അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതിഭരണം സുപ്രീംകോടതി റദ്ദാക്കി; മോദിയെ വിമര്‍ശിച്ച് രാഹുലിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ വിമതരുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിട്ട് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിനു തിരിച്ചടി. രാഷ്ട്രപതിഭരണം റദ്ദാക്കി സുപ്രീംകോടതി പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുനര്‍നിയമിച്ചു. ജസ്റ്റിസ് കെ.എസ്. കെഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്ത് നബാം തൂകി മുഖ്യമന്ത്രിയായ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും. സര്‍ക്കാരിന്റെ അഭാവത്തില്‍ ഗവര്‍ണര്‍ ജെ.പി .രാജ്‌ഖോവയ്ക്ക് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അവകാശമില്ലെന്നു സുപ്രീംകോടതി നിരീക്ഷിച്ചു. വിമതരും പ്രതിപക്ഷവും ചേര്‍ന്ന് നിയമസഭയ്ക്ക് പുറത്ത് യോഗം … Read more

യൂറോകപ്പ് കിരീടം പോര്‍ച്ചുഗലിന്

പാരിസ്: ആതിഥേയരായ ഫ്രാന്‍സിനെ കീഴടക്കി പോര്‍ച്ചുഗലിന് കന്നി യൂറോകപ്പ് ഫുട്‌ബോള്‍ കിരീടം (10). എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ പകരക്കാന്‍ എദര്‍ ആണു വിജയഗോള്‍ നേടിയത്. നിശ്ചിത സമയമായ 90 മിനിറ്റില്‍ ഇരുടീമിനും ഗോള്‍ നേടാന്‍ സാധിച്ചില്ല. കലാശപ്പോരാട്ടത്തിലെ ആദ്യ പകുതിയില്‍ ഫ്രാന്‍സുകാരുടെ ഫൗളിന് വിധേയനായി കളംവിട്ട നായകന്‍ ക്രിസ്റ്റ്യാനോയെ സൈഡ് ബെഞ്ചില്‍ കാഴ്ചക്കാരനാക്കി അധികസമയത്തെ 109ാം മിനിറ്റിലായിരുന്നു എദറിന്റെ വിജയഗോള്‍. ഫ്രാന്‍സിന്റെ ദിമിത്രി പായെറ്റിന്റെ ഫൗളിനിരയായി വീണ റൊണാള്‍ഡോ സ്‌ട്രെക്ചറില്‍ കളംവിട്ടു. കാല്‍മുട്ടിന് പരിക്കേറ്റ റൊണാള്‍ഡോ … Read more

മിഖാ ജോണ്‍സണ്‍ ഒറ്റയ്ക്കാണ് ഡലാസില്‍ പ്രതിഷേധ റാലിക്കിടെ അഞ്ചു പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയതെന്ന് പൊലീസ്

  ഡലാസ്: യുഎസിലെ ഡലാസില്‍ പ്രതിഷേധ റാലിക്കിടെ അഞ്ചു പൊലീസുകാരെ വെടിവെച്ചു കൊലപ്പെടുത്തിയത് ഒരു അക്രമി മാത്രമാണെന്ന് കരുതുന്നുവെന്ന് പൊലീസ്. നഗരം ഇപ്പോള്‍ സുരക്ഷിതമാണെന്ന് മേയര്‍ മൈക്ക് റൗളിങ് പറഞ്ഞു. ഇയാളുടെ വീട്ടില്‍ നടത്തിയ തെരച്ചിലില്‍ തോക്കുകളും ബോംബ് നിര്‍മ്മാണത്തിനുള്ള വസ്തുക്കളും കണ്ടെത്തി. മിനസോട്ടയില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഫിലാന്‍ഡോ കാസിലിനെയും ലൂസിയാനയില്‍ ആള്‍ട്ടന്‍ സ്‌റ്റെര്‍ലിങിനെയും പൊലീസ് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഡലാസില്‍ മാര്‍ച്ച് നടന്നത്. ഇതിനിടെയായിരുന്നു ആക്രമണം. യുഎസിനെ പല നഗരങ്ങളിലും വെള്ളിയാഴ്ചയും കറുത്തവര്‍ഗക്കാരുടെ കൊലപാതകത്തിനെതിരെ പ്രതിഷേധ റാലികള്‍ … Read more

ഓസ്‌ട്രേലിയയില്‍ കാറപകടത്തില്‍ കോട്ടയം രാമപുരം സ്വദേശി മരിച്ചു; ഭാര്യ ആശുപത്രിയില്‍

പെര്‍ത്ത്: പെര്‍ത്തില്‍ നിന്നും കാല്‍ഗൂര്‍ലി റൂട്ടില്‍ നോര്‍ത്താമിന് സമീപം ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ മലയാളി യുവാവ് മരിച്ചു. സോണി ജോസ് (30) എന്നാളാണ് മരിച്ചത്, കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ്. ഒപ്പമുണ്ടായിരുന്ന ഭാര്യ അല്‍ഫോന്‍സയെ പരുക്കുകളോടെ പെര്‍ത്തിലെ റോയല്‍ പെര്‍ത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 2008 ല്‍ സ്റ്റുഡന്റ് വിസയില്‍ സൗത്ത് ഓസ്‌ട്രേലിയയിലെത്തിയ സോണി, രണ്ടു വര്‍ഷം മുന്‍പാണ് ഭാര്യ അല്‍ഫോന്‍സയോടൊത്ത് നോര്‍ത്താമിലേക്ക് കുടിയേറിയത്. നോര്‍ത്താമിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഇരുവരും ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ … Read more

ലിയോ വരാദ്കര്‍: മാറുന്ന അയര്‍ലന്റിന്റെ പ്രതീകം

ആഴത്തിലുള്ള ഐറിഷ് സ്വത്വചിന്തയും യാഥാസ്ഥിതിക കാത്തലിക് മതവിശ്വാസവുമുള്ള അയര്‍ലന്റില്‍ ലിയോ വരാദ്കറിനെ പോലെ ഒരു നേതാവ് ഉയര്‍ന്നുവരുമെന്നത് ഒരുപക്ഷേ പത്തുവര്‍ഷം മുമ്പു പോലും ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. അത് ഇന്ത്യയില്‍ നിന്നും അയര്‍ലന്റിലേക്ക് കുടിയേറിയ ഒരു ഡോക്ടറുടെ മകനും രൂപത്തില്‍ പോലും ഇന്ത്യക്കാരനും ആയതുകൊണ്ടു മാത്രമല്ല, താന്‍ സ്വവര്‍ഗപ്രണയിയാണെന്ന് പരസ്യമായി പറയാന്‍ കാണിച്ച ധൈര്യം കൊണ്ടു കൂടിയാണ്. എന്‍ഡാ കെന്നി നേതൃസ്ഥാനത്തുനിന്ന് മാറുന്ന സാഹചര്യമുണ്ടായാല്‍ പിന്‍ഗാമിയായി ഇപ്പോള്‍ രാജ്യത്തെ മുപ്പത്തൊന്നു ശതമാനം വോട്ടര്‍മാരുടെയും മനസ്സിലുള്ളത് വരാദ്കറിന്റെ പേരാണ്. ഉറച്ച … Read more

ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ഒഴിവ്

ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ തൊഴില്‍ നല്‍കും. കൊച്ചി മെട്രോ ചരിത്രത്തിലേക്ക് വയ്ക്കുന്ന സുപ്രധാനമായ ഒരു ചുവട് വയ്പാണിത്. മെട്രോയുടെ ഹൗസ് കീപ്പിംഗ്, തിരക്ക് നിയന്ത്രണം, ഉപഭോക്തൃസേവനം എന്നീ മേഖലകളിലാണ് ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ഇവരെയും നിയമിക്കുക. കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്ജാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക. മെട്രോ കസ്റ്റമേഴ്‌സുമായി ബന്ധപ്പെട്ട എല്ലാ ജോലികളും കുടുംബശ്രീ വഴിയാണ് മെട്രോ ചെയ്യാനുദ്ദേശിക്കുന്നത്. സ്റ്റേഷന്റെ മെയിന്റനന്‍സും ക്ലീനിംങും എല്ലാം … Read more

ഏകീകൃത സിവില്‍കോഡ് , ബിജെപി ശ്രമിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനെന്ന് ആന്‍റണി

ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ആന്റണി കുറ്റപ്പെടുത്തി. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ ധ്രൂവീകരണമാണ് ബിജെപിയുടെ ലക്ഷ്യം. പത്ത് വോട്ടുകിട്ടുന്നതിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം വിമര്‍ശിച്ചു. വ്യക്തി നിയമങ്ങള്‍ ഏകോപിപ്പിക്കുന്നത് അപ്രായോഗികമാണെന്നും ഏകീകൃത സിവില്‍ കോഡിനുള്ള ബിജെപിയുടെ നീക്കം … Read more

ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിന്‍ ആസ്‌ത്രേലിയയിലെത്തുന്നു

പ്രവാസജീവിതത്തിന്റെ മറുവശം മലയാളികള്‍ക്കു മുന്നില്‍ വരച്ചുകാട്ടിയ നോവലായ ആടുജീവിതത്തിന്റെ രചയിതാവ് ബെന്യാമിന്‍ ആസ്‌ത്രേലിയയിലെത്തുന്നു. കാന്‍ബറാ, സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്‌ബെയില്‍ എന്നിവിടങ്ങളില്‍ ആസ്‌ത്രേലിയന്‍ മലയാളികള്‍ ഒരുക്കുന്ന സാഹിത്യസംഗമങ്ങളില്‍ ബെന്യാമിന്‍ അനുവാചകരുമായി സംവദിക്കും. സ്മാര്‍ട്ട് ലൈഫിന്റെ നേതൃത്വത്തില്‍ മെല്‍ബണില്‍ സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 10 ന് വൈകിട്ട് 6 മണിക്ക് ക്രാന്‍ബണ്‍ ബല്ലാ ബല്ലാ ഓഡിറ്റോറിയത്തിലാണ് നടക്കുക. വര്‍ഷങ്ങളോളം ബഹറിനില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന ബെന്യാമിന്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുഴുവന്‍ സമയ സാഹിത്യ പ്രവര്‍ത്തകനാണ്. മെല്‍ബണിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് … Read more

തുര്‍ക്കി വിമാനത്താവളത്തില്‍ ഭീകരാക്രമണം; 36 പേര്‍ കൊല്ലപ്പെട്ടു: ഇന്ത്യക്കാര്‍ സുരക്ഷിതര്‍

ഇസ്താംബൂള്‍: തുര്‍ക്കി അറ്റാര്‍ടക് വിമാനത്താവളത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ പരുക്കേറ്റവരുടെയോ മരിച്ചവരുടെയോ കൂട്ടത്തില്‍ ഇന്ത്യക്കാര്‍ ആരുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. തുര്‍ക്കിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എംബസ്സിയും ഇസ്താംബൂള്‍ ഗവര്‍ണറേറ്റുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലേക്കും മുംബൈയിലേക്കുമുള്ള വിമാനങ്ങള്‍ ഇന്നലെ രാത്രിതന്നെ പുറപ്പെട്ടിരുന്നുവെന്നും മന്ത്രാലയം അറിയിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയായാണ് അറ്റാര്‍ടക് വിമാനത്താവളത്തില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ 36 പേര്‍ മരിക്കുകയും ചെയ്തു. നൂറ്റമ്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. വിമാനത്താവളത്തിലേക്കെത്തിയ മൂന്നു ചാവേറുകള്‍ വെടിവയ്പ്പു നടത്തിയതിനുശേഷം … Read more

ഡല്‍ഹി കൂട്ടബലാത്സംഗ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇപ്പോള്‍ ഇന്ത്യയിലെ ഐഎസ് ഏജന്റെന്ന് സൂചന

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ ബസിനുള്ളില്‍ കൂട്ടബലാല്‍സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതി ഇപ്പോള്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരസംഘടനയുടെ ഇന്ത്യയിലെ ഏജന്റുമാരില്‍ ഒരാളെന്ന് സൂചന. നിര്‍ഭയ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന ഇളവ് നല്‍കി കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ കോടതി വിട്ടയച്ചത്. രഹസ്യാന്വേഷണ ഏജന്‍സികളുടെ കനത്ത നിരീക്ഷണത്തിലാണ് ഇയാളിപ്പോള്‍. ഉത്തര്‍പ്രദേശിലെ ബാദൂണ്‍ ജില്ലക്കാരനായ യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. നിര്‍ഭയ സംഭവത്തില്‍ കോടതി വിധിച്ച മൂന്നുവര്‍ഷത്തെ ജുവനൈല്‍ തടവിനുശേഷമാണ് കഴിഞ്ഞ ഡിസംബറില്‍ പുറംലോകത്തെത്തിയത്. ഇപ്പോള്‍ … Read more