സിറിയയില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറുന്നു

മോസ്‌കോ: സിറിയയില്‍ നിന്ന് റഷ്യന്‍ സേന പിന്‍മാറുന്നതായി റിപ്പോര്‍ട്ടുകള്‍. ഭാഗികമായി റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉത്തരവിട്ടു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിന് ഈ നടപടി സഹായകരമാവുമെന്നു പുടിന്‍ പ്രത്യാശിച്ചു. റഷ്യന്‍ വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തിലാണ് പുടിന്‍ സൈന്യത്തിന്റെ ഭാഗിക പിന്‍മാറ്റം പ്രഖ്യാപിച്ചത്. സിറിയയില്‍ എത്ര റഷ്യന്‍ സൈനികര്‍ ഇപ്പോള്‍ ഉണ്ട് എന്ന വിവരം പുടിന്‍ വെളിപ്പെടുത്തിയിട്ടില്ല. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ സിറിയന്‍ സര്‍ക്കാരിന്റെയും … Read more

കഴുത്തില്‍ കത്തിവെച്ചാലും ‘ ഭാരത് മാത് കീ ജയ്’ വിളിക്കില്ല: അസദുദ്ദീന്‍ ഉവൈസി

മുംബൈ: താന്‍ ഒരിക്കലും ‘ഭാരത് മാത് കീ ജയ്’ എന്ന് വിളിക്കില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. തന്റെ കഴുത്തില്‍ കത്തിവെച്ചാലും ഒരിക്കലും അങ്ങിനെ മുദ്രാവാക്യം വിളിക്കില്ല. ഭരണഘടനയില്‍ ഒരിടത്തും ഭാരത് മാതാ കി ജയ് എന്ന് വിളിക്കണമെന്ന് പറഞ്ഞിട്ടില്ലെന്നും അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. മാതൃ ഇന്ത്യയെ കുറിച്ചുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കാന്‍ പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ടെന്ന ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയായാണ് ഉവൈസി ഇങ്ങനെ പറഞ്ഞത്. താന്‍ ആ മുദ്രാവാക്യം വിളിക്കില്ല, നിങ്ങളെന്ത് ചെയ്യും … Read more

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വാഷിങ്ടണിലും വയോമിങ്ങിലും ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: അമേരിക്കന്‍ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള െ്രെപമറിയില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡെണാള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. വാഷിംങ്ടണ്‍ ഡിസിയിലും വയോമിങ്ങിലും നടന്ന െ്രെപമറിയില്‍ മാര്‍ക്കോ റൂബിയോയും ടെഡ് ക്രൂസും വിജയം നേടി. ട്രംപ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വാഷിംങ്ടണ്‍ ഡിസിയില്‍ മാര്‍ക്കോ റൂബിയോ 37.3 ശതമനം വോട്ട് നേടിയപ്പോള്‍ ഓഹിയോ ഗവര്‍ണര്‍ ജോണ്‍ കാസിച്ച് 35.5 ശതമാനം വോട്ട് നേടി രണ്ടാമതെത്തി. ട്രംപിന് 13.8 ശതമാനം വോട്ടാണ് നേടാനായത്. റൂബിയോക്ക് പത്തും കാസിച്ചിന് ഒന്‍പതും പ്രതിനിധികളെ … Read more

തെറ്റി ഉച്ചരിച്ചത് ബോംബെന്നായി ..ബ്രിട്ടണില്‍ നാല് വയസ് കാരന് തീവ്രവാദ വിരുദ്ധ ബോധവത്കരണ ക്ലാസ്

ലണ്ടന്‍ : നാല് വയസുള്ള കുട്ടി കുക്കുംബര്‍ എന്ന് പറഞ്ഞത് മാറി കുക്കര്‍ ബോംബ് എന്നായി മാറി, സ്‌കൂള്‍ അധികൃതര്‍ കുട്ടിക്ക് തീവ്രവാദ വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കാന്‍ ശുപാര്‍ശയും ചെയ്തു. യുകെയിലാണ് സംഭവം. നാലുവയസ്സുകാരനായ ഏഷ്യന്‍ വംശജനാണ് ഉച്ചാരണം മാറിയതിന്റെ പേരില്‍ ഈ ഗതികേട് വന്നത്. നഴ്‌സറി സ്‌കൂള്‍ അധികൃതര്‍ തീവ്രവാദിയായി മുദ്രകുത്തിയെന്നു കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്ത് വരികയും ചെയ്തു. ഉച്ചാരണം തെറ്റിച്ചതാണെങ്കിലും കുട്ടിയുടെ തീവ്രവാദ ആഭിമുഖ്യം ഇല്ലാതാക്കാന്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് വേണമെന്ന … Read more

രാഹുല്‍ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വ വിവാദം…എത്തിക്സ് കമ്മിറ്റി നോട്ടീസ് നല്‍കി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പൗരത്വവിവാദത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കി.  കമ്പനി രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്ന് വെളിപ്പെടുത്തലുണ്ടെന്ന ആരോപണത്തിലാണ് നോട്ടീസ് നല്‍കിയത്. ഈസ്റ്റ് ദല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി മഹേഷ് ഗിരിയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത് മഹേഷ് ഗിരിയുടെ പരാതി സ്പീക്കര്‍ സുമിത്ര മഹാജന്‍ എത്തിക്‌സ് കമ്മിറ്റിയ്ക്ക് കൈമാറുകയായിരുന്നു. എല്‍.കെ.അദ്വാനി അധ്യക്ഷനായ 11 അംഗ എത്തിക്‌സ് കമ്മറ്റി രാഹുല്‍ ഗാന്ധിയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു അതേ സമയം സ്പീക്കറുടെ നടപടിക്കെതിരെ … Read more

തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്

ന്യൂ ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരും എംപിമാരും കോഴ വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. നാരദാ ന്യൂസ് എന്ന വെബ്‌സൈറ്റാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. പണത്തിനു വേണ്ടി സംസ്ഥാനത്തെ ഏതു നിയമവും തെറ്റിക്കാനും വളച്ചൊടിക്കാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാണെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്നു വ്യക്തം. ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പിനെത്തുടര്‍ന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പുതന്നെ സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇംപെക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന വ്യാജകമ്പനിയുണ്ടാക്കി വിവിധ മന്ത്രിമാരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും സംഘം സമീപിച്ചു. മുതിര്‍ന്ന … Read more

ദുരഭിമാനക്കൊല; തമിഴ്‌നാട്ടില്‍ ഉന്നതജാതിക്കാരിയെ വിവാഹം ചെയ്ത ദലിത് യുവാവിനെ വെട്ടിക്കൊന്നു

തിരുപ്പൂര്‍: തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. വെട്ടേറ്റ യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ഉദുമലപേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ വി.ശങ്കര്‍ ആണ് മരിച്ചത്. എട്ട് മാസം മുന്‍പാണ് ശങ്കറും കൗലസ്യയും വിവാഹിതരായത്. കുടുംബാംഗങ്ങളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇരുവരും വിവാഹിതരായത്. ബൈക്കില്‍ എത്തിയ മൂന്നംഗ സംഘം ഇരുവരേയും വെട്ടുന്ന ദൃശ്യങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ പിതാവ് കോടതിയില്‍ കീഴങ്ങിയതായി പൊലീസ് പറഞ്ഞു. പൊള്ളാച്ചി എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു … Read more

സൗദിയില്‍ ഭീകര വനിത കൊല്ലപ്പെട്ടു…

ജിദ്ദ:  സൗദിയില്‍ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ തീവ്രവാദിയായ വനിത കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. അല്ജൗവഫ് പ്രവിശ്യയിലാണ് ഏറ്റ് മുട്ടല്‍ നടന്നിരിക്കുന്നത്. ബനാന്‍ ഈസ ഹിലാല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒന്നര വര്‍ഷം മുമ്പ് രക്ഷിതാക്കളില്‍ നിന്ന് ഇവര്‍ ഒളിച്ചോടുകയായിരുന്നു. അറസ്റ്റിലായ ഭീകരന്‍ സുവൈലിം അല്‍ റുവൈലിയോടൊപ്പം തുടര്‍ന്ന് താമസിക്കുകയായിരുന്നു. ഇയാളെ സുരക്ഷാ സേന ഏറ്റുമുട്ടലിനൊടുവില്‍ കീഴടക്കിയിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ദാലലീ ഗ്രാമത്തിലെ അല്മുസ്തഫ മസ്ജിദില്‍ വിശ്വാസികള്‍ക്ക് നേരെ നിറയൊഴിച്ച സംഭവത്തില്‍ ഇയാള്‍ പ്രതിയാണ്. 2015 ഓഗസ്റ്റ് 6ന് … Read more

ഐവറി കോസ്റ്റില്‍ വെടിവെപ്പില്‍ നാലു യൂറോപ്യന്‍ സ്വദേശികളടക്കം 12 പേര്‍ കൊല്ലപ്പെട്ടു

ഗ്രാന്‍ഡ് ബസാം(ഐവറി കോസ്റ്റ്): ഐവറി കോസ്റ്റിലെ റിസോര്‍ട്ട് നഗരമായ ഗ്രാന്‍ഡ് ബസാമിലുണ്ടായ വെടിവയ്പില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ബീച്ച് റിസോര്‍ട്ടില്‍ ഉണ്ടായിരുന്നവര്‍ക്കു നേര്‍ക്ക് ആയുധധാരി വെടിവയ്ക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ നാലു യൂറോപ്യന്‍മാരും ഉള്‍പ്പെടുന്നതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ അബിഡ്ജാനിനു 40 കിലോമീറ്റര്‍ അകലെയുള്ള ബീച്ചിനു സമീപത്തെ റിസോര്‍ട്ടിലാണ് വെടിവെപ്പ് നടന്നത്. ഇസ്ലാമിക തീവ്രവാദികള്‍ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളൊലൊന്നായിരുന്നു ഐവറി കോസ്‌റ്റെന്ന് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. -എസ്‌കെ-

മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് വിജയ് മല്യ

ന്യൂഡല്‍ഹി : ഇന്ത്യയില്‍ നിന്ന് ബ്രിട്ടണിലേക്ക് രക്ഷപ്പെട്ട വിജയ് മല്യ ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്കെതിരെ തിരിയുന്നു. ബ്രിട്ടീഷ് മാധ്യമങ്ങള്‍ തന്നെ തിരഞ്ഞു നടക്കുകയാണെന്ന് മദ്യ വ്യവസായിയായ വിജയ് മല്യ പറയുന്നു. ഞാന്‍ മാധ്യമങ്ങളോട് സംസാരിക്കില്ല. വെറുതെ നിങ്ങളുടെ പരിശ്രമങ്ങളെ പാഴാക്കിക്കളയരുതെന്നും വിജയ് മല്യ ട്വിറ്ററില്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് താന്‍ ഒളിച്ചോടിയിട്ടില്ലെന്നു ട്വിറ്ററിലൂടെ മല്യ പറഞ്ഞിരുന്നു. ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയില്‍ ഉണ്ടെന്നാണു വിവരം. ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് … Read more