ഹോമിയോപ്പതിയും ജ്യോതിശാസ്ത്രവും ഒരുപോലെ മനുഷ്യനെ തെറ്റിധരിപ്പിക്കുന്നതാണെന്ന് നൊബല്‍ പ്രൈസ് ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍

ന്യൂഡല്‍ഹി: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഉരിത്തിരിഞ്ഞുവന്ന വൈദ്യശാസ്ത്രശാഖയായ ഹോമിയോപ്പതിക്കെതിരെ ആരോപണവുമായി നൊബല്‍ പ്രൈസ് ജേതാവ് വെങ്കിട്ടരാമന്‍ രാമകൃഷ്ണന്‍. ഹോമിയോപ്പതിയും ജ്യോതിശാസ്ത്രവും ഒരുപോലെ മനുഷ്യനെ തെറ്റിധരിപ്പിക്കുന്നതാണെന്ന് രാമകൃഷ്ണന്‍ പറയുന്നു. ജനനസമയവും ജന്മനക്ഷത്രവും നോക്കി ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പറയാന്‍ കഴിയില്ല. മാത്രമല്ല ഇതിന് ശാസ്ത്രിയമായ ഒരു അടിത്തറയും ഇല്ല. ആളുകളെപൂര്‍ണ്ണമായും തെറ്റുധരിപ്പിക്കുന്നതും ശാസ്ത്രീയാമായി വ്യക്തത ഇല്ലാത്തതുമായ വൈദ്യശാസ്ത്ര ശാഖയാണ് ഹോമിയോ എന്നും വെങ്കിട്ടരാമാന്‍ പറഞ്ഞു. രസന്ത്രത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും ഹോമിയോപ്പതിയില്‍ വിശ്വസിക്കാന്‍ കഴിയില്ലന്നും ഇദ്ദേഹം പറയുന്നു. ഒരു പ്രത്യേക മതത്തിന്റെ … Read more

അര്‍ധസൈനിക വിഭാഗങ്ങളില്‍ 33% വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: അര്‍ധസൈനിക വിഭാഗങ്ങളില്‍ 33% വനിതാ സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സിആര്‍പിഎഫ്, സിഐഎസ്എഫ് തുടങ്ങിയ വിഭാഗങ്ങളില്‍ 33%വും, കാവല്‍ സേന വിഭാഗങ്ങളായ ബിഎസ്എഫ്, എസ്എസ്ബി, ഐടിബിപി എന്നിവയില്‍ 15%വുമാണ് വനിതകള്‍ക്കായി സംവരണം ഏര്‍പ്പെടുത്തുക. ഇന്നലെ വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അര്‍ധസേനയില്‍ 33% സംവരണം ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദില്ലി പൊലീസ് സേനയില്‍ നിലവില്‍ 9%മാണ് വനിതാപ്രാതിനിധ്യം. 33% വനിതാസംവരണം ഏര്‍പ്പെടുത്തണമെന്ന പാര്‍ലമെന്റ് സമിതിയുടെ ആവശ്യം കേന്ദ്ര … Read more

പത്താന്‍കോട്ട് ആക്രമിച്ച ഭികരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്കിസ്ഥാനിലെന്ന് സംശയം

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമത്താവളം ആക്രമിച്ച ഭീകരര്‍ മോക്ക് ഡ്രില്‍ നടത്തിയത് പാക്കിസ്ഥാനിലെ ഒരു വ്യോമത്താവളത്തിലെന്ന് റിപ്പോര്‍ട്ട്. പാക്ക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടേയും അറിവോടെയായിരുന്ന മോക്ക് ഡ്രില്‍ എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വ്യോമസേന താവളത്തിലെ സുരക്ഷാ സംവിധാനത്തെ മറികടന്ന് എങ്ങനെ അകത്തുകടക്കാമെന്നും എങ്ങനെയാണ് ആക്രമണം നടത്തേണ്ടതെന്നതിനെക്കുറിച്ചും ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്നതായും അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിക്കേണ്ട രീതികള്‍ പരിശീലിപ്പിച്ചിരുന്നതായും രഹസ്യാനേഷണ ഏജന്‍സികളാണ് വിവരം നല്‍കിയത്. ഭീകരര്‍ ഉപയോഗിച്ച ചില ആയുധങ്ങള്‍ പാക്കിസ്ഥാനില്‍ നിര്‍മ്മിച്ചവയാണെന്നും സൂചനയുള്ളതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ … Read more

നടി മഞ്ജു വാരിയരെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച പൊലീസുകാരനെതിരെ നടപടി

കൊച്ചി: നടി മഞ്ജു വാരിയരെ ഫെയ്‌സ്ബുക്കില്‍ അപമാനിച്ച പൊലീസുകാരനെതിരെ നടപടി. കൊച്ചി സിറ്റി എആര്‍ ക്യാംപിലെ സിപിഒ കെ.എം.രഞ്ജുമോനെ സസ്‌പെന്‍ഡുചെയ്തു. മഞ്ജുവിനൊപ്പമുള്ള ഫോട്ടോ മറ്റൊരു നടന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തതിന് കീഴെ, പൊലീസുകാരന്‍ അപമാനകരമായ കമന്റ് ഇടുകയായിരുന്നു. യൂണിഫോമണിഞ്ഞ ഫോട്ടോ സഹിതമുള്ള പൊലീസുകാരന്റെ പേജില്‍ നിന്ന് തന്നെ വിവരങ്ങളെടുത്ത് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. കൊച്ചി കമ്മിഷണര്‍ അന്വഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്.

നിരോധന സമയത്ത് മാഗി നൂഡില്‍സ് വിറ്റു,സ്‌നാപ്ഡീലിനെതിരെ കേസ്

ന്യൂഡല്‍ഹി: നിരോധന സമയത്ത് മാഗി നൂഡില്‍സ് വിറ്റഴിച്ചുവെന്ന് ആരോപിച്ച് പ്രമുഖ ഓണ്‍ലൈന്‍ സംരഭകരായ സ്‌നാപ്ഡീലിനെതിരെ കേസ്. ഉല്പന്നം നിരോധിച്ച സമയത്ത് ഇവ ഓണ്‍ലൈനിലൂടെ വിറ്റഴിച്ചെന്ന് ആരോപിച്ച് ജയ്പൂരില്‍ നിന്നുള്ള അഭിഭാഷകനായ ലളിത് ശര്‍മയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്‌നാപ്ഡീല്‍ സിഇഒ കുനാല്‍ ബാല്‍, സ്ഥാപകനായ രോഹിത് ബന്‍സാല്‍ എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ജൂണ്‍ ഏഴ് മുതലാണ് ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് ഒക്ടോബര്‍ 30 വരെ മാഗി നൂഡില്‍സ് നിരോധിച്ചത്. … Read more

ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ പ്രവശ്യാ ഗവര്‍ണ്ണര്‍ തോക്കെടുത്തു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മാസര്‍ ഇ ഷെരീഫിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ തീവ്രവാദികള്‍ക്ക് നേരെ വെടി ഉതിര്‍ക്കാന്‍ നേതൃത്വം നല്‍കിയത് പ്രവശ്യാ ഗവര്‍ണ്ണര്‍. ബല്‍ക്ക് പ്രവശ്യയുടെ ഗവര്‍ണ്ണറായ അത്ത മുഹമ്മദ് നൂറാണ് തീവ്രവാദികളെ നേരിടാന്‍ തോക്ക് കൈയിലേന്തിയത്. കൈയില്‍ തോക്കുമായി തീവ്രവാദികളെ ലക്ഷ്യം വയ്ക്കുന്ന ഗവര്‍ണ്ണറുടെ ഫോട്ടോ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ബല്‍ക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മാസര്‍ ഇ ഷെരീഫിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികളെ നേരിട്ടത് കൂടാതെ സൈനികരുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നതിന്റെയും ചിത്രങ്ങള്‍ പുറത്ത് … Read more

നിരഞ്ജന് യാത്രാമൊഴി

  ?????????: ????????????  ??. ?????? ? ?? ?????????? ??????? ?????? ????? ??????????? ??????????? ????????????????? ????????????.??????????????? ??????????? ???????? ?????????? ??????. ??????????? ???????????? ???????????????????????????. ?????????? ???????? ?????????, ????????????? ??????? ??????, ??????, ?????? ????????? ??????????????????? ??????. ??????????? ???????????????? ????? ?????????? ????????? ???????????.????????? ?? ?? ??????, ?? ?? ????, ???????????? ???? ?????????, ?? ?? ????????, ???? ???????????, ?? ??? ???????????? … Read more

പഞ്ചാബ് അതിര്‍ത്തിയില്‍ ഭീകരാക്രമണത്തിന്റെ തലേരാത്രി എസ്പി എന്തിനുപോയി; സംശയങ്ങള്‍ ബാക്കി

പത്താന്‍കോട്ട്: വ്യോമസേന താവളം ആക്രമിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയെന്ന് വിശ്വസിച്ചിരുന്ന ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനുനേരെയും സംശയം നീളുന്നു. സല്‍വീന്ദര്‍ സിങ്ങ് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട ചില പൊരുത്തക്കേടുകളാണ് സംശയത്തിനിട നല്‍കുന്നത്. ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിക്കാതെ സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ വ്യാഴാഴ്ച്ചരാത്രി വൈകി ഇന്ത്യ- പാക് അതിര്‍ത്തിയിലൂടെ എസ് പി എന്തിനുപോയി എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സിയില്‍ സംശയം ജനിപ്പിക്കുന്നത്. പത്താന്‍കോട്ടുള്ള ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിനുശേഷം ഗുര്‍ദാസ്പൂരിലേക്ക്‌ലവരുന്നവഴിയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണഅ എസ്പിയുടെ വാദം. ജ്വല്ലറി … Read more

പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു

പത്താന്‍കോട്ട്: പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം യുണൈറ്റ്ഡ് ജിഹാദ് കൗണ്‍സില്‍ ഏറ്റെടുത്തു. കൗണ്‍സിലിന്റെ ഹൈവേ സ്‌ക്വഡ് ആക്രമണം നടത്തിയെന്നാണ് സംഘടനയുടെ അവകാശവാദം. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ ആക്രമണമുണ്ടായത്. മൂന്ന് ദിവസം നീണ്ട ഏറ്റമുട്ടലില്‍ മലയാളി സൈനികള്‍ നിരഞ്ജന്‍ കുമാര്‍ അടക്കം ഏഴ് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അതിനിടെ ഭീകരകേന്ദ്രത്തില്‍ കടന്ന ആറ് ഭീകരരെ വധിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യോമസേന താവളത്തിന്റെ റെസിഷന്‍ഷ്യല്‍ മേഖലയില്‍ ഒളിച്ചിരുന്ന രണ്ട് തീവ്രവാദികളെയും … Read more

പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലിന്റെ സൂചനകള്‍

പത്താന്‍കോട്ട്: ഭീകരാക്രമണം നടന്ന പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഏറ്റുമുട്ടലിന്റെ സൂചനകള്‍. രാവിലെ 7.55ഓടെ വ്യോമസേന താവളത്തില്‍ നിന്ന് സ്‌ഫോടന ശബ്ദം കേട്ടതിനെത്തുടര്‍ന്ന് നിരീക്ഷണം ശക്തമാക്കി. മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. വ്യോമസേന ഹെലികോപ്റ്ററുകള്‍ നിരീക്ഷണം തുടരുകയാണ്. 72 മണിക്കൂറിനുള്ളില്‍ ജെയ്ഷ് എ മുഹമ്മദ് ഭീകരസംഘടനയ്ക്കെതിരെ നടപടി എടുക്കാന്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടേക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ചര്‍ച്ച മാറ്റിവെച്ചേക്കും. ഏഴ് സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇന്നലെ രണ്ട് തീവ്രവാദികളെ വധിച്ചതോടെ കൊല്ലപ്പെട്ട ഭീകരരുടെ … Read more