ഇന്ത്യക്കാര്‍ക്ക് തെറി അഭിഷേകം; പാക് നടന്‍ ബ്രിട്ടീഷ് ടി.വി ഷോയില്‍ നിന്നും പുറത്ത്

ബെല്‍ഫസ്റ്റ് : പാകിസ്ഥാനിയായ മാര്‍ക്ക് അന്‍വറിനെ പ്രമുഖ ബ്രിട്ടീഷ് ടി.വി ചാനലായ ഐ ടി വി പുറത്താക്കി. ഇന്ത്യക്കാരെ തെറി വിളിച്ച 45 കാരനായ അന്‍വറിനെ ‘കോറണേഷന്‍ സ്ട്രീറ്റ്’ എന്ന ജനപ്രിയ പരമ്പരയില്‍ നിന്നാണ് പുറത്താക്കിയത്. കാശ്മിര്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട നടന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. അന്‍വറിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സണ്‍ഡേ മിറര്‍ പുറത്ത് കൊണ്ടുവന്ന സാഹചര്യത്തിലാണ് നടപടി ഉണ്ടായത്. ഇന്ത്യക്കാരെ സഭ്യമല്ലാത്ത രീതിയില്‍ വിശേഷിപ്പിച്ച അന്‍വര്‍ കാസ്മിര്‍ സഹോദരി സഹോദരന്മാരെ ഇന്ത്യക്കാര്‍ കൊല്ലുന്നു എന്ന പ്രയോഗവും … Read more

ഇറോം ഷര്‍മിള മണിപ്പുരില്‍ ആം ആദ്മിയോട് സഹകരിക്കും

ഇംഫാല്‍ : വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സൈന്യത്തിന്റെ (AFSPA) പ്രത്യേക അവകാശം നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഒറ്റയാള്‍ സമരം നടത്തി ചരിത്രം സൃഷ്ട്ടിച്ച ആളാണ് ഇറോം ഷര്‍മിള. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളുമായി ഇറോം ചര്‍ച്ചകള്‍ നടത്തി. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന സമരം അടുത്തിടെയാണ് ഇറോം ഷര്‍മിള അവസാനിപ്പിച്ചത്. ഇവരെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് അടുത്തിടെ ബി. ജെ പി രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് കെജ്രിവാളിന്റെ ഉപദേശങ്ങള്‍ ഷര്‍മിള സ്വികരിക്കുന്നതായാണ് … Read more

ഖത്തര്‍ വഴി യാത്ര ചെയ്താല്‍ 4 ദിവസത്തേ “ഫ്രീ വിസിറ്റിങ്ങ് വിസ”

ദോഹ: ഖത്തര്‍ ഗള്‍ഫ് മേഖലയില്‍ മറ്റൊരു ചരിത്രം കൂടി എഴുതിചേര്‍ക്കുന്നു. ഖത്തര്‍ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആളുകള്‍ക്ക് 4 ദിവസത്തേ ഫ്രീ വിസ നല്കാന്‍ തുടങ്ങി. ഹമദ് വിമാനത്താവളത്തില്‍ ഇറങ്ങുകയേ വേണ്ടൂ..വിസ റെഡി. നിങ്ങള്‍ ലോകത്ത് എവിടേക്ക് യാത്ര ചെയ്താലും ഖത്തറിലേ ഹമദ് ഇന്റര്‍നാഷ്ണല്‍ വിമാനത്താവളം വഴി പോവുക. ഇവിടെ ഇറങ്ങി വിസ ഓണ്‍ അറൈവല്‍ കൗണ്ടറില്‍ ചെന്നാല്‍ 4 ദിവസത്തേക്ക് വിസിറ്റിങ്ങ് വിസ അടിച്ചു കിട്ടും. യാതൊരു ഫീസുമില്ല. 4 ദിവസം ഖത്തറില്‍ കറങ്ങാം. … Read more

ഉത്തര കൊറിയയെ സഹായിച്ച് പാകിസ്ഥാന്റെ അണ്വായുധ കയറ്റുമതി

ന്യുയോര്‍ക്ക് : ഉത്തര കൊറിയ – പാകിസ്ഥാന്‍ – ചൈന എന്നീ രാജ്യങ്ങളുടെ അണ്വായുധ കൂട്ടുകെട്ട് മൂന്നാം ലോക മഹായുദ്ധത്തിനുള്ള പുറപ്പാടാണെന്ന് റിപ്പോര്‍ട്ടുകള്‍. സണ്‍ഡേ ഗാര്‍ഡിയനാണ് ഇത്തരത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഉത്തര കൊറിയ പരീക്ഷിച്ച് 2 അണ്വായുധങ്ങളും നിര്‍മ്മിച്ചത് പാകിസ്ഥാനിലാണെന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ രാജ്യങ്ങള്‍ തമ്മില്‍ അണ്വായുധ കൈമാറ്റം തുടങ്ങിയിരുന്നു. 1970 ല്‍ ആരംഭിച്ച ഈ ബന്ധം കുറച്ച് കാലം മന്ദീഭവിച്ചെങ്കിലും 1998 നു ശേഷം സജീവമാകുകയായിരുന്നു. … Read more

മെല്‍ബണില്‍ മരിച്ച യുവ ഡോക്ടറുടെ ശവസംസ്‌കാരം ഒക്ടോബര്‍ – 1 – ന് നാട്ടില്‍ നടത്തും

മെല്‍ബണ്‍: -മെല്‍ബണില്‍ കഴിഞ്ഞ 14 – ന് ബുധനാഴ്ച വൈകീട്ട് കാണാതാവുകയും പിറ്റേന്ന് കാറില്‍ മരിച്ചു കാണപ്പെടുകയും ചെയ്ത യുവഡോക്ടര്‍ ടിനു തോമസിന്റെ ശവസംസ്‌കാരം എടത്വായിലുള്ള ആനപ്രമ്പാല്‍ മാര്‍ത്തോമാ പള്ളിയില്‍ ഒക്ടോബര്‍ – 1 – ന് ശനിയാഴ്ച 3 മണിക്ക് നടത്തപ്പെടും. സെപ്റ്റംബര്‍ 14 – ന് മെല്‍ബണ്‍സൗത്തിലെ താമസസ്ഥലമായ റോവില്ലെയില്‍ നിന്നുമാണ് വൈകീട്ട് ടിനുവിനെ കാണാതാവുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്യോഷണത്തില്‍ കാര്‍വീടിന് പരിസരത്തു കൂടി സഞ്ചരിക്കുന്നതായി … Read more

ജയലളിത ആശുപത്രിയില്‍, ഗുരുതരവാസ്ഥയെന്ന് അഭ്യുഹം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ദിവസങ്ങള്‍ പിന്നിട്ടിട്ടും ആശുപത്രി വിടാത്തതിന്റെ തുടര്‍ന്ന് അഭ്യുഹങ്ങള്‍ പരക്കുന്നു.  കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഇവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മുഖ്യമന്ത്രി നിരീക്ഷണത്തിലാണെന്നും ഭക്ഷണക്രമങ്ങള്‍ സാധാരണ ഗതിയിലാണെന്നും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ നേരത്തേ പറഞ്ഞിരുന്നു.  പനിയും നിര്‍ജലീകരണവും മൂലമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വിശദീകരണം. നേരത്തെ ജയലളിതയെ സിംഗപൂരിലേയ്ക്ക് കൊണ്ടുപോകുമെന്ന് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്. എന്നാല്‍ ഏറ്റവും പുതിയ പത്രക്കുറിപ്പില്‍ ഇവര്‍ മരുന്നുകളോട് ക്രിയാത്മകമായി പ്രതികരിക്കുന്നുണ്ടെന്നും അധികം താമസിക്കാതെ ആശുപത്രി വിടുമെന്നും … Read more

മിഷേല്‍ ഒബാമയുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഓണ്‍ലൈനില്‍

ന്യുയോര്‍ക്ക് : മിഷേല്‍ ഒബാമയുടെ സ്‌കാന്‍ ചെയ്ത പാസ്‌പ്പോര്‍ട്ടിന്റെ പകര്‍പ്പാണ് ഇന്റ്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പുറമെ വൈറ്റ് ഹൗസിലെ പല ജീവനക്കാരുടേയും ഇ – മെയിലുകളും ചോര്‍ന്നിട്ടുണ്ട്. പാസ്പോര്‍ട്ടിന്റെ ഫോട്ടോ പതിച്ച പേജ്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനന തീയതി, ജനിച്ച് സ്ഥലം എന്നിവയാണ് ചോര്‍ന്നത്. ഡി.സി.എല്‍ ലീക്‌സ് എന്ന വെബ്സൈറ്റിലൂടെ പ്രത്യക്ഷപ്പെട്ട വിവരങ്ങള്‍ അധികാരികമാണോ എന്ന കാര്യത്തില്‍ പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. മിഷേലിന്റെ ഓഫീസും ഈ കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഏതായാലും സംഭവത്തെക്കുറിച്ച് … Read more

യാഹുവിലുടെ നുഴഞ്ഞു കയറ്റം: 50 കോടി വ്യക്തി വിവരങ്ങള്‍ ചോര്‍ന്നു

കാലിഫോര്‍ണിയ: ലോകത്തെ വന്‍കിട ഇന്റര്‍നെറ്റ് സേവനദാതാക്കളായ യാഹുവിനേയും നുഴഞ്ഞുകയറ്റക്കാര്‍ വലയിലാക്കി. 50 കോടി ആളുകളുടെ വിവരങ്ങളാണ് ഇത്തരത്തില്‍ ചോര്‍ന്നത്. സംഭവത്തില്‍ യുക്തമായ നടപടികള്‍ സ്വികരിക്കുമെന്ന് യാഹു വക്താവ് അറിയിച്ചു. 2014 നു ശേഷം പാസ്വേഡ് മാറ്റാത്തവര്‍ ഉടനടി മാറ്റം വരുത്തണമെന്ന് കമ്പനി അറിയിച്ചു. വ്യക്തി വിവരങ്ങള്‍ അടങ്ങിയ പേര്, വിലാസം, ഫോണ്‍ നമ്പറുകള്‍, പാസ്വേഡ്, ജനന തിയ്യതി തുടങ്ങിയവയാണ് ചോര്‍ന്നത്. ബാങ്ക് അകൗണ്ടുകളോ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളോ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. 2014 ല്‍ നടന്ന … Read more

അനര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് യു എസ് പൗരത്വം നല്‍കിയെന്ന് ആരോപണം. യൂറോപ്പിലും അന്വേഷണം എത്താന്‍ സാദ്ധ്യത

അനധികൃതമായി 858 കുടിയേറ്റക്കാര്‍ക്ക് യു എസ് പൗരത്വം കിട്ടിയിട്ടുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട്. ഇവരുടെ സിറ്റിസണ്‍ഷിപ്പ് വ്യാജമാണെന്നും രാജ്യ സുരക്ഷ കണക്കിലെടുത്ത് ഇവരെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹോം ലാന്‍ഡ് സെക്യുരിറ്റി ഓഡിറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യത്യസ്തമായ പേരോ, ജനനത്തീയതിയോ ഉപയോഗപ്പെടുത്തിയാണ് ഇവര്‍ യു എസ് പൗരത്വം നേടിയതെന്ന് ഹോം ലാന്‍ഡ് സെക്യുരിറ്റി ഇന്‍സ്പെക്ടര്‍ ജനറല്‍ കണ്ടെത്തി. ഗവണ്‍മെന്റ്റ് ഡേറ്റാബേസില്‍ നിന്നും ഇവരുടെ വിരലടയാളങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ ഇമിഗ്രേഷന്‍ സര്‍വീസുകളില്‍ ഇവരെ കണ്ടെത്തിയിരുന്നില്ല. വിരലടയാളം നഷ്ടപ്പെട്ടതുകൊണ്ടുമാത്രം അവര്‍ ക്രമക്കേട് നടത്തിയെന്ന് തെളിയിക്കാന്‍ … Read more

അമേരിക്കയില്‍ ഇന്ത്യക്കാരന്‍ “ഹീറോ”

കഴിഞ്ഞ ദിവസം മാന്‍ഹാട്ടനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാന്‍ സഹായിച്ചത് ഒരു ഇന്ത്യന്‍ വംശജന്‍. അഹമ്മദ് ഖാന്‍ റഹ്മാനി എന്ന അഫ്ഗാന്‍ വംശജനാണ് ഇന്ത്യക്കാരനായ ഹരീന്ദര്‍ ബെയ്നിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പോലീസ് വലയിലായത്. ന്യുജഴ്‌സിയിലെ ബാറുടമയായ ഹരീന്ദര്‍ ഇന്നലെ രാത്രി ബാറിനുള്ളില്‍ കിടന്നുറങ്ങിയ ഒരു ചെറുപ്പക്കാരനെ കണ്ടപ്പോള്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടെന്ന് ആദ്യം തോന്നിയിരുന്നില്ല. എന്നാല്‍ അയ്യാളെ വിളിച്ചുണര്‍ത്തി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടത്തിയ പിടികിട്ടാപുള്ളിയാണെന്ന് ഹരീന്ദര്‍ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം സ്ഫോടനവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകളില്‍ പ്രതിയെന്ന് … Read more