പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 11 ന് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തും

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ പീഡനത്തിനിടയായി ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഈ മാസം 11ന് മോദി പെരുമ്പാവൂരില്‍ എത്തുമെന്നാണ് സൂചന. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിക്ക് എത്തുമ്പോഴായിരിക്കും സന്ദര്‍ശനമെന്നാണ് സൂചന. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് ഇന്ന് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തെ അപലപിച്ച് രാജ്യസഭ

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് രാജ്യസഭ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ആവശ്യപ്പെട്ടു. ഇത് ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമല്ലെന്നും ദളിത് വിഷയമായതിനാല്‍ സംഭവത്തില്‍ കേന്ദ്രത്തിനും ഇടപെടാമെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. പ്രതികള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ അംഗം ഡി.രാജ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചപ്പോഴാണ് ഇക്കാര്യത്തിലെ സഭാനിലപാട് ഉപാധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരള സര്‍ക്കാര്‍ വിഷയത്തില്‍ അനാസ്ഥയാണ് കാണിക്കുന്നതെന്നും … Read more

പാകിസ്താനിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഹഫീസ് സെയ്ദ്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രങ്ങളെ പിന്തുണച്ച് നിരോധിത തീവ്രവാദ സംഘടനയായ ജമായത്ത് ഉദാവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സെയ്ദ്. പാകിസ്താനിലെ ക്ഷേത്രങ്ങളും ഇസ്ലാം ഇതര വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളും തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഹഫീസ് പറഞ്ഞു. ഹിന്ദു സഹോദരങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഹഫീസ് സെയ്ദ് പറഞ്ഞു. തിങ്കളാഴ്ച സിന്ധ് പ്രവിശ്യയിലെ മാട്ട്‌ലി നഗരത്തിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹഫീസ് സെയ്ദ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന താറിലെ സിന്ധ് പ്രവിശ്യയില്‍ തീവ്രവാദം … Read more

ഐ.എസ്.ഐ ഇന്ത്യന്‍ സേനാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ ഇന്ത്യന്‍ സേനാ രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. മൊബൈല്‍ ഗെയിമുകള്‍ ,മ്യൂസിക് ആപ്‌സ് തുടങ്ങിയ ആപ്ലിക്കേഷനുകളായ ടോപ് ഗണ്‍, വി.ഡി ജങ്കി തുടങ്ങിയവയിലെ വൈറസ് പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പ്രതിഭായ് ചൗധരി ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം. മുന്‍ സൈനികര്‍ക്ക് ജോലി വാഗ്ദാനവും സാമ്പത്തിക സഹായവും നല്‍കി പാകിസ്താന് വേണ്ടി ചാരവൃത്തിക്കായി ഉപയോഗിക്കുന്നതായും കേന്ദ്രമന്ത്രി വെളിപ്പെടുത്തി. 201316 കാലയളവില്‍ ചാരവൃത്തിയുടെ പേരില്‍ ഏഴോളം സൈനികര്‍ അറസ്റ്റിലായിട്ടുണ്ടെന്നും മന്ത്രി … Read more

വഴിയാത്രക്കാരുടെ കണ്‍മുന്നില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍, വീഡിയോ

  ബെംഗളൂരു: വഴിയാത്രക്കാരുടെ കണ്‍മുന്നില്‍നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയും യൂബര്‍ ടാക്‌സി െ്രെഡവറുമായ അക്ഷയ് ആണ് അറസ്റ്റിലായത്. ഏപ്രില്‍ 23ന് രാത്രി പത്തുമണിക്കായിരുന്നു സംഭവം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സ്വകാര്യ ബ്യൂട്ടി ക്ലിനിക്കില്‍ ജോലിചെയ്യുന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. ബെംഗളൂരു ഗാര്‍ഡന്‍ സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തിന് സമീപം ഹരിയാന സ്വദേശിനിയായ പെണ്‍കുട്ടി സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴാണ് ആക്രമണം നടന്നത്. ഫോണില്‍ സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്ന പെണ്‍കുട്ടിയെ പിന്നിലൂടെയെത്തിയ … Read more

ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ത്ഥ് ധര്‍ ഐഎസിലെ മുതിര്‍ന്ന കമാന്‍ഡര്‍

ലണ്ടന്‍: ‘പുതിയ ജിഹാദി ജോണ്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷുകാരന്‍ സിദ്ധാര്‍ഥ് ധര്‍ ഐഎസിന്റെ മുതിര്‍ന്ന കമാന്‍ഡര്‍ ആണെന്നു റിപ്പോര്‍ട്ട്. ഐഎസ് പിടിയില്‍നിന്നു രക്ഷപ്പെട്ട നിഹാദ് ബറക്കാത് എന്ന യസീദി ബാലികയുടെ മൊഴിയാണ് ഇതിന് ആധാരം. തന്നെ തട്ടിക്കൊണ്ടുപോയി അടിമയായി വെച്ചത് സിദ്ധാര്‍ത്ഥി ധര്‍ ആണെന്ന് ബാലിക മൊഴി നല്‍കിയിരുന്നു. ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂള്‍ ആണു സിദ്ധാര്‍ഥിന്റെ താവളമെന്നു ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസില്‍ ചേര്‍ന്നതിന് ശേഷം സിദ്ധാര്‍ത്ഥ് പേര് മാറ്റി അബു റുമയ്സാഹ് … Read more

ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ് പദ്ധതി;ആശങ്കയോടെ ലോകരാജ്യങ്ങള്‍

ലണ്ടന്‍:ഗൂഗിള്‍ മാതൃകയില്‍ ഡ്രൈവറില്ലാത്ത കാര്‍ നിര്‍മ്മിച്ച് ആക്രമണങ്ങള്‍ നടത്താന്‍ ഐഎസ് പദ്ധതിയിടുന്നതായി റിപോര്‍ട്ടുകള്‍. തിരക്കുള്ള സ്ഥലങ്ങളിലേക്ക് കാര്‍ ഓടിച്ചുകയറ്റി ചാവേര്‍ മോഡല്‍ ആക്രമണം നടത്താനാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വാഹനത്തില്‍ നിറയെ സ്ഫോടക വസ്തുക്കള്‍ നിറച്ചതിന് ശേഷമാണ് ആക്രമണം നടത്തുക.നാറ്റോ യിലെ സെക്യൂരിറ്റി വിദഗ്ധനാണ് ഗൗരവതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. സിറിയയിലെ ഐസ് തലസ്ഥാനമായ റക്ക യിലെ സംഘടനയുടെ ഗവേഷക വിഭാഗമാണ് വാഹനം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗൂഗിളിന്റെ നേതൃത്വത്തില്‍ ഇത്തരം വാഹനങ്ങള്‍ വികസിപ്പിച്ച് പരീക്ഷിക്കുന്നതിന്റെ അതേ സമയത്ത് തന്നെയാണ് … Read more

പഞ്ചാബി ഭാഷ സംസാരിച്ച സിഖ് വംശജനെ തീവ്രവാദിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു

അരിസോണ: ബസിനുള്ളില്‍ പഞ്ചാബി ഭാഷ സംസാരിച്ച സിഖ് വംശജനെ തീവ്രവാദിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണയിലെ ഫീനിക്സില്‍ നിന്നും ഇന്ത്യാനയിലെ ഇന്ത്യാനാപൊളിസിലേക്ക് ഗ്രേഹൗണ്ട് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ദര്‍ജീത് സിംഗ് എന്ന സിഖ് മതവിശ്വാസിയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ പഞ്ചാബി ഭാഷ സംസാരിച്ചപ്പോള്‍ ബോംബ് ഭീഷണി മുഴക്കിയതാണെന്ന് തെറ്റിദ്ധരിച്ച ഒരു യാത്രക്കാരി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ദര്‍ജീതിനെ പൊലീസ് 30 മണിക്കൂര്‍ കരുതല്‍ തടങ്കലില്‍ വെച്ചു. ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരനായ മുഹമ്മദ് ഛേത്രിയുമായാണ് ദര്‍ജീത് സിംഗ് പഞ്ചാബി … Read more

എവിടെയാണെങ്കിലും വധിക്കാന്‍ നിര്‍ദേശിച്ച് 70 യുഎസ് സൈനികരുടെ പേരുകള്‍ ഉള്‍പ്പെടുത്തി ഐഎസിന്റെ ‘ഹിറ്റ് ലിസ്റ്റ്’

ലണ്ടന്‍: സിറിയയിലെ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) സങ്കേതങ്ങള്‍ക്ക് നേരെ ആളില്ലാ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് യുഎസ് നടത്തുന്ന ആക്രമണത്തിന് നേതൃത്വം നല്‍കുന്ന 70 സൈനിക ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഐഎസ്. ഇതിനായി ഐഎസ് ലക്ഷ്യമിടുന്ന സൈനിക ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി ‘ഹിറ്റ് ലിസ്റ്റും’ പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ളവര്‍ എവിടെയാണെങ്കിലും അവരെ വധിക്കാന്‍ ഐഎസ് അനുയായികള്‍ക്ക് നിര്‍ദേശം നല്‍കി. സ്ത്രീകളുള്‍പ്പെടെയുള്ള എഴുപതിലധികം സൈനികരുടെ പേരും വിലാസവും ചിത്രങ്ങളുമാണ് ഐഎസ് പുറത്തുവിട്ടത്. ‘ഇസ്‌ലാമിക് സ്‌റ്റേറ്റ് ഹാക്കിങ് ഡിവിഷന്‍’ എന്ന പേരിലാണ് ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. … Read more

എഐസിസി അംഗം ഷാഹിദ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

കൊല്ലം: എഐസിസി അംഗം ഷാഹിദ കമാല്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ഏറെക്കാലമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന ഷാഹിദ പാര്‍ട്ടി വിടുമെന്ന് സൂചിപ്പിച്ചിരുന്നു. കൊല്ലം സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ ജില്ലാ സെക്രട്ടറി ഡോ.രാമഭദ്രനും സിപിഐഎമ്മില്‍ ചേര്‍ന്നു. ചവറയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും സിപിഐഎമ്മില്‍ ചേര്‍ന്നത്. ചവറയില്‍ സിപിഐഎം സംഘടിപ്പിച്ച പരിപാടിയിലും ഷാഹിദ പങ്കെടുത്തു. 2009-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാാര്‍ത്ഥിയായിരുന്നു ഷാഹിദ കമാല്‍. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ മുതിര്‍ന്ന നേതാവായിട്ടു പോലും … Read more