പാക് പതാകയേന്തി പ്രകടനം: ശ്രീനഗറില്‍ സംഘര്‍ഷം

  ശ്രീനഗര്‍: ജെഎന്‍യു സംഭവങ്ങളുടെ തുടര്‍ച്ചയായി ജമ്മു കാഷ്മീരിലെ ശ്രീനഗറിലും സംഘര്‍ഷം. പാക്കിസ്ഥാന്റെയും ഐഎസിന്റെയും പതാകയേന്തി യുവാക്കള്‍ ശ്രീനഗറില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. അഫ്‌സല്‍ ഗുരുവിനെ പിന്തുണച്ചു മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ ‘ നന്ദി ജെഎന്‍യു’ എന്ന് എഴുതിയ ബാനറുകളും ഉയര്‍ത്തിക്കാട്ടി. ഇരുന്നൂറോളം വരുന്ന അക്രമികള്‍ സുരക്ഷാസേനയ്ക്കു നേരെ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി. പോലീസുകാരടക്കം എട്ടോളം പേര്‍ക്കു പരിക്കേറ്റതായാണു വിവരം. -എജെ-

ഐഎസ് നേതാവ് ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന് ഈജിപ്ഷ്യന്‍ നടി

ഐഎസ് നേതാവ് ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന് ഈജിപ്ഷ്യന്‍ നടി കെയ്‌റോ: ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയെ വധിക്കുന്നയാളെ വിവാഹം കഴിക്കാമെന്ന വാഗ്ദാനവുമായി ഈജിപ്ഷ്യന്‍ നടി എല്‍ഹാം സാഹിന്‍. ബാഗ്ദാദിയുടെ മരണത്തോടെ പശ്ചിമേഷ്യയില്‍ സമാധാനം കൈവരുമെന്നും അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരനായാലും പ്രശ്‌നമില്ല അയാളോടൊപ്പം എവിടെ പോകാനും തയാറാണ്. ആ ധീരന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്തത്ര വിധത്തിലുള്ള മധുവിധു നല്‍കുമെന്നും അയാളുടെ ദാസിയായി കഴിയാന്‍ പോലും ഒരുക്കമാണെന്നും അവര്‍ പറഞ്ഞു. നിരവധി ഈജിപ്ഷ്യന്‍ ചലച്ചിത്രങ്ങളിലും … Read more

പൊലീസിനെ നോക്കുകുത്തികളാക്കി പ്രതിഷേധവുമായി അഭിഭാഷകര്‍ വീണ്ടും ഡല്‍ഹി തെരുവിലിറങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി പോലീസിനെ നോക്കുകുത്തിയാക്കി ബിജെപി അനുകൂല അഭിഭാഷകര്‍ വീണ്ടും തലസ്ഥാനത്തെ തെരുവില്‍ പ്രതിഷേധവുമായി ഇറങ്ങി. അഭിഭാഷകര്‍ സംയമനം പാലിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശവും മറികടന്നാണു പട്യാല ഹൗസ് കോടതിയിലേയ്ക്ക് ഒരു സംഘം പ്രകടനം നടത്തിയത്. കഴിഞ്ഞ രണ്ടു ദിവസവും കോടതി പരിസരത്ത് ആക്രമണത്തിനു നേതൃത്വം നല്‍കിയ വിക്രം സിംഗ് ചൗഹാന്‍ എന്ന അഭിഭാഷകന്‍ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ സംഭവത്തില്‍ ഹാജരാകാന്‍ പോലീസ് ഇയാള്‍ക്ക് സമന്‍സ് അയച്ചിരുന്നു. സമന്‍സ് ലഭിച്ചിട്ടും ഹാജരാകാതെ ഡല്‍ഹി പോലീസിനു … Read more

കനയ്യ കുമാറിനു ജാമ്യമില്ല

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെഎന്‍യു) യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനു ജാമ്യം നല്‍കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജാമ്യത്തിനായി കനയ്യ കുമാറിനു ഹൈക്കോടതിയെ സമീപിക്കാമെന്നും നേരിട്ട് കേസ് പരിഗണിക്കുന്നത് നല്ല കീഴ്‌വഴക്കമല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ജെ.ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പട്യാല ഹൗസ് കോടതിയിലെ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്തെ എല്ലാ കോടതികളും സുരക്ഷിതമല്ലെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഹൈക്കോടതിയില്‍ … Read more

കനയ്യ കുമാറിനു മര്‍ദനമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് പട്യാല കോടതിയില്‍ വച്ച് മര്‍ദനമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ട്. കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്ന ഡല്‍ഹി പോലീസിന്റെ വാദത്തെ നിഷേധിക്കുന്നതാണു വെള്ളിയാഴ്ച പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്. പട്യാല കോടതിയില്‍ വച്ച ഒരുകൂട്ടം അഭിഭാഷകരാണു കനയ്യ കുമാറിനെതിരേ ആക്രണം നടത്തിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തെയും അഭിഭാഷകര്‍ ആക്രമിച്ചിരുന്നു. എന്നാല്‍ കനയ്യ കുമാറിനു കോടതിയില്‍ ഒരു തരത്തിലുള്ള മര്‍ദനവും ഏറ്റിട്ടില്ലെന്നാണു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. … Read more

അഫ്‌സല്‍ ഗുരു അനുസ്മരണം: ഗിലാനി ജുഡീഷല്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്.എ.ആര്‍. ഗിലാനിയെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ പേരില്‍ അനുസ്മരണം സംഘടിപ്പിച്ചതിന് ചൊവ്വാഴ്ചയാണ് ഗീലാനി അറസ്റ്റിലായത്. രാജ്യദ്രോഹക്കുറ്റമാണ് ഗിലാനിക്കെതിരേ ചുമത്തിയിരിക്കുന്നത്. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതി ഗിലാനിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടത്. -എജെ-

ലീഡ്‌സില്‍ മലയാളി ജോസ് വിന്‍സെന്റ് അന്തരിച്ചു

  യുകെ: ലീഡ്‌സില്‍ മലയാളി പഴനിലത്ത് ജോസ് വിന്‍സെന്റ് അന്തരിച്ചു. 50 വയസ്സായിരുന്നു. മുണ്ടക്കയം സ്വദേശി ജോസ് ദീര്‍ഘകാലമായി ലീഡ്‌സിലെ സെന്റ് ജെയിംസ് ആശുപത്രിയില്‍ കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മുണ്ടക്കയം വ്യാകുലമാത പള്ളി ഇടവകാംഗമാണ്. ജെസിയാണ് ഭാര്യ. മകന്‍ അശ്വിന്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.

രാഹുല്‍ ഗാന്ധി ദേശദ്രോഹിയെന്ന് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ദേശദ്രോഹിയാണെന്നും അതിനാല്‍ അദ്ദേഹത്തെ തൂക്കിലേറ്റുകയോ വെടിവെച്ചു കൊല്ലുകയോ ചെയ്യണമെന്നും ബി.ജെ.പി എം.എല്‍.എ കൈലാഷ് ചൗധരി. പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുകയും പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്‌സല്‍ ഗുരുവിനെ പുകഴ്ത്തുകയും ചെയ്ത വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച രാഹുലും ദേശദ്രോഹിയാണ്. കോണ്‍ഗ്രസുകാരുടെ രാജകുമാരനുമായ രാഹുലിന് ഇന്ത്യയില്‍ തുടരാനുള്ള അവകാശമില്ലെന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഡല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ സമരം … Read more

മതിയായ തെളിവുകളില്ല: കനയ്യ കുമാറിനെതിരെയുള്ള രാജ്യദ്രോഹക്കുറ്റം പോലീസ് പിന്‍വലിച്ചേക്കും

  ന്യൂഡല്‍ഹി: ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഡല്‍ഹി പോലീസ് പിന്‍വലിച്ചേക്കും. ജെഎന്‍യു കാംപസില്‍ കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന ആരോപണത്തില്‍ തെളിവുകള്‍ നല്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പോലീസിന്റെ പുതിയ തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് സൂചിപ്പിച്ചു. അതേസമയം, കനയ്യ കുമാറിനെതിരേ എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബാസി പറഞ്ഞു. ജെഎന്‍യു കാംപസില്‍ ഫെബ്രുവരി ഒമ്പതിനു നടന്ന പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങള്‍ … Read more

തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 28പേര്‍ മരിച്ചു

അങ്കാറ: തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 28പേര്‍ മരിച്ചു. സ്ഫോടനത്തില്‍ 61 പേര്‍ക്ക് പരുക്കേറ്റു. സൈനിക വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ട്രാഫിക് സിഗ്‌നല്‍ കാത്ത് നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ക്ക് അടുത്ത് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പാര്‍ലമെന്റ മന്ദിരത്തിന് സമീപമാണ് സ്ഫോടനം നടന്നത്. സൈനിക ആസ്ഥാനവും സര്‍ക്കാര്‍ ഓഫീസുകളും ഇവിടെയുണ്ട്. കുര്‍ദ്ദീഷ് വര്‍ക്കേഴ്സ് പാര്‍ട്ടി(പി.കെ.കെ) അംഗങ്ങളാണ് സ്ഫേടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ … Read more