തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 28പേര്‍ മരിച്ചു. സ്ഫോടനത്തില്‍ 61 പേര്‍ക്ക് പരുക്കേറ്റു. സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ട്രാഫിക് സിഗ്‌നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ക്ക് അടുത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാര്‍ലമെന്റ മന്ദിരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സൈനിക ആസ്ഥാനവും സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. കുര്‍ദ്ദീഷ് വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ) അംഗങ്ങളാണ് സ്ഫേടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ … Read more

ഇറാക്കില്‍ ഐഎസ് ഭീകരരുടെ ആക്രമണത്തില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: പടിഞ്ഞാറന്‍ ഇറാക്കിലെ ഫുഹൈലത്ത് മേഖലയില്‍ സൈനിക ഹെലിക്കോപ്റ്റര്‍ ഐഎസ് ഭീകരരുടെ ആക്രമണത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടതായും രണ്ടു പൈലറ്റുമാര്‍ക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഐഎസ് ഭീകരര്‍ ആന്റി എയര്‍ക്രാഫ്റ്റ് മെഷിന്‍ഗണ്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം തെക്കന്‍ ഇറാക്കില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈനിക വിമാനം തകര്‍ന്നു വീണിരുന്നു. ഒമ്പതു പേരാണ് സംഭവത്തില്‍ അന്ന് കൊല്ലപ്പെട്ടിരുന്നത്.

കോടതിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അഭിഭാഷകരുടെ ആക്രമണം;കനയ്യ കുമാറിനും മര്‍ദ്ദനമേറ്റു

  ന്യൂഡല്‍ഹി: ജെഎന്‍യു പ്രശ്നത്തില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ വീണ്ടും സംഘര്‍ഷം. ദേശ വിരുദ്ധ പ്രസ്താവന ആരോപിച്ച് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇന്നും സംഘര്‍ഷമുണ്ടായത്. രണ്ടു ദിവസം മുന്‍പ് കോടതി പരിസരത്ത് വിദ്യാര്‍ഥികളെയും മാധ്യമപ്രവര്‍ത്തകരെയും മര്‍ദ്ദിച്ച 50 ഓളം അഭിഭാഷകര്‍തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേ കല്ലെറിഞ്ഞ അഭിഭാഷക സംഘം പോലീസ് സുരക്ഷയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കനയ്യ കുമാറിനെയും മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് … Read more

ജെഎന്‍യുപ്രശ്‌നത്തില്‍ മോദി ഇടപെടുന്നു; അഞ്ച് സംസ്ഥാനങ്ങളില്‍ പോലീസ് റെയ്ഡ്

  ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുന്നു. സംഭവത്തില്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസിയെ വിളിച്ചുവരുത്തി മോദി വിശദീകരണം തേടി. കനയ്യ കുമാറിനു ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്ന് ബസി, മോദിയെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ജെഎന്‍യുവില്‍ ഫെബ്രുവരി ഒമ്പതിനു നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടിക്കിടെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി അഞ്ച് സംസ്ഥാനങ്ങളില്‍ ഡല്‍ഹി പോലീസ് തെരച്ചില്‍ ആരംഭിച്ചു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, … Read more

ട്രംപ് അമേരിക്കന്‍ പ്രസിഡന്റാകില്ല, ജനങ്ങളില്‍ വിശ്വാസമുണ്ട്: ഒബാമ

വാഷിംഗ്ടണ്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്നിലുള്ള ഡൊണാള്‍ഡ് ട്രംപ് വിജയിക്കില്ലെന്ന് ബരാക് ഒബാമ. മാധ്യമശ്രദ്ധ പിടിച്ചുപറ്റല്‍ മാത്രമാണ് ട്രംപ് ചെയ്യുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. വിവാദ പ്രസ്താവനകളിലൂടെ മധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. വിവാദങ്ങളിലൂടെ മുന്നോട്ട് നീങ്ങുന്ന ട്രംപില്‍നിന്ന് ജനങ്ങള്‍ അകന്നു കഴിഞ്ഞെന്നും ഒബാമ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് എന്നത് കുട്ടിക്കളിയല്ലെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അമേരിക്കന്‍ ജനങ്ങളില്‍ വിശ്വാസമുണ്ടെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.

കനയ്യ ദേശവിരുദ്ധമായും ഭരണഘടന വിരുദ്ധമായും ഒന്നും പറഞ്ഞിട്ടില്ല: ശത്രുഘ്‌നന്‍ സിന്‍ഹ

  മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ പിന്തുണച്ച് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ. കനയ്യ ദേശവിരുദ്ധമായതെന്നും ഒന്നും പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടിയെ സിന്‍ഹ പറഞ്ഞു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സിന്‍ഹ നിലപാട് അറിയിച്ചത്. കനയ്യ കുമാറിന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം വായിച്ചു. ഞങ്ങളുടെ ബിഹാര്‍ പയ്യന്‍ ദേശവിരുദ്ധമായോ ഭരണഘടനയ്ക്ക് എതിരായോ ഒന്നും പറഞ്ഞിട്ടില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു. താമസിക്കാതെതന്നെ കനയ്യ ജയില്‍ മോചിനതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു. -എജെ-

കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രാലയം

  ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിനെതിരെ ഡല്‍ഹി പോലീസ് ആരോപിക്കുന്ന കുറ്റങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. കനയ്യ കുമാര്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കി. കനയ്യ കുമാര്‍ ഏതെങ്കിലും വിധത്തിലുള്ള പ്രകോപനപരമായ പ്രസംഗം നടത്താനോ ഇടയില്ലെന്നും സുരക്ഷാ ഏജന്‍സികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി മന്ത്രാലയം വ്യക്തമാക്കി. കനയ്യ കുമാറിനെതിരായ ഡല്‍ഹി പോലീസിന്റെ നടപടി അമിത ആവേശത്തിലായിരുന്നുവെന്നും ദേശദ്രോഹം അടക്കം ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയത് തെറ്റാണെന്നുമുള്ള നിലപാടിലാണ് അധികൃതര്‍. പാര്‍ലമെന്റ് … Read more

ഇന്ത്യക്കാരെ യുഎസിലേക്ക് കുടിയേറാന്‍ പ്രേരിപ്പിക്കുന്നത് അസഹിഷ്ണുത: പ്രവാസി ഇന്ത്യന്‍ സംഘടന

കേന്ദ്രത്തില്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ അഭയാര്‍ഥി പദവിക്കായി യുഎസില്‍ അപേക്ഷ നല്‍കുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചതായി പ്രവാസി ഇന്ത്യന്‍ സംഘടന. 2014 ലെ അപേക്ഷകരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊട്ടടുത്ത വര്‍ഷം അപേക്ഷകരുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധനയുണ്ടായെന്നാണു യുഎസിലെ ഉത്തര അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ പറയുന്നത്. ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന അസഹ്ഷുണതയാണ് ആളുകളെ യുഎസിലേക്കു ചേക്കേറാന്‍ പ്രേരിപ്പിക്കുന്നതെന്നും സംഘടന പറയുന്നു. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അപേക്ഷകരുടെ എണ്ണം വര്‍ധിച്ചുവെന്ന് അസോസിയേഷന്‍ അധികൃതര്‍ പറഞ്ഞു. 2013 ല്‍ … Read more

പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു അദ്ദേഹം. കോഴിക്കോട് ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം ഇന്നു വൈകിട്ട് അഞ്ചിന് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാ മസ്ജിദില്‍ സംസ്‌കാരം നടക്കും. ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു കക്കട്ടിലിന്റെ എഴുത്തുകള്‍. സ്‌ത്രൈണം, വടക്കു നിന്നൊരു കുടുംബ വൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. രണ്ടു തവണ … Read more

റഷ്യയില്‍ രണ്ട് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പൊള്ളലേറ്റുമരിച്ചു

ന്യുഡല്‍ഹി: റഷ്യയില്‍ ഇന്ത്യയില്‍ നിന്നുള്ള രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍ പൊള്ളലേറ്റു മരിച്ചു. മരിച്ചവര്‍ മഹാരാഷ്ട്ര സ്വദേശിനികളാണ്്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെ സ്ാേലെന്‍സ്‌ക് മെഡിക്കല്‍ അക്കാദമിലുണ്ടായ തീപിടുത്തത്തിലാണ് അപകടം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരിലും ഇന്ത്യക്കാരുണ്ട്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ല. മോസ്‌കോയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. മൃതദേഹങ്ങള്‍ നാളെ മോസ്‌കോയില്‍ എത്തിക്കും. തുടര്‍ന്നായിരിക്കും മുംബൈയിലേക്ക് കൊണ്ടുവരിക. മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ സംഘം സ്ഥലത്തെത്തിയതായും സുഷമ വ്യക്തമാക്കി. … Read more