ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിസ അനുവദിക്കരുതെന്ന് യുഎസ് സെനറ്റ് അംഗം

വാഷിങ്ടന്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസില്‍ പ്രവേശിക്കാനുള്ള വിസ നല്‍കരുതെന്ന് യുഎസ് സെനറ്റിലെ മുതിര്‍ന്ന അംഗം ആവശ്യപ്പെട്ടു. കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ ഇവര്‍ക്ക് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക്ക് ഗ്രാസ്‌ലെയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ. ജോണ്‍സന് കത്ത് എഴുതിയത്. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിരന്തരം ജയിലില്‍ നിന്ന് ഇറങ്ങുന്നു. 2015 ല്‍ മാത്രം 2,166 പേരാണ് യുഎസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തെത്തിയത്. അതിനു രണ്ടുവര്‍ഷം മുന്‍പ് ശിക്ഷ … Read more

മുസ്‌ലിം കുടിയേറ്റ നിരോധനം അമേരിക്കയെ സുരക്ഷിതമാക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

മുസ്‌ലിം കുടിയേറ്റ നിരോധം അമേരിക്കയെ സുരക്ഷിതമാക്കുമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. തനിക്ക് മാത്രമേ അമേരിക്കയെ സുരക്ഷിതമാക്കാന്‍ സാധിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ഒര്‍ലാന്റോയില്‍ നടന്ന ആക്രണത്തില്‍ 49 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രസ്താവന. കഴിഞ്ഞ ദിവസമാണ് വിവാദ പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനെ രൂക്ഷമായ ഭാഷയിലാണ് ട്രംപ് വിമര്‍ശിച്ചത്. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നും ട്രംപ് അറിയിച്ചു. മൗലിക … Read more

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് മെസി വിരമിച്ചു

ന്യൂജഴ്‌സി: രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ലയണല്‍ മെസി വിരമിച്ചു. ദേശീയ ടീമില്‍ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി. കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ഫൈനല്‍ മത്സരത്തിന്റെ തോല്‍വിക്ക് ശേഷമാണ് വിരമിക്കല്‍ തീരുമാനം. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് വാര്‍ത്ത പുറത്തു വിട്ടത്. ടൂര്‍ണമെന്റില്‍ മെസ്സിയുടെ മികവിലാണ് അര്‍ജന്റീന കലാശപ്പോരാട്ടം വരെയെത്തിയത്. ചിലി തീര്‍ത്ത പ്രതിരോധപ്പൂട്ടില്‍ മെസ്സി കുരുങ്ങിപ്പോയിരുന്നു. പെനാല്‍ട്ടി ഷൂട്ടൗട്ടെത്തിയപ്പോള്‍ മെസ്സി ദുരന്ത നായകനായി. കിക്കെടുത്ത മെസ്സിയുടെ പന്ത് നേരെ പുറത്തേക്ക്, തലതാഴ്ത്തി മെസ്സി നടന്നു നീങ്ങി. കൈയത്തെുമകലെനിന്നും വീണ്ടുമൊരു … Read more

കൈക്കൂലിപ്പണത്തിനായി പൊതുനിരത്തില്‍ പൊലീസുകാരുടെ തമ്മില്‍തല്ല് (വീഡിയോ)

ലക്‌നൗ: പൊതുനിരത്തില്‍ പൊലീസുകാരുടെ അടിപിടി. നാല് പൊലീസുകാരാണ് ആളുകള്‍ നോക്കി നില്‍ക്കെ തമ്മില്‍ തല്ലിയത്. ട്രക്കുകളില്‍ നിന്ന് ശേഖരിച്ച കൈക്കൂലിപ്പണം വീതം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. രണ്ട് പൊലീസുകാരാണ് ആദ്യം പരസ്പരം പോര് തുടങ്ങിയത് ഇവരെ പിടിച്ചുമാറ്റാനായി രണ്ട് പൊലീസുകാരെത്തി. ഇവര്‍ പരസ്പരം കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് പരസ്പരം വലിച്ചെറിയുകയായിരുന്നു. പിന്നീട് അഞ്ചാമത്തെ പൊലീസുകാരനും കൂടിയെത്തി ഇവരെ പിടിച്ച് മാറ്റാനുള്ള ശ്രമം ആരംഭിച്ചു. ട്രക്കില്‍ നിന്ന് ശേഖരിച്ച പണം ഒരു പൊലീസുകാരന്‍ … Read more

ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ തിരുവനന്തപുരം സ്വദേശിയടക്കം എട്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരില്‍ മലയാളിയും. സി.ആര്‍.പി.എഫ് 161ാം ബറ്റാലിയനില്‍ സബ് ഇന്‍സ്‌പെക്ടറായ തിരുവനന്തപുരം സ്വദേശി ജയചന്ദ്രനാണ് കൊല്ലപ്പെട്ടത്. പാംപോറില്‍ സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനു നേരെ ഇന്നലെ നടന്ന ഭീകരാക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. ഇരുപതിലേറെ സൈനികര്‍ക്കു പരുക്കുണ്ട്. പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരരെ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കറെ തയിബ ഏറ്റെടുത്തു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്പുല്‍വാമ ജില്ലയില്‍ ശ്രീനഗര്‍ – ജമ്മു ദേശീയപാതയിലാണ് … Read more

രാജ്യസുരക്ഷക്ക് ഭീഷണി; വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യം

ന്യൂഡല്‍ഹി: വാട്ട്സ് ആപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. അടുത്തിടെ വാട്ട്സ് ആപ്പ് ഏര്‍പ്പെടുത്തിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും തീവ്രവാദികള്‍ക്കു സഹായം നല്‍കുമെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിലാണ് വാട്ട്സ് ആപ്പ് ഇന്ത്യയില്‍ 256 ബിറ്റ് എന്‍ക്രിപ്ഷന്‍ സംവിധാനം ഉപയോക്താക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയത്. ഈ സംവിധാനം വന്നതോടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പോലും ഒരു ഉപയോക്താവിന്റെ സന്ദേശം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വാട്ട്സ് ആപ്പിന് കഴിയില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം … Read more

ഹിലരി ക്ലിന്റണ്‍ ഇന്ത്യന്‍ നേതാക്കളില്‍ നിന്ന് പണം വാങ്ങിയെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യുഎസ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഫണ്ടുകള്‍ സ്വീകരിച്ചെന്ന ആരോപണവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ- യുഎസ് ആണവ കരാറിന് അനുകൂലമായി വോട്ട് ചെയ്യുന്നതിന് ഹിലരിയും അവരുടെ ഫാമിലി ട്രസ്റ്റായ ക്ലിന്റണ്‍ ഫൗണ്ടേഷനും ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതെന്നാണ് ട്രംപിന്റെ ആരോപണം. ക്ലിന്റണ്‍ ഫൗണ്ടേഷനായി 2008 ല്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാവായ അമര്‍ സിംഗ് 10,00,001 യുഎസ് ഡോളറും പിന്നീട് 5,000,000 ഡോളറും നല്‍കിയതായെന്നാണ് … Read more

കോംഗോയില്‍ കൂട്ട ബലാല്‍സംഗം നടത്തിയ 75 പേരെ അറസ്റ്റ് ചെയ്തു

ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയിലെ പ്രവിശ്യ ഡപ്യൂട്ടിയെയും കിഴക്കന്‍ പ്രവിശ്യയിലെ കൊള്ളയും കൊലയും ബലാല്‍സംഗവും നടത്തുന്ന സംഘത്തിലെ അംഗങ്ങളായ 74 പേരെയും കൂട്ടബലാല്‍സംഗക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. നിയമമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. തെക്കന്‍ കിവു പ്രവിശ്യയിലെ നിയമനിര്‍മ്മാതാവായ ഫെഡറിക് ബാതുമികയാണ് ഈ ആക്രമണ സംഘത്തിന്റെ നേതാവെന്നും  ‘ജീസസ് ആര്‍മി’ എന്നാണ് ഈ സംഘം അറിയപ്പെടുന്നതെന്നും കിന്‍ഷാസയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.  ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും 2012 ല്‍ ഒരു ജര്‍മന്‍ പൗരനെ കൊലപ്പെടുത്തിയ … Read more

‘ഉഡ്താ പഞ്ചാബ്’ പാകിസ്താനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല

ഹൈദരാബാദ്: സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ പാകിസ്താനിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല. ചിത്രത്തില്‍ നിന്ന് 100 രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന് പാക് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ റിലീസ് വേണ്ടെന്ന തീരുമാനമെടുത്തത്. ചിത്രം വലിയ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും അതിനാല്‍ രംഗങ്ങള്‍ നീക്കാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ അഭിഷേക് ചൗെബ പറഞ്ഞു. പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാത്തത് വഴി വലിയ വരുമാന നഷ്ടം ചിത്രത്തിന് ഉണ്ടാകും. ഇത് ചിത്രത്തിലെ രംഗങ്ങള്‍ നീക്കം ചെയ്യുന്നതിലും … Read more

ബ്രെക്‌സിറ്റ്: സാമ്പത്തിക ലോകം ആശങ്കയില്‍; സെന്‍സെക്‌സും നിഫ്റ്റിയും കൂപ്പുകുത്തി.

ന്യൂഡല്‍ഹി: ബ്രെക്‌സിറ്റ് അഭിപ്രായ സര്‍വേയില്‍ 51.8 ശതമാനം വോട്ടു നേടി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകാനുള്ള ബ്രിട്ടന്റെ ഹിതപരിശോധനാ ഫലം ലോകത്തിന്റെ സാമ്പത്തിക ക്രയവിക്രിയങ്ങളില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുമെന്ന ആദ്യ സൂചനകള്‍ പുറത്തു വന്നു തുടങ്ങി. ലോക വാണിജ്യ രംഗത്ത് വന്‍തകര്‍ച്ച രേഖപ്പെടുത്തിയാണ് ഇന്ന് ലോകവിപണി ഉണര്‍ന്നത്. ബ്രെക്‌സിറ്റ് ലോക ഓഹരി വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളുമായാണ് ബ്രിട്ടന്‍ പ്രധാനമായും വാണിജ്യബന്ധത്തിലേര്‍പ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളിലെ ഓഹരി വിപണിയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളിയാഴ്ച ഇന്ത്യന്‍ … Read more