ഇസ്ലാമിക് സ്‌റ്റേറ്റ് പരിക്കേറ്റ സ്വന്തം അംഗങ്ങളെ കൊന്ന് അവയവങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്

  കെയ്‌റോ: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടന പരുക്കേറ്റ സ്വന്തം അംഗങ്ങളെ കൊലപ്പെടുത്തി അവയവങ്ങള്‍ വിദേശത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഐഎസിന്റെ നിയന്ത്രണത്തിലുള്ള ഇറാക്കിലെ പ്രധാന നഗമായ മൊസൂളില്‍ നിന്നുള്ള ഒരു കേന്ദ്രത്തെ ഉദ്ധരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പരുക്കേറ്റ ഒരു ഐഎസ് ഭീകരന്റെ അവയവങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാരെ ഭീകരര്‍ ഭീഷണിപ്പെടുത്തിയെന്നും മൊസൂളിലെ ഒരു ആശുപത്രിയില്‍ അവയവങ്ങള്‍ നഷ്ടപ്പെട്ട 183 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഐഎസ് ഭീകരര്‍ മനുഷ്യ അവയവങ്ങള്‍ കടത്തുന്നുണ്ടെന്ന് … Read more

സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; സൗദി അറേബ്യ വിദേശ ബാങ്കുകളില്‍ നിന്ന് 10 ബില്ല്യണ്‍ ഡോളര്‍ കടമെടുത്തേക്കും

റിയാദ്: എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സൗദി അറേബ്യ വിദേശ ബാങ്കുകളില്‍ നിന്ന് പണം കടമെടുക്കാന്‍ ആലോചിക്കുന്നു. അടുത്ത അഞ്ചുവര്‍ഷത്തിനകം മടക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ 10 ബില്ല്യണ്‍ ഡോളര്‍ കടമെടുക്കാനാണ് സൗദി ആലോചിക്കുന്നത്. ലോകത്തിലെ ഏറ്റവും എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ആദ്യമായാണ് വിദേശത്തുനിന്നും പണം കടമെടുക്കേണ്ട അവസ്ഥയില്‍ എത്തിയിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി ബാങ്കുകള്‍ ലോണ്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു … Read more

ബ്രസല്‍സ് ഭീകരാക്രമണം: ചവേര്‍ വിമാനത്താവളത്തിലെ ജീവനക്കാരനെന്ന് റിപ്പോര്‍ട്ട്

ബ്രസല്‍സ്: ബ്രസല്‍സില്‍ ഭീകരാക്രമണം നടത്തിയ ചാവേറുകളില്‍ ഒരാള്‍ വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട്. നജിം ലാഷ്റോംവി എന്നയാളാണ് ബ്രസല്‍സ് വിമാനത്താവളത്തില്‍ ജോലിചെയ്തിരുന്നതെന്ന് വിടിഎം ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. 2007 മുതല്‍ 2012 വരെയാണ് നജിം വിമാനത്താവളത്തില്‍ ജോലിചെയ്തത്. റിക്രൂട്ടിംഗ് ഏജന്‍സി വഴിയാണ് ഇയാള്‍ ഇവിടെ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട് അധികൃതരുടെ ഭാഗത്തുനിന്നും സ്ഥിരികരണമൊന്നും ഉണ്ടായിട്ടില്ല. ബ്രസല്‍സിലെ യൂറോപ്യന്‍ പാര്‍ലമെന്റിലും ഇക്കാലയളവില്‍ നജിം ജോലി ചെയ്തിരുന്നതായുള്ള റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. 2009-10 നുമിടയില്‍ പാര്‍ലമെന്റില്‍ ശുചീകരണ … Read more

ഇക്വഡോറില്‍ വീണ്ടും ഭൂചലനം: സുനാമി മുന്നറിയിപ്പ്

ക്വിറ്റോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ വീണ്ടും ഭൂചലനം. ഇക്വഡോറിന്റെ വടക്കു പടിഞ്ഞാറന്‍ തീരങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വീണ്ടും ഭൂചലമുണ്ടായതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്വഡോറില്‍ ശനിയാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 500 കവിഞ്ഞിരുന്നു. നാലായിരത്തിലേറെപ്പേര്‍ക്കാണ് ഭൂചലനത്തില്‍ പരിക്കേറ്റത്. -എസ്‌കെ-

ഇന്ത്യയില്‍ മാധ്യമസ്വാതന്ത്ര്യം കുറവ്: സര്‍വെ

വാഷിംഗ്ടണ്‍: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യക്ക് 133-ാം സ്ഥാനമെന്ന് സര്‍വേ. 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സര്‍വേയിലാണ് ഇന്ത്യ 133-ാം സ്ഥാനത്തു നില്‍ക്കുന്നത്. പാരീസ് ആസ്ഥാനമാക്കിയ വിത്തൗട്ട് ബോര്‍ഡേഴ്‌സ് എന്ന എന്‍ജിഒയാണു പഠനം നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണികള്‍ തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകുന്നില്ലെന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാരില്‍നിന്നും വിവിധ ചിന്താധാരകളില്‍നിന്നും സ്വകാര്യ മേഖലയില്‍നിന്നുമാണ് മാധ്യമസ്വാതന്ത്ര്യത്തിനു ഭീഷണി ഉയരുന്നത്. വിവിധ മതസംഘടനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് ആക്രമണം അഴിച്ചുവിടുന്നതായി റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. കാഷ്മീര്‍ പോലുള്ള മേഖലകളില്‍ മാധ്യമപ്രവര്‍ത്തനം … Read more

വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ വക 20 ഏക്കര്‍ ഭൂമി

തിരുവനന്തപുരം: മദ്യവ്യവസായി വിജയ് മല്യയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ദാനം. 20 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് പതിച്ചു നല്‍കിയ്. കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലുള്ള സ്ഥലമാണ് ഇത്തരത്തില്‍ പതിച്ചു നല്‍കിയത്. കാസര്‍ഗോഡ് സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്. സെന്റിനു മൂന്നു ലക്ഷം രൂപ നടപ്പുവിലയുള്ള ഭൂമിയാണ് 70,000 രൂപക്ക് യുബി ഗ്രൂപ്പിന് ഭൂമി പതിച്ച് നല്‍കിയിരിക്കുന്നത്. എന്ത് ആവശ്യത്തിനാണു ഭൂമി നല്‍കിയിരിക്കുന്നത് എന്ന് വിവരാവകാശ രേഖയില്‍ വ്യക്തമല്ല. … Read more

ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം

ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള ന്യൂയോര്‍ക്ക് പ്രൈമറിയില്‍ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപിനും വിജയം. 64.8 ശതമാനം വോട്ട് ലഭിച്ച് ട്രംപ് മികച്ച വിജയം നേടിയപ്പോള്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസിന് 14 ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിക്ക് 58 ശതമാനവും ബേണി സാന്‍ഡേഴ്‌സിന് 42 ശതമാനവും വോട്ടുകള്‍ ലഭിച്ചു. ഹിലരിക്ക് 1,862 പ്രതിനിധികളുടെയും സാന്‍ഡേഴ്‌സിന് 1,161 പ്രതിനിധികളുടെയും പിന്തുണയുണ്ട്. ട്രംപിനെ … Read more

പാസ്റ്ററേയും ഗര്‍ഭിണിയായ ഭാര്യയേയുംമര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം

പാസ്റ്ററേയും ഗര്‍ഭിണിയായ ഭാര്യയേയുംമര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചു; പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം റാഞ്ചി: മതംമാറ്റത്തിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് ഛത്തീസ്ഗഡില്‍ പെന്തക്കോസ്തു പാസ്റ്ററേയും ഗര്‍ഭിണിയായ ഭാര്യയേയും മര്‍ദ്ദിച്ച ശേഷം പെട്രോള്‍ ഒഴിച്ചു കത്തിക്കാന്‍ ശ്രമിച്ചു. ഞായറാഴ്ച ബസ്തര്‍ മേഖലയില്‍ നടന്ന സംഭവത്തില്‍ അജ്ഞാതസംഘം ഇവരുടെ പള്ളിയും തകര്‍ത്തിട്ടുണ്ട്. കേസില്‍ ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഛത്തീസ്ഗഡിലെ തോകാപാലില്‍ ക്രിസ്തീയവേല ചെയ്യുന്ന പാസ്റ്റര്‍ ദീനനാഥും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ക്കും മര്‍ദ്ദനമേറ്റു. തലയിലൂടെ പെട്രോള്‍ ഒഴിച്ചെങ്കിലും കത്തിക്കാതെ … Read more

വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് യുവതികള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ് പുതിയ മുന്നറിയിപ്പ്

ബെയ്ജിങ്: വിദേശികളായ പുരുഷന്മാരെ പ്രണയിക്കരുതെന്ന് യുവതികള്‍ക്ക് ചൈനീസ് സര്‍ക്കാരിന്റെ് പുതിയ മുന്നറിയിപ്പ്. വിദേശികളായ പുരുഷന്മാരുമായി പ്രണയത്തിലാവുകയും വിവാഹ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഡെയിഞ്ചറസ് ലവ് എന്ന തലക്കെട്ടോടെ ദേശീയ സുരക്ഷ വിദ്യഭ്യാസ ദിനത്തിലാണ് ചൈന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിദേശികള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് സര്‍ക്കാരിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ പുതിയ മുന്നറിയിപ്പ്. സിയാവോ ലീ എന്ന യുവതിയുടെ കഥയിലൂടെയാണ് ജാഗ്രതാ … Read more

കൃപാല്‍ സിംഗിന്റെ മരണത്തില്‍ ദുരൂഹത; ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ടതായി ഡോക്ടര്‍മാര്‍

  ??????????: ??????????????? ????? ?????????????? ?????? ??????? ??????? ??????? ????????? ???????????????????? ???????? ????????? ??????????????? ????????? ?????????????. ??????? ????????? ??????? ?????????????????? ????????????????? ??????????????? ???????? ????????? ??????????????? ????????????. ??????????????? ??????? ???????? ??????????????????????? ????????????????? ???????????????? ????????????? ?????????. ????????? ?????? ???????? ?????? ?????????????? ???????? ?????????????????? ?????????. ????? ??????? ????? ????????????????????? ??????????? ??????????????? ????? ?????????????????????. ?????????????? ???????????????? ??????????????? ????????????????. ???????????? … Read more