റഷ്യന്‍ പാത്രിയാര്‍ക്കീസുമായി മാര്‍പാപ്പയുടെ ചരിത്ര കൂടിക്കാഴ്ച, പ്രതീക്ഷയോടെ ലോകം

വത്തിക്കാന്‍: ആയിരം വര്‍ഷങ്ങളായി റോമന്‍ കത്തോലിക്ക സഭയും റഷ്യന്‍ സഭയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം രചിക്കാന്‍ പോപ് ഫ്രാന്‍സിസ് വത്തിക്കാനില്‍നിന്നും ക്യൂബയിലെത്തി. റഷ്യന്‍ ഓര്‍ത്തോഡക്‌സ് സഭാ പാത്രിയാര്‍ക്കീസ് കിറിലുമായുള്ള കൂടിക്കാഴ്ചയാണ് ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ ജോസ് മാര്‍ട്ടി അന്താരാഷ്ട്ര വിമാന താവളത്തില്‍വെച്ചാണ് കൂടിക്കാഴ്ച നടക്കുക. പാത്രിയാര്‍ക്കീസ് കിറില്‍ വ്യാഴാഴ്ചതന്നെ ക്യൂബയില്‍ എത്തിയിരുന്നു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ വിഭാഗമാണ് … Read more

ന്യൂസിലാന്‍ഡിലെ ചെമ്മരിയാടിന്‍ കൂട്ടം, അപൂര്‍വ്വമായ ആകാശദൃശ്യം

  ന്യൂസിലാന്‍ഡിലെ ചെമ്മരിയാടിന്‍ പറ്റത്തെ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ച വീഡിയോ കാണാം. -എജെ-

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ്

ജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനായി യുഎഇയില്‍ ആഹ്ലാദവകുപ്പ് അബൂദാബി: യുഎഇയില്‍ പൊതുജനങ്ങളുടെ സന്തോഷവും സംതൃപ്തിയും ഉറപ്പുവരുത്തുന്നതിനു പുതിയ മന്ത്രാലയം രൂപീകരിച്ചു. പുതിയ ആഹ്‌ളാദ വകുപ്പിനെ ഒഹൂദ് അല്‍ റൂമി നയിക്കും. യുഎഇ ഭരണാധികാരി ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം ട്വിറ്ററിലൂടെയാണ് ആഹ്ലാദവകുപ്പില്‍ പുതിയ മന്ത്രിയെ നിയമിച്ചതായി പ്രഖ്യാപിച്ചത്. നിലവില്‍ പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഡയറക്ടര്‍ ജനറലായ അല്‍റൂമി ഈ സ്ഥാനത്തുതന്നെ തുടരും. കഴിഞ്ഞ വര്‍ഷം യുഎന്‍ ഫൗണ്ടേഷന്‍ അല്‍ റൂമിയെ ആഗോളസംരംഭകത്വ സമിതി അംഗമായി തിരഞ്ഞെടുത്തിരുന്നു. … Read more

അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട പ്രതി അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരേ കേസെടുത്തു. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ക്രിമിനല്‍ ഗൂഡാലോചന കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നാലെ ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഡെല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധ സംഗമം നടത്തിയത്. അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും വധശിക്ഷ ജുഡീഷ്യല്‍ കൊലപാതകങ്ങളാണെന്ന് ആരോപിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നത്. ചരമവാര്‍ഷിക ദിനത്തില്‍ ഇന്ത്യാ … Read more

സിയാച്ചിനില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളി

  ന്യൂഡല്‍ഹി: സിയാച്ചിന്‍ മേഖലയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള പാക് നിര്‍ദേശം ഇന്ത്യ തള്ളിക്കളഞ്ഞു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനില്‍ നിന്നും ഉഭയകക്ഷി സമ്മതപ്രകാരം സൈന്യത്തെ പിന്‍വലിക്കാമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചത്. ശൈത്യകാലത്ത് മേഖലയില്‍ ഹിമപാതം മൂലം സൈനികരുടെ ജീവനു ഭീഷണിനേരിടേണ്ടിവരുന്നതിനാലാണ് പാക്കിസ്ഥാന്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാല്‍ സൈന്യത്തെ പിന്‍വലിക്കില്ലെന്നും അതിര്‍ത്തി കാക്കാന്‍ സൈന്യം പ്രതിജ്ഞാബന്ധമാണെന്നും ലഫ്റ്റനന്റ് ജനറല്‍ ഡിഎസ് ഹുഡ പറഞ്ഞു. പകല്‍ മൈനസ് 22ഉം രാത്രി മൈനസ് 45നും 50നും ഇടയിലാണ് … Read more

ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയെന്ന് ഹെഡ്‌ലി

മുംബൈ: അതീവ സുരക്ഷിത മേഖലയായ മുംബൈയിലെ ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നുവെന്ന് ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈയിലെ പ്രത്യേക കോടതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ രേഖപ്പെടുത്തിയ മൊഴിയിലാണ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍. അറ്റോമിക് സെന്ററിലെ ഉദ്യോഗസ്ഥരില്‍ നിന്നും ചാരന്മാരെ കണ്ടെത്തണമെന്നും പാക് ചാര സംഘടനയായ ഐഎസ്‌ഐ നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും ഹെഡ്‌ലി അറിയിച്ചു. ഗേറ്റ് വേ ഓഫ് ഇന്ത്യ, മുംബൈ വിമാനത്താവളം, സിദ്ധിവിനായക ക്ഷേത്രം, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ് തുടങ്ങിയിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്നും ഹെഡ്‌ലി … Read more

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും രാഹുലും ഹൈക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹൈക്കോടതിയില്‍ ഹാജരാകേണ്ടതില്ലെന്ന് സുപ്രീം കോടതി. ഈ മാസം 20ന് ഇരുവരോടും ഹാജരാകണമെന്ന് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഇരുവരും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കും വേണ്ടി കപില്‍ സിപിലാണ് കോടതിയില്‍ ഹാജരായത്.കേസില്‍ ഡല്‍ഹിഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ എല്ലാം സുപ്രീം കോടതി നീക്കി. ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ കേസിന്റെ ഗതിയെ ബാധിക്കുമെന്ന് ജസ്റ്റിസ് കെഹാര്‍ നിരീക്ഷിച്ചു. കേസ് നല്‍കിയ സുബ്രഹ്മണ്യ സ്വാമി തുടര്‍ വാദത്തിനായി 12ന് … Read more

കതിരൂര്‍ കേസ്: പി. ജയരാജനു ജാമ്യമില്ല

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയുടെ യോഗ്യത സംബന്ധിച്ച തര്‍ക്കമില്ലെങ്കിലും നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകണമെന്നും രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും വിലയിരുത്തിയാണു ജസ്റ്റീസ് കെ.ടി. ശങ്കരന്‍, ജസ്റ്റീസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ (യുഎപിഎ) വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തു ജാമ്യം നിഷേധിക്കുന്നതു രാഷ്ട്രീയ പ്രേരിതമാണ് എന്ന ഹര്‍ജിയിലെ … Read more

ബജറ്റ് ജനപ്രിയമോ ജനദ്രോഹമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍: മുഖ്യമന്ത്രി

  തിരുവനന്തപുരം: ബജറ്റ് ജനപ്രിയമാണോ ജനദ്രോഹമാണോയെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളെന്ന് മുഖ്യമന്ത്രി. മുന്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കാന്‍ പോകുന്നതെന്നും മാണിക്ക് മാറി നില്‍ക്കേണ്ടിവന്നത് ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണന്നും ക്ലിഫ് ഹൗസിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം ബജറ്റ് അവതരണത്തിന് പ്രതിപക്ഷം സഹകരിക്കണമെന്നും മാറിനില്‍ക്കുന്നത് ജനങ്ങളില്‍ നിന്ന് ഇനിയും മാറി നില്‍ക്കുന്നതിന് തുല്യമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം ഭയക്കുന്നില്ല. ഏത് പ്രതിഷേധത്തിനും പരിധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

മെക്‌സിക്കോ ജയിലുണ്ടായ കലാപം: 52 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ സിറ്റി: വടക്കന്‍ മെക്‌സിക്കോയില്‍ ജയിലുണ്ടായ കലാപത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. മോണ്‍ണ്‌ടേറിയിലെ ടോപോ ചിക്കോ ജയിലിലായിരുന്നു സംഭവം. മരിച്ചവരില്‍ ജയില്‍പുള്ളികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. കലാപത്തിനിടെ നടന്ന വെടിവയ്പിലാണ് ഏറെയാളുകളും മരിച്ചത്. തടവിലുള്ള ഒരാളുടെ കുടംബത്തിന് പ്രവേശം തടഞ്ഞതിനത്തെുടര്‍ന്ന് ഒരു ഗേറ്റിലൂടെ കല്ലേറ് നടത്തിയതായും ടോപോ ചികോയിലെ ജയില്‍ പൊലീസിനെയും ആംബുലന്‍സും വിന്യസിച്ചതായും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടതെന്ന് സര്‍ക്കാര്‍ വക്താവ് അന്‍േറാണിയോ ആര്‍ഗുല്‌ളോ പറഞ്ഞു. രാത്രിതന്നെ കലാപം നിയന്ത്രണാധീനമായതായും അദ്ദേഹം പറഞ്ഞു. -എജെ-