ജമ്മുവില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി. കരസേനാ ക്യാപ്റ്റന്‍ പവന്‍ കുമാറാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത്. ഭീകരരുമായി ഇവിടെ ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്. മൂന്നു മുതല്‍ അഞ്ചുവരെ ഭീകരരാണ് സംഘത്തിലുള്ളതെന്നാണ് സൂചന. ശനിയാഴ്ച വൈകിട്ട് പാംപോറില്‍ ശ്രീനഗര്‍-ജമ്മു ദേശീയപാതയില്‍ സിആര്‍പിഎസ് വാഹനത്തിനുനേരെയുണ്്ടായ ഭീകരാക്രമണത്തില്‍ മൂന്നു ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. 144 ബറ്റാലിയനിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളും 79 ബറ്റാലിയനിലെ കോണ്‍സ്റ്റബിളുമാണ് മരിച്ചത്. ആക്രമണത്തില്‍ ഒരു ഗ്രാമവാസിക്കും 11 സൈനികര്‍ക്കും … Read more

യുഎസിലെ മിഷിഗണില്‍ വെടിവയ്പ്; ഏഴു മരണം

ഷിക്കാഗോ: യുഎസിലെ മിഷിഗണില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിഷിഗണിലെ കലാമാസൂ കൗണ്ടിക്കടുത്താണ് വെടിവയ്പുണ്ടായതെന്ന് കലാമാസൂ കൗണ്ടി അണ്ടര്‍ ഷെരിഫ് പോള്‍ മത്യാസ് പറഞ്ഞു. വിവിധ സ്ഥലങ്ങളില്‍ അക്രമി വെടിവയ്പു നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എട്ടു വയസുള്ള കുട്ടി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടക്കത്തില്‍ ടെക്‌സസിലെ ക്രാക്കര്‍ ബാരല്‍ റെസ്റ്ററന്റില്‍ വെടിവയ്പ് നടത്തിയ അക്രമി ഇതിനുശേഷം കലാമാസുവിലെ ഒരു കാര്‍ ഷോറൂമിലും വെടിവയ്പ് നടത്തി. റെസ്റ്ററന്റില്‍ നാലു … Read more

ജെഎന്‍യു: വിവാദ വീഡിയോ ഫോറെന്‍സിക് പരിശോധനയ്ക്ക്

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നത് വീഡിയോയില്‍ ഉണ്ടെന്നും അതല്ല, അത് വ്യാജമായി കെട്ടിച്ചമച്ചതാണെന്നും തര്‍ക്കം നിലനില്‍ക്കുകയാണ്. അതിന്റെ സത്യാവസ്ഥ അറിയുന്നതിനായാണ് വീഡിയോ ഫോറെന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം നടത്താനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

251 രൂപയുടെ സ്മാര്‍ട്ട് ഫോണിന് 25 ലക്ഷം ഓര്‍ഡര്‍

ഡല്‍ഹി: രാജ്യത്ത് തരംഗമായി മാറിയ 251 രൂപയുടെ സ്മാര്‍ട്ട് ഫോണിന് ഇത് വരെ 25 ലക്ഷം ഓര്‍ഡര്‍ ലഭിച്ചതായി ഫോണ്‍ പുറത്തിറക്കുന്ന റിങ്ങിങ് ബെല്‍സ് കമ്പനി മേധാവി മോഹിത് ഗോയല്‍. ബുക്കിംങ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഇത് വരെ ഫോണിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ തങ്ങളുടെ ബിസിനസ് പ്ലാനിനെ കുറിച്ച് വിശദീരിക്കുമെന്നും ഗോയല്‍ വ്യക്തമാക്കി. ഏപ്രില്‍ അവസാനത്തോടെ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഇതിനായി നോയ്ഡയിലും ഉത്തരാഖണ്ഠിലും ഫാക്ടറികള്‍ തുടങ്ങും. ഫോണിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് … Read more

നിര്‍ബന്ധിത പാലായനത്തെ അപലപിച്ച് മാര്‍പ്പാപ്പ

മെക്സിക്കോ സിറ്റി: ‘നിര്‍ബന്ധിത പലായന’മെന്ന മനുഷ്യ ദുരന്തത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. സമീപവര്‍ഷങ്ങളിലെ കൊടിയ കുടിയേറ്റ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കാനാവില്ല. ആയിരക്കണക്കിന് ആളുകളാണ് രക്ഷതേടി പര്‍വതങ്ങളും മരുഭൂമികളും ദുര്‍ഘടപ്രദേശങ്ങളും താണ്ടുന്നത്.നിര്‍ബന്ധിത പലായനം ഒരു ആഗോള പ്രതിഭാസമാണിന്ന്. ദാരിദ്ര്യവും അക്രമവും മയക്കുമരുന്നു കടത്തും കുറ്റവാളി സംഘടനകളുമെല്ലാം ഇതിനു കാരണവും.’-മാര്‍പാപ്പ പറഞ്ഞു.മെക്സിക്കന്‍ നഗരമായ സിയുദാദ് ജുവാറസില്‍ നടത്തിയ കുര്‍ബാന മധ്യേയാണ് ലോകമെങ്ങും പലായനംമൂലം കഷ്ടപ്പെടുന്ന ജനങ്ങളെപ്പറ്റി മാര്‍പാപ്പ സംസാരിച്ചത്. മധ്യ അമേരിക്കയില്‍നിന്നും മെക്സിക്കോയില്‍നിന്നും ദാരിദ്ര്യവും അക്രമങ്ങളും മൂലം യു.എസിലേക്കു കുടിയേറുന്നവരുടെ … Read more

ഐഎസ് ചാവേര്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

  വാഷിംഗ്ടണ്‍: ചാവേര്‍ ആക്രമണത്തിന് കുട്ടികളെ ഐഎസ് തീവ്രവാദികള്‍ ഉപയോഗിക്കുന്നതിന്റെ എണ്ണം വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സൈന്യത്തെ ഉദ്ധരിച്ച് ദ വാഷിംഗ്ടണ്‍ പോസ്റ്റാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 89 സംഭവങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 12നും 16നും ഇടയില്‍ പ്രായമുള്ളവരെയാണ്് ഐഎസ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും. എട്ടും ഒമ്പതും വയസുള്ള കുട്ടികളെയും ആക്രമണങ്ങള്‍ക്ക് നിയോഗിക്കുന്നതായാണ് അമേരിക്കന്‍ സൈന്യത്തിന്റെ റിപ്പോര്‍ട്ട്. തടവിലാക്കുന്നവരെ വെടിവച്ചു കൊല്ലാന്‍ കുട്ടികളെ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐഎസ് നേരത്തേ പുറത്തുവിട്ടിരുന്നു. നാസി … Read more

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നേക്കും, യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും തമ്മില്‍ ധാരണയിലെത്തി

  ലണ്ടന്‍:ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ തുടര്‍ന്നേക്കുമെന്ന് സൂചന. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ നടന്ന ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയനും ബ്രിട്ടണും തമ്മില്‍ ധാരണയിലെത്തി. കരാര്‍ ബ്രിട്ടീഷ് താത്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കുന്നതാണെന്നും യൂണിയനില്‍ തുടരുന്നതിനായി രാജ്യത്ത് ക്യാംപയിന്‍ നടത്തുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സില്‍ രണ്ടു ദിവസമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ ധാരണയിലെത്തിയത്. പുതിയ കരാര്‍ പ്രകാരം .യൂണിയന്റെ പൊതുവിലുള്ള നയം നടപ്പിലാക്കുന്നതില്‍ ബ്രിട്ടന് ചില ഇളവുകള്‍ യൂറോപ്യന്‍ … Read more

റിയാലിറ്റി ഷോയ്ക്കിടെ ഷെയ്ന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു, വീഡിയോ

  സിഡ്‌നി: ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന് അനാക്കോണ്ടയുടെ കടിയേറ്റു. ഐയാം എ സെലിബ്രിറ്റി ഗെറ്റ് മീ ഔട്ട് ഓഫ് ഹിയര്‍ എന്ന ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് കടിയേറ്റത്. നെറ്റ്‌വര്‍ക്ക് ടെന്‍ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുന്ന ഷോയാണ് ഇത്. പാമ്പുകളും എലിയും അടക്കമുള്ള ജീവികളെ അടച്ചിരിക്കുന്ന ബോക്‌സില്‍ തലയിടുന്നതിനിടെയാണ് സംഭവം. ഷോയുടെ പ്രമോ ക്ലിപ്പ് ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്. കടിയേറ്റ ഷെയ്ന്‍ വോണ്‍ തുടര്‍ന്ന് ചികിത്സ തേടി. പാമ്പിനെ തനിക്ക് ഭയമാണെന്ന് നേരത്തെ ഷെയ്ന്‍ … Read more

കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ; തന്റെ വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഒരു മതനേതാവിനും അധികാരമില്ലെന്ന് ട്രംപ്

വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ. കുടിയേറ്റക്കാര്‍ക്ക് എതിരെ സംസാരിക്കുന്ന ട്രംപ് ക്രിസ്ത്യാനിയല്ല. എപ്പോഴും മതിലുകളെക്കുറിച്ച് മാത്രം സംസാരിക്കുന്ന, തമ്മില്‍ ബന്ധിപ്പിക്കുന്ന പാലങ്ങളെക്കുറിച്ച് സംസാരിക്കാത്ത ട്രംപ് ക്രിസ്ത്യാനിയല്ലെന്ന് മാര്‍പാപ്പ പറഞ്ഞു. മെക്‌സിക്കന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിനുശേഷം വത്തിക്കാന്‍ സിറ്റിയിലേക്ക് മടങ്ങവെയാണ് മാര്‍പാപ്പ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് എതിരെ വിമര്‍ശനമുന്നയിച്ചത്. താന്‍ മെക്‌സിക്കന്‍ ഗവണ്‍മെന്റിന്റെ ഉപകരണമല്ലെന്നും, അത്തരത്തിലുളള നിങ്ങളുടെ മുന്‍വിധികളെ ഉപേക്ഷിക്കണമെന്നും, ജനങ്ങള്‍ തീരുമാനിക്കട്ടെ ഞാന്‍ ആര്‍ക്കൊപ്പമാണെന്നും … Read more

ജാട്ട് സംവരണ പ്രക്ഷോഭം; പോലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

  ചണ്ഡിഗഡ്: ഹരിയാനയിലെ റോഹ്തക്കില്‍ ജാട്ട് വിഭാഗക്കാര്‍ സംവരണം ആവശ്യപ്പെട്ട് നടത്തിയ പ്രകടനത്തിനുനേര്‍ക്ക് ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ജാട്ട് സമുദായത്തെ ഒബിസി വിഭാഗത്തില്‍പ്പെടുത്തുക, ക്വോട്ടയില്‍ വര്‍ധനവരുത്തുക, സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സംവരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാട്ട് സമുദായക്കാര്‍ സമരം നടത്തുന്നത്. പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ ഹരിയാന ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീട് ആക്രമിക്കാനും തീയിടാനും ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്കു നേര്‍ക്ക് വെടിവയ്പുണ്ടായത്. പ്രതിഷേധക്കാര്‍ ഒരു പോലീസ് ജീപ്പ് കത്തിക്കുകയും … Read more