ഉമര്‍ ഖാലിദ്, അനിര്‍ബന്‍ എന്നിവരുള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ കീഴടങ്ങി

  ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മൂന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസിന് മുന്‍പില്‍ കീഴടങ്ങി. ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരാണ് രാത്രി 12 മണിയോടെ പൊലീസിന് മുന്നില്‍ കീഴടങ്ങാനെത്തിയത്. അര്‍ധരാത്രിയോടെ സെക്യൂരിറ്റി ജീവനക്കാരുടെ വാഹനത്തില്‍ ക്യാംപസിനു പുറത്തെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം അഭിഭാഷകരുമുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ എങ്ങോടാണ് കൊണ്ടു പോയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് … Read more

ക്രിസ്തുവിനെ തമിഴ്ബ്രാഹ്മണനായ കേശവകൃഷ്ണനാക്കി എഴുതിയ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നു

  മുംബൈ: യേശുക്രിസ്തുവിനെ തമിഴ്ബ്രാഹ്മണനായ കേശവകൃഷ്ണനാക്കി എഴുതിയ പുസ്തകം ക്രിസ്തു പരിചയ് വീണ്ടും പുറത്തിറക്കുന്നു. ആര്‍എസ്എസ് സ്ഥാപകരില്‍ ഒരാളായ ഗണേഷ് ദാമോദര്‍ സവര്‍ക്കറാണ് പുസത്കം എഴുതിയിരിക്കുന്നത്. ഹിന്ദു മഹാ സഭയുടെ സ്ഥാപകനും ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവുമായ വി ഡി സവര്‍ക്കറുടെ സഹോദരനാണ് ഗണേഷ് ദാമോദര്‍. മറാത്തിയില്‍ എഴുതിയ പുസ്തകം സവര്‍ക്കര്‍ നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്. 1946ല്‍ ആദ്യമായി പുറത്തിറങ്ങിയ പുസ്തകത്തിലാണ് ക്രിസ്തു ജന്മനാല്‍ ഒതു തമിഴ് ബ്രാഹ്മണനാണെന്നു പറയുന്നത്. ക്രിസ്തു മരിച്ചത് കാശ്മീരിലാണെന്നും … Read more

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ‘ചലോ ദില്ലി’ മാര്‍ച്ച്; നീലയില്‍ മുങ്ങി ഡല്‍ഹി നഗരം;ഐക്യദാര്‍ഢ്യവുമായി രാഹുലും കെജരിവാളും

ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായി ആത്മഹത്യ ചെയ്ത രോഹിത് വെമൂലയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ വന്‍ വിദ്യാര്‍ഥി മാര്‍ച്ചിന് തുടക്കം. ചലോ ഡല്‍ഹി എന്ന പേരില്‍ നടക്കുന്ന മാര്‍ച്ചിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ വിദ്യാത്ഥിസമൂഹത്തെകൊണ്ട് ഡെല്‍ഹി നഗരം നീലയില്‍ മുങ്ങി. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നാണ് മാര്‍ച്ച് നടക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഞങ്ങള്‍ക്ക് സ്വാതന്ത്യം വേണം അത് ഞങ്ങള്‍ ബലമായി എടുക്കും എന്നതാണ് മാര്‍ച്ചിന്റെ മുദ്രാവാക്യം. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ … Read more

ജെഎന്‍യു: വിദ്യാര്‍ഥികള്‍ കീഴടങ്ങണമെന്നു ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികളോടു പോലീസിനു മുന്നില്‍ കീഴടങ്ങണമെന്നു ഡല്‍ഹി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഉമര്‍ ഖാലിദ്, അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ഭന്‍ ഭച്ചാചാര്യ എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. കീഴടങ്ങാന്‍ തയാറാണെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജി ബുധനാഴ്ചയും വാദം തുടരും. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ വിദ്യാര്‍ഥികള്‍ ഫെബ്രുവരി … Read more

പാന്റ് നനയുന്നത് വരെ കനയ്യയെ തല്ലിയെന്ന് അഭിഭാഷകര്‍, വീഡിയോ പുറത്ത്

ന്യൂഡല്‍ഹി: പോലീസ് കസ്റ്റഡിയില്‍ കനയ്യയെ പാന്റ് നനയുന്നതുവരെ തല്ലിച്ചതച്ചെന്നും ‘ഭാരത് മാതാ കീ ജയ്’ വിളിപ്പിച്ചുവെന്നും ബി.ജെ.പി അനുഭാവിയായ വിക്രം സിങ് ചൗഹാന്‍ അടക്കമുള്ള അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. ഒരു ടി.വി ചാനല്‍ നടത്തിയ ഒളിക്യാമറാഓപ്പറേഷനിലാണ് ബി.ജെ.പി അഭിഭാഷകരുടെ വെളിപ്പെടുത്തല്‍. ചൗഹാനെക്കൂടാതെ യശ്പാല്‍ സിങ്, ഓം ശര്‍മ്മ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. മൂന്നുമണിക്കൂറോളം ഞങ്ങളവനെ തല്ലിച്ചതച്ചു. പാന്റില്‍ മൂത്രമൊഴിക്കും വരെ തല്ലുന്നത് തുടര്‍ന്നു. ഒടുവില്‍ അവനെക്കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിച്ച ശേഷമാണ് തല്ലുന്നത് നിര്‍ത്തിയത്. അവനെ ഞങ്ങള്‍ … Read more

ജാട്ട് പ്രക്ഷോഭം: രാജസ്ഥാനില്‍ ട്രെയിന്‍ എന്‍ജിനു തീയിട്ടു

  ഭരത്പുര്‍: ജാട്ട് പ്രക്ഷോഭം രാജസ്ഥാനിലേക്കും ശക്തമായി പടരുന്നു. ഭരത്പുര്‍ പാപ്രേറയിലെ ഹെലക് റെയില്‍വേ സ്റ്റേഷന്‍ ആക്രമിച്ച പ്രക്ഷോഭകാരികള്‍ ചരക്കുട്രെയിന്‍ എന്‍ജിനു തീയിട്ടു. സ്റ്റേഷന്‍ ഉപകരണങ്ങളും ടിക്കറ്റ് കൗണ്ടറും പ്രക്ഷോഭകാരികള്‍ നശിപ്പിച്ചു. തുടര്‍ച്ചയായ രണ്ടാം ദിനമാണു രാജസ്ഥാനില്‍ പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിനായി പോലീസ് ആകാശത്തേക്കു വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കൂടാതെ, ദേശീയപാത 11ലെ ഉച്ചയ്‌നിലും പ്രക്ഷോഭകാരികളെ പിരിച്ചുവിടുന്നതിയി പോലീസ് ആകാശത്തേക്കു വെടിയുതിര്‍ത്തു.

സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും, ആഘോഷിക്കാന്‍ ‘ചിക്കന്‍ സഞ്ജു ബാബ’ ഫ്രീ ആയി നല്‍കാന്‍ ആരാധകന്‍

മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് വ്യാഴാഴ്ച ജയില്‍മോചിതനാകും. 1993 മുംബൈ സ്‌ഫോടന പരമ്പരയുടെ സമയത്ത് അനധികൃതമായി ആയുധം കൈവശംവച്ച കുറ്റത്തിന് അഞ്ച് വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട സഞ്ജയ് ദത്ത് യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 25നു രാവിലെ ഒമ്പതിനു സഞ്ജയ് ജയില്‍ മോചിതനാകുമെന്ന് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. പരോള്‍ കാലത്ത് കൂടുതല്‍ കാലം പുറത്തിരുന്നതിനാല്‍ രണ്ടു ദിവസം അധികം ജയിലില്‍ കഴിയേണ്ടിവരുമെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭാര്യ മന്യത, കുട്ടി, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ സഞ്ജയ് ദത്തിനെ … Read more

യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതുസംബന്ധിച്ച് ബ്രിട്ടീഷ് ഹൗസില്‍ വാക്കുതര്‍ക്കം

  യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നത് സംബന്ധിച്ച് ബ്രിട്ടണിന്റെ ഹൌസ് ഓഫ് കോമണ്‍സില്‍ കടുത്ത വാക്ക്‌പോര്. കാമറണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗവും ലണ്ടണ്‍ മേയറുമായ ബോറിസ് ജോണ്‍സണ്‍ ബ്രിട്ടണ്‍ യൂറോപ്പ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടില്‍ ഉറച്ചുനിന്നു.പ്രതിപക്ഷ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബൈന്‍ കാമറണ് പിന്തുണയറിയിച്ച് രംഗത്തെത്തി.അഭയാര്‍ഥി പ്രശ്‌നം നേരിടുന്നതില്‍ ബ്രിട്ടണിന്റെ സഹകരണം ഉറപ്പാക്കിയ ബ്രസല്‍സിലെ യോഗത്തിന് തൊട്ടടുത്ത ദിവസമാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് ബോറിസ് ജോണ്‍സണ്‍ തുറന്നടിച്ചത്. യൂണിയന്‍ വിടാനുള്ള തീരുമാനം ഭാവിയില്‍ ബ്രിട്ടണ് തിരിച്ചടിയാകുമെന്നും അഭയാര്‍ഥി … Read more

കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണന ഹൈക്കോടതി നാളത്തേക്ക് മാറ്റി

ന്യുഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഡല്‍ഹി പോലീസ് എതിര്‍ത്തതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്. കനയ്യ കുമാറിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങ് നടന്ന സ്ഥലത്ത് കനയ്യ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം രാജ്യവിരുദ്ധമായ മുദ്രാവാക്യം വിളിച്ചുവെന്നും പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ജാമ്യാപേക്ഷ നാളെ വരെ പരിഗണിക്കരുതെന്നും പോലീസ് ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയില്‍ കോടതി പോലീസിന്റെ മറുപടി തേടിയിട്ടുണ്ട്. ടെലിവിഷന്‍ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് … Read more

ഫിജിയില്‍ വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി

  സുവാ: ഫിജിയില്‍ ശനിയാഴ്ച വീശിയടിച്ച വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 29 ആയി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കോറോ ഗ്രാമത്തിലെ ഏതാണ്ടു മുഴുവന്‍ വീടുകളും തകര്‍ന്നു.സമീപകാലത്തുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ചുഴലിക്കാറ്റാണു വിന്‍സ്റ്റണ്‍ എന്ന് ഫിജിയിലെ യുഎന്‍ കോഓര്‍ഡിനേറ്റര്‍ ഒസ്‌നാറ്റ് ലുബ്രാനി പറഞ്ഞു. ദുരന്തം നേരിടാനായി രാജ്യത്ത് ഒരുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.