യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപും ഹിലരിയും മുന്നേറുന്നു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ അഞ്ച് സംസ്ഥാനങ്ങള്‍ ഡൊണാള്‍ഡ് ട്രംപിന് ജയം. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഹിലരി ക്ലിന്റന് മൂന്നിടത്താണ് ജയം. ഒരിടത്ത് ബേര്‍ണീ സാന്‍ഡേഴ്സ് വിജയിച്ചു. അമേരിക്കയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ പെനിസില്‍വാനിയ, മേരിലാന്‍ഡ്, ദെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടികട്ട് എന്നിവിടങ്ങളിലായിരുന്നു പ്രൈമറി. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ അഞ്ച് സംസ്ഥാനങ്ങളും ഡൊണാള്‍ഡ് ട്രംപ് തൂത്തുവാരി. ടെക്സസ് സെനറ്റര്‍ ടെഡ് ക്രൂസും ഒഹായോ ഗവര്‍ണര്‍ ജോണ്‍ കാസിച്ചും നടത്തിയ സംയുക്ത പ്രതിരോധങ്ങള്‍ മറികടന്നാണ് ട്രംപിന്റെ മുന്നേറ്റം. … Read more

സ്വീഡനില്‍ ഭീകരാക്രമണ ഭീഷണി 

സ്റ്റോക്ഹോം: സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യ വിവരം. ഇറാക്കില്‍നിന്നാണ് സ്വീഡിഷ് പോലീസിന് മുന്നറിയിപ്പ് ലഭിച്ചത്. സ്വീഡിഷ് ദിനപത്രമായ എക്സ്പ്രസനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണം നയിക്കാന്‍ ഏഴോ എട്ടോ ഐഎസ് ഭീകരര്‍ സ്വീഡനില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 ഫെബ്രുവരിയില്‍ ഇറാക്കില്‍നിന്നു ആറു പേര്‍ തുര്‍ക്കി വഴി സ്വീഡനില്‍ കടന്നതായാണ് രഹസ്യവിവരം. ഐഎസ് നേതാക്കളായ അബൂബക്കര്‍ അല്‍ ബാഗ്ദാദി, അബു മുസബ് അല്‍ സര്‍ക്വാവി എന്നിവരുടെ അടുത്ത അനുയായിയുടെ നേതൃത്വത്തിലാണ് … Read more

ദാവൂദിനെ സ്ഥിരമായി വിളിക്കുന്നവരില്‍ ഇന്ത്യന്‍ രാഷ്ട്രീയനേതാക്കളും

ന്യൂഡല്‍ഹി: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനെ സ്ഥിരമായി ഫോണ്‍ ചെയ്യുന്നവരില്‍ ഇന്ത്യയില്‍ നിന്നുള്ള ചില രാഷ്ട്രീയക്കാരുമുള്ളതായി റിപ്പോര്‍ട്ട്. കറാച്ചിയില്‍ താമസിക്കുന്ന ദാവൂദിന്റെ നാലു ലാന്‍ഡ്ലൈന്‍ നമ്പരുകളുടെ കോള്‍ റിക്കാര്‍ഡുകളാണ് പുറത്തായത്. ഇന്ത്യ ടുഡേ ഗ്രൂപ്പാണ് പുതിയ ഫോണ്‍ കോള്‍ പട്ടിക പുറത്തുവിട്ടത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഏതാനും മുതിര്‍ന്ന രാഷ്ട്രീയനേതാക്കളാണ് ദാവൂദിനെ വിളിക്കുന്നതെന്നാണ് വെളിപ്പെടുത്തല്‍. 2015 സെപ്റ്റംബര്‍ അഞ്ചു മുതല്‍ 2016 ഏപ്രില്‍ അഞ്ചു വരെയുള്ള ഫോണ്‍ കോള്‍ വിവരങ്ങളാണ് പുറത്തുവിട്ടത്. ദാവൂദിന്റെ കുടുംബാംഗങ്ങള്‍ ഇന്ത്യയിലെ നമ്പരുകളിലേക്ക് സ്ഥിരമായി … Read more

ബന്ദിയാക്കിയ കനേഡിയന്‍ പൗരനെ ഭീകരര്‍ വധിച്ചു

മനില: ഫിലിപ്പീന്‍സില്‍ ബന്ദിയാക്കിയ കനേഡിയന്‍ പൗരനെ ഭീകരര്‍ വധിച്ചു. അറുപത്തിമൂന്നുകാരനായ ജോണ്‍ റിഡ്സ് ഡെലിനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള അബു സയ്യഫ് എന്ന ഭീകരസംഘടന വധിച്ചത്. മറ്റ് മൂന്നുപേര്‍ക്കൊപ്പം കഴിഞ്ഞ സെപ്റ്റംബറിലാണ് റിഡ്സ് ഡെലിനെ ഭീകരര്‍ ബന്ദിയാക്കിയത്. 80 ദശലക്ഷം യുഎസ് ഡോളര്‍ മോചനദ്രവ്യമാവശ്യപ്പെട്ടുള്ള വിലപേശലിനൊടുവിലാണ് ബന്ദികളിലൊരാളായ കനേഡിയന്‍ പൗരന്‍ ജോണ്‍ റിഡ്സ്ഡെലിനെ ഭീകരര്‍ വധിച്ചത്. പണംനല്‍കാനുള്ള സമയപരിധി ഞായറാഴ്ച അവസാനിച്ചതിനു പിന്നാലെ ജോണ്‍ റിഡ്സ്ഡെലിനെ കൊലപ്പെടുത്തി ശിരസ് ജോളോ പ്രവിശ്യയിലെ പട്ടണത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കനേഡിയന്‍ സര്‍ക്കാരാണ് … Read more

ദാവൂദ് പൂര്‍ണ ആരോഗ്യവാന്‍: ഛോട്ടാഷക്കീല്‍

മുംബൈ: ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ദാവൂദ് ഇബ്രാഹിമിന്റെ കാലുകള്‍ വ്രണം വന്ന് നിര്‍ജീവമായതിനെ തുടര്‍ന്ന് മുറിച്ചുമാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെതെന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. രക്തം ശരിയായ രീതിയില്‍ കാലുകളിലേക്ക് എത്തുന്നില്ലെന്നതാണ് ദാവൂദിന്റെ രോഗാവസ്ഥയ്ക്ക് കാരണമെന്നാണ് വിവരങ്ങള്‍ എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ദാവൂദ് ഇബ്രാഹിമിന്റെ അനുയായി ഛോട്ടാ ഷക്കീല്‍ പറയുന്നു. ദാവുദ് പൂര്‍ണ്ണ ആരോഗ്യവാനാണെന്നും രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരം തെറ്റാണെന്നും ഛോട്ടാ … Read more

കുപ്പി വെള്ളത്തില്‍ നിന്ന് വൈറസ് ബാധിച്ച് നാലായിരത്തോളം പേര്‍ ആശുപത്രിയില്‍

ബാഴ്സലോണ: കുപ്പിവെള്ളം കുടിച്ചതിനെ തുടര്‍ന്ന് വൈറസ്ബാധിച്ച് നാലായിരത്തിലധികം ആളുകള്‍ ആശുപത്രിയില്‍. വടക്ക് കിഴക്കന്‍ സ്പെയിനിലാണ് സംഭവം. നോറോ വൈറസുകളാണ് കുപ്പിവെള്ളം കുടിച്ചവരുടെ ശരീരത്തില്‍ എത്തിയിരിക്കുന്നത്. മനുഷ്യവിസര്‍ജനം കലര്‍ന്ന കുപ്പിവെള്ളം കുടിച്ചാണ് ആളുകള്‍ രേഗബാധിതരായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 4146 പേര്‍ ഛര്‍ദ്ദി, പനി, തലകറക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയിലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ബാഴ്സിലോണ , താരഗോണ എന്നീ സ്ഥലങ്ങളിലുള്ള ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള കൂളറുകളില്‍ നിന്നും വെള്ളം കുടിച്ചവര്‍ക്കാണ് അസുഖം ബാധിച്ചിരിക്കുന്നത്. ലോകത്തില്‍ ആദ്യമായാണ് … Read more

അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വെട്ടിക്കുറച്ചു

മെല്‍ബണ്‍: അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുള്ള എന്‍ട്രി ലെവല്‍ ടിക്കറ്റ് നിരക്കുകള്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വെട്ടിക്കുറച്ചു. ടെസ്റ്റുകള്‍ക്കും ഏകദിന മത്സരങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് മുതിര്‍ന്നവര്‍ക്ക് 30 ഡോളറില്‍ താഴെയും കുട്ടികള്‍ക്ക് 10 ഡോളറില്‍ താഴെയും കുടുംബങ്ങള്‍ക്ക് 65 ഡോളറില്‍ താഴെയുമായിരിക്കും. ആകെയുള്ള സീറ്റുകളുടെ കാല്‍ ശതമാനത്തിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ഈടാക്കുക. കാണികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനുള്ള നീക്കമാണിത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും നടന്ന മത്സരങ്ങള്‍ കാണാന്‍ വളരെ കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നു്ള്ളൂ. ടിക്കറ്റ് നിരക്ക് … Read more

ഡല്‍ഹിയില്‍ വന്‍ തീപിടിത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എഫ്.ഐ.സി.സി.ഐ ഓഡിറ്റോറിയത്തില്‍ വന്‍ തീപിടിത്തം. രാത്രി രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ 40 ഓളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം, തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേന പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതിന് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. -എസ്‌കെ-

ദാവൂദ് ഇബ്രാഹിമിന് മാരക രോഗം; കാലുകള്‍ മുറിച്ചു മാറ്റേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് മാരകമായ രോഗമെന്ന് റിപ്പോര്‍ട്ട്. കാലുകളില്‍ വ്രണംവന്ന് നിര്‍ജീവമായ കാലുകള്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കറാച്ചിയിലെ ലിയാഖത് നാഷണല്‍ മിലിറ്ററി ഹോസ്പിറ്റലിലാണ് അധോലോകനായകനെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തം ശരിയായി കാലുകളിലേക്ക് എത്താത്തതാണ് ഈയവസ്ഥയുടെ കാരണം. എന്നാല്‍ കാലുകളെ മാത്രമല്ല ശരീരാവയങ്ങളെ ആകമാനം ബാധിച്ചേക്കും. ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ കാലുകള്‍ മുറിച്ചു നീക്കണമെന്ന അവസ്ഥയിലാണ് ദാവൂദെന്നാണ് കറാച്ചിയില്‍ നിന്നുള്ള വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളി ദാവൂദിന്റെ അനുയായികള്‍ രംഗത്തെത്തി. … Read more

ലോക പുസ്തക ദിനം ആചരിച്ചു

ദോഹ. വായന സംസ്‌കാരമുള്ള മനുഷ്യന്റെ സ്വഭാവമാണെന്നും ചിന്തയേയും ജീവിതത്തേയും മാറ്റിമറിക്കാനും നവീകരിക്കാനും സഹായിക്കുന്ന ശക്തമായ മാധ്യമമാണ് പുസ്തകമെന്നും ലോക പുസ്തക ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാങ്കേതിക രംഗത്തെ വിപ്‌ളവകരമായ പുരോഗതിയെ തുടര്‍ന്ന് ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ സ്വാധീനം മനുഷ്യന്റെ സാഹിത്യ സാംസ്‌കാരിക രംഗങ്ങളെ ഒരു പരിധിവരെ കീഴടക്കിയിട്ടുണ്ടെങ്കിലും വായനയെ മലയാളിക്ക് മാറ്റിനിര്‍ത്താനാവുകയില്ലെന്ന് ചര്‍ച്ച അടിവരയിട്ടു. പുസ്തക വായനയില്‍ ചില ഏറ്റക്കുറച്ചിലുകളുണ്ടായി എങ്കിലും വായന സജീവവും സര്‍ഗാത്മകവുമായി തുടരുകയാണ്. മനുഷ്യന്റെ സാംസ്‌കാരിക … Read more