അഞ്ജു ബോബി ജോര്‍ജിന്റെ ഭര്‍ത്താവ് ജിമ്മി ജോര്‍ജ്; നാക്കുപിഴയുമായി മുന്‍ കായിക മന്ത്രി കെ. സുധാകരനും: ട്രോളന്മാര്‍ക്കിത് ചാകരക്കാലം

????????: ??????? ????????????? ?????????? ?????????? ????? ???? ????????? ??????????? ???????????? ????? ???????????? ??. ????????? ?????? ???????. ????????? ????????? ?.??. ??????? ?????????????? ?????? ????????????????? ????????????? ??????? ???????????????????????? ???????? ?????? ????????. ????? ????????? ??? ????????????????????? ??????????? ????????? ?? ???????? ????? ?????????????? ????????? ?????? ??????????? ??????????? ???????????????? ?????????????????. ????????? ?????????? ??????????, ????????? ????????? ??????????? ?????????? ?????? ?????????, ?????? … Read more

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം: പൂര്‍ണപിന്തുണ നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്

ലോസ് പിനോസ്:  ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് പൂര്‍ണപിന്തുണ നല്‍കുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ. ഊര്‍ജോത്പാദന രംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തും ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെക്‌സിക്കോയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. അതേസമയം, ഊര്‍ജമേഖലയില്‍ ഇന്ത്യയുടെ പ്രധാനപങ്കാളിയാണ് മെക്‌സിക്കോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ആണവ വിതരണ രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാന്‍ പിന്തുണ നേടുക എന്നതാണു പ്രധാനമന്ത്രിയുടെ മെക്‌സിക്കോ സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യം. … Read more

താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ 40 പേരെ തട്ടിക്കൊണ്ടുപോയി

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ വടക്കണ്ടന്‍ പ്രവിശ്യയായ ഖുണ്ഡൂസില്‍ താലിബാന്‍ തീവ്രവാദികള്‍ 40 പേരെ തട്ടിക്കൊണ്ടുപോയി. തീവ്രവാദികള്‍ രണ്ടു വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തിയാണ് ആളുകളെ തട്ടിയെടുത്തത്. ഖനാബാദ് ജില്ലയിലെ ഖുണ്ഡൂസ്-താഖര്‍ ഹൈവേയിലായിരുന്നു സംഭവം. സ്വാകാര്യ ബസും വാനുമാണ് തീവ്രവാദികള്‍ തടഞ്ഞത്. ഏഴു പേര്‍ തീവ്രവാദികളുടെ പിടിയില്‍നിന്നും രക്ഷപെട്ടു. കഴിഞ്ഞ ആഴ്ച 10 ഓളം ബസ് യാത്രക്കാരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച താലിബാന്റെ പിടിയിലായ അഫ്ഗാന്‍ സുരക്ഷാ ഭടന്മാരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. രണ്ടുമാസത്തിനിടയില്‍ തട്ടിക്കൊണ്ടണ്ടുപോയ 12 അഫ്ഗാന്‍ സുരക്ഷാ ഭടന്മാരുടെ മൃതദേഹമാണ് … Read more

അപ്പോളോ ആസ്പത്രി കിഡ്നി റാക്കറ്റിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി അപ്പോളോ ആസ്പത്രി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന കിഡ്നി റാക്കറ്റിലെ സൂത്രധാരന്‍ ഉള്‍പ്പെടെ നാലു പേരെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. രണ്ടു പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണ് പോലീസ് പിടിയിലായിരിക്കുന്നത്. കിഡ്നി റാക്കറ്റിന്റെ സൂത്രധാരനായ ടി. രാജ്കുമാര്‍ കൊല്‍ക്കട്ടയില്‍ നിന്നാണ് മൂന്ന് കിഡ്നി ദാതാക്കള്‍ക്ക് ഒപ്പം പിടിയിലാകുന്നത്. ഇതില്‍ സ്ത്രീകള്‍ ഉത്തരപ്രദേശിലെ കാണ്‍പൂരില്‍ സ്വദേശിനികളാണ്. പുരുഷന്‍ പശ്ചിമ ബംഗാളില്‍ നിന്നുള്ളയാളാണ്. രാജ്യത്തെ ആറ് നഗരങ്ങളില്‍ പ്രതികളെ തേടി പോലിസ് എത്തിയിരുന്നു. കിഡ്നി റാക്കറ്റുമായി ബന്ധപ്പെട്ട രണ്ട് അപ്പോളോ … Read more

ആമസോണ്‍ ഇന്ത്യയില്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപനൊരുങ്ങൂന്നു

വാഷിംഗ്ടണ്‍: ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരായ ആമസോണ്‍ ഇന്ത്യയില്‍ മൂന്നു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം കൂടി നടത്താന്‍ തയാറെടുക്കുന്നു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപം അഞ്ചു കോടിയാകും. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് വിതരണ ചടങ്ങിനിടെയാണ് ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്നാണ് ജെഫ് ബെസോസും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് സ്ഥാപകന്‍ ദിലീപ് സാംഗ്‌വിയും പുരസ്‌കാരം ഏറ്റുവാങ്ങിയത്. 45,000ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായതിനുള്ള അംഗീകാരമായാണു താന്‍ ഇതിനെ കാണുന്നതെന്ന് പുരസ്‌കാരം സ്വീകരിച്ച … Read more

രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ലോക്‌സഭാ, അസംബ്ലി തെരഞ്ഞടുപ്പുകള്‍ ഒറ്റഘട്ടമായി നടത്താമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഇതു സംബന്ധിച്ച് കമ്മീഷന്‍ കേന്ദ്ര നിയമകാര്യമന്ത്രാലയത്തിനു കത്തയച്ചതായാണു വിവരം ലഭിച്ചിരിക്കുന്നത്. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ക്ക് ഇക്കാര്യത്തോട് യോജിപ്പാണെന്നും മാര്‍ച്ചില്‍ നടന്ന ബിജെപി നേതൃയോഗത്തില്‍ പഞ്ചായത്തുതലം മുതലുള്ള തെരഞ്ഞടുപ്പ് ഒറ്റക്കെട്ടായി നടത്തുന്നതാണ് നല്ലതെന്ന് മോദി അഭിപ്രായപ്പട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

മസ്തിഷ്‌ക മരണം സംഭവിച്ച യുവതി നാലുമാസത്തിനു ശേഷം കുഞ്ഞിനു ജന്മം നല്‍കി

ലിസ്ബണ്‍: മസ്തിഷ്‌ക മരണം സംഭവിച്ചു നാലുമാസം യന്ത്രസഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ യുവതി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. പോര്‍ച്ചുഗലിലെ ലിസ്ബണിലുള്ള ആശുപത്രിയിലാണ് അത്ഭുതകരമായ പ്രസവം നടന്നത്. ശസ്ത്രക്രിയ നടത്തി പുറംലോകത്തെത്തിച്ച ആണ്‍കുഞ്ഞിന്റെ ഭാരം 2.35 കിലോഗ്രാമാണ്. കുഞ്ഞിന് ആരോഗ്യപരമായി യാതൊരു കുഴപ്പവുമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ തലയിലെ രക്തസ്രാവം മൂലമാണു യുവതിക്കു മസ്തിഷ്‌ക മരണം സംഭവിച്ചത്. എന്നാല്‍ ഗര്‍ഭസ്ഥ ശിശു ആരോഗ്യവാനായിരുന്നു. അതിനാല്‍ കുടുംബാഗങ്ങളുടെ തീരുമാനപ്രകാരം അമ്മയുടെ ഉദരത്തില്‍ വളരാന്‍ അനുവദിക്കുകയായിരുന്നെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. യുവതിയുടെ പേരുവിവരങ്ങള്‍ … Read more

ബ്രസീലില്‍ പന്നിപ്പനി പടര്‍ന്നുപിടിക്കുന്നു

റിയോ ഡി ഷാനെയ്‌റോ: ബ്രസീലില്‍ പന്നിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 764 ആയി. കഴിഞ്ഞാഴ്ച 85 പേര്‍ പനി മൂലം മരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 3,978 പേര്‍ക്കു പന്നിപ്പനി രോഗം സ്ഥിരീകരിച്ചതായാണു റിപ്പോര്‍ട്ട്. പന്നിപ്പനിക്കു കാരണമായ എച്ച്1എന്‍1 വൈറസ് വ്യാപിക്കുന്നതു തടയാന്‍ സര്‍ക്കാര്‍ വാക്‌സിനേഷന്‍ തുടങ്ങുമെന്ന് മന്ത്രാലയം അറിയിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് ആദ്യം വാക്‌സിനേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്നും മന്ത്രാലയം അറിയിച്ചു.

സലിംകുമാറിന്റെ രാജി നാടകമായിരുന്നുവെന്ന് ഗണേഷ്‌കുമാര്‍

പത്തനാപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതും എല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജിയും ആരോപണങ്ങളും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. സലിംകുമാര്‍ ഈ നിമിഷം വരെ അമ്മയില്‍നിന്നു രാജിവച്ചിട്ടില്ല. അമ്മയില്‍ രാജി സമര്‍പ്പിച്ചാല്‍ പിന്നെ എല്ലാ നിബന്ധനകളും പാലിച്ച് രണ്ടാമത് അംഗത്വം എടുക്കുകയെ വഴിയുള്ളു. എന്നാല്‍ രണ്ടു ദിവസം മുമ്പ് വരെയും അമ്മയില്‍നിന്ന് ആനുകൂല്യം സ്വീകരിച്ച … Read more

ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍; വഴങ്ങാതെ വി.എസ്

  തിരുവനന്തപുരം: കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാക്കാമെന്നു വി.എസ്.അച്യുതാനന്ദന് പാര്‍ട്ടിയുടെ നിര്‍ദേശം. സര്‍ക്കാരിന്റെ ഉപദേശകനാക്കാമെങ്കില്‍ പദവി ഏറ്റെടുക്കാമെന്നും ഇല്ലെങ്കില്‍ പദവിയൊന്നും വേണ്ടെന്നും എംഎല്‍എയായി മാത്രം തുടരാമെന്നും വി.എസ് പാര്‍ട്ടിക്കു മറുപടി നല്‍കി. വി.എസിനു പദവി നല്‍കുന്നത് സംബന്ധിച്ച് പല ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെ ഇതു സംബന്ധിച്ച് തീരുമാനമൊന്നുമായില്ല. മുഖ്യമന്ത്രിക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാബിനറ്റ് റാങ്കോടെയുള്ള സര്‍ക്കാരിന്റെ ഉപദേശക സ്ഥാനമോ എല്‍ഡിഎഫ് അധ്യക്ഷസ്ഥാനമോ നല്‍കാമെന്ന ധാരണയില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നെങ്കിലും തീരുമാനം പ്രഖ്യാപിച്ചില്ല. മന്ത്രിസഭ എല്‍ഡിഎഫിനു വിട്ട് … Read more