കാബൂള്‍ സ്‌ഫോടനം: മരണം 30 ആയി, 273 പേര്‍ക്ക് പരിക്ക്

  കാബൂള്‍: അഫ്ഗാന്‍ തലസ്ഥാന നഗരത്തില്‍ മന്ത്രാലയങ്ങളും സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് താലിബാന്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ മരിച്ചു. 327 പേര്‍ക്ക് പരിക്കേറ്റു. വി.ഐ.പികളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സുരക്ഷാ ചെക്‌പോസ്റ്റിനു സമീപമാണ് രാവിലെ ഒമ്പതു മണിയോടെ വന്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിനു പിന്നാലെ ശക്തമായ വെടിവെപ്പും നടന്നതായി കാബൂള്‍ പൊലീസ് മേധാവി അബ്ദുര്‍റഹ്മാന്‍ റഹീമി അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും സിവിലിയന്മാരാണ്. സൈനികരും സുരക്ഷാ ഉദ്യോഗസ്ഥരും ഇരകളിലുണ്ട്. സ്‌ഫോടനം നടത്തിയ ശേഷം തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ … Read more

മലക്കം മറിഞ്ഞ് കേന്ദ്രം; കോഹിനൂര്‍ രത്‌നം ഇന്ത്യയില്‍ തിരികെ എത്തിക്കും

ന്യൂഡല്‍ഹി: കോഹിനൂര്‍ രത്‌ന വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍. രത്‌നം തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്നും കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. കോഹിനൂര്‍ രത്‌നം ബ്രിട്ടന്‍ ഇന്ത്യയില്‍ നിന്നു മോഷ്ടിച്ചതോ പിടിച്ചെടുത്തതോ അല്ലെന്നും അതുകൊണ്ടുതന്നെ അതു തിരികെ വേണമെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നുമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞത്. കോഹിനൂര്‍ രത്‌നം ഉള്‍പ്പെടെ ബ്രിട്ടന്റെ കൈവശമുള്ള അമൂല്യ പുരാവസ്തുക്കള്‍ തിരിച്ചെടുക്കാന്‍ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ … Read more

യൂറോപ്പിലെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ഐഎസ് ആക്രമണം നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്

  റോം: യൂറോപ്പിലെ മെഡിറ്ററേനിയന്‍ തീരങ്ങളില്‍ ഐഎസ് ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വേനല്‍ക്കാലത്ത് ഇവിടെയെത്തുന്ന വിനോദ സഞ്ചാരികളെയാണ് ഐഎസ് ലഷ്യമിടുന്നതെന്ന് ഇറ്റലിയുടെയും ജര്‍മനിയുടെയും രഹസ്യാന്വേഷണ ഏജന്‍സി മേധാവികളെ ഉദ്ധരിച്ച് ജര്‍മന്‍ പത്രമായ ബില്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിങ്ങളിലെ ഏജന്‍സികള്‍ക്കാണ് ഐഎസ് ആക്രമണം നടക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സി മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചാവേറുകളെയാവും ഐഎസ് കൂടുതലായി ഉപയോഗിക്കുക. ആഫ്രിക്കയിലെ സുരക്ഷിത കേന്ദ്രത്തില്‍നിന്നാണ് ഐഎസ് ആക്രമണത്തിനു പദ്ധതിയിടുന്ന വിവരം ചോര്‍ന്നു കിട്ടിയതെന്നും ഇരുരാജ്യങ്ങളുടെയും ഇന്റലിജന്‍സ് തലവന്‍മാര്‍ … Read more

മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഒരു കഫേ

???????: ???????????????? ????? ???????????? ???????????????? ????? ????????? ???????????? ?????????????? ?????????????? ??? ???????? ??? ?????????????????. ??????????? ????????? ?????? ?????????? ??? ????????????. ????? ???????????? ??????????????? ??? ??? ???????? ?????????? ????? ???????. ???????? ??? ????? ????? ?????? ???????????? ????????????? ?????????? ??????? ???????????. ??????? ??????? ???????????? ??????????????? ????? ????????? ?????????????????????. ”????????????? ?????? ??????????????? ????????? ?????. ?????? ?????????? ??????????, ?????????? … Read more

ജറുസലേമില്‍ ബോംബ് സ്‌ഫോടനം; 21 പേര്ക്കു പരിക്ക്

ജറുസലേമില്‍ ബോംബ് സ്‌ഫോടനം; 21 പേര്ക്കു പരിക്ക് ജറുസലേം: ജെറുസലേമില്‍ ബോംബ് സ്‌ഫോടനത്തില്‍ 21 പേര്ക്കു പരിക്ക്. ബസില്‍ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരില്‍ പലരുടെയും നിലഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയില്‍ തെക്കന്‍ ജറുസലേമിലെ മേശെ ബരം സ്ട്രീറ്റിലാണ് സ്‌ഫോടനമുണ്ടായത്. ഭീകരാക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

അഭയാര്‍ഥി ദുരന്തം വീണ്ടും: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 400 പേര്‍ മരിച്ചു

അഭയാര്‍ഥി ദുരന്തം വീണ്ടും: മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ടുകള്‍ മുങ്ങി 400 പേര്‍ മരിച്ചു റോം: മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുകള്‍ മുങ്ങി നാനൂറോളം അഭയാര്‍ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നാല് അഭയാര്‍ത്ഥി ബോട്ടുകള്‍ തകര്‍ന്നാണ് അപകടമുണ്ടായതെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സൊമാലിയ, എത്യോപ്യ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. കള്ളക്കടത്തുകാര്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാതയിലൂടെയാണ് അഭയാര്‍ഥികള്‍ യാത്ര ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് ഇവര്‍ ഇറ്റലി ലക്ഷ്യമാക്കി … Read more

കോഹിന്നൂര്‍ രത്‌നം: കേന്ദ്രം മലക്കം മറിഞ്ഞു,ബ്രിട്ടിഷ് രാജ്ഞിക്ക് നല്‍കിയ സമ്മാനമെന്ന് സര്‍ക്കാര്‍

  ഡല്‍ഹി: ഇന്ത്യന്‍ സര്‍ക്കാരിന് കോഹിന്നൂര്‍ രത്‌നം അവകാശപ്പെടാന്‍ സാധിക്കില്ല എന്ന സൂചന നല്‍കി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതില്‍. ബ്രീട്ടീഷ് സര്‍ക്കാര്‍ ഇത് മോഷ്ടിച്ചതോ, ബലമായി കൊണ്ടുപോയതോ അല്ല എന്ന് സര്‍ക്കാരിനായി ഹാജരായ സോളിസിറ്റര്‍ ജറനല്‍ കോടതിയെ ബോധിപ്പിച്ചതോടെ പുതിയ വിവാദത്തിന് തുടക്കമായി.രത്‌നം അന്നത്തെ പഞ്ചാബ് രാജാവായിരുന്ന മഹാരാജ രഞ്ജിത് സിങ്ങ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സമ്മാനമായി നല്‍കിയതാണന്നായിരുന്നു സോളിസിറ്റര്‍ ജനറല്‍ സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ബോധിപ്പിച്ചത്. ഇതോടെ, ഹര്‍ജ്ജിയില്‍ ഉറച്ചു നില്‍ക്കണമോ എന്ന് … Read more

ലണ്ടനില്‍ വിമാനത്തില്‍ ആകാശത്തു വച്ച് ഡ്രോണ്‍ ഇടിച്ചു, ഒഴിവായത് വന്‍ ദുരന്തം

  ലണ്ടന്‍:വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്ന സമയം സാധാരണ പക്ഷികളാണ് ഭീക്ഷിണി ഉയര്‍ത്തുന്നതെങ്കില്‍ , ഏറ്റവും പുതിയ സംഭവം അതിലേറെ ആശങ്ക ഉയര്‍ത്തുന്നു.ഇന്നലെ രാത്രി ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങുന്ന ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനത്തില്‍ അകാശത്തു പറന്ന ഡ്രോണ്‍ ഇടിച്ചു.ജനീവയില്‍ നിന്ന് ലണ്ടനിലേയ്ക്ക് വരികയായിരുന്നബി എ 727 എന്ന വിമാനത്തിലാണ് ഡ്രോണ്‍ ഇടിച്ചത്.132 യാത്രക്കാരുമായി എത്തിയ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. എന്നാല്‍ വിമാനത്താവളത്തിലെ ആദ്യ സംഭവം അല്ല ഇതെന്നത് വിമാനത്തിന്റെ സുരക്ഷയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതായി സുരക്ഷാ … Read more

ദില്‍മ റൂസഫിന് തിരിച്ചടി,ഇംപീച്ച്മെന്റ് നടപടി ബ്രസീല്‍ പാര്‍ലമെന്റ് അംഗീകരിച്ചു

റിയോഡി ജെനീറോ: ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന് തിരിച്ചടി. ദില്‍മയ്ക്ക് എതിരായ ഇംപീച്ച്മെന്റ് നടപടി ബ്രസീല്‍ പാര്‍ലമെന്റ് അംഗീകരിച്ചു. അഴിമതി നടന്നത്തിയെന്നതിന്റെ പേരിലാണ് ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് ഇംപീച്ച്മെന്റ് നടപടികള്‍ക്ക് തുടക്കമായത്. രണ്ടാമതും അധികാരത്തില്‍ എത്തിയതു മുതല്‍ പിന്തുടരുന്ന അഴിമതി ആരോപണങ്ങളുടെ തുടര്‍ച്ചയാരുന്നു ഇംപീച്ച്മെന്റ് നടപടികള്‍.ദില്‍മയ്ക്ക് എതിരായ നടപടികള്‍ അംഗീകരിച്ചാണ് എംപിമാരില്‍ ഏറെയും വോട്ട് ചെയ്തത്. അധോസഭയില്‍ ചേബംര്‍ ഒഫ് ഡെപ്യൂട്ടിസില്‍ മൂന്നില്‍ രണ്ട് വിഭാഗവും ദില്‍മയ്ക്ക് എതിരെ വിധിയെഴുതി. അധോസഭയില്‍ പ്രമേയം പാസാക്കിയാല്‍ ഉപരിസഭ … Read more

ഇക്വഡോര്‍ ഭൂചലനം; മരണസംഖ്യ 233 ആയി

ക്വിറ്റോ: ഇക്വഡോര്‍ ഭൂചലനത്തില്‍ മരണസംഖ്യ 233 ആയി. പസഫിക് തീരത്തുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 233 ആയി ഉയര്‍ന്നതായി പ്രസിഡന്റ് റാഫേല്‍ കൊറിയ ട്വിറ്ററില്‍ അറിയിച്ചു. പോലീസും സൈന്യവും അടിയന്തര സേവനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 77 പേര്‍ മരിച്ചെന്നും 600 പേര്‍ക്കു പരിക്കേറ്റെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഭൂചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ … Read more