ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടിം കുക്കുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. പഴയ ഐ ഫോണുകളുടെ ആഗോള വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യമാണ് കൂടിക്കാഴ്ച്ചയില്‍ പ്രധാനമായും ടിം കുക്ക് ചര്‍ച്ച ചെയ്തത്. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാള്‍ മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും ടിം കുക്ക് പറഞ്ഞു. ആഗോള ഐ ഫോണ്‍ … Read more

സിബിഎസ്ഇ പ്ലസ് ടു ഫലം പുറത്തുവന്നു: തിരുവനന്തപുരം രാജ്യത്ത് ഒന്നാമത്

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പുറത്തുവന്നു. പെണ്‍കുട്ടികള്‍ 88.58 ശതമാനവും ആണ്‍കുട്ടികള്‍ 78.85 ശതമാനം വിജയവും നേടി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വിജയശതമാനം നേടിയത് തിരുവനന്തപുരം മേഖലയാണ്. ഇവിടെ 97.61 ശതമാനം വിജയമുണ്ടായി. 10,67,900 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015-ല്‍ 10,40,368 പേരായിരുന്ന പരീക്ഷ എഴുതിയത്. http://cbseresults.nic.in/

നീറ്റ് ഈ വര്‍ഷം ബാധകമല്ല; ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

ന്യൂഡല്‍ഹി: മെഡിക്കല്‍-ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പൊതുപ്രവേശന പരീക്ഷ നടത്തണം എന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. രാഷ്ട്രപതി അംഗീകരിച്ചാല്‍ ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വരും. ഓര്‍ഡിനന്‍സ് അനുസരിച്ച് നീറ്റ് അടുത്ത വര്‍ഷം മുതല്‍ മതിയാവും. 14 സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ തീരുമാനിച്ചത്. പരീക്ഷയുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദമുണ്ടാക്കുന്നത് സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ … Read more

കാണാതായ ഈജിപ്ത് എയര്‍ലൈന്‍സ് വിമാനത്തിനായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു

കെയ്റോ: പാരീസില്‍ നിന്നും കെയ്റോയിലേക്കുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ഈജിപ്ത് എയര്‍ലൈന്‍സ് വിമാനത്തിനുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിക്കുന്നു. 26 വിദേശികളടക്കം 66 യാത്രക്കാരുമായി പറന്ന ഈജിപ്ത് എയര്‍ലൈന്‍സ് വിമാനമാണ് എ.320 മെഡിറ്ററേനിയന്‍ കടലിന് മുകളില്‍ 37,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ റഡാറുമായുള്ള ബന്ധം നഷ്ടപ്പെട്ട് കാണാതായത്. മൂന്നു കുട്ടികളുള്‍പ്പെടെ 56 യാത്രക്കാരും ഏഴു ജീവനക്കാരും മൂന്നു സുരക്ഷാ ജീവനക്കാരുമാണു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഗ്രീക്ക്, ഈജിപത്, ഫ്രഞ്ച്, യുകെ സൈനികര്‍ ഗ്രീസിലെ കാര്‍പത്തോസ് ദ്വീപില്‍ കാണാതായ വിമാനത്തിനു വേണ്ടി തെരച്ചില്‍ നടത്തുകയാണ്. … Read more

രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെയ്ക്കാവുന്ന തിരഞ്ഞെടുപ്പ്…ബിജെപിക്ക് നേട്ടം..കോണ്‍ഗ്രസിന് തിരിച്ചടി…ഇടതിന് കേരളത്തില്‍ നേട്ടവും ബംഗാളില്‍ നിരാശയും

നിയസഭാ തിരഞ്ഞെടുപ്പുകളുടെ ചിത്രം തെളിഞ്ഞ് കഴിയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിന് ആശങ്കപെടാനേറെ.  അര്യാടന്‍ ഷൗക്കത്ത്, ഷിബുബേബി ജോണ്‍, കെ. ബാബു, കെപിമോഹനന്‍. എന്‍ ശക്തന്‍  തുടങ്ങി ഒട്ടേറെ പേര്‍ പരാജയത്തിന്‍റെ രുചി അറിഞ്ഞപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനും മറുപടി പറയേണ്ടി വരും. അതേ സമയം തന്നെ ആദ്യമായി അക്കൗണ്ട് തുറന്ന ബിജെപി ഏഴിടത്ത് രണ്ടാമത് വരികയും ചെയ്തു.  ബിജെപിയെ സംബന്ധിച്ച് ഇത് നേട്ടമാണ്. പതിനഞ്ച് ശതമാനത്തിനടുത്ത് വോട്ട് വിഹിതം അവര്‍ക്ക് കണ്ടെത്താനായതെന്നാണ് സൂചന. പാലക്കാട് മഞ്ചേശ്വരം വട്ടിയൂര്‍ കാവ് … Read more

ബംഗാളും ആസാമും തമിഴ്‌നാടും ഫലം അറിയാന്‍ കാത്തിരിക്കുന്നു

ന്യൂഡല്‍ഹി: കേരളത്തിനൊപ്പം പശ്ചിമ ബംഗാളും തമിഴ്‌നാടും ആസാമും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാന്‍ കാത്തിരിക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്നുള്ള സഖ്യം മമതയെ വീഴ്ത്തുമോ, അതോ തൃണമൂല്‍ കോണ്‍ഗ്രസ് വാഴുമോയെന്നാണ് ബാഗാള്‍ ഉറ്റുനോക്കുന്നതെങ്കില്‍ ആസാമില്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപി ഭരണം പിടിക്കാന്‍ ഒരുങ്ങിത്തന്നെയാണ്. തമിഴ്‌നാട്ടില്‍ കരുണാനിധിയുടെ ഡിഎംകെ ജയലളിതയെ വീഴ്ത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ നല്‍കിയ സൂചനകള്‍. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പശ്ചിമ ബംഗാളില്‍ മമതയ്ക്കും ആസാമില്‍ ബിജെപിക്കും അനുകൂലമായിരുന്നു. എബിപി നടത്തിയ എക്‌സിറ്റ്‌പോളില്‍ മമതയുടെ തൃണമൂല്‍ 178 സീറ്റ് നേടി … Read more

യെച്ചൂരിക്കും രാഹുലിനും ഇന്നത്തെ ഫലം നിര്‍ണ്ണായകം

  ന്യൂഡല്‍ഹി: പിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇന്നു വരാന്‍ പോകുന്ന ഫലം ഏറെ നിര്‍ണ്ണായകമാണ്. കോണ്‍ഗ്രസ് സഖ്യതീരുമാനം പാര്‍ട്ടിക്കുള്ളില്‍ വിശദീകരിക്കണമെങ്കില്‍ ബംഗാളില്‍ കഴിഞ്ഞതവണത്തെക്കാള്‍ നിലമെച്ചപ്പെടുത്തുകയെങ്കിലും വേണം. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്, മമതാ പക്ഷത്തേക്ക് തിരിയുന്നത് ഒഴിവാക്കിയത് സീതാറാം യെച്ചൂരിയും രാഹുല്‍ ഗാന്ധിയും ദില്ലിയില്‍ നടത്തിയ സംഭാഷണങ്ങളെ തുടര്‍ന്നാണ്. സിപിഎം കേന്ദ്രകമ്മിറ്റിയുടെ പൊതു നിര്‍ദ്ദേശത്തിനപ്പുറത്തേക്ക് ഈ സഖ്യം തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് വളര്‍ന്നു. ജനങ്ങള്‍ സഖ്യം ഏറ്റെടുക്കുകയും ഇത് തരംഗമാകുകയും ചെയ്തു … Read more

ബാഗ്ദാദില്‍ സ്‌ഫോടന പരമ്പര

ബാഗ്ദാദ്: ബാഗ്ദാദിലെ ഷിയാ മേഖലകളിലുണ്ടായ മൂന്നു ബോംബ് സ്‌ഫോടനങ്ങളില്‍ കുറഞ്ഞത് 65 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഐഎസ് ഓണ്‍ലൈനില്‍ നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. അല്‍ഷാബ് മേഖലയിലെ കമ്പോളത്തിലായിരുന്നു ആദ്യത്തെ സ്‌റഫോടനം. ഇവിടെ 38 പേര്‍ മരിക്കുകയും 65 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. അല്‍ റഷീദ് പ്രദേശത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 21 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. സദര്‍സിറ്റിയിലെ കമ്പോളത്തില്‍ ചാവേര്‍ ഭടന്‍ നടത്തിയ മൂന്നാമത്തെ സ്‌ഫോടനത്തില്‍ 19 … Read more

അഞ്ച് അസോസ്യേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്ബിടി) അടക്കം അഞ്ച് അസോസ്യേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ലയിപ്പിക്കും. ഇതിനു കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടി ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ പ്രമേയം പാസാക്കി. നീക്കത്തില്‍ പ്രതിഷേധിച്ച് അസോസ്യേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലമാണ് ഇതറിയിച്ചത്. എസ്ബിടിക്കു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് … Read more

മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം ഹാന്‍ കാങിന്

ലണ്ടന്‍: 2016ലെ മികച്ച വിവര്‍ത്തക പുസ്തകത്തിനുള്ള മാന്‍ ബുക്കര്‍ പുരസ്‌കാരം തെക്കന്‍ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന് ലഭിച്ചു. ‘ദ വെജിറ്റേറിയന്‍’ എന്ന നോവലാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പുസ്തകത്തിന്റെ വിവര്‍ത്തക ബ്രീട്ടീഷുകാരിയായ ഡിബോറ സ്മിത്തുമായി ഹാങ് പുരസ്‌കാരം പങ്കിടും. പ്രശസ്ത എഴുത്തുകാരന്‍ ഓര്‍ഹാന്‍ പാമുക് അടക്കം 155 പേരെ മറികടന്നാണ് ഇവര്‍ പുരസ്‌കാരം നേടിയത്. മാന്‍ ബുക്കര്‍ പ്രൈസിന് വേണ്ടി നാമനിര്‍ദേശം െചയ്യപ്പെടുന്നതും ലഭിക്കുന്നതുമായ ആദ്യ കൊറിയന്‍ എഴുത്തുകാരിയാണ് ഹാന്‍ കാങ്. ഈ വര്‍ഷം പുതുതായി ഏര്‍പ്പെടുത്തിയ … Read more