പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇനി മലയാളത്തിലും

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (pmindia.gov.in ) ഇനി മലയാളം ഉള്‍പ്പടെ ആറു പ്രാദേശിക ഭാഷകളില്‍ ലഭ്യമാകും. മലയാളത്തിനു പുറമെ ബംഗാളി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ലഭ്യമാകുക. നേരത്തെ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് സൈറ്റ് ലഭ്യമായിരുന്നത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പുതിയ പരിഷ്‌കാരം. പുതിയ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നിര്‍വഹിച്ചു. ജനങ്ങളിലേക്ക് നേരിട്ടിറങ്ങിച്ചെല്ലാനുള്ള പ്രധാനമന്ത്രിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സുഷമ സ്വരാജ് പറഞ്ഞു.

വാഹനാപകടത്തില്‍ മരിച്ച സഹോദരിമാരുടെ ശവസംസ്‌കാരം 31 ന് നടക്കും.

????????????: ?????? ?????????? ????????????? ????? ??????? ?????? ???????????? ?????????? ?????? ???????????? ??????????? ?????????????? PA. ?????? ????? ??????????? ??????? ????? ????? ?????? ( 23 ), ?? ?????? ( 18 ), ?????????? ??????? 31 ?? ????????? ?????? 10.30 ?? ???????????? ??????????? ????????? ?????? ????? ?????????? ???????????? ‘ ??????????? ??????? ????????? ?????????? ????? ?????? ???????? ?????????? ??????????? ???????????? … Read more

സിക്ക വൈറസ് : റിയോ ഒളിമ്പിക്‌സ് മാറ്റിവയ്ക്കുകയോ ബ്രസീലില്‍ നിന്ന് മാറ്റുകയോ വേണമെന്ന് ആവശ്യം ശക്തമാകുന്നു

റിയോ ഡി ഷാനെയ്‌റോ: സിക്ക വൈറസ് ബാധ വ്യാപിക്കുന്നതിനെ തുടര്‍ന്ന് റിയോ ഒളിമ്പിക്‌സ് വേദി ബ്രസീലിന് പുറത്തേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ നീട്ടിവയ്ക്കണമെന്നും ആവശ്യം ശക്തമാകുന്നു. ലോകാരോഗ്യ സംഘടനയ്ക്ക് 100 ഓളം ഡോക്ടര്‍മാരുടെ സംഘമാണ് ഈ ആവശ്യം ഉന്നയിച്ച് കത്തയച്ചിരിക്കുന്നത്. ലോകത്തിന്റെ ആരോഗ്യം കണക്കിലെടുത്താണ് ഇത്തരമൊരു ആവശ്യം ഉന്നയിക്കുന്നതെന്നും സിക്ക വൈറസ് ബാധ ഒളിമ്പിക്‌സിനെ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഒളിമ്പിക്‌സ് വേദിയോ തീയതിയോ മാറ്റുന്നതുകൊണ്ട് സിക്ക വൈറസ് ബാധ പടരുന്നത് തടയാന്‍ കഴിയില്ലെന്ന … Read more

മെഡിറ്ററേനിയനില്‍ വീണ്ടും ദുരന്തം: അഭയാര്‍ത്ഥികളുമായി പോയ റബര്‍ ബോട്ട് മുങ്ങി 45 പേര്‍ മരിച്ചു

റോം: യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനുള്ള പാതയില്‍ വീണ്ടും ദുരന്തം. ലിബിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികളുമായി പോയ റബര്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി 45 പേര്‍ മരിച്ചു. വിവിധ ബോട്ടുകളിലുണ്ടായിരുന്ന രണ്ടായിരത്തോളം പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇറ്റലി വഴി യൂറോപ്പിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് വെള്ളിയാഴ്ച അപകടത്തില്‍പെട്ടത്. ഇറ്റാലിയന്‍ നേവിയുടെ കപ്പലായ വേഗയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. എത്രപേര്‍ ബോട്ടിലുണ്ടായിരുന്നുവെന്ന് അറിവായിട്ടില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 14,000 പേര്‍ എങ്കിലും യൂറോപിലേക്ക് കടന്നിട്ടുണ്ടെന്നാണ് യു.എന്നും കോസ്റ്റ്ഗാര്‍ഡും നല്‍കുന്ന … Read more

മോഡിയെ നേരിട്ടുകാണാന്‍ അവസരം ഒരുക്കിക്കോണ്ട് ക്വിസ് മത്സരം

ന്യുഡല്‍ഹി: അഞ്ചു മിനിറ്റിനുള്ളില്‍ 20 ചോദ്യങ്ങള്‍. നരേന്ദ്രമോഡിയെ നേരിട്ടുകാണാന്‍ അവസരം. മൈ ഗവ് ഡോട്ട് ഇന്‍ പോര്‍ട്ടലിന്റേതാണ് ക്വിസ് മത്സരം. ചോദ്യങ്ങളില്‍ പരമാവധി ഉത്തരം നല്‍കുന്നവര്‍ക്കാണ് ഈ അവസരം. സര്‍ക്കാരിന്റെ ഭരണ നിര്‍വ്വഹണത്തെക്കുറിച്ച് ജനങ്ങളുടെ അവബോധം പരീക്ഷിക്കാലാണ് ലക്ഷ്യം. സര്‍ക്കാരിന്റെ വിവിധ പദ്ധതിയെ അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളില്‍ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി, ഡയറക്ട് ബെനിഫിറ്റ് സ്‌കീം എന്നിവയെ കുറിച്ചെല്ലാം ചോദ്യങ്ങള്‍ ഉണ്ട്. നല്‍കിയിട്ടുള്ള നാല് ഓപ്ഷനുകളില്‍ നിന്നും വേണം ശരിയുത്തരം കണ്ടെത്താന്‍. ഒന്ന്, രണ്ട്, മൂന്ന് … Read more

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 96.21

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 8,92,685 ആണ്‍കുട്ടികളും 6,06,437 പെണ്‍കുട്ടികളും ഉള്‍പ്പടെ 14,99,122 കുട്ടികളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഈ വര്‍ഷം എഴുതിയത്. കഴിഞ്ഞ വര്‍ഷം 97.32 ശതമാനമായിരുന്നു വിജയം. www.cbse.nic.in http://www.results.nic.in http://www.cbseresults.nic.in

ഐഎസ് വിഡിയോയില്‍ ആന്ധ്രാ സ്വദേശിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും

ന്യൂഡല്‍ഹി : ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തുമെന്നു ഭീഷണിപ്പെടുത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) വിഡിയോയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയും. ഐഎസ് പുറത്തുവിട്ട ഏറ്റവും പുതിയ വിഡിയോയിലാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവും ഉണ്ടെന്നു കണ്ടെത്തിയത്. ഡെക്കാന്‍ ക്രോണിക്കിളാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. യുഎസിലെ ടെക്‌സസില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരുന്ന യുവാവ് ഐഎസില്‍ ചേര്‍ന്നതെങ്ങനെ എന്നതിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. മെയ് 19ന് പുറത്തുവിട്ട 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയിലാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ സാന്നിധ്യം ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചത്. വിഡിയോയിലുള്ള ഭൂരിഭാഗം പേരും ഇന്ത്യക്കാരാണ്. … Read more

16 വയസുകാരി കൂട്ടമാനഭംഗത്തിനിയായി: ബ്രസീലില്‍ പ്രതിഷേധം ആളിപ്പടരുന്നു

റിയോ ഡി ഷാനെയ്‌റോ: ബ്രസീലിലെ റിയോ ഡി ഷാനെയ്‌റോയില്‍ 16 വയസുകാരി കൂട്ടമാനഭംഗത്തിനിയായ സംഭവത്തില്‍ പ്രതിഷേധം ആളിപ്പടരുന്നു. മുപ്പതോളം പേര്‍ ചേര്‍ന്നാണ് കൗമാരക്കാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതോടെയാണ് വിഷയം ലോകശ്രദ്ധ നേടിയത്. വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് അന്വേഷണം ശക്തമാക്കി. ശനിയാഴ്ച പടിഞ്ഞാറന്‍ റിയോയിലാണ് സംഭവം. ആണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിക്ക് മയക്കുമരുന്നു കൊടുത്തു അബോധാവസ്ഥയിലാക്കിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്ന് ബോധം തിരികെകിട്ടിയപ്പോള്‍ താന്‍ മറ്റൊരു വീട്ടിലായിരുന്നുവെന്നും, പിന്നീട് ഓടി … Read more

രഘുറാം രാജന്റെ കാലാവധി നീട്ടുന്നത് ഭരണപരമായ കാര്യമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ കാലാവധി നീട്ടുന്നത് ഭരണപരമായ കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. രാജന്റെ കാലാവധി സെപ്റ്റംബറിലാണ് അവസാനിക്കുന്നത്. അതിനെപ്പറ്റി അന്നുമാത്രം ചിന്തിച്ചാല്‍ മതിയെന്നും രാജ്യാന്തരമാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലിനു നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. ഈ വിഷയത്തില്‍ ആദ്യമായാണ് മോദിയുടെ പ്രതികരണം. സെപ്റ്റംബറിലാണ് രഘുറാം രാജന്റെ കാലാവധി അവസാനിക്കുന്നത്. ബിജെപി മുതിര്‍ന്ന നേതാവും എംപിയുമായ സുബ്രഹ്മണ്യം സ്വാമി രഘുറാം രാജനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ സ്വാമി ഉന്നയിച്ചിരിക്കുന്നത്. … Read more

ഖജനാവില്‍ 700 കോടി മാത്രം; കടമെടുക്കാതെ മുന്നോട്ട് പോവാനാവില്ല: തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാന ഖജനാവിലുള്ളത് 700 കോടി രൂപ മാത്രമെന്ന് ധനമന്ത്രി തോമസ് ഐസക്. കടമെടുക്കാതെ പുതിയ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ കേരളത്തിന്റെ സാമ്പത്തിക നില ശരിയായ രീതിയില്‍ എത്താന്‍ മൂന്ന് കൊല്ലമെടുക്കും. എന്നാല്‍ ജീവനക്കാരുടെ ശമ്പളത്തിലും സാധാരണക്കാരെ ബാധിക്കുന്ന ഒരു വിഷയത്തിലും കുറവു വരാതെ നോക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ഖജനാവ് ഓവര്‍ ഡ്രാഫ്റ്റില്‍ ആകുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം വകുപ്പുകളുടെ പദ്ധതികളില്‍ പലതിനും പണം നല്‍കിയിരുന്നില്ല. പകരം പിന്നീട് ചെലവാക്കാമെന്ന … Read more