കാദുംനി കൂട്ടമാനഭംഗം: മൂന്നു പ്രതികള്‍ക്ക് വധശിക്ഷ

  കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ മൂന്നു പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. കേസില്‍ മറ്റു മൂന്നു പ്രതികളെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. അന്‍സാര്‍ അലി, സയിഫുള്‍ അലി, അമീന്‍ അലി എന്നീ പ്രതികളെയാണ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ഇമ്മാനുവേല്‍ ഇസ്‌ലാം, ഭോല നാസ്‌കര്‍, അമിനൂര്‍ ഇസ്‌ലാം എന്നീ പ്രതികള്‍ക്ക് ജീവപര്യന്തം തടവും ലഭിച്ചു. കേസില്‍ രണ്ടു പ്രതികളെ തെളിവില്ലെന്നു കണ്ട് കോടതി വെറുതെവിട്ടു. കൊല്‍ക്കത്തയ്ക്കു സമീപം കാംദുനിയില്‍ 2013 ജൂണിലാണ് കേസിനാസ്പദമായ … Read more

കെ ബാബുവിന് മന്ത്രിയായി തുടരാമെന്ന് യു.ഡി.എഫ്

തിരുവനന്തപുരം: കെ. ബാബു മന്ത്രിസഭയില്‍ തുടരണമെന്നും ബാബുവിന്റെ രാജിക്കത്ത് സ്വീകരിക്കുന്നില്ലെന്നും യു.ഡി.എഫ് തീരുമാനം. ബാര്‍ കോഴക്കേസില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാനുള്ള തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത പശ്ചാത്തലത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടിയുടെ തീരുമാനം. ബാബു നല്‍കിയ രാജി കത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല. മന്ത്രിസഭയിലേക്ക് തിരിച്ച് എത്തുന്നതോടെ എക്‌സ്സൈസ് ഫിഷറീസ് തുറമുഖ വകുപ്പുകള്‍ക്ക് ബാബു തന്നെയാവും മന്ത്രി. യു.ഡി.എഫിന് എതിരായ ആരോപണങ്ങളില്‍ ഗുഢാലോചന നടക്കുന്നുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും കെ.എം.മാണി മന്ത്രിസഭയിലേക്ക് തിരിച്ച് … Read more

ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എന്‍ ഗോപകുമാര്‍ അന്തരിച്ചു. 58 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ 3.50 ഓടെയായിരുന്നു അന്ത്യം. ഏഷ്യാനെറ്റ് ന്യൂസ് ആസ്ഥാനത്തും തിരുവനന്തപുരം പ്രസ്‌ക്ലബ്ബിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും. കുറച്ച് നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം ഹൃദയാഘാദം മൂലമാണ് അന്തരിച്ചത്. മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ശക്തമായ സാന്നിധ്യമായിരുന്നു ടി.എന്‍ ഗോപകുമാര്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. … Read more

ടി പി ശ്രീനിവാസനെ ആക്രമിച്ചസംഭവത്തില്‍ ക്ഷമചോദിച്ച് സിപിഎം

  തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സമ്മേളനത്തിനു കോവളത്തെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസനെ എസ്.എഫ്.ഐ. ജില്ലാനേതാവ് കരണത്തടിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് സിപിഎം. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്.എന്നാല്‍ മുദ്രാവാക്യം വിളിച്ച്‌നില്‍ക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ശ്രീനിവാസന്‍ കയറിച്ചെല്ലരുതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ലെന്നും അതിരുകടന്ന നടപടിയെന്നുമാണ്് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംഭവത്തെക്കുറിച്ച് പറഞ്ഞത്. … Read more

സൗദിയില്‍ ഷിയാപള്ളിക്ക് നേരെ ആക്രമണം…നാല് മരണം

റിയാദ്: സൗദിയില്‍ ഷിയാപള്ളിക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു 18 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ സൗദിയിലെ അല്‍ഹിസാ മുഹാസില്‍ സ്ട്രീറ്റിലെ ഇമാം റിദാ മസ്ജിദിലാണ് ചാവേര്‍ ആക്രമണം നടത്തിയത്. ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ രണ്ട് പേരില്‍ ഒരാളാണ് ആക്രമണം നടത്തിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ മറ്റൊരാളെ പിടികൂടിയതായും മന്ത്രാലയം വ്യക്തമാക്കി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഉച്ചയ്ക്ക് ജുമാ നമസ്‌ക്കാരം നടക്കുന്നതിനിടെയായിരുന്നു സംഭവം. ജുമ നടക്കുന്നതിനിടെ അഞ്ചുഭീകരര്‍ പളളിയിലേക്ക് … Read more

സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയ്ക്കും ആര്യാടനുമെതിരെ കേസെടുക്കാന്‍ ഉത്തരവ്

  തൃശൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ പരാതി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെയുള്ള പരാതിക്ക് മെറിറ്റ് നോക്കുന്നില്ലെന്നുംഅതു നോക്കേണ്ടത് അന്വഷണ ഉദ്യോഗസ്ഥനാണെന്നും അന്വേഷണത്തിനുത്തരവിട്ട വിജിലന്‍സ് കോടതി വ്യക്തമാക്കി. ഇതനുസരിച്ച് ഏപ്രില്‍ 14ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കണം. എല്ലാവര്‍ക്കും തുല്യനീതിവേണം പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും നീതി തുല്യമാണ്.ഉപ്പുതിന്നവന്‍ വെള്ളം കുടിയ്ക്കട്ടെ എന്നായിരുന്നു ഇതേക്കുറിച്ച് കോടതിയുടെ പരാമര്‍ശം.

അഭയാര്‍ത്ഥികള്‍ക്കായി ഡെന്മാര്‍ക്കില്‍പുതിയ നിയമം…അഭയാര്‍ത്ഥി കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമമെന്ന് വിമര്‍ശനം

കോപ്പന്‍ ഹേഗന്‍: അഭയാര്ഥികളായി രാജ്യത്ത് എത്തുന്നവരുടെ കൈവശമുള്ള വിലപിടിച്ച വസ്തുക്കള്പിടിച്ചെടുക്കാനുള്ള നിയമം ഡെന്മാര്ക്ക്  പാസാക്കി. ഡെന്മാര്ക്കിലെത്തുന്ന അഭയാര്ഥികള്ക്ക് 1500 ഡോളറിന് മേല്‍ മൂല്യമുള്ള വസ്തുക്കള്‌കൈവശം സൂക്ഷിക്കാനാകില്ല. എന്നാല്‍ വിവാഹ മോതിരങ്ങള്‍, കുടുംബ ഫോട്ടോകള്‍, മെഡലുകള്‍ എന്നിവ പിടിച്ചെടുക്കില്ല. അഭയാര്ഥികള്‍ക്ക് സര്ക്കാര്‌നല്കുന്ന ആനുകൂല്യങ്ങള്ക്ക് പകരമായാണ് ഇത്തരം വസ്തുക്കള്പിടിച്ചെടുക്കുക. നിയമനിര്മാണത്തെ ഭരണ കക്ഷിയായ ലിബറല്പാര്ട്ടി ന്യായീകരിച്ചു. അഭയാര്ഥികള്ക്കായി ഒരുക്കുന്ന സൗകര്യങ്ങള്ക്കുള്ള തുക കണ്ടെത്താനാണ് പുതിയ നിയമമെന്നാണ് പാര്ട്ടി നിലപാട്.27 നെതിരെ 81 വോട്ടുകള്ക്കാണ് ജ്വല്ലറി ബില് എന്ന വിവാദ ബില്പാസാക്കിയത്. … Read more

രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി പ്രമുഖ നടന്‍ ഓം പുരി

തെങ്കാശി: രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി പ്രമുഖ നടന്‍ ഓം പുരിയും. ആര്‍.എസ്.എസിനെയും വി.എച്ച്.പിയെയും നിയന്ത്രിച്ചാല്‍ മാത്രമേ രാജ്യത്ത് അസഹിഷ്ണുത ഇല്ലാതാക്കാന്‍ സാധിക്കൂ. മതേതരത്വം കാത്തുസൂക്ഷിക്കുന്നതിന് ആര്‍.എസ്.എസിനെയും വി.എച്ച്.പിയെയും നിലയ്ക്ക് നിര്‍ത്താന്‍ ബി.ജെ.പി തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തെങ്കാശിയില്‍ ജയറാം നായകനാകുന്ന ആടുപുലിയാട്ടം എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഓം പുരി. എന്നാല്‍ രാജ്യം സുരക്ഷിതമല്ലെന്നും അസഹിഷ്ണുതയില്‍ ഭയന്ന് രാജ്യം വിടുന്നതിനെ കുറിച്ച് ചിന്തിച്ചുവെന്നുമുള്ള ആമിര്‍ ഖാന്റെ പരാമര്‍ശത്തെ ഓം പുരി വിമര്‍ശിച്ചു. ഇത്തരം … Read more

മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഏഴുകോടി, 1.90 കോടി നല്‍കി: സരിത നായര്‍

  കൊച്ചി: മുഖ്യമന്ത്രിയ്ക്ക് 1.90 കോടി രൂപ നല്‍കിയതായി സോളാര്‍ കമ്മീഷനില്‍ സരിത നായരുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഏഴുകോടിരൂപ കോഴ ആവശ്യപ്പെട്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ പിഎ ജിക്കുമോന്‍ പറഞ്ഞതനുസരിച്ച് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ സഹായി തോമസ് കുരുവിളയ്ക്ക് ഒരു കോടി പത്തുലക്ഷം നല്‍കിയെന്നും പിന്നീട് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ തന്റെ വീട്ടില്‍ വച്ച് 80 ലക്ഷംരൂപ കുരുവിളയ്ക്ക് കൈമാറിയെന്നുമായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. സോളാര്‍ പദ്ധതി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞതനുസിച്ച് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതായും അദ്ദേഹത്തിന്‍ പിഎ കേശവന് … Read more

കനത്ത സുരക്ഷയില്‍ രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

??????????: ????? ??????????? ???????? 67-???? ??????????? ???? ?????????. ?????? ????? ??????? ?????????? ?????? ???????? ?????????? ????? ???? ?????????. ????????????? ???????? ???? ??????? ???????? ????? ?????? ???????????? ?????????? ????????????. ??????? ?????????? ??????????? ???????? ????????? ??????????. ????????????? ???????????? ??????????? ?????????? ?????????? ?????????? ????? ???????? ??????? ?????? ???????????. ????????????? ?????????? ??? ????? ?????? ?????????? ??????????? ??? ????????? ????????????. … Read more