തുര്‍ക്കി സ്‌ഫോടനം: ചാവേറായത് 12 വയസ്സുകാരന്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ 51 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയത് 12 വയസ്സുകാരനെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. തുര്‍ക്കിയിലെ ഗസിയാന്‍ടെപില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഗസിയന്‍ടെപ് നഗരം. ചാവേര്‍ ആയത് 12നും 14നും ഇടയ്ക്കു പ്രായമുള്ള കുട്ടിയാണെന്ന വിവരം ലഭിച്ചതായി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ദേശീയ ടെലിവിഷനിലൂടെ … Read more

പിന്‍വലിക്കാന്‍ കഴിയാത്ത തീരുമാനമാണ് ബ്രക്‌സിറ്റെന്ന് ആഞ്ചല മെര്‍ക്കല്‍

ബെര്‍ലിന്‍: പിന്‍വലിക്കാന്‍ കഴിയാത്ത തീരുമാനമാണ് ബ്രക്‌സിറ്റെന്ന് ജര്‍മ്മന്‍ ചാന്‍സിലര്‍ ആഞ്ചല മെര്‍ക്കല്‍. ഇരു രാജ്യങ്ങളുടെയും താല്‍പര്യത്തെയും പിന്തുണയ്ക്കുന്ന കരാറിനെക്കുറിച്ചുള്ള ചര്‍ച്ചയാണ് ബ്രിട്ടണ്‍ മുന്നോട്ട് വെയ്ക്കുന്നതെന്നും അവര്‍ അറിയിച്ചു. ബ്രിട്ടണ്‍ പുറത്തുപോകുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കാനിരിക്കുന്നതെയുള്ളുവെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ചര്‍ച്ച നടത്തുന്നതെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടാലും ജര്‍മനിയുമായി തുടരേണ്ടുന്ന ബന്ധം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമയമായെന്നും അവര്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ … Read more

ചരിത്രം കുറിച്ച് സിന്ധു; ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ വെള്ളി

റിയോ ഡി ഷാനെറേ: റിയോ ഒളിംപിക്‌സ് വനിതാ ബാഡ്മിന്റനില്‍ വെള്ളി മെഡലുമായി പി.വി.സിന്ധു ചരിത്രം കുറിച്ചു. ഫൈനലില്‍ സ്‌പെയിന്റെ ലോക ഒന്നാം നമ്പര്‍ താരം കരോലിന മരിനോട് കീഴടങ്ങിയതോടെയാണ് സിന്ധുവിന്റെ നേട്ടം വെള്ളിയിലൊതുങ്ങിയത്. ശക്തമായ പോരാട്ടം കാഴ്ചവച്ച് ആദ്യ ഗെയിം സ്വന്തമാക്കിയ സിന്ധു, അവസാന രണ്ടു ഗെയിമുകളും നഷ്ടപ്പെടുത്തി. സ്‌കോര്‍: 19-21, 21-12, 21-15. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ ബാഡ്മിന്റന്‍ സിംഗിള്‍സ് വെള്ളിയാണിത്. വ്യക്തിഗത ഇനത്തില്‍ ഒളിംപിക്‌സില്‍ ഇന്ത്യയുടെ വനിതാ താരം വെള്ളി നേടുന്നതും ഇതാദ്യമാണ്. … Read more

വിവാദ പ്രസ്താവനയില്‍ ട്രംപ് ഖേദം പ്രകടിപ്പിച്ചു

കരോലിന: വിവാദ പ്രസ്താവനയില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് ഖേദം പ്രകടിപ്പിച്ചു. വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രസ്താവനയില്‍ താന്‍ മാപ്പ് പറയുന്നുവെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇറാഖില്‍ കൊല്ലപ്പെട്ട യു എസ് സൈനികന്‍ ഹ്യൂമയൂണ്‍ ഖാന്റെ മാതാവിനെ പരിഹസിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രസ്താവനയായിരുന്നു വിവാദമായിരുന്നത്. തെരഞ്ഞെടുപ്പ് ചൂടും പ്രസംഗത്തിന്റെ ആവേശവും കൂടിയായപ്പോള്‍ പല വിഷയങ്ങളും പറഞ്ഞിട്ടുണ്ടാകാമെന്നും ശരിയായ കാര്യമല്ല നിങ്ങള്‍ മനസിലാക്കിയതെന്നും ട്രംപ് പറഞ്ഞു. നോര്‍ത്ത് കരോലിനയില്‍ നടന്ന റാലിക്കിടെയായിരുന്നു ട്രംപിന്റെ ഖേദ പ്രകടനം. തന്റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ താന്‍ … Read more

തുര്‍ക്കി പോലീസ് ഹെഡ്ക്വാട്ടേര്‍സിലുണ്ടായ സ്‌ഫോടനത്തില്‍ 3 മരണം, 200 പേര്‍ക്ക് പരിക്ക്

ഇസ്താംബൂള്‍: കിഴക്കന്‍ തുര്‍ക്കിയിലെ പോലീസ് ഹെഡ്ക്വാട്ടേര്‍സിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. കാര്‍ ബോംബ് സ്‌ഫോടനമാണ് നടന്നതെന്നും അവര്‍ അറിയിച്ചു. ഹെഡ്ക്വാട്ടേര്‍സിന്റെ കെട്ടിടത്തിന്റെ ഭാഗവും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെഡ്ക്വാട്ടേര്‍സില്‍ നിന്ന് പുക ഉയരുന്നത് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കുര്‍ദ്ദിഷ് വര്‍ക്കേര്‍സ് പാര്‍ട്ടി (പി കെ കെ) ആണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രതിരോധ മന്ത്രി ഫിക്രി ഇസിക് ആരോപിച്ചിരിക്കുന്നത്. … Read more

മൂന്നാം ലിംഗക്കാരെ മിക്‌സ് (MX) എന്നുപയോഗിക്കാനനുവദിക്കണമെന്ന നിര്‍ദേശത്തിന് ഓക്‌സ്‌ഫോഡ് സിറ്റി കൗണ്‍സിലിന്റെ അംഗീകാരം

ലണ്ടന്‍: ഔദ്യോഗിക രേഖകളില്‍ പേരിനു മുമ്പ് പുരുഷന്മാര്‍ മിസ്റ്റര്‍ (Mr) എന്നും സ്ത്രീകള്‍ മിസിസ് (sMr) എന്നും ഉപയോഗിക്കുന്നത് പോലെ മൂന്നാം ലിംഗക്കാരെ മിക്‌സ് (MX) എന്ന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദേശത്തിന് യു കെയിലെ ഓക്‌സ്‌ഫോഡ് സിറ്റി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതാദ്യമായാണ് ഒരു പ്രാദേശിക സര്‍ക്കാര്‍ കൗണ്‍സില്‍ ഈ നിര്‍ദേശത്തിന് അംഗീകാരം നല്‍കുന്നത്. ഓണ്‍ലൈന്‍ അപേക്ഷകളില്‍ മൂന്നാം ലിംഗക്കാരെ സൂചിപ്പിക്കാന്‍ യു കെയിലെ സര്‍വകലാശാലകളും ചില സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളും മിക്‌സ് എന്ന് നേരത്തെ ഉപയോഗിക്കാറുണ്ടായിരുന്നു. കൗണ്‍സിലിന്റെ … Read more

കാലിഫോര്‍ണിയയില്‍ തീപിടുത്തം, 82,000 ല്‍ അധികം പേരെ രക്ഷപ്പെടുത്തി, പ്രദേശത്ത് അടിയന്തരാവസ്ഥ

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയിലുണ്ടായ വന്‍ അഗ്നി ബാധയില്‍ നിന്നും 82,000 ല്‍ അധികം പേരെ രക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കിഴക്കന്‍ ലോസ് ഏഞ്ചലസിലാണ് തീപിടുത്തമുണ്ടായത്. കഴിഞ്ഞ ദിവസമാണ് തീപിടുത്തമുണ്ടായത്. കലിഫോര്‍ണിയ ഗവര്‍ണര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 34,500 കെട്ടിടങ്ങളാണ് നിലവില്‍ തീപിടുത്ത ഭീഷണി നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോസ്ഏഞ്ചലസിന് കിഴക്ക് ഭാഗത്തുള്ള 100 കിലോമീറ്റര്‍ പ്രദേശത്താണ് ഗവര്‍ണര്‍ ജെറി ബ്രൗണ്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. തീ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ബ്ലൂ കട്ട് ഫയര്‍ … Read more

സ്കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് 50 ജോലികള്‍ ഒഴിവാക്കപ്പെടാമെന്ന് റിപ്പോര്‍ട്ടുകള്‍

മെല്‍ബണ്‍:ഓസ്ട്രേലിയയിലെ  സ്കില്‍ഡ് ഒക്യുപേഷന്‍ ലിസ്റ്റില്‍ നിന്ന് 50 ജോലികള്‍ ഒഴിവാക്കപ്പെടാമെന്ന് റിപ്പോര്‍ട്ടുകള്‍. ഓരോ വര്‍ഷവും പട്ടികയില്‍ കൂട്ടിചേര്‍ക്കലുകളും ഒഴിവാക്കലും വരാറുണ്ട്. വിദേശത്ത് നിന്ന് ആവശ്യമായി വരുന്ന വിദഗ്ദ്ധ തൊഴില്‍മേഖലകള്‍ ഏതാണെന്ന് തിരിച്ചറിയുന്നതിന് ആണിത്. ആരോഗ്യവകുപ്പ് ഇതിനോടകം തന്നെ ജിപിമാര്‍ അടക്കമുള്ള ജോലികള്‍ പട്ടികയില്‍ നിന്ന് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതില്‍ കൂടുതല്‍ ജോലികള്‍ പട്ടികയില്‍ നിന്ന് പുറത്തേക്ക് പോകുമെന്നാണ് സൂചന. എ‍ഡുക്കേഷന്‍ ആന്‍റ് ട്രെയിനിങ് വകുപ്പിന്‍റെ നിര്‍ദേശ പ്രകാരമാണ് ഓരോ വര്‍ഷവും പട്ടിക പുതുക്കുന്നത്. ഇവരാകട്ടെ … Read more

ക്യൂബന്‍ വിപ്ലവ നേതാവ് ഫിദല്‍ കാസ്‌ട്രോയ്ക്ക് ഇന്ന് 90-ാം പിറന്നാള്‍

ഹവാന: ഇന്ന് ക്യൂബന്‍ വിപ്ലവനായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ തൊണ്ണൂറാം ജന്‍മദിനം. 90-ാം വയസിലും ആഗോള വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമാണ് കാസ്‌ട്രോ. ഇന്ന് ജീവിച്ചിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരില്‍ മാര്‍ക്ക്‌സിസ്റ്റ്‌ലെനിനിസ്റ്റ് വിജ്ഞാനത്തിന്റെയും ഇതര സാമൂഹികശാസ്ത്രസാഹിത്യ മേഖലകളിലുമുള്ള വിജ്ഞാനത്തിന്റെയും നിറകുടമാണ്. 1926 ഓഗസ്റ്റ് 13നാണ് ഫിദല്‍ കാസ്ട്രാ ജനിച്ചത്. എംഗല്‍ കാസ്‌ട്രോ ആര്‍ഗീസിന്റെയും ലീനറൂസ് ഗൊണ്‍സാലസിന്റെയും മകനായിട്ടായിരുന്നു ജനനം. ലാറ്റിനമേരിക്കയിലെ ദ്വീപസമൂഹമായ ക്യൂബയിലായിരുന്നു ഫിദലിന്റെ ജനനം. 600 ല്‍ അധികം കൊലപാതക ശ്രമങ്ങളെ അതിജീവിച്ച വിപ്ലവ നായകന്റെ ജന്മദിനം ഏറ്റവും വലിയ ആഘോഷമാക്കുന്നതിനുള്ള … Read more

45,000 ഐഎസ് ഭീകരരെ കൊന്നൊടുക്കിയെന്ന് അമേരിക്ക; അവശേഷിക്കുന്നത് 15,000 പേര്‍

ന്യൂയോര്‍ക്ക്: 45,000 ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ ഇതുവരെ കൊന്നൊടുക്കിയതായി അമേരിക്ക. രണ്ടു വര്‍ഷമായി തുടരുന്ന പോരാട്ടത്തില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ബലം നാലിലൊന്നായി കുറഞ്ഞെന്നും ഇനി അവശേഷിക്കുന്നത് വെറും 15,000 പേര്‍ മാത്രമാണെന്നുമാണ് അമേരിക്കന്‍ പ്രതിരോധ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഐഎസിന്റെ അംഗബലം 60,000 ഉണ്ടായിരുന്നപ്പോഴാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ആക്രമണം തുടങ്ങിയത്. ഭീകര സംഘടനയെ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് ലക്ഷ്യം. ഇറാഖിലെയും സിറിയയിലെയും സകല ഐഎസുകാരെയും ഇല്ലാതാക്കുമെന്നും എന്നാല്‍ അത് എത്രകാലം കൊണ്ടായരിക്കും എന്ന് പറയുക അസാധ്യമാണെന്നും യുഎസ് ലഫ്‌നന്റ് ജനറല്‍മാരില്‍ … Read more