വ്യോമസേന താവളത്തില്‍ ഒളിച്ചിരിക്കുന്ന രണ്ട് ഭീകരരെ കൂടി കീഴപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെയും ഇന്നുമായി നാല് ഭീകരരെ എന്‍.എസ്.ജി കമാന്‍ഡോകള്‍ വധിച്ചിരുന്നു. ഇന്ന് തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് രണ്ട് ഭീകരര്‍ കൂടി ഒളിച്ചിരിക്കുന്നതായി വ്യക്തമായത്. നാല് ഭീകരരുടെ മൃതദേഹം ലഭിച്ചതായും ആഭ്യന്തര സെക്രട്ടറി സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ്, … Read more

പത്താന്‍കോട്ട് ഭീകരാക്രമണം: മലയാളി സൈനികന്‍ മരിച്ചു;ആക്രമണത്തിന് പിന്നില്‍ ലഷ്‌കറെ ത്വയിബയും ജെയ്‌ഷെ മുഹമ്മദും

??????????????(???????): ????????? ?????????????? ?????????? ??????????? ??????? ???????????????? ????????? ????????? ???????? ???. ?????? ????????? ??????? ???????. ???????????? ???????? ???????? ?????? ??????? ????????????????????????? ?????. ????????? ?????????? ????????? ?????????????? ?????????????? ?????????? ?????????? ??????. ???????????? ????????????? ?????????? ??????? ??????????????. ??????????? ??????? ??????? ??. ????????? ?????. ???????????? ?????? ?? ??????. ?????????? ??????? ????? ???????? ??????????? ??????????. ????????????? ???????????????? ????????? ????????? ???? … Read more

പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ചവരില്‍ കോമണ്‍വെല്‍ത്ത് സ്വര്‍ണമെഡല്‍ ജേതാവും

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരില്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണമെഡല്‍ ജേതാവായ സുബേദാര്‍ ഫത്തേ സിങ്ങും. 1995ലെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയിരുന്നയാളാണ് ഫത്തേ സിങ്ങ്. 2009ല്‍ ദോഗ്ര റജിമെന്റില്‍നിന്നും സുബേദാര്‍ മേജറായി വിരമിച്ചയാളാണ് ഫത്തേ സിങ്ങ്. വിരമിച്ചതിനുശേഷം പ്രതിരോധ സുരക്ഷാസേനയ്‌ക്കൊപ്പം സുബേദാറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് അദ്ദേഹത്തെ പത്താന്‍കോട്ട് നിയമിക്കുകയായിരുന്നു.

തിരച്ചിലിനിടെ പത്താന്‍കോട്ടില്‍ വീണ്ടും സ്‌ഫോടനം

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ തിരച്ചിലിനിടെ വീണ്ടും സ്‌ഫോടനം. നാല് സൈനികര്‍ക്ക് പരിക്കേറ്റു.ഭീകരാക്രമണം നടന്നിടത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നു കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം ഏറ്റെടുത്തു.ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനിലെ ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയ്ക്കു പങ്കുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് അതേക്കുറിച്ച് എന്‍ഐഎ അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്ങ് നേരത്തേ അറിയിച്ചിരുന്നു. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം പങ്കുചേരുമെന്ന് യു എസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു.

മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (91) അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സി.പി.ഐ നേതാവ് എ.ബി ബര്‍ദന്‍ (91) അന്തരിച്ചു. കഴിഞ്ഞ മാസം ആദ്യമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ജി.ബി പന്ത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹം വൈകുന്നേരം എട്ട് മണിയോടെയാണ് അന്തരിച്ചത്. ഡിസംബര്‍ ഏഴിന് രാവിലെയാണ് അദ്ദേഹത്തെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി.പി.ഐ ആസ്ഥാനത്ത് താമസിച്ചിരുന്ന അദ്ദേഹത്തെ ഏഴിന് രാവിലെ എട്ടുമണിയോടെ തളര്‍ച്ച അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഒരുവശം തളര്‍ന്നിരുന്നു. മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതും ആരോഗ്യനില … Read more