2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള പാനമ രേഖകള്‍ ഓണ്‍ലൈനില്‍

ന്യൂഡല്‍ഹി: പ്രമുഖരുടെ കള്ളപ്പണനിക്ഷേപത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട പാനമ രേഖകള്‍ ഓണ്‍ലൈനില്‍. യുഎസ് ആസ്ഥാനമാക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റാണ് രേഖകള്‍ പരസ്യപ്പെടുത്തിയത്. 2,14,000 അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ലഭ്യമാകുന്നത്. ആളുകളുടെയും കമ്പനികളുടെതും ഉള്‍പ്പെടെ 3,60,000ല്‍ അധികം പേരുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇതില്‍ 1406 ഇന്ത്യക്കാരും 22 കമ്പനികളും 42 ഇടനിലക്കാരും ഉള്‍പ്പെടുന്നു. വ്യാജകമ്പനികളുടെ പേരില്‍ കള്ളപ്പണനിക്ഷേപം നടത്താന്‍ സഹായിക്കുന്ന മൊസാക്ക് ഫോണ്‍സെക്ക എന്ന കമ്പനിയില്‍നിന്നാണ് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ … Read more

മോദിയുടെ ബിരുദ സര്‍ഫിക്കറ്റുകളുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസയോഗ്യതകളുടെ പേരില്‍ തെറ്റായ ആരോപണം ഉന്നയിച്ച് ആംആദ്മി പാര്‍ട്ടി രാജ്യത്തെ അപമാനിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ത്തസമ്മേളത്തില്‍ അമിത് ഷായും കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മോദി ഡല്‍ഹി സര്‍വകലാശാലയില്‍നിന്നു ബിഎ ബിരുദമെടുത്തിട്ടില്ലെന്ന് കേജരിവാള്‍ ആവര്‍ത്തിച്ച് ആരോപിക്കുന്നതിനിടെയാണ് മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പരസ്യപ്പെടുത്തി ബിജെപി നേതാക്കള്‍ തന്നെ രംഗത്തെത്തിയത്. മോദിയുടെ വിദ്യഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള സത്യാവസ്ഥ പുറത്തുവന്ന … Read more

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വെട്ടില്‍..പണം വാഗ്ദ്ധാനം ചെയ്യുന്ന വീഡിയോ പുറത്ത്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കാനിരിക്കെ പണം വാഗ്ദാനം ചെയ്യുന്ന മദന്‍ സിംഗ് ബിഷ്ട് എംഎല്‍എയുടെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. വോട്ടെടുപ്പില്‍ പിന്തുണയ്ക്കുന്നതിന് വേണ്ടി 12 എംഎല്‍എമാര്‍ക്ക് മദന്‍ സിംഗ് 25 ലക്ഷം രൂപ വീതം വാഗ്ദാനം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അറിവോടുകൂടിയാണ് പണം നല്‍കുന്നതെന്നും മദന്‍ സിംഗ് പറയുന്നുണ്ട്. പ്രാദേശിക ചാനലായ സമാചര്‍ പ്ലസിന്റെ ചീഫ് എഡിറ്റര്‍ ഉമേഷ് കുമാറാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് അനുവാദം തേടി … Read more

രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ നെഹ്റുവിനെ ഒഴിവാക്കി

ജയ്പൂര്‍: രാജസ്ഥാനിലെ എട്ടാം ക്ലാസ് സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പരാമര്‍ശമില്ല. രാജസ്ഥാന്‍ രാജ്യ പുസ്തക് മണ്ഡല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് നെഹ്റുവിനെ ഒഴിവാക്കിയിരിക്കുന്നത്. അതേസമയം മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ബാലഗംഗാധര തിലകന്‍, ഹേമു കലാനി, ഭഗത് സിംഗ് എന്നിവരെ പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ പുറത്തിറക്കിയ പുസ്തകത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് നെഹ്റുവിനെ ഉള്‍പ്പെടുത്തിയിരുന്നു.സ്വാതന്ത്ര്യാനന്തര ഇന്ത്യ എന്ന ഭാഗത്ത് നെഹ്റുവിന്റേയും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേയും സംഭാവനകളെക്കുറിച്ചായിരുന്നു അധികവും നല്‍കിയിരുന്നത്. … Read more

കാഷ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരില്‍ പുല്‍വാമ ജില്ലയിലെ പന്‍സ്ഗാം ഗ്രാമത്തില്‍ മൂന്ന് ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്നു പുലര്‍ച്ചെ നടന്ന ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികളെയും വെടിവച്ചു കൊന്നത്. തീവ്രവാദികള്‍ ഉണ്ടെന്ന വിവരത്തെതുടര്‍ന്ന് എത്തിയ സുരക്ഷാ സേനയ്ക്കുനേരെ ആക്രമണം ഉണ്ടായി. പുലര്‍ച്ചെ 3.30 ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. എന്നാല്‍, ശക്തമായി തിരിച്ചടിച്ച സൈന്യം മൂന്നു ഭീകരരെ വധിച്ചു. കൂടുതല്‍ ഭീകരര്‍ ഒളിഞ്ഞിരിപ്പുണ്‌ടോയെന്ന തെരച്ചിലിലാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

കാനഡ: കാട്ടുതീയില്‍ വലിയ നാശനഷ്ടം

മോണ്‍ട്രിയോള്‍: കാനഡയിലെ പെട്രോളിയം നിക്ഷേപമേഖലയില്‍ പടര്‍ന്ന കാട്ടുതീ എട്ടു മടങ്ങ് പ്രദേശത്തേക്കു വ്യാപിച്ചു. ഏകദേശം 850 ചതുരശ്ര കിലോമീറ്ററിലേക്കാണു തീ പടര്‍ന്നത്. ആളപായമില്ല. എന്നാല്‍, ആയിരക്കണക്കിനു കെട്ടിടങ്ങള്‍ ചാമ്പലായി. ആല്‍ബര്‍ട്ട സംസ്ഥാനത്തെ ഫോര്‍ട്ട് മക്മറേ എന്ന പട്ടണത്തിലെ 88000 ജനങ്ങളെയും വേറേ സ്ഥലങ്ങളിലേക്കു മാറ്റി. 8000 പേരെ വിമാനത്തില്‍ കൊണ്ടുപോയി. പ്രാന്തപ്രദേശങ്ങളിലെ പതിനായിരക്കണക്കിനു പേരെ ഒഴിപ്പിച്ചു. പെട്രോളിയം നിറഞ്ഞ മണല്‍ക്കാടുകളിലെ തൊഴിലാളികളുടെ ക്യാമ്പുകളില്‍ കാല്‍ലക്ഷത്തോളം പേര്‍ രക്ഷാസംവിധാനം കാത്തുകഴിയുന്നുണ്ട്. 145 ഹെലികോപ്റ്ററുകളും 1100 ഫയര്‍ എന്‍ജിനുകളും പ്രവര്‍ത്തിക്കുന്നുണെ്ടങ്കിലും … Read more

ജിഷയുടെ കൊലപാതകം: സിബിഐ അന്വേഷണത്തിന് തയാറെന്ന് രാജ്‌നാഥ് സിംഗ്

കൊല്ലം: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ചാത്തന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും അമ്മമാരും സഹോദരിമാരും സുരക്ഷിതരല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് സര്‍ക്കാരിന്റെ പരാജയമാണ് ഇതിന് കാരണം. ജിഷയുടെ മരണത്തില്‍ തനിക്ക് അതിയായ ദുഖമുണ്‌ടെന്നും കുറ്റവാളികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 11 ന് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാനെത്തും

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ പീഡനത്തിനിടയായി ദാരുണമായി കൊലചെയ്യപ്പെട്ട ജിഷയുടെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കും. ഈ മാസം 11ന് മോദി പെരുമ്പാവൂരില്‍ എത്തുമെന്നാണ് സൂചന. തൃപ്പൂണിത്തുറ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് റാലിക്ക് എത്തുമ്പോഴായിരിക്കും സന്ദര്‍ശനമെന്നാണ് സൂചന. കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ട് ഇന്ന് ജിഷയുടെ അമ്മയെ സന്ദര്‍ശിക്കും. സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ജിഷയുടെ കൊലപാതകത്തെ അപലപിച്ച് രാജ്യസഭ

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് രാജ്യസഭ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ആവശ്യപ്പെട്ടു. ഇത് ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമല്ലെന്നും ദളിത് വിഷയമായതിനാല്‍ സംഭവത്തില്‍ കേന്ദ്രത്തിനും ഇടപെടാമെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. പ്രതികള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ അംഗം ഡി.രാജ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചപ്പോഴാണ് ഇക്കാര്യത്തിലെ സഭാനിലപാട് ഉപാധ്യക്ഷന്‍ വ്യക്തമാക്കിയത്. കേരള സര്‍ക്കാര്‍ വിഷയത്തില്‍ അനാസ്ഥയാണ് കാണിക്കുന്നതെന്നും … Read more

പാകിസ്താനിലെ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഹഫീസ് സെയ്ദ്

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹൈന്ദവ ക്ഷേത്രങ്ങളെ പിന്തുണച്ച് നിരോധിത തീവ്രവാദ സംഘടനയായ ജമായത്ത് ഉദാവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സെയ്ദ്. പാകിസ്താനിലെ ക്ഷേത്രങ്ങളും ഇസ്ലാം ഇതര വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളും തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് ഹഫീസ് പറഞ്ഞു. ഹിന്ദു സഹോദരങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഹഫീസ് സെയ്ദ് പറഞ്ഞു. തിങ്കളാഴ്ച സിന്ധ് പ്രവിശ്യയിലെ മാട്ട്‌ലി നഗരത്തിലെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഹഫീസ് സെയ്ദ്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന താറിലെ സിന്ധ് പ്രവിശ്യയില്‍ തീവ്രവാദം … Read more