‘നീറ്റ്’ ഈ വര്‍ഷമില്ല; ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി

ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏകീകൃത പ്രവേശന (നീറ്റ്) പരീക്ഷ ഈ വര്‍ഷം ഉണ്ടാകില്ല. നീറ്റ് നടപ്പാക്കുന്നത് മാറ്റിവയ്ക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ഒരു വര്‍ഷത്തേക്കാണ് നീറ്റ് മാറ്റിവയ്ക്കുന്നത്. ശനിയാഴ്ചയാണ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയച്ചുകൊടുത്തത്. തുടര്‍ന്ന് വിഷത്തില്‍ രാഷ്ട്രപതി നിയമോപദേശം തേടിയിരുന്നു. ഏകീകൃത പൊതുപ്രവേശന പരീക്ഷയില്‍ നിന്ന് സംസ്ഥാനങ്ങള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് ഈ വര്‍ഷത്തേക്ക് ഇളവുനല്‍കാനാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. ഈ വര്‍ഷം മുതല്‍ പ്രവേശനത്തിനു നീറ്റ് മാത്രമായിരിക്കും മാനദണ്ഡമെന്ന സുപ്രീംകോടതി ഉത്തരവിനെ ഭാഗികമായി … Read more

സിറിയായില്‍ ഐഎസ് ആക്രമണം: മരണം 145

ഡമാസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയില്‍ ഇന്നലെ ഐഎസ് നടത്തിയ സ്‌ഫോടന പരമ്പരയില്‍ കുറഞ്ഞത് 145 പേര്‍ കൊല്ലപ്പെട്ടു. തീരദേശ പട്ടണങ്ങളായ ജബ്‌ലെ, ടാര്‍ട്ടസ് പട്ടണങ്ങളിലാണ് കാര്‍ബോംബ്, ചാവേര്‍ ആക്രമണങ്ങള്‍ നടന്നതെന്നു ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി അറിയിച്ചു. ആശുപത്രികള്‍, ബസ്‌സ്റ്റേഷനുകള്‍ എന്നിവയ്ക്കു നേരേ ആക്രമണമുണ്ടായി. സിറിയന്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചശേഷം ഈ നഗരങ്ങളില്‍ ഇത്രയും രൂക്ഷമായ ആക്രമണം ആദ്യമാണെന്ന് ഒബ്‌സര്‍വേറ്ററി മേധാവി റമി അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു. ടാര്‍ട്ടസ് പ്രവിശ്യയുടെ തലസ്ഥാനമായ ടാര്‍ട്ടസില്‍ റഷ്യയുടെ … Read more

സിക്ക വൈറസ് വ്യാപിക്കുന്നതില്‍ ലോക രാജ്യങ്ങളെ വിമര്‍ശിച്ചുകൊണ്ട്‌ ലോകാരോഗ്യ സംഘടന

ജനീവ: സിക്ക വൈറസ് വ്യാപകമായതില്‍ ലോക രാജ്യങ്ങളെ വിമര്‍ശിച്ച് ലോകാരോഗ്യ സംഘടന. കൊതുക് നശീകരണത്തിലുള്ള പാളിച്ചയാണു സിക്ക വൈറസ് വ്യാപകമാകാന്‍ കാരണമെന്നു സംഘടനയുടെ അധ്യക്ഷ മാര്‍ഗരറ്റ് ചാന്‍ പറഞ്ഞു. ഡെങ്കി, മഞ്ഞപ്പനികള്‍ നേരിടാന്‍ 1950 കളില്‍ സ്വീകരിച്ചതിനു സമാന നടപടിയാണ് ഇതിനും ആവശ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു. സിക്ക വൈറസ് 23 രാജ്യങ്ങളില്‍ സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതിരോധ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കൊതുകിലൂടെ വൈറസ് പകരുന്നതായാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്.

തായ്ലന്‍ഡില്‍ സ്‌കൂള്‍ ഹോസ്റ്റലിന് തീപിടിച്ച് 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു

തായ്‌പേയ്: തായ്‌ലന്‍ഡില്‍ സ്‌കൂളിലെ പെണ്‍കുട്ടികളുടെ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 18 വിദ്യാര്‍ഥിനികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. നിരവധി പേരെ കാണാതായി. വീംഗ്പാപാവോ ജില്ലയിലെ പിതാകിയാര്‍ട്ട് വിത്തായ സ്‌കൂളില്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. 38 വിദ്യാര്‍ഥിനികളാണ് രണ്ടുനില ഡോര്‍മിറ്ററിയിലുണ്ടായിരുന്നത്. അഞ്ചു വയസിനും പന്ത്രണ്ടു വയസിനുമിടയിലുള്ള കുട്ടികളാണ് മരിച്ചത്. മലയോര മേഖലകളിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് ഡോര്‍മിറ്ററിയില്‍ താമസിച്ചിരുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് കേണല്‍ പ്രയാദ് സിംഗ്‌സിന്‍ അറിയിച്ചു. നിരവധി കുട്ടികള്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒ; ആര്‍എല്‍വി വിക്ഷേപണം വിജയകരം

ചെന്നൈ: തദ്ദേശീയമായി നിര്‍മിച്ച, പുനരുപയോഗിക്കാവുന്ന സ്‌പേസ് ഷട്ടില്‍ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് അമേരിക്കന്‍ സ്‌പേസ് ഷട്ടിലിന്റെ ഇന്ത്യന്‍ പകര്‍പ്പായ റീയൂസബിള്‍ ലോഞ്ച് വെഹിക്കിളിന്റെ(ആര്‍എല്‍വി) ഒന്നാമത്തെ പരീക്ഷണപ്പറക്കല്‍ നടത്തിയത്. വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണവാഹനങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണു റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ – ടെക്‌നോളജി ഡെമോണ്‍സ്‌ട്രേഷന്‍ (ആര്‍എല്‍വി-ടിഡി) എന്ന പേരില്‍ ഇസ്രോ (ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന) പരീക്ഷണം നടത്തിയത്. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ചശേഷം തിരികെ ഭൂമിയിലെത്താന്‍ ശേഷിയുള്ളതാണു പുതുതായി വികസിപ്പിച്ച ഷട്ടില്‍. … Read more

ഹിരോഷിമ അണുബോംബ് സ്ഫോടനം: മാപ്പു പറയില്ലെന്ന് ഒബാമ

ടോക്കിയോ: ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് ആക്രമണത്തില്‍ താന്‍ ക്ഷമാപണം നടത്തില്ലെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. യുദ്ധകാലത്ത് നേതാക്കള്‍ പല തീരുമാനങ്ങളും എടുക്കും. അക്കാര്യങ്ങള്‍ അംഗീകരിക്കുകയാണ് പ്രധാന്യമുള്ളതെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും പരിശോധിക്കുന്നതും ചരിത്രകാരന്മാരുടെ ജോലിയാണ്. പക്ഷേ എല്ലാം ദുഷ്‌കരമായ തീരുമാനങ്ങള്‍ എടുക്കുന്നതും നേതാക്കളുടെ കടമയാണ്. പ്രത്യേകിച്ച് യുദ്ധകാലത്ത്. ഏഴര വര്‍ഷക്കാലം യുഎസ് പ്രസിഡന്റ് സ്ഥാനത്തിരുന്ന ആളെന്ന നിലയില്‍ തനിക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും ഒബാമ പറഞ്ഞു. ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് ആക്രമണത്തില്‍ യുഎസ് … Read more

ജപ്പാനില്‍ വന്‍ എംടിഎം കവര്‍ച്ച; രണ്ടരമണിക്കൂറിനിടെ തട്ടിയെടുത്തത് 85 കോടി രൂപ

ടോക്കിയോ: ജപ്പാനില്‍ വ്യാജ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്നും 13 മില്യണ്‍ യുഎസ് ഡോളര്‍(ഏകദേശം 85 കോടി ഇന്ത്യന്‍ രൂപ) കവര്‍ന്നു. രണ്ടര മണിക്കൂറിന്റെ ഇടവേളയില്‍ രാജ്യത്തെമ്പാടുമുള്ള 1400 ഓളം എടിഎം മെഷീനുകളില്‍ നിന്നാണ് പണം കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ദക്ഷിണാഫ്രിക്കന്‍ ബാങ്കിന്റെ 1600 ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ എടിഎം കാര്‍ഡുകള്‍ മോഷ്ടാക്കള്‍ നിര്‍മ്മിച്ചത്. അതിനാല്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ വിദേശ ഏജന്‍സികളുടെ സഹായം തേടാനുള്ള ശ്രമത്തിലാണ് … Read more

ജര്‍മ്മനിയില്‍ മലയാളി യുവതിയെ കൊലപ്പെടുത്തി പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി;ഭര്‍ത്താവ് അറസ്റ്റില്‍

?????????????: ?????? ??????? ????????????? ??????? ???????????????? ????????????? ???????????????? ?????????? ??????????. ???????????? ???????????????? ???????? ??????? ?????????????? ??????????????????? ???????????? ??????? ?????????? (34) ??????????????. ?????????? ???????????? ?????????? ???? ??????????? (33) ??????????????. ??????????????? ??????????? ??????? ????????????. ?????? ???????? ?????? ??????????????? ????? ?????????????? ???????????? ??????????????? ???????? ????? ????????. ?????? ???????? 13 ?????? ?????????? ????????????????? ???????? ????????????????. ????????????? ??? ???????????? ?????? … Read more

ബിജെപി നേതാവും നടിയുമായ രൂപ ഗാംഗുലിയ്ക്ക് നേരെ ആക്രമണം

കൊല്‍ക്കത്ത: ബിജെപി നേതാവും നടിയുമായ രൂപ ഗാംഗുലിയ്ക്ക് നേരെ ആക്രമണം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രൂപയെ കൈയ്യേറ്റം ചെയ്തത്. കൊല്‍ക്കത്തയ്ക്ക് സമീപം ഡയമണ്ട് ഹാര്‍ബറിലാണ് സംഭവം. തലയ്ക്ക് സാരമായി പരിക്കേറ്റ രൂപയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെലിവിഷന്‍ സീരിയലായ മഹാഭാരതത്തിലെ ദ്രൗപതിയുടെ വേഷത്തിലൂടെ ശ്രദ്ധേയയായ രൂപ ഇക്കഴിഞ്ഞ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കോട്ടയില്‍ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. നോര്‍ത്ത് പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്നുമായിരുന്നു രൂപ മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്മി രത്തന്‍ ശുകല്‍യോടായിരുന്നു രൂപ … Read more

ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കണമെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്കിനോട് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടിം കുക്കുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. പഴയ ഐ ഫോണുകളുടെ ആഗോള വില്‍പ്പനയുമായി ബന്ധപ്പെട്ട കാര്യമാണ് കൂടിക്കാഴ്ച്ചയില്‍ പ്രധാനമായും ടിം കുക്ക് ചര്‍ച്ച ചെയ്തത്. നിലവില്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും എന്നാള്‍ മോദിയുടെ നിര്‍ദ്ദേശം പരിഗണിക്കാമെന്നും ടിം കുക്ക് പറഞ്ഞു. ആഗോള ഐ ഫോണ്‍ … Read more