ജെഎന്‍യുവിലെ ഒരു വിദ്യാര്‍ത്ഥിയെ കൂടി പോലീസ് ചോദ്യം ചെയ്യുന്നു

ന്യൂഡല്‍ഹി: ജവഹാര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയെ കൂടി പോലീസ് ചോദ്യം ചെയ്യുന്നു. ജെ.എന്‍.യുവില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെടുത്തി രാജ്യദ്രോഹകുറ്റം നേരിടുന്ന അഷുതോഷ് കുമാര്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് ചോദ്യം ചെയ്യുന്നത്. രാജ്യദ്രോഹകുറ്റം നേരിടുന്ന അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് അഷുതോഷ്. അഷുതോഷിനെ കൂടാതെ ആനന്ദ് പ്രകാശ്, രമാ നാഗ എന്നീ വിദ്യാര്‍ത്ഥികളെയും പോലീസ് തേടുന്നുണ്ട്. ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ നേരത്തെ കീഴടങ്ങിയിരുന്നു. മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ട ഇവരുടെ കസ്റ്റഡി കാലാവധി … Read more

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വെബ് സൈറ്റുകള്‍ നിരോധിക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹി: കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങളടങ്ങിയ വെബ് സൈറ്റുകള്‍ നിരോധിക്കണമെന്ന് സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ രക്ഷിതാക്കളുടെയും കുട്ടികളുടെയും മനോനിലയെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ഇത്തരം സൈറ്റുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച നടപടി ക്രമങ്ങള്‍ യഥാസമയം അറിയിക്കുവാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പേരില്‍ രാജ്യത്തിന് മുതല്‍ക്കൂട്ടാകേണ്ട കുട്ടികളെ വെച്ച് ഒരു പരീക്ഷണവും രാജ്യത്ത് അനുവദിക്കില്ല. അറിഞ്ഞുകൊണ്ട് ഒരു കുട്ടിയെ പോലും ഇരയാകുവാന്‍ സമ്മതിക്കില്ലെന്നും കോടതി വ്യക്തമാക്കി. -എജെ-

ഫേസ്ബുക്കില്‍ ലൈക്കിനൊപ്പം വികാരവും കൈമാറാം

ഫേസ്ബുക്കില്‍ ഇനി ലൈക്ക് ചെയ്യുന്നതിനോടൊപ്പം നമ്മുടെ വികാരവും കൂടി കൈമാറാം. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞവര്‍ഷം അയര്‍ലന്‍ഡ്, ജപ്പാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ ഇത് ആരംഭിച്ചിരുന്നു. ആനിമേറ്റഡ് ഇമോട്ടികോണ്‍സ് ആയിട്ടായിരിക്കും ഇവയെത്തുക. സ്‌നേഹം, ദേഷ്യം, സേേന്താഷം, അത്ഭുതം തുടങ്ങിയവ പങ്കുവയ്ക്കനുള്ളതായിരിക്കും ഈ ഇമോട്ടിക്കോണ്‍സ്. ഡിസ് ലൈക്കിനുള്ള അവസരം ഇക്കുറിയും ഫേസ്ബുക്ക് നല്‍കിയിട്ടില്ല. -എജെ-

യുഎസില്‍ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു

  ലോസ്ആഞ്ചല്‍സ്: യുഎസിലെ ലോസ്ആഞ്ചല്‍സിനു സമീപം ഫാക്ടറിയില്‍ മുന്‍ ജീവനക്കാരന്‍ നടത്തിയ വെടിവയ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. സ്‌മോള്‍ കന്‍സാസിലെ പുല്ലുവെട്ടുയെന്ത്ര നിര്‍മാണ കമ്പനിയിലാണ് വെടിവയ്പുണ്ടായത്. പോലീസ് വെടിവയ്പില്‍ അക്രമിയും കൊല്ലപ്പെട്ടു. ഫാക്ടറിയിലെ പാര്‍ക്കിംഗ് ഏരീയായില്‍ കടന്ന അക്രമി ആദ്യം ഒരു സ്ത്രീക്കു നേരെയും പിന്നീട് ഇയാള്‍ അസംബ്ലി ഏരിയായില്‍ കടന്ന് ജീവനക്കാര്‍ക്കു നേരെയും നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന ആശങ്കയുണ്ട്.

നവമാധ്യമങ്ങളിലൂടെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും അല്‍ക്വയ്ദയുടെയും ആയുധവ്യാപാരം

ലണ്ടന്‍: ഭീകര സംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റും അല്‍ക്വയ്ദയും ഭീകരര്‍ ആയുധവ്യാപാരത്തിന് നവമാധ്യമങ്ങളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. വിമാനവേധ റോക്കറ്റ് ലോഞ്ചറുകള്‍ വാങ്ങുന്നതിനായി ഐഎസും അല്‍ക്വയ്ദയും ഫേസ്ബുക്ക് ഉപയോഗിച്ചെന്ന് സൂചന ലഭിച്ചതായി ബ്രിട്ടനില്‍നിന്നുള്ള ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൈനിക വിമാനങ്ങളെവരെ വീഴ്ത്താന്‍ ശേഷിയുള്ളയാണ് ഐഎസിന്റെ പക്കലുള്ള റോക്കറ്റ് ലോഞ്ചറുകളെന്നും സൂചനയുണ്ട്. പ്രധാനമായും സിറിയയിലെ ഭീകരരാണ് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുന്നതിനായി ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത്. ആയുധവ്യാപാരത്തിനായി പ്രത്യേക പേജ് ആരംഭിച്ച സിറിയന്‍ ഐഎസ് ഭീകരര്‍ 67,000 ഡോളറിന്റെ ഇടപാടിന്റെ … Read more

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ മേധാവികള്‍ക്ക് ഭീഷണിയുമായി ഐഎസ് വീഡിയോ

???????????: ????????????? ?????? ????????? ????????????????? ??????????? ???? ?????? ?????????????? ????? ??????? ????????? ??????????? ??????? ?????? ?????????????. ???? ????????????? ????????????? ????????????? ????????????????????????????? ???????? ?????. ???? ????????????? ?????????????????????? ????? ????????????? ????????? ?????????????? ????????? ???? ??????? ???????????? ??????????? ????????. ‘????????? ????????????? ???????’ ???? ???????? 25 ???????? ????????????? ?????? ???????????????????????????. https://www.youtube.com/watch?v=IJX59mqCly0 ?????????????????????? ?????????????? ????????? ?????? ?????? ??????????? ??????????? ???????? … Read more

ശരീരം പൂര്‍ണമായി മറയ്ക്കാത്ത സ്ത്രീകളെ ശിക്ഷിക്കാന്‍ പുതിയ ആയുധവുമായി ഐഎസ് ഭീകരര്‍

  ???????: ????? ?????????? ??????????? ????????? ????????????? ????? ?????????? ???? ???????. ????????, ?????????? ????? ???????????????????? ????????? ???? ??????????????????????????????. ??????????????????? ??????????? ?????? ????????????????? ??????????????? ??????????? ????????. ????? ???????????????? ???????? ?????????? ????????????? ??????????? ??????????????? ????????? ?????? ??????????? ??????????? ??????? ????????. ????????? ?????????????????? ?????? ????????? ????????? ???? ???? ?????? ??????????? ??????? ???????????? ???????????. ?????????? ????????? ?????? ????????????????? ????? … Read more

സഞ്ജയ് ദത്ത് ജയില്‍മോചിതനായി

  മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ശിക്ഷ അനുഭവിക്കുകയായിരുന്ന ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. 42 മാസത്തെ ശിക്ഷയ്ക്കു ശേഷമാണ് താരം ജയില്‍ മോചിതനാകുന്നത്. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രാവിലെ 8:42 ഓടെയാണ് ദത്ത് പുറത്തിറങ്ങിയത്.1993ലെ മുംബൈ സ്ഫോടന പരമ്പര കാലത്ത് നിയമവിരുദ്ധമായി എ.കെ.47 അടക്കമുള്ള ആയുധങ്ങള്‍ കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ അറസ്റ്റു ചെയ്തത്. നേരത്തെ വിചാരണ തടവുകാരനായിരുന്ന കാലം കൂടി പരിഗണിച്ചാണ് ശിക്ഷാകാലാവധി കണക്കാക്കിയിരിയ്ക്കുന്നത്. വിചാരണ തടവുകാരനായി 1993 മുതല്‍ … Read more

ഐഎസിന് സ്‌ഫോടകവസ്തുനിര്‍മാണത്തിന് സാധനങ്ങളെത്തിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും

അങ്കാര : ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് സ്്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സാധനങ്ങള്‍ നല്‍കുന്ന രാജ്യങ്ങളില്‍ ഇന്ത്യയും. ഐഎസ് തീവ്രവാദികള്‍ക്ക് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഏഴ് കമ്പനികളും ഉള്ളതായി യൂറോപ്യന്‍ യൂണിന്റെ പഠനമാണ് കണ്ടെത്തിയത്. കേബിളുകള്‍, വളങ്ങള്‍, ചില രാസ വസ്തുക്കള്‍, മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ എന്നിങ്ങനെ അധികം ശ്രദ്ധിക്കാത്ത വസ്തുക്കള്‍ കമ്പനികള്‍ എവിടേയ്ക്കാണ് വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാരും അതാതു സ്ഥാപനങ്ങളും ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യണമെന്നും പഠനം മുന്നറിയിപ്പ് … Read more

സാധാരണക്കാര്‍ക്കുവേണ്ടിയുള്ള ബജറ്റ്: സുരേഷ് പ്രഭു

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള ബജറ്റായിരിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ പ്രഖ്യാപനം. വെല്ലുവിളികള്‍ നിറഞ്ഞ കാലമാണിതെന്നും നിരക്കു വര്‍ധിപ്പിക്കാതെ വരുമാനം കൂട്ടുക എന്നതാണ് റെയില്‍വേയുടെ ലക്ഷ്യമെന്നും മന്ത്രി പ്രഖ്യാപിച്ചു.ബജറ്റ് അവതരണത്തിന്റെ തുടക്കത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. 1,84,000 കോടി രൂപയാണ് റെയില്‍വേ വരുന്ന സാമ്പത്തിക വര്‍ഷം വരുമാനം പ്രതീക്ഷിക്കുന്നത്. ശബളക്കമ്മീഷന്‍ മൂലം ചെലവ് 32.9 ശതമാനം കൂടി. എന്നാല്‍ വരുമാനത്തില്‍ 11 ശതമാനത്തിന്റെ വര്‍ധനവ് മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. യാത്ര, ചരക്കു നിരക്കുകള്‍ക്ക് പുറമേ … Read more