62 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം പിരിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ വേദന ലോകത്തിന്റെ വേദനയാകുന്നു

ഒട്ടാവ: 62 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ പിരിഞ്ഞു ജീവിക്കാന്‍ നിര്‍ബന്ധിതരായ ദമ്പതികളുടെ ദുഖം ലോകത്തിനാകെ വേദയാകുന്നു. കാനഡ സ്വദേശികളായ 83 കാരന്‍ വോള്‍ഫ്രാം ടോക്‌സ്ചാക്കിന്റേയും ഭാര്യ 81 കാരി അനീറ്റയുടേയും ദുഖമാണ് ഇവരുടെ കൊച്ചുമകള്‍ പകര്‍ത്തിയ ചിത്രത്തിലൂടെ ലോകത്തിന്റെയാകെ വേദനയായി മാറിയിരിക്കുന്നത്. വേര്‍പിരിഞ്ഞത് സഹിക്കാനാവാതെ ഇരുവരും പൊട്ടിക്കരയുന്നതിന്റെ ചിത്രം കൊച്ചുമകള്‍ ആഷ്‌ലി പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതോടെയാണ് ഇവരുടെ ദുഖം ലോകം അറിഞ്ഞത്. മറവിരോഗം ബാധിച്ചതിനെത്തുടര്‍ന്ന് വോള്‍ഫ്രാമിനുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഇരുവര്‍ക്കും കെയര്‍ ഹോമിലേക്ക് … Read more

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത സര്‍ക്കാര്‍ നടപടിക്ക് സ്റ്റേ

കൊച്ചി: സ്വാശ്രയ മെഡിക്കല്‍-ഡെന്റല്‍ കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകളടക്കം മുഴുവന്‍ സീറ്റുകളും പിടിച്ചെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി വിധിക്കു വിരുദ്ധമാണെന്നു വിലയിരുത്തിയാണു ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. പ്രവേശനത്തിനു മേല്‍നോട്ടം വഹിക്കുന്ന സമിതിയായ ജയിംസ് കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി മാനേജ്‌മെന്റുകള്‍ക്കു സ്വതന്ത്രമായി നടപടി സ്വീകരിക്കാമെന്നു കോടതി ഉത്തരവില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യംചെയ്തു കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ് മാനേജ്‌മെന്റ് ഫെഡറേഷനും മറ്റും സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഉത്തരവ്. സ്വാശ്രയ … Read more

ലോകത്തിലെ ഏറ്റവും വലിയ വിമാനം രണ്ടാം പരീക്ഷണ പറക്കലില്‍ തകര്‍ന്നുവീണു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനം രണ്ടാമത്തെ പരീക്ഷണ പറക്കലില്‍ തകര്‍ന്നുവീണു. കിഴക്കന്‍ ഇംഗ്ലണ്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നുവീണത്. ഒന്നരമണിക്കൂറിലധികം സമയം പറന്നതിന് ശേഷം ലാന്റിങിനിടെ ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണത്. 302 അടി നീളമുള്ള വിമാനമാണ് എയര്‍ലാന്‍ഡര്‍ 10. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.  തിരിച്ചിറങ്ങുന്നതിനിടെ കാര്‍ഡിങ്ടണ്‍ എയര്‍ഫീല്‍ഡിന് സമീപത്തെ ടെലിഗ്രാഫ് തൂണില്‍ വിമാനം ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 17ന് നടന്ന വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നു. വിമാനത്തിന് തകരാറുകളൊന്നുമില്ലായിരുന്നെന്നും ലാന്‍ഡിങ് സമയത്തുണ്ടായ … Read more

അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം, 13 മരണം, അക്രമികളെ വധിച്ചതായി പോലീസ്

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഭീകരാക്രമണം നടത്തിയവരെ വധിച്ചതായി കാബൂള്‍ പൊലീസ്. കാബൂള്‍ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് അക്രമികളെ വധിച്ചത്. സ്‌ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും യൂണിവേഴ്‌സിറ്റിയിലെ ക്ലാസ് മുറികളില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തിരുന്നു. അമേരിക്കന്‍  യൂണിവേഴ്‌സിറ്റിയില്‍ ആയുധധാരി ആക്രമണം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഇവിടെ ആക്രമണം ആരംഭിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ ഇയാളെ വധിച്ചതോടുകൂടി … Read more

ഇന്ത്യന്‍ വംശജയെ ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍ ആയി നിയമിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജയെ ലണ്ടനില്‍ ഡെപ്യൂട്ടി മേയര്‍ ആയി നിയമിച്ചു. ഇന്ത്യന്‍ വംശജയായ ഷെര്‍ലി റൊഡ്രിഗസിനെയാണ് ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജനായ സാദിഖ്ഖാന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഷെര്‍ലി റൊഡ്രിഗസിനെ ഡെപ്യൂട്ടി മേയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പദവിയിലത്തെുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണിവര്‍. നേരത്തേ ഇന്ദോര്‍ സ്വദേശിയായ രാജേഷ് അഗര്‍വാളും ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനെ കൂടുതല്‍ നിര്‍മലവും ഹരിതാഭവുമായ നഗരമാക്കി മാറ്റുന്ന ചുമതലയാണ് ഷെര്‍ലിക്ക് ലഭിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി മേയറെ നിയമിച്ചുകൊണ്ടുള്ള … Read more

സാം എബ്രഹാം കൊലക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ചത് പ്രതി അരുണിന്റെ ഭാര്യയെന്ന് സൂചന, സാമിനെ കൊലപ്പെടുത്താനുള്ള ആശയം മുന്നോട്ട് വെച്ചത് സോഫി

മെല്‍ബണ്‍: മെല്‍ബണില്‍ കൊല്ലപ്പെട്ട മലയാളി സാം എബ്രഹാമിന്റെ കൊലക്കേസിലെ പ്രതികളെ കണ്ടെത്താന്‍ പോലീസിനെ സഹായിച്ച നിര്‍ണായക ഫോണ്‍ സന്ദേശം കേസിലെ പ്രതി അരുണിന്റെ ഭാര്യയുടെതാണെന്ന് സൂചന. ഒരു അജ്ഞാത സ്ത്രീയുടെ സന്ദേശമാണ് കൊലയാളിയെക്കുറിച്ചുള്ള സൂചനകള്‍ പോലീസിന് നല്‍കിയിരുന്നത്. സോഫിയെയും കാമുകന്‍ അരുണ്‍ കമലാസനെയും കുടുക്കിയ ഫോണ്‍ സന്ദേശം അരുണിന്റെ ഭാര്യയുടേതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ‘സോഫിയയെ നിരീക്ഷിക്കൂ, അവള്‍ പലതും മറയ്ക്കുന്നുണ്ട്’ എന്നായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് പോലീസിന് ലഭിച്ച ഫോണ്‍ സന്ദേശം. ഹൃദയാഘാതമായി എഴുതിത്തള്ളേണ്ടിയിരുന്ന കേസ് ഓസ്‌ട്രേലിയന്‍ … Read more

സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്റ്റംബര്‍ 25നകം മടങ്ങിവരണമെന്ന് സുഷമ സ്വരാജ്

ന്യൂദല്‍ഹി: സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ സെപ്റ്റംബര്‍ 25നകം മടങ്ങിവരണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇത്തരത്തില്‍ സെപ്റ്റംബര്‍ 25 നകം മടങ്ങിവരുന്നവരെ സൗജന്യമായി നാട്ടിലെത്തിക്കുമെന്നും ഇവരുടെ  യാത്രാച്ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ അറിയിച്ചു. എന്നാല്‍ 25നകം മടങ്ങിവരാന്‍ തയ്യാറാകാത്തവര്‍ യാത്രാ ചിലവുകളും താമസത്തിനുള്ള ചിലവുകളും സ്വന്തമായി എടുക്കേണ്ടിവരിമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. തൊഴില്‍ നഷ്ടപ്പെട്ടവര്‍ ശമ്പള കുടിശ്ശികയ്ക്കു വേണ്ടി കാത്തുനില്‍ക്കരുതെന്നും കമ്പനികളുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തുമ്പോള്‍ കുടിശ്ശിക പ്രശ്‌നങ്ങള്‍ … Read more

എണ്ണ ചോര്‍ച്ച: ഖത്തര്‍ കമ്പനിക്ക് 100 കോടി രൂപ പിഴ ചുമത്തി

മുംബൈ: ദക്ഷിണ മുംബൈയില്‍ കപ്പല്‍ മുങ്ങി എണ്ണ കടലില്‍ ഒഴുകിയ സംഭവത്തില്‍ ഖത്തര്‍ ആസ്ഥാനമായ ഷിപ്പിങ് കമ്പനിക്ക് 100 കോടി രൂപ പിഴ ചുമത്തി. കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഖത്തര്‍ കേന്ദ്രമായുള്ള ഡെല്‍റ്റ ഷിപ്പിങ് മറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം വി റാക് എന്ന ചരക്കു കപ്പലാണ് മുംബൈയുടെ 20 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ താഴ്ന്നിരുന്നത്. 2011 ആഗസ്റ്റ് നാലിനായിരുന്നു കപ്പല്‍ മുങ്ങിയിരുന്നത്. ദക്ഷിണ മുംബൈയില്‍ നിന്നും അദാനിയുടെ ഗുജറാത്തിലെ … Read more

ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് യു എന്‍ സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: മുംബൈ സ്‌ഫോടന പരമ്പരയുടെ സൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്ന് ഐക്യരാഷ്ട്രസഭ സ്ഥിരീകരിച്ചു. ദാവൂദ് ഇബ്രാഹിമിന്റേതെന്ന് കാണിച്ച് ഇന്ത്യ നല്‍കിയ പാകിസ്താനിലെ ഒന്‍പത് മേല്‍ വിലാസങ്ങളില്‍ ആറെണ്ണമാണ് യു എന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമിന് ഒളിത്താവളം ഒരുക്കിയ പാകിസ്താനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഇന്ത്യ ദാവൂദിന്റെ പാകിസ്താന്‍ മേല്‍വിലാസങ്ങള്‍ യു എന്നിന് കൈമാറിയത്. ഒരു വര്‍ഷം മുന്‍പ് ഈ വിവരങ്ങള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാകിസ്താന്‍ സുരക്ഷാ ഉപദേഷ്ടാവും തമ്മില്‍ നടത്താനിരുന്ന … Read more

തുര്‍ക്കി സ്‌ഫോടനം: ചാവേറായത് 12 വയസ്സുകാരന്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ 51 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയത് 12 വയസ്സുകാരനെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. തുര്‍ക്കിയിലെ ഗസിയാന്‍ടെപില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഗസിയന്‍ടെപ് നഗരം. ചാവേര്‍ ആയത് 12നും 14നും ഇടയ്ക്കു പ്രായമുള്ള കുട്ടിയാണെന്ന വിവരം ലഭിച്ചതായി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ദേശീയ ടെലിവിഷനിലൂടെ … Read more