പ്രതിഷേധങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നത് അനുവദിക്കാനാകില്ല:സുപ്രീംകോടതി

ന്യൂഡല്‍ഹി: പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി പൊതുമുതല്‍ നശിപ്പിക്കുന്നത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പൊതുമുതല്‍ നശിപ്പിക്കുന്ന വ്യക്തികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.എസ്.ഖേഹര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ചിന്റേതാണ് നിര്‍ദേശം. പട്ടേല്‍ സംവരണ സമരനേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കോടതി ഇത്തരമൊരു നിര്‍ദേശം നടത്തിയത്. പട്ടേല്‍ സംവരണം ആവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ നിരവധി പൊതുമുതല്‍ നശിപ്പിക്കപ്പെട്ടിരുന്നു. രാജ്യത്തെ പൊതുമുതല്‍ നശിപ്പിക്കാന്‍ ആരേയും അനുവദിക്കരുതെന്നും പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യത്തെക്കൊണ്ട് … Read more

നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ചു, എല്ലാവരും കൊല്ലപ്പെട്ടു

കാഠ്മണ്ഡു: 23 യാത്രക്കാരുമായി നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നതായി റിപ്പോര്‍ട്ട്. യാത്രാമധ്യേ ഹിമാലയത്തിലെ മലനിരകള്‍ക്കിടയില്‍ വെച്ച് കാണാതായ വിമാനം പൂര്‍ണമായും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്. കത്തിത്തകര്‍ന്ന വിമാനത്തിന്റെയും മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങള്‍ പടിഞ്ഞാറന്‍ ജില്ലയായ മ്യാഗ്ദിയില്‍നിന്നു കണ്ടെത്തി. 20 യാത്രക്കാരും മൂന്ന് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകര്‍ന്നതായ റിപ്പോര്‍ട്ടുകള്‍ നേപ്പാള്‍ വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനാവശിഷ്ടങ്ങള്‍ തെരയുന്നതിനായി കൂടുതല്‍ ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോശം കാലാവസ്ഥ തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്്. ഇന്നു രാവിലെ പൊക്കാറ … Read more

നേപ്പാളില്‍ ശക്തമായ ഭൂചലനം

കാഠ്മണ്ഡു: നേപ്പാളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3.07 ന് അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം സിന്ധുപാല്‍ചൗക് ജില്ലയായിരുന്നു. ഭൂകമ്പത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25ന് ഉണ്ടായ ഭൂകമ്പത്തില്‍ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. ഇതിനു ശേഷം ഇതുവരെ റിക്ടര്‍ സ്‌കെയിലില്‍ നാലിനും അതിനുമുകളിലും രേഖപ്പെടുത്തിയ 435 തുടര്‍ചലനങ്ങളാണുണ്ടായത്. -എജെ-

ഇന്ത്യയിലെ അസഹിഷ്ണുതയ്‌ക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണല്‍

ലണ്ടന്‍: ഇന്ത്യയില്‍ അസഹിഷ്ണുത വളര്‍ന്നു വരുന്നതിനെതിരേ ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്. മതത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയുന്നതില്‍ ഭരണകൂടം പരാജയപ്പെടുന്നതിലും ധ്രുവീകരണ പ്രസംഗങ്ങളിലൂടെ നേതാക്കള്‍ സ്പര്‍ധ വളര്‍ത്തുന്നതും പരിഗണിച്ചാണ് വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. ലോകത്താകമാനം വിവിധ രാജ്യങ്ങളില്‍ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നത് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് ഇന്ത്യയില്‍ അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് എഴുത്തുകാരും ശാസ്ത്രഞ്ജരും കലാകാരന്‍മാരും പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതും എടുത്തുപറയുന്നു. വിദേശ ഫണ്ടുകള്‍ക്കു നിയന്ത്രണം വര്‍ധിക്കുന്നു, മതസ്പര്‍ദയും പ്രശ്‌നങ്ങളും വളര്‍ന്നുവരുന്നു, ലിംഗ-ജാതി വിവേചനം നിലനില്‍ക്കുന്നു, അഭിപ്രായ സ്വാതന്ത്ര്യത്തിനു … Read more

കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 29ലേക്ക്

  ന്യൂഡല്‍ഹി: ദേശദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത കനയ്യകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 29 ലേക്ക് മാറ്റി. കനയ്യ കുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന ഡല്‍ഹി പോലിസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്. കനയ്യയെ ജാമ്യത്തില്‍ വിട്ടാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പോലീസ് വാദിച്ചു. കനയ്യയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നായിരുന്നു പോലീസിന്റെ വാദം. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷ … Read more

നേപ്പാളില്‍ പറന്നുയര്‍ന്ന വിമാനം കാണാതായി

  കാഠ്മണ്ഡു: നേപ്പാളില്‍ ചെറുയാത്രാ വിമാനം കാണാതായി. നേപ്പാളിലെ പോക്കറയില്‍ നിന്നും പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്. 21 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ വിദേശികളാണ്. ടാര എയറിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. രാവിലെ എട്ടുമണിയോടെയാണ് വിമാനം പറന്നുയര്‍ന്നത്. വിമാനം പറന്നുയര്‍ന്ന് പത്ത് മിനുറ്റ് കഴിഞ്ഞതോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. കാണാതായ വിമാനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് രണ്ട് ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ട്.

ഉമര്‍ ഖാലിദ്, അനിര്‍ബന്‍ എന്നിവരുള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ കീഴടങ്ങി

  ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട മൂന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍ ഡല്‍ഹി പോലീസിന് മുന്‍പില്‍ കീഴടങ്ങി. ഉമര്‍ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ, അശുതോഷ് എന്നിവരാണ് രാത്രി 12 മണിയോടെ പൊലീസിന് മുന്നില്‍ കീഴടങ്ങാനെത്തിയത്. അര്‍ധരാത്രിയോടെ സെക്യൂരിറ്റി ജീവനക്കാരുടെ വാഹനത്തില്‍ ക്യാംപസിനു പുറത്തെത്തിയ വിദ്യാര്‍ഥികള്‍ക്കൊപ്പം അഭിഭാഷകരുമുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ എങ്ങോടാണ് കൊണ്ടു പോയതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികള്‍ നിയമത്തിന് മുന്നില്‍ കീഴടങ്ങണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉമര്‍ ഖാലിദ് ഉള്‍പ്പെടെ അഞ്ച് വിദ്യാര്‍ഥികള്‍ കീഴടങ്ങാന്‍ തയ്യാറാണെന്ന് അറിയിച്ചുകൊണ്ട് … Read more

ക്രിസ്തുവിനെ തമിഴ്ബ്രാഹ്മണനായ കേശവകൃഷ്ണനാക്കി എഴുതിയ പുസ്തകം വീണ്ടും പ്രസിദ്ധീകരിക്കുന്നു

  മുംബൈ: യേശുക്രിസ്തുവിനെ തമിഴ്ബ്രാഹ്മണനായ കേശവകൃഷ്ണനാക്കി എഴുതിയ പുസ്തകം ക്രിസ്തു പരിചയ് വീണ്ടും പുറത്തിറക്കുന്നു. ആര്‍എസ്എസ് സ്ഥാപകരില്‍ ഒരാളായ ഗണേഷ് ദാമോദര്‍ സവര്‍ക്കറാണ് പുസത്കം എഴുതിയിരിക്കുന്നത്. ഹിന്ദു മഹാ സഭയുടെ സ്ഥാപകനും ഹിന്ദുത്വ ആശയത്തിന്റെ ഉപജ്ഞാതാവുമായ വി ഡി സവര്‍ക്കറുടെ സഹോദരനാണ് ഗണേഷ് ദാമോദര്‍. മറാത്തിയില്‍ എഴുതിയ പുസ്തകം സവര്‍ക്കര്‍ നാഷണല്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആണ് വീണ്ടും പ്രസിദ്ധീകരിക്കുന്നത്. 1946ല്‍ ആദ്യമായി പുറത്തിറങ്ങിയ പുസ്തകത്തിലാണ് ക്രിസ്തു ജന്മനാല്‍ ഒതു തമിഴ് ബ്രാഹ്മണനാണെന്നു പറയുന്നത്. ക്രിസ്തു മരിച്ചത് കാശ്മീരിലാണെന്നും … Read more

നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ‘ചലോ ദില്ലി’ മാര്‍ച്ച്; നീലയില്‍ മുങ്ങി ഡല്‍ഹി നഗരം;ഐക്യദാര്‍ഢ്യവുമായി രാഹുലും കെജരിവാളും

ന്യൂഡല്‍ഹി: ദളിത് വിരുദ്ധ പീഡനങ്ങള്‍ക്ക് ഇരയായി ആത്മഹത്യ ചെയ്ത രോഹിത് വെമൂലയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹിയില്‍ വന്‍ വിദ്യാര്‍ഥി മാര്‍ച്ചിന് തുടക്കം. ചലോ ഡല്‍ഹി എന്ന പേരില്‍ നടക്കുന്ന മാര്‍ച്ചിനായി വിവിധയിടങ്ങളില്‍ നിന്നെത്തിയ വിദ്യാത്ഥിസമൂഹത്തെകൊണ്ട് ഡെല്‍ഹി നഗരം നീലയില്‍ മുങ്ങി. ഹൈദരാബാദ് സര്‍വകലാശാലയില്‍ നിന്നാണ് മാര്‍ച്ച് നടക്കുന്നത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനായി തലസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഞങ്ങള്‍ക്ക് സ്വാതന്ത്യം വേണം അത് ഞങ്ങള്‍ ബലമായി എടുക്കും എന്നതാണ് മാര്‍ച്ചിന്റെ മുദ്രാവാക്യം. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ … Read more

ജെഎന്‍യു: വിദ്യാര്‍ഥികള്‍ കീഴടങ്ങണമെന്നു ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ജെഎന്‍യു വിഷയത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിദ്യാര്‍ഥികളോടു പോലീസിനു മുന്നില്‍ കീഴടങ്ങണമെന്നു ഡല്‍ഹി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഉമര്‍ ഖാലിദ്, അനന്ത് പ്രകാശ് നാരായണ്‍, അശുതോഷ് കുമാര്‍, രാമ നാഗ, അനിര്‍ഭന്‍ ഭച്ചാചാര്യ എന്നിവര്‍ക്കെതിരേയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. കീഴടങ്ങാന്‍ തയാറാണെന്നും മതിയായ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ട് ഉമര്‍ ഖാലിദ് പ്രത്യേക ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ ഹര്‍ജി ബുധനാഴ്ചയും വാദം തുടരും. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനു പിന്നാലെ വിദ്യാര്‍ഥികള്‍ ഫെബ്രുവരി … Read more