ഗോദ്സെ ആര്‍എസ്എസുകാരന്‍ തന്നെയെന്ന ബന്ധു

ദില്ലി: നാഥുറാം ഗോഡ്സെ ആര്‍എസ്എസുകാരനായിരുന്നുവെന്നും അദ്ദേഹം സംഘടന ഒരിക്കലും വിട്ടിട്ടില്ലെന്നും ബന്ധുക്കള്‍. ഗോഡ്സെയുടെ ബന്ധുവായ സത്യാകി സവര്‍ക്കറുടേതാണ് വെളിപ്പെടുത്തല്‍. ഗോഡെസെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെയുടെ മകളായ ഹിമാനി സവര്‍ക്കറുടെ മകനാണ് സത്യാകി. 1932ല്‍ സാഗ്ലിയില്‍ വെച്ചാണ് ഗോഡ്സെ ആര്‍എസ്എസില്‍ ചേര്‍ന്നത്. മരിക്കും വരെ അദ്ദേഹം ആര്‍എസ്എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു. ഗോഡ്സെ ആര്‍എസ്എസുകാരനായിരുന്നുവെന്ന കാര്യം ആര്‍എസ്എസ് മറച്ചുവെക്കുന്നത് ദുഖമുണ്ടെന്നും സത്യാകി പറഞ്ഞു. നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്സെയുടെയും എഴുത്തുകള്‍ കുടുംബത്തിന്റെ പക്കലുണ്ടെന്നും ഇവയെല്ലാം സൂചിപ്പിക്കുന്നത് ഗോഡ്സെ ആര്‍എസ്എസ് ഉപേക്ഷിച്ചിട്ടില്ലെന്നതാണെന്നും … Read more

മോശമായ പരാമര്‍ശം…ഫിലിപ്പീന്‍സ് പ്രസിഡന്റുമായുള്ള കൂടികാഴ്ച്ച ഒബാമ റദ്ദാക്കി

വാഷിംഗ്ടണ്‍: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടേര്‍ട്ടേയുടെ അസഭ്യ പ്രസ്താവനയെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ച ബരാക് ഒബാമ വേണ്ടെന്നു വെച്ചു. ഫിലിപ്പീന്‍സ് പ്രസിഡന്റുമായി ചൊവ്വാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ചയാണ് യുഎസ് പ്രസിഡന്റ് ഒഴിവാക്കിയത്. ബരാക് ഒബാമയെ ലക്ഷ്യമിട്ട് വളരെ മോശമായ പരാമര്‍ശമാണ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടയില്‍ നിന്നുണ്ടായത്. ചൈനയിലെ ജി 20 സമ്മേളനത്തിനിടയില്‍ ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഡ്യൂട്ടേര്‍ട്ടയുടെ ‘നിറംപിടിപ്പിച്ച പ്രസ്താവനകള്‍’ എന്ന് മാത്രമാണ് ഒബാമ പ്രതികരിച്ചത്. റോഡ്രിഗോ ഡ്യാട്ടേര്‍ട്ടയുടെ പരാമര്‍ശം താന്‍ അറിഞ്ഞുവെന്ന് ഒബാമ … Read more

ഒബാമയുടെ വരവിനിടെ ചൈനീസ്-അമേരിക്കന്‍ ഉദ്യോഗസ്ഥര്‍തമ്മില്‍ വാക്കേറ്റം

ബീജിങ്: ജി 20 ഉച്ചകോടിക്ക് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ എത്തവെ ചൈനീസ് ഉദ്യോഗസ്ഥരും യുഎസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ട്. ചൈന അധിക്ഷേപിച്ചെന്ന് ഇേേതാടെ ആക്ഷേപം ഉയരുകയും ചെയ്തു. വിമാനത്താവളത്തില്‍ അദ്ദേഹത്തിന് ചുവപ്പുപരവതാനി സ്വീകരണം നിഷേധിച്ച ചൈനീസ് ഉദ്യോഗസ്ഥര്‍, അമേരിക്കന്‍ ഉദ്യോഗസ്ഥരെയും മാധ്യമപ്രവര്‍ത്തകരെയും പ്രസിഡന്റിന്റെ അടുത്തുപോകുന്നതില്‍ നിന്ന് വിലക്കുകയുമായിരുന്നു. ചൈനയുടെ നീക്കം ബോധപൂര്‍വമാണന്നു ചൂണ്ടിക്കാട്ടി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചൈനീസ് ഉദ്യോഗസ്ഥരോട് വാക്ക് പോരിനും തയ്യാറായി. ഔദ്യോഗിക സന്ദര്‍ശനത്തിനെത്തുന്ന രാഷ്ട്രത്തലവന്‍മാര്‍ ഇറങ്ങുമ്പോള്‍ വിമാനത്തിന്റെ പടികളിലില്‍ ചുവന്നപരവതാനി വിരിക്കുന്നത് … Read more

ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തിയാല്‍ തടയേണ്ടി വരുമെന്ന് കോടിയേരി

തിരുവനന്തപുരം: ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ ആയുധപരിശീലനം നടത്തിയാല്‍ തടയേണ്ടി വരുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസ് ക്ഷേത്രങ്ങളില്‍ എത്തിയാല്‍ ഐ.എസ് പള്ളിയിലെത്തും. ഇതിനെതിരെ സി.പി.ഐ.എം മുന്നോട്ടു വരുമെന്നും ആര്‍.എസ്.എസിനെ തടയാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും കോടിയേരി പറഞ്ഞു. ദേവസ്വം മന്ത്രിക്കെതിരായ ബി.ജെ.പിയുടെ ഉറഞ്ഞ് തുള്ളല്‍ ആര്‍.എസ്.എസിനെ രക്ഷിക്കാനാണെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും ക്ഷേത്ര കോമ്പൗണ്ടില്‍ ആര്‍.എസ്.എസ് ശാഖ നടത്തിയാല്‍ സി.പി.ഐ.എം റെഡ് വളണ്ടിയര്‍മാരും പരിശീലനം നടത്തുമെന്നും കോടിയേരി പറഞ്ഞു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള … Read more

പാകിസ്താന്‍ ചൈനയുമായി വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു

ബെയ്ജിങ്: ഇന്ത്യയുടെ അതിര്‍ത്തി രാജ്യങ്ങളായ ചൈനയും പാകിസ്താനും വന്‍ ആയുധ ഇടപാടിന് ഒരുങ്ങുന്നു. യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എട്ട് അന്തര്‍വാഹിനികള്‍ ചൈനയില്‍ നിന്ന് പാകിസ്താന്‍ വാങ്ങും. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആയുധക്കൈമാറ്റമാണിത്. 2028 ഓടെ ഏകദേശം 500 കോടി ഡോളര്‍ ചെലവിലാകും പാകിസ്താന്‍ അന്തര്‍വാഹിനി വാങ്ങുക. നാല് അന്തര്‍വാഹിനികള്‍ 2018ല്‍ ചൈന പാകിസ്താന് നല്‍കും. മറ്റു നാലെണ്ണം 2023 നകം കൈമാറും. പാകിസ്താന് നിലവില്‍ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നത് ചൈനയാണ്. ചൈനീസ് നാവികസേന വിദഗ്ദര്‍  … Read more

വെള്ളിമെഡല്‍ വേണ്ടെന്ന് യോഗേശ്വര്‍ ദത്ത്

ന്യൂദല്‍ഹി: റഷ്യന്‍ താരം മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെത്തുര്‍ന്ന് ലഭിച്ച വെള്ളിമെഡല്‍ ഇന്ത്യന്‍ താരം യോഗേശ്വര്‍ ദത്ത് നിരസിച്ചു. വെള്ളിമെഡല്‍ തനിക്ക് വേണ്ടെന്നും അതിന്റെ ആവശ്യം തനിക്കില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെയാണ് യോഗേശ്വര്‍ ദത്ത് തന്റെ തീരുമാനം ജനങ്ങളെ അറിയിച്ചത്. ആ വെള്ളിമെഡല്‍ കുത്‌കോവിന്റെ കുടുംബം തന്നെ കൈയില്‍ സൂക്ഷിക്കട്ടെയെന്നും യോഗേശ്വര്‍ പറഞ്ഞു. മെഡലിനേക്കാള്‍ മനുഷ്യത്വത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു. 2013 ല്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട കുഡുഖോവിനോടുള്ള ആദരസൂചകമായാണ് വെള്ളി മെഡല്‍ സ്വീകരിക്കാത്തതെന്നും യോഗേശ്വര്‍ വ്യക്തമാക്കി. … Read more

റഷ്യന്‍ താരം മരുന്ന് ഉപയോഗിച്ചു; ലണ്ടന്‍ ഒളിമ്പിക്‌സിലെ യോഗേശ്വറിന്റെ വെങ്കലം വെള്ളിയായി

ന്യൂദല്‍ഹി: 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്‍മാരുടെ 60 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്തിന് വെള്ളി. ഈയിനത്തില്‍ വെങ്കല മെഡലായിരുന്നു യോഗേശ്വര്‍ നേടിയിരുന്നത്. എന്നാല്‍ ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ ലണ്ടനില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് യോഗേശ്വറിന്റെ വെങ്കല മെഡല്‍ വെള്ളി മെഡലായത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതോടെ സുശീല്‍ കുമാറിന് ശേഷം ഒളിമ്പിക് ഗുസ്തിയില്‍ വെള്ളി മെഡല്‍ … Read more

ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് പിതാവിന്റെ തോളില്‍ കിടന്ന് കുട്ടി മരിച്ചു

കാണ്‍പൂര്‍: അധികൃതരുടെ അനാസ്ഥകാരണം ചികിത്സ കിട്ടാത്തതിനെത്തുടര്‍ന്ന് പിതാവിന്റെ തോളില്‍ കിടന്ന് മകന്‍ മരിച്ചു. തക്ക സമയത്ത് ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കുട്ടി മരിച്ചത്. കടുത്ത പനിയുമായി ആശുപത്രിയില്‍ കൊണ്ടുവന്ന അന്‍ഷ് എന്ന 12കാരനാണ്  മരണപ്പെട്ടിരിക്കുന്നത്. കടുത്ത പനിയെത്തുടര്‍ന്ന് കാണ്‍പൂരിലെ ഫസല്‍ഗഞ്ച് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടിയെ ഹാല്ലറ്റ് ആശുപത്രിയില്‍ കൊണ്ടുവന്നെങ്കിലും കുട്ടികളുടെ വാര്‍ഡിലേക്ക് കൊണ്ടു പോകാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതെത്തുടര്‍ന്ന് പിതാവ് കുട്ടിയെ തോളില്‍ ചുമന്ന് കുട്ടികളുടെ വാര്‍ഡിലെത്തിച്ചെങ്കിലും കുട്ടി … Read more

നോര്‍വെയില്‍ ഇടിമിന്നലേറ്റ് മൂന്നൂറിലധികം കലമാനുകള്‍ ചത്തു

ഒസ്‌ലോ: നോര്‍വെയില്‍ ഇടിമിന്നലേറ്റ് 70 കുഞ്ഞുങ്ങളടക്കം മൂന്നൂറിലധികം കലമാനുകള്‍ ചത്തു. സൗത്ത് നോര്‍വെയിലെ  ഹര്‍ദങ്കര്‍വിദ ദേശീയോദ്യാനത്തിലാണ് സംഭവം. നോര്‍വെയിലെ പ്രശസ്തവും ഏറ്റവും സൗന്ദര്യമുള്ളതുമായ ടൂറിസ്റ്റ് മേഖലയാണിത്. 323 കലമാനുകളാണ് ചത്തതെന്നാണ് പാര്‍ക്ക് സംരക്ഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. നിരവധി കലമാനുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കലമാനുകള്‍ കൂട്ടത്തോടെ വിഹരിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. ഇതാണ് ഇത്രയുമധികം മാനുകള്‍ ചത്തുപോകാന്‍ കാരണം. പ്രദേശത്ത് കഴിഞ്ഞ ദിവസസം ശക്തമായ കാറ്റ്  അനുഭവപ്പെട്ടിരുന്നു. കാലാവസ്ഥ മോശമാകുന്ന സമയത്ത് കലമാനുകള്‍ കൂട്ടത്തോടെ നില്‍ക്കാറുള്ളത് പതിവാണ്. മാനുകള്‍ കൂട്ടത്തോടെ … Read more

പശ്ചിമ ബംഗാളിന്റെ പേര് മാറുന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം ബംഗാള്‍ നിയമസഭ പാസാക്കി. പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ് പ്രമേയം പാസാക്കിയത്. കോണ്‍ഗ്രസ്-ഇടതുപക്ഷ-ബി ജെ പി എം എല്‍ എമാര്‍ പ്രമേയാവതരണത്തിനിടയില്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ ബംഗാളിയില്‍ ‘ബംഗ്ലാ’ എന്നും ഇംഗ്ലീഷില്‍ ‘ബെംഗാള്‍’ എന്നും ഹിന്ദിയില്‍ ‘ബംഗാള്‍’ എന്നുമായിരിക്കും പശ്ചിമ ബംഗാള്‍ അറിയപ്പെടുക. പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ പുതിയ പേര് നിലവില്‍ വരികയുള്ളൂ. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തില്‍ സംസ്ഥാനങ്ങളെ ക്രമീകരിക്കുമ്പോള്‍ അവസാന സ്ഥാനത്ത് വരുന്നത് ഒഴിവാക്കുന്നതിനായാണ് … Read more