പിഴ ഒടുക്കാന്‍ നാലാഴ്ചത്തെ സമയം അനുവദിക്കണമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍

ന്യൂഡല്‍ഹി: പിഴ ഒടുക്കാന്‍ നാലാഴ്ചത്തെ സമയം ആവശ്യപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ ദേശീയ ഹരിത ട്രൈബ്യൂണലില്‍. അഞ്ചു കോടി രൂപ പെട്ടന്ന് നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും തങ്ങളുടേത് ഒരു ചാരിറ്റബിള്‍ സംഘടനയാണെന്നും ശ്രീ ശ്രീ കോടതിയെ അറിയിച്ചു. യമുനാ നദീ തീരത്ത് ലോക സാംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി മലിനീകരണം ഉണ്ടായതായി തെളിഞ്ഞതിനെത്തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ആര്‍ട്ട് ഓഫ് ലിവിംഗിന് അഞ്ചു കോടി രൂപ പിഴ വിധിച്ചിരുന്നു. ഇത് ഒടുക്കുന്നതിനാണ് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ … Read more

ലോക സാംസ്‌കാരികോത്സവം തടയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍

  ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ലോക സാംസ്‌കാരികോത്സവം തടയണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ഹര്‍ജി നല്‍കി. ദേശീയ ഹരിത ട്രൈബ്യൂണലിലാണ് കര്‍ഷക സംഘടനകള്‍ ഹര്‍ജി നല്‍കിയത്. പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് ദേശീയ ഹരിത െ്രെടബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കാന്‍ തയാറല്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ഷക സംഘടനകള്‍ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് വരെ പിഴ ഒടുക്കാന്‍ ആര്‍ട്ട് ഓഫ് … Read more

യുഎസില്‍ ഇന്ത്യക്കാരനെതിരെ ലൈംഗിക പീഡനകേസ്

വാഷിങ്ടണ്‍: കാലിഫോര്ണിയയിലെ ബെര്ക്കിലി ലോ സ്‌കൂളിലെ ഇന്ത്യക്കാരനായ വകുപ്പുമേധാവിക്കെതിരെ ലൈംഗിക പീഡനക്കേസ്. ഡല്ഹി സ്വദേശി സുജിത്ത് ചൗധരിക്കെതിരെ അദ്ദേഹത്തിന്റെ അസിസ്റ്റന്റായ ടയ്യാന് സോറെല് എന്ന സ്ത്രീയാണ് പരാതിനല്കിയത്. 2014 സപ്തംബര് മുതല് 2015 മാര്ച്ചുവരെ ജോലിക്കിടെ പലതവണ പീഡിപ്പിച്ചതായാണ് പരാതി. എന്നാല് പരാതി ചൗധരി നിഷേധിച്ചു. കെട്ടിപ്പിടിച്ചു കവിളില് ചുംബിച്ചു തോളിലും കയ്യിലും പിടിച്ചു തുടങ്ങിയ കാര്യങ്ങളാണ് ചൗധരിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങള്. ഓക്‌സ്ഫഡ് ,ടൊറാന്റോ, ഹാര്‌വാഡ് എന്നിവിടങ്ങളില്‌നിന്ന് നിയമബിരുദം നേടിയ ചൗധരി 2014 മുതല് വകുപ്പുമേധാവിയായി പ്രവര്ത്തിച്ചുവരികയാണ്. … Read more

വിമാനത്തില് ജീവനക്കാരുടെ തര്‍ക്കം..എയര്‍ ഇന്ത്യ വിമാനം വൈകി

തിരുവനന്തപുരം:  തിരുവനന്തപുരത്തുനിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം മുക്കാല്‍ മണിക്കൂര്‍ വൈകി. വൈകുന്നേരം 5.45 പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകിയാണ് പുറപ്പെട്ടത്. വിമാനജീവനക്കാരുടെ തര്‍ക്കത്തെത്തുടര്‍ന്നാണ് വിമാനം വൈകിയിരിക്കുന്നത്. സിപിഎം നേതാവ് പ്രകാശ് കാരാട്ട്, പാര്‍ലമെന്റ് അംഗങ്ങളായ എന്‍.കെ.പ്രേമചന്ദ്രന്‍ ഉള്‍പ്പെടെ മൂന്നുപേര്‍, 16 ഐഎഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും വിമാനത്തിലുണ്ടായിരുന്നു. ബോര്‍ഡിങ് കഴിഞ്ഞു വിമാനം യാത്ര പുറപ്പെടാന്‍ തയാറായിരിക്കുമ്പോഴാണ് ജീവനക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ ദേശീയമാധ്യമത്തോടു അറിയിച്ചു. വിമാനത്തിലുണ്ടായിരുന്നവരെല്ലാം തര്‍ക്കത്തിനു ദൃക്‌സാക്ഷികളാണ്. വിമാനം വൈകിയതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് മറ്റൊരു എംപി അറിയിച്ചു. … Read more

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് കന്നയ്യ കുമാറിന് പിഴ വിധിച്ചിട്ടുണ്ടെന്ന് ജെഎന്‍യു അധികൃതര്‍

ന്യൂഡല്‍ഹി : പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് ജെഎന്‍യു അധികൃതര്‍. 2015ല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പേരില്‍ കനയ്യ കുമാറില്‍ നിന്നും 3000 രൂപ ഈടാക്കിയിട്ടുണ്ടെന്ന് കാണിച്ച് പത്രക്കുറിപ്പ് ജെഎന്‍യു അധികൃതര്‍ പുറത്തിറക്കി. അപമര്യാദയായി പെരുമാറിയെന്നു കാണിച്ച് ആഫ്രിക്കന്‍ സ്റ്റഡീസ് സെന്ററിലെ ഗവേഷക വിദ്യാര്‍ത്ഥിയാണ് അധികൃതരോട് പരാതിപ്പെട്ടത്. ക്യാംപസിനുള്ളില്‍ പൊതു സ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയാന്‍ ശ്രമിച്ചതിനാണ് തന്നെ പരസ്യമായി അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ … Read more

കന്നയ്യകുമാറിനു നേരെ കാമ്പസിനകത്തു വെച്ച് ആക്രമണം

  ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്നയ്യകുമാറിനു നേരെ ആക്രമണം. കാമ്പസിനകത്തു വെച്ചാണ് ആക്രമണം നടന്നത്. പുറത്തു നിന്നു വന്നയാളാണ് അക്രമി എന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വികാസ് എന്നയാളാണ് അക്രമിച്ചത് എന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ വിദ്യാര്‍ത്ഥികള്‍ പിടികൂടി പൊലീസിനേല്‍പ്പിച്ചു. കന്നയ്യകുമാറിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സുരക്ഷ ഉറപ്പു വരുത്തുമെന്ന് ഡെല്‍ഹി പൊലീസും പറഞ്ഞിരുന്നു. അക്രമിയെ കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും ഇതു വരെ ലഭിച്ചിട്ടില്ല. -എജെ-

34 രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമില്ലെന്ന് യു.എന്‍

വാഷിംഗ്ടണ്‍: 34 രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണമില്ലെന്ന് യു.എന്‍ റിപ്പോര്‍ട്ട്. ഇതില്‍ എണ്‍പത് ശതമാനവും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. രാജ്യങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍, വരള്‍ച്ച, വെള്ളപൊക്കം എന്നവയാണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖ്, സിറിയ, യമന്‍, സൊമാലിയ, സെന്റട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക് എന്നിവിടങ്ങളില്‍ നടക്കുന്ന കലാപങ്ങള്‍ വന്‍ നഷ്ടമാണ് കാര്‍ഷിക ഉത്പാദനത്തില്‍ വരുത്തുന്നത്. ഇതു മൂലം ദുരിതത്തിലാകുന്നത് ജനങ്ങളാണ്. മാത്രമല്ല കലാപങ്ങളുടെ അനന്തരഫലം കുടിയേറ്റക്കാരെ വഹിക്കുന്ന അയല്‍രാജ്യങ്ങളിലെ ഭക്ഷ്യവിഭവങ്ങളെ ബാധിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഏകദേശം ഒരു … Read more

ശ്രീ ശ്രീയ്ക്ക് പിഴയൊടുക്കാന്‍ നാളെ വരെ സമയം, ഇല്ലെങ്കില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് മുന്നറിയിപ്പ്

  ന്യൂഡല്‍ഹി: ലോകസാംസ്‌കാരികോത്സവം നടത്താന്‍ പിഴയടയ്ക്കാന് നാളെ വരെ സമയമുണ്ടെന്നും എന്നിട്ടും പിഴയടച്ചില്ലെങ്കില് നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍. നേരത്തെ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുമ്പായി അഞ്ച് കോടി അടിച്ചില്ലെങ്കില് പരിപാടി അനുവദിക്കില്ലെന്ന് ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്കിയിരുന്നു. ഇതിനാണ് ഇളവ് നല്‍കിയത്. തങ്ങള്‍ തെറ്റായി ഒന്നും ചെയ്യുന്നില്ലെന്നും പിഴയടയ്ക്കില്ലെന്നും ജയിലില്‍ പോകാന് തയ്യാറാണെന്നുമുള്ള ശ്രീശ്രീ രവിശങ്കറിന്റെ പ്രതികരണത്തെത്തുടര്‍ന്നായിരുന്നു ട്രൈബ്യൂണല്‍ നിലപാട് കടുപ്പിച്ചത്. എന്നാല്‍ പരിപാടി അഗ്‌നിശമന, പോലീസ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടില്ലെന്നും … Read more

സാമ്പത്തിക തട്ടിപ്പിനു ശേഷം രാജ്യം വിട്ട വിജയ് മല്യ ലണ്ടനിലെ എസ്റ്റേറ്റിലുണ്ടെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനു ശേഷം രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ ലണ്ടനിലെ ഗ്രാമത്തിലുള്ള എസ്റ്റേറ്റിലുണ്ടെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ ലണ്ടന്റെ ഉള്‍ഗ്രാമത്തിലെ 30 ഏക്കര്‍ ഉള്ള എസ്റ്റേറ്റില്‍ മല്യയെ കണ്ടതായി പ്രദേശവാസികളെ ഉദ്ധരിച്ചാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ബാങ്കുകളില്‍നിന്നായി 9,000 കോടി രൂപ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതിരുന്ന വിജയ് മല്യ രാജ്യംവിട്ടെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മല്യ രാജ്യം വിടാനുള്ള സാഹചര്യം തടയാന്‍ സാധിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചയാണെന്നു പ്രതിപക്ഷം പാര്‍ലമെന്റില്‍ ആരോപിച്ചു. മല്യയെ തിരിച്ച് … Read more

പരിസ്ഥിതി മലിനീകരണം: ജയിലില്‍ പോകേണ്ടി വന്നാലും പിഴയൊടുക്കില്ലെന്ന് ശ്രീ ശ്രീ രവിശങ്കര്‍

ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം നടത്തിയതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച അഞ്ചു കോടി രൂപ പിഴ ഒടുക്കില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. ജയിലില്‍ പോകേണ്ടിവന്നാലും പിഴ ഒടുക്കില്ലെന്ന നിലപാടിലാണ് രവിശങ്കര്‍. പിഴ ശിക്ഷയില്‍നിന്ന് ഒഴിവാകാന്‍ അപ്പീല്‍ നല്‍കാനുള്ള തയാറെടുപ്പിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ്. ലോക സാംസ്‌കാരികോത്സവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കു മറുപടി പറയവേയാണ് രവിശങ്കര്‍ നയം വ്യക്തമാക്കിയത്. പരിസ്ഥിതി മലനീകരണം ചൂണ്ടിക്കാട്ടിയാണ് യമുനാ നദീതീരത്ത് സാംസ്‌കാരിക പരിപാടി നടത്തുന്നതിനു ഹരിത ട്രൈബ്യൂണല്‍ … Read more