ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചു

ലോസ് ഏഞ്ചല്‍സ് ന്മ ബോക്‌സിങ് ഇതിഹാസം മുഹമ്മദ് അലി (74) അന്തരിച്ചു. പാര്‍കിന്‍സണ്‍ രോഗബാധിതനായിരുന്നു. യുഎസിലെ അരിസോണിലാണ് അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ബോക്സിങ് ചക്രവര്‍ത്തി എന്ന വിശേഷണം ലോകം ചാര്‍ത്തിക്കൊടുത്ത ഒരു താരമയുള്ളൂ. ‘ദ് ഗ്രേറ്റസ്റ്റ്’, ‘ദ് പീപ്പിള്‍സ് ചാംപ്യന്‍’ തുടങ്ങിയ ഓമനപ്പേരുകളില്‍ അറിപ്പെടുന്ന താരമായിരുന്നു അലി. 1960ലെ റോം ഒളിംപിക്സില്‍, തന്റെ 19ാം വയസില്‍ ലൈറ്റ് ഹെവിവെയ്റ്റ് (81 കിലോ) ബോക്സിങ് സ്വര്‍ണം നേടിയതോടെ ക്ലേ പ്രശസ്തിയിലേക്കുയര്‍ന്നു. 1964ല്‍ ഇസ്ലാം മതം സ്വീകരിച്ചതോടെ … Read more

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചാര മഴ

ജനിവ: കാനഡയില്‍ കഴിഞ്ഞ മാസമുണ്ടായ കാട്ടുതീയുടെ കെടുതി അനുഭവിക്കേണ്ടിവന്നത് സ്വിറ്റ്‌സര്‍ലന്‍ഡ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പലയിടങ്ങളിലും ചാരവും പൊടിപടലവും വമിച്ചു. പടിഞ്ഞാറന്‍ കാനഡയിലെ ആല്‍ബര്‍ട്ടിലുണ്ടായ കാട്ടുതീയെ തുടര്‍ന്നു അന്തരീക്ഷം വലിയ തോതില്‍ മലിനപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണു പൊടിപടലങ്ങള്‍ വമിച്ചതെന്ന് സ്വിസ് കാലവസ്ഥ കേന്ദ്രം അറിയിച്ചു. പൊടിപടലങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകില്ലെന്നു കാലവസ്ഥകേന്ദ്രം മുന്നറിയിപ്പു നല്‍കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനു ഇന്നു തുടക്കം കുറിക്കും

ന്യൂഡല്‍ഹി: അഞ്ച് വിദേശ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. അഫ്ഗാനിസ്ഥാന്‍, ഖത്തര്‍, സ്വിറ്റ്‌സര്‍ലാന്റ്, യുഎസ്, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് യാത്രതിരിച്ചത്. ഈ രാജ്യങ്ങളുമായി ഇന്ത്യയുടെ ഊര്‍ജ്ജ-സുരക്ഷാ- കയറ്റുമതി രംഗങ്ങളിലെ സഹകരണം ഊട്ടിയുറപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യാത്രയുടെ തുടക്കത്തില്‍ അഫ്ഗാനിസ്ഥാനില്‍ എത്തുന്ന മോദി ഇന്ത്യയുടെ സഹായത്തോടെ അവിടെ നിര്‍മ്മിച്ച സല്‍മ ഡാം എന്ന് പേരിട്ടിരിക്കുന്ന അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് മോദി ഗള്‍ഫ് രാജ്യമായ ഖത്തറിലേക്ക് പോകും. … Read more

ഈജിയന്‍ കടലില്‍ ബോട്ട് മുങ്ങി 300 അഭയാര്‍ഥികളെ കാണാതായി

ആതന്‍സ്: ഗ്രീസിലേക്ക് അഭയാര്‍ത്ഥികളുമായി പോയ ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി മുന്നൂറിലേറെ പേരെ കാണാതായി. അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. ഇതുവരെ 250 ഓളം അഭയാര്‍ഥികളെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഗ്രീസ് തീരസംരക്ഷണ സേന വക്താവ് നിക്കോസ് ലാഗ്കഡിയനോസ് അറിയിച്ചു. തീര സംരക്ഷണസേനയുടെ നാലു കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീസിലെ ക്രീറ്റ് ദ്വീപില്‍ നിന്നും 75 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് മുങ്ങിയത്. ഏഴുനൂറിലധികം അഭയാര്‍ഥികളാണ് ബോട്ടില്‍ സഞ്ചരിച്ചത്. ഇവരില്‍ … Read more

മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ 5 ദിവസത്തിനുശേഷം കണ്ടെത്തി

ടോക്കിയോ: അനുസരണക്കേട് കാണിച്ചതിന് മാതാപിതാക്കള്‍ വനത്തില്‍ ഇറക്കിവിട്ട ജപ്പാന്‍ ബാലനെ അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ഏഴുവയസുകാരനായ യമാറ്റോ തനൂക്കയെയാണ് ഹെക്കേയ്ഡോ വനത്തില്‍ ദിവസങ്ങളോളം നടത്തിയ നീണ്ട തെരച്ചിലിനൊടുവിലാണ് ബാലനെ കണ്ടെത്തിയത്. കളിക്കിടയില്‍ കാറിനു കല്ലെറിഞ്ഞതിനാണ് ഏഴുവയസുകാരനെ മാതാപിതാക്കള്‍ വനത്തിനു സമീപമുള്ള റോഡില്‍ ഇറക്കിവിട്ടത്. അല്‍പ്പസമയത്തിന് ശേഷം തിരിച്ചെത്തിയെങ്കിലും കുട്ടിയെ കാണുന്നുണ്ടായിരുന്നില്ല. 180 ലധികം പേര്‍ അടങ്ങിയ സംഘം അഞ്ചുദിവസമായി നടത്തിയ തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. സൈനികര്‍ വ്യായാമം ചെയ്യുന്ന സ്ഥലത്തുള്ള ഒരു കുടിലില്‍ നിന്നാണ് കുട്ടിയെ … Read more

വനിത ജഡ്ജിയെ അപമാനിച്ച ഒല കാബ് ഡ്രൈവര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയില്‍ ഒല കാബില്‍ യാത്ര ചെയ്യവെ വനിതാ ജഡ്ജിയെ അപമാനിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഗുഡ്ഗാവില്‍ നിന്നാണ് ഡ്രൈവര്‍ സന്ദീപിനെ പൊലീസ് അറസ്റ്റു ചെയ്തത്. തിസ് ഹസാരി കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് പരാതി നല്‍കിയത്. മേയ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടക്കന്‍ ഡല്‍ഹിയിലെ മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് പോകാനായി ജഡ്ജി ഒല കാബ് സര്‍വീസില്‍ വിളിക്കുകയായിരുന്നു. മാര്‍ക്കറ്റിലത്തെിയശേഷം സാധനങ്ങള്‍ വാങ്ങാനായി പുറത്തിറങ്ങുമ്പോള്‍ കാത്തുനില്‍ക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെട്ടു. എന്നാല്‍ … Read more

മഥുരയില്‍ പൊലീസും കയ്യേറ്റക്കാരും തമ്മില്‍ സംഘര്‍ഷം: 2 പൊലീസ് ഉദ്യോഗസ്ഥരടക്കം 24 പേര്‍ മരിച്ചു

മഥുര: ഉത്തര്‍പ്രദേശില്‍ പൊലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെ 24പേര്‍ കൊല്ലപ്പെട്ടു. 40ലധികം പേര്‍ക്ക് പരിക്കേറ്റു. മഥുരയിലെ ജവഹര്‍ബാഗിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഥുര എസ്.പി മുകുള്‍ ദ്വിവേദി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതല്‍ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു. കയ്യേറ്റക്കാരുടെ പക്കല്‍ ഇത്രയുമധികം ആയുധങ്ങള്‍ ഉണ്ടായിരുന്നതായി അറിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും 150 … Read more

ഫെയ്സ്ബുക്കിലൂടെ അമ്മയും മകളും പ്രണയിച്ചത് ഒരാളെ; കാമുകനെ സ്വന്തമാക്കാന്‍ അമ്മ മകളെ കൊന്നു

അബോഹര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അമ്മയും മകളും സ്നേഹിച്ച യുവാവിനെ സ്വന്തമാക്കാനായി അമ്മ സ്വന്തം മകളെ കൊന്നു. പഞ്ചാബിലെ അബൊഹറിലാണ് സംഭവം. മേയ് 24ന് വീടിനുള്ളില്‍ സ്വന്തം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു. മകള്‍ ആത്മഹത്യ ചെയ്തതാണെന്ന അമ്മയുടെ മൊഴി പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും അമ്മ തന്നെയാണ് കൊലയാളിയെന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അബൊഹറിലെ പഞ്ച്പീര്‍ സ്വദേശിയായ മഞ്ചു മേയ് 24നാണ് വീടിനടുത്ത പൊലീസ് സ്റ്റേഷനില്‍ … Read more

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 24 പേര്‍ കുറ്റക്കാരെന്ന് കോടതി

അഹമ്മദാബാദ്: 2002ല്‍ മുന്‍ കോണ്‍ഗ്രസ് എംപി എഹ്‌സാന്‍ ജാഫ്രി ഉള്‍പ്പെടെ 69 പേരെ കൂട്ടക്കൊല ചെയ്ത ഗുല്‍ബര്‍ഗ് കേസില്‍ 24 പേര്‍ കുറ്റക്കാരെന്നു ഗുജറാത്തിലെ പ്രത്യേക കോടതി. ബിജെപി നേതാവ് ബിപിന്‍ പട്ടേല്‍ ഉള്‍പ്പെടെ 36 പേരെ വെറുതേവിട്ടു. കേസിലെ പ്രതികള്‍ക്കെതിരേയുള്ള ഗുഢാലോചനകുറ്റം കോടതി റദ്ദാക്കി. വിഎച്ച്പി നേതാവ് അതുല്‍ വൈദ്യ ഉള്‍പ്പെടെ 66 പേരാണു കേസിലുള്‍പ്പെട്ടിരുന്നത്. ഇവരില്‍ ആറു പേര്‍ വിചാരണക്കാലയളവില്‍ മരിച്ചു. 11 പേര്‍ക്കെതിരേ കൊലപാതകക്കുറ്റമാണു ചുമത്തിയിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി പി.ബി. ദേശായി … Read more

കാലിഫോര്‍ണിയയില്‍ വെടിവയ്പ് നടത്തിയത് ഇന്ത്യന്‍ വംശജനെന്നു സൂചന

  ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ വെടിവയ്പു നടത്തിയത് ഇന്ത്യന്‍ വിദ്യാര്‍ഥിയെന്നു സൂചന. മൈനക് സര്‍ക്കാര്‍ എന്ന യുവാവാണ് ലോസ് ആഞ്ചലസ് (യുസിഎല്‍എ) പ്രൊഫസറെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയത്. യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ വില്യം ക്ലഗാണ് വെടിയേറ്റു മരിച്ചത്. ക്ലഗ് തലവനായിരുന്ന കംപ്യൂട്ടേഷണല്‍ ബയോമെക്കാനിക്‌സ് വിഭാഗത്തിലെ വിദ്യാര്‍ഥിയായിരുന്നു മൈനക് സര്‍ക്കാര്‍. ഇയാളെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.45ഓടെയാണ് വെടിവയ്പുണ്ടായത്. സര്‍വകലാശാലയുടെ എഞ്ചിനീയറിംഗ് കെട്ടിടത്തിലായിരുന്നു സംഭവം. വെടിവയ്ക്കാനുപയോഗിച്ച തോക്കും ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോശം … Read more