ഇക്വഡോര്‍ ഭൂചലനം; മരണസംഖ്യ 233 ആയി

ക്വിറ്റോ: ഇക്വഡോര്‍ ഭൂചലനത്തില്‍ മരണസംഖ്യ 233 ആയി. പസഫിക് തീരത്തുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 233 ആയി ഉയര്‍ന്നതായി പ്രസിഡന്റ് റാഫേല്‍ കൊറിയ ട്വിറ്ററില്‍ അറിയിച്ചു. പോലീസും സൈന്യവും അടിയന്തര സേവനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 77 പേര്‍ മരിച്ചെന്നും 600 പേര്‍ക്കു പരിക്കേറ്റെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭൂചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ … Read more

ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു; സുരക്ഷിതമായി ഹീത്രു വിമാനത്താവളത്തില്‍ ഇറക്കി

ലണ്ടന്‍: ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തില്‍ ഡ്രോണ്‍ ഇടിച്ചു. വിമാനം സുരക്ഷിതമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറക്കി. ജനീവയില്‍ നിന്നു ലണ്ടനിലേക്കു വരികയായിരുന്ന എയര്‍ബസ് എ320 എന്ന വിമാനത്തിലാണ് ഡ്രോണ്‍ ഇടിച്ചത്. 132 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലാന്‍ഡ് ചെയ്യാന്‍ തയാറാകവെ വിമാനത്തിന്റെ മുന്‍വശത്ത് ഡ്രോണ്‍ പോലൊരു വസ്തു വന്നിടിക്കുകയായിരുന്നെന്ന് പൈലറ്റ് പറഞ്ഞു. എന്നാല്‍ ഡ്രോണ്‍ തന്നെയാണോ ഇടിച്ചതെന്നതിന് ഔദ്യോഗിക സ്ഥിരികരണം ഉണ്ടായിട്ടില്ല. അതേസമയം, സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. -എസ്‌കെ-

ഒഡീഷയില്‍ ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ദിയോഗഡ് ജില്ലയില്‍ നാടകസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്കു മറിഞ്ഞ് 30 പേര്‍ മരിച്ചു. എട്ടുപേര്‍ക്കു പരിക്കേറ്റു. ഞായാറാഴ്ച രാത്രിയാണ് സംഭവം. ഭാരതി ഗാനനാട്യ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. 38 ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകട കാരണം വ്യക്തമല്ല. 200-250 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും ദിയോഗ്രാഹ് പോലീസ് മേധാവി സാറ ശര്‍മ പറഞ്ഞു. പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ ചികിത്സ … Read more

രവീന്ദ്ര ജഡേജയുടെ വിവാഹത്തില്‍ ആഹ്ലാദ സൂചകമായി മുകളിലേക്ക് വെടിവെച്ചു..കുതിര വിരണ്ടു

രാജ്കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹത്തിനിടെ നടത്തിയ വെടിവയ്പ്പ് വിവാദമായി. വരനെ പ്രദക്ഷിണമായി ആനയിക്കുന്നതിനിടെ ജഡേജയുടെ ബന്ധുക്കളില്‍ ആരോ ആണ് ആഹ്ലാദ സൂചകമായി ആകാശത്തേക്ക് വെടിവച്ചത്. വെടിപൊട്ടിയപ്പോള്‍ കുതിര പരിഭ്രാന്തിയോടെ കുതറി. താരം താഴെ വീഴാന്‍ പോയെങ്കിലും വെടിയൊച്ച നിന്നപ്പോള്‍ കുതിര പഴയപടിയായി. എന്നാല്‍ വിവരമറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തിയതോടെ സംഭവം വിവാദമായി. ആര്‍ക്കും പരുക്കില്ലെങ്കിലും ഇത്തരത്തില്‍ തോക്ക് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് പൊലീസ് പറഞ്ഞു. ലൈസന്‍സുള്ള തോക്കുകള്‍ പോലും അത്യാവശ്യ ഘട്ടങ്ങളില്‍ സ്വയം പ്രതിരോധത്തിനൊഴികെ … Read more

ഡല്‍ഹിയില്‍ വീണ്ടും ഹിറ്റ് ആന്‍ഡ് റണ്‍ അപകടം…മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വഴിയാത്രക്കാരനെ ബി.എം.ഡബ്ല്യു ഇടിച്ച് കൊന്ന സംഭവത്തില്‍ കൊന്ന സംഭവത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ റോഡ് ഉപരോധിച്ചു. ഇരുപതുകാരനായ ഗുല്‍ഫാമാണ് കഴിഞ്ഞ ദിവസം ബി.എം.ഡബ്ല്യു ഇടിച്ച് മരിച്ചത്. ഇയാളുടെ മൃതദേഹവുമായി ബന്ധുക്കള്‍ നോയിഡ സ്റ്റേഡിയത്തിന് സമീപത്തെ റോഡ് ഉപരോധിച്ചു. ശനിയാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവമുണ്ടായത്. അമിത വേഗത്തില്‍ പാഞ്ഞുവന്ന ബി.എം.ഡബ്ല്യു ഇടിച്ച് ഗുല്‍ഫാമിനും മറ്റ് മുന്ന് പേര്‍ക്കുമാണ് പരുക്കേറ്റത്. ചികിത്സയിലിരിക്കെയാണ് ഗുല്‍ഫാം മരണത്തിന് കീഴടങ്ങിയത്. നോയിഡയിലെ സെക്ടര്‍ 39 ഏരിയയില്‍ ജിം ഉടമയായ വിനോദ് … Read more

വിവാദ പ്രസ്താവനയുമായി ബെല്‍ജിയും ആഭ്യന്തരമന്ത്രി

ബ്രസല്‍സ്: വിവാദ പ്രസ്താവനയുമായി ബെല്‍ജിയും ആഭ്യന്തരമന്ത്രി. ബ്രസല്‍സില്‍ കഴിഞ്ഞ മാസമുണ്ടായ സ്ഫോടനത്തില്‍ ബെല്‍ജിയത്തിലെ മിക്ക മുസ്ലീങ്ങളും നൃത്തം ചവുട്ടിയാണ് ആഘോഷിച്ചതെന്ന് ബെല്‍ജിയം ആഭ്യന്തര മന്ത്രി ജാന്‍ ജംബോണ്‍ പറഞ്ഞു. സ്ഫോടനത്തില്‍ 32 പേര്‍ മരിക്കുകയും 300ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന. പാരീസ് അക്രമണത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ അക്രമിച്ച മോളന്‍ബിക്കിലെ മുസ്ലിം താമസക്കാരേയും അദ്ദേഹം വിമര്‍ശിച്ചു. ‘പാരീസ് അക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന സാലിഹ് അബ്ദുസ്സലാമിനെ അറസ്റ്റ് ചെയ്യുമ്പോള്‍ … Read more

സൗദിയില്‍ പെട്രോ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; 12 പേര്‍ മരിച്ചു; മരിച്ചവരില്‍ 3 മലയാളികളടക്കം 9 ഇന്ത്യക്കാര്‍

ജുബൈല്‍: സൗദി അറേബ്യയിലെ വ്യാവസായിക നഗരമായ ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ മൂന്നു മലയാളികള്‍ അടക്കം 12 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേര്‍ ഇന്ത്യക്കാരാണ്. 17 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ സ്വദേശി ബെന്നി വര്‍ഗീസ്, വിന്‍സെന്റ് ലോറന്‍സ്, ലിജോണ്‍ എന്നിവരാണ് മരിച്ച മലയാളികളെന്നാണ് വിവരം. മുഹമ്മദ് അഷ്‌റഫ്, ഇബ്രാഹിം, കാര്‍ത്തിക്, ഡാനിയല്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. മംഗലാപുരം സ്വദേശികളാണ് ഇവരെന്നാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ദേശസാത്കൃത സ്ഥാപനമായ … Read more

മാര്‍പ്പാപ്പയുടെ കൂടെ പന്ത്രണ്ട് അഭയാര്‍ത്ഥികള്‍ വത്തിക്കാനിലേക്ക്

മാര്‍പ്പാപ്പയുടെ കൂടെ പന്ത്രണ്ട് അഭയാര്‍ത്ഥികള്‍ വത്തിക്കാനിലേക്ക് ഗ്രീസ് ദ്വീപായ ലെസ്‌ബോസ് സന്ദര്‍ശനത്തിനു ശേഷം തിരിച്ച് വത്തിക്കനിലെക്ക് ഫ്രാന്‍സിസ് പാപ്പായോടൊപ്പം 12 സിറിയന്‍ അഭയാര്‍ത്ഥികള്‍ കൂടി. അഭയാര്‍ത്ഥികളെ സ്വീകരിക്കനുള്ള മാര്‍പാപ്പായുടെ ആഗ്രഹവും ആഹ്വാനവുമാണ് ആറു കുട്ടികള്‍ അടങൂന്ന മൂന്ന്കു കുടുംബങളെ റോമിലേക്കു സ്വീകരിക്കുന്നതിലൂടെ കാണിച്ചുതരുന്നതെന്ന് വത്തിക്കാനില്‍നിന്നും അറിയിച്ചു. നമ്മളെല്ലാം അഭയാര്‍ത്ഥികളാണെന്ന സന്ദേശവുമായി ആയിരക്കണക്കിന് അഭയാര്‍ത്ഥികളില്‍ പ്രതീക്ഷയുടെ തിരി തെളിയിചുകൊണ്‍ണ്ട് മാര്‍പാപ്പ ഗ്രീസ് സന്തര്‍ശനം നടത്തി. ജനങള്‍ കണ്ണീരോടെ അദ്ദേഹത്തിന്റെ മുന്‍പില്‍ മുട്ടുകുത്തിയപ്പോള്‍ നിങള്‍ ഒറ്റക്കല്ല എന്ന് ആശ്വസിപ്പിച്ചു. രാജ്യഭ്രഷ്ട്‌രാക്കപ്പെട്ടവരോട് … Read more

ജപ്പാന്‍ ഭൂകമ്പം: മരണം 22 ആയി

ജപ്പാന്‍ ഭൂകമ്പം: മരണം 22 ആയി ടോക്കിയോ: ജപ്പാനെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരണം 22 ആയി. ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ 1.25-നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ക്യൂഷു മേഖലയിലുണ്ടായത്. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു. റോഡുകള്‍ തകര്‍ന്ന് പലയിടത്തും മണ്ണിടിച്ചിലുണ്ടായി. വൈദ്യുതി ബന്ധം പലയിടത്തും തടസപ്പെട്ടു. കെട്ടിട അവിശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും ആയിരത്തോളം പേര്‍ക്കു … Read more

പനാമ പേപ്പേഴ്‌സ്: സ്‌പെയിന്‍ വ്യവസായ മന്ത്രി രാജിവെച്ചു

മാഡ്രിഡ്: പാനമ പേപ്പേഴ്‌സില്‍ വീണ്ടും രാജി. സ്‌പെയിന്‍ വ്യവസായ മന്ത്രി ജോസ് മാനുവല്‍ സോറിയയാണ് രാജി സമര്‍പ്പിച്ചത്. ഇദ്ദേഹത്തിന് പാനമയിലെ കമ്പനികളില്‍ നിക്ഷേപമുള്ളതായി വെളിപ്പെട്ടിരുന്നു. 1992ല്‍ സ്ഥാപിച്ച ഒരു കമ്പനിയില്‍ സോറിയ കള്ളപ്പണം നിക്ഷേപിച്ചതായാണ് കണ്ടെത്തിയത്. ഇതു നിഷേധിച്ചുകൊണ്ട് സോറിയ പത്രസമ്മേളനം വിളിച്ചിരുന്നെങ്കിലും ആരോപണങ്ങള്‍ വീണ്ടും ശക്തമായതോടെയാണ് രാജി സമര്‍പ്പിച്ചത്. പാനമ പേപ്പേഴ്‌സിലെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് നേരത്തെ ഐസ്്‌ലന്‍ഡ് പ്രധാനമന്ത്രിയും രാജിവച്ചിരുന്നു. -എജെ-