യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാലന്‍

യുഎസ് ജനപ്രതിനിധി സഭയിലേക്ക് മലയാളിയായ പ്രമീള ജയപാല്‍ (51) തിരഞ്ഞെടുക്കപ്പെട്ടു. വാഷിങ്ടനില്‍നിന്നാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ പ്രമീള വിജയിച്ചത്. നിലവില്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെനറ്റ് അംഗമാണ്. പാലക്കാട് വേരുകളുള്ള പ്രമീള ജയപാലന്‍ എഴുത്തുകാരിയും ധനകാര്യ വിദഗ്ധയുമാണ്. യുഎസില്‍ മനുഷ്യാവകാശം, തുല്യ വേതനം, തുടങ്ങിയ ആവശ്യങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി മുഖ്യധാരയിലെത്തി. കഴിഞ്ഞ വര്ഷം വാഷിങ്ങ്ടണിന്റെ സെനറ്റിലേക്ക് മത്സരിച്ച് ജയിച്ചിരുന്നു.     എ എം

ട്രംപ് എഫക്ട് – കാനഡയുടെ വെബ്സൈറ്റ് തകര്‍ന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് മുന്നേറുന്നതിനിടെ കുടിയേറ്റത്തിനായുള്ള ഉത്തര അമേരിക്കന്‍ രാജ്യമായ കാനഡയുടെ ഔദ്യോഗിക വെബ്സൈറ്റ് തകര്‍ന്നു. വെബ്സൈറ്റിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്ന മട്ടാണ്. വലിയ വിഭാഗം ആളുകളും അമേരിക്ക വിടാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയില്‍ താമസിക്കാനോ കനേഡിയന്‍ പൗരത്വം സ്വീകരിക്കാനോ സഹായിക്കുന്ന വെബ്സൈറ്റുകളാണ് തകര്‍ന്നിരിക്കുന്നത്. താങ്ങാവുന്നതിലധികം ആളുകള്‍ ഒരേസമയം വെബ്സൈറ്റില്‍ കയറുന്നതാണ് ഇതിന് കാരണമെന്ന് വിദഗ്ധരുടെ വിലയിരുത്തല്‍. കാനഡയിലേക്ക് കുടിയേറുക എളുപ്പമുള്ള കാര്യമല്ല. ട്രംപ് പ്രസിഡന്റാകും എന്ന … Read more

ബുഷിന്റെ വോട്ട് നോട്ടയ്ക്ക്

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്‌ള്യു ബുഷിന്റെ വോട്ട് നോട്ടയ്ക്ക്.മുന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കൂടിയായ ബുഷ് ട്രംപിനോ, ഹിലരിക്കോ വോട്ട് ചെയ്യുന്നതിന് പകരം ‘നണ്‍ ഓഫ് എബൗ’ ബട്ടണിലാണ് വോട്ട് രേഖപ്പെടുത്തിയത്.ബുഷിനു പുറമേ അദ്ദേഹത്തിന്റെ ഭാര്യ ലോറയും നോട്ടയ്ക്കു തന്നെയാണ് വോട്ട് രേഖപ്പെടുത്തിയത്. ബുഷിന്റെ പ്രതിനിധി ഫ്രെഡ്ഡി ഫോര്‍ഡ് ആണ് ഇമെയിലിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.എന്നാല്‍ എന്തു കൊണ്ടാണ് വോട്ടിംഗില്‍ നിന്നും വിട്ടുനിന്നതെന്ന് വ്യക്തമാക്കാന്‍ ബുഷ് തയ്യാറായില്ല. 2001 മുതല്‍ 2009 വരെ അമേരിക്കന്‍ പ്രസിഡന്റായിരുന്നു ജോര്‍ജ് … Read more

കറന്‍സി  നിരോധനവും ട്രംപിന്റെ മുന്നേറ്റവും – തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി

അമേരിക്കയില്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മുന്നേറ്റവും രാജ്യത്തെ കറന്‍സി നിരോധനവും ഇന്ത്യന്‍ വിപണിയെ ബാധിച്ചു. രണ്ട് സംഭവങ്ങളും വിപണിക്ക് കനത്ത തിരിച്ചടിയാണ് നല്ലത്. 1600 പോയ്ന്റ് നഷ്ടത്തിലായിരുന്ന വിപണി 600 പോയിന്റിലേക്ക് ചുരുങ്ങി. ബുധനാഴ്ച, വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ് 1584.19 പോയിന്റ് ഇടിഞ്ഞ് 260006.95 ലെത്തി. നിഫ്റ്റി 474 പോയിന്റ് നഷ്ടത്തില്‍ 8069ലുമെത്തി. ബി എസ് ഇയിലെ 87 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലുള്ളത്. അദാനി പവര്‍, ഐ സി ഐ സി ഐ ബാങ്ക്, സണ്‍ … Read more

ട്രംപ് തരംഗം…

221 വോട്ടുകളോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം. ട്രംപ് വിജയത്തിലേക്ക് അടുക്കുകയാണ്. പ്രവചനങ്ങളെ കാറ്റില്‍ പറത്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയത്തിലേക്ക് അടുക്കുന്നത്. ന്യുയോര്‍ക്കിലെ ടൈമ്‌സ് സ്‌ക്വയറില്‍ ട്രംപ് അനുകൂലികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി കഴിഞ്ഞു. അധികാരത്തിനാവശ്യമായ 270 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപ് നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. ട്രംപ് 285 ഇലക്ട്രല്‍ വോട്ടുകള്‍ വരെ നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ട്രംപിന് 244 ഉം ഹിലരിക്ക് 219 ഉം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. … Read more

അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി

വാഷിംഗ്ടണ്‍ : അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ഇന്ത്യന്‍ വംശജനായ രാജ കൃഷ്ണമൂര്‍ത്തി വിജയിച്ചു. ഇല്ലിനോയിസ് സംസ്ഥാനത്ത് നിന്നാണ് രാജയുടെ വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനാണ് 43 കാരനായ രാജ കൃഷ്ണ മൂര്‍ത്തി. ചിക്കാഗോയുടെ പശ്ചിമ, ഉത്തരപശ്ചിമ മേഖലകള്‍ ഉള്‍പ്പെടുന്ന ഇല്ലിനോയിസിന്റെ എട്ടാം കോണ്‍ഗ്രഷണല്‍ സംസ്ഥാനത്ത് നിന്നാണ് രാജ കൃഷ്ണമൂര്‍ത്തിയുടെ വിജയം. വിജയത്തില്‍ അദ്ദേഹം ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.

വൈറ്റ് ഹൗസിലേക്കുള്ള ട്രംപിന്റെ ദുരം കുറയുന്നു

വാഷിംഗ്ടണ്‍ : 8 സംസ്ഥാനങ്ങളില്‍ കൂടി ഫലം പുറത്തുവരാനുള്ളപ്പോള്‍ 270 ഇലക്ട്രല്‍ വോട്ടുകളുമായി ട്രംപിന് പ്രസിഡന്റ് സ്ഥാനം ഉറപ്പിക്കാന്‍ 15 വോട്ടുകള്‍ കൂടി മാത്രം. നിര്‍ണ്ണായകമെന്ന് കരുതിയിരുന്ന സംസ്ഥാനങ്ങളില്‍ എല്ലാം ട്രമ്പിനാണ് മുന്നേറ്റം. 245 ഇലക്ട്രല്‍ വോട്ടുകള്‍ ട്രംപിന് ലഭിച്ചപ്പോള്‍ 2019 വോട്ടുകള്‍ മാത്രമാണ് ഹിലരിക്ക് ലഭിച്ചിരിക്കുന്നത്. ആദ്യം ഹിലരി മുന്നേറിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ലീഡുകള്‍ മാറി മറിയുകയായിരുന്നു. ഇരു കക്ഷികള്‍ക്കും ഇപ്പോഴും വിജയ പ്രതീക്ഷ പുലര്‍ത്താമെങ്കിലും അമേരിക്കയിലെ യാഥാസ്ഥിതിക സംസ്ഥാനങ്ങള്‍ കയ്യടക്കി വയ്ക്കുന്നതില്‍ ട്രംപിന് അസാമാന്യ കഴിവുണ്ട്. … Read more

ലീഡ് തിരിച്ച് പിടിച്ച് ട്രംപ്; സെനറ്റിലേക്ക് ആദ്യ ഇന്ത്യന്‍ വനിത- കമല ഹാരിസ്

  വാഷിംഗ്ടണ്‍ : റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് വ്യക്തമായ മുന്നേറ്റത്തിലേക്ക്. നിര്‍ണ്ണായക സംസ്ഥാനമായ ഒഹായോയും ഹിലരിയുടെ സംസ്ഥാനമായ അര്‍ക്കന്‍സോയിലും ട്രംപ് വിജയിച്ചു. 6 സ്വിങ് സ്റ്റേറ്റുകളില്‍ 5 ലും ട്രംപിന് അനുകൂലമായി വിധി എഴുതി. ഒപ്പം പല ഡെമോക്രാറ്റിക് ശക്തികേന്ദ്രങ്ങളിലും അദ്ദേഹത്തിന് വ്യക്തമായ മുന്നേറ്റം നേടാനായി. വിദഗ്ധരുടെ പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ച് ഫ്‌ലോറിഡായും ട്രംപിന് ഒപ്പമായിരുന്നു. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 44 വോട്ടും ഡെമോക്രാറ്റിക് പാര്‍ട്ടി 41 വോട്ടും നേടി. യുഎസ് സെനറ്റിലെ ആദ്യ … Read more

128 ഇലക്ട്രല്‍ വോട്ടുമായി ട്രംപ് മുന്നില്‍, ഹിലരിക്ക് 97

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് മുന്നേറ്റം. 538 അംഗ ഇലക്ട്രല്‍ വോട്ടില്‍ 128 വോട്ടുമായി ട്രംപ് മുന്നേറുകയാണ്. 97 ഇലക്ട്രല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ നേടിയത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ ഉറപ്പിക്കുന്ന സ്ഥാനാര്‍ഥി യുഎസ് പ്രസിഡന്റാകും. ഫലം പുറത്ത് വന്ന 16 സംസ്ഥാനങ്ങളില്‍ എട്ടിടത്ത് ഹിലറിയും എട്ടിടത്ത് ട്രംപും വിജയിച്ചു. വെര്‌മോണ്ട്, ഇല്ലിനോയി, ന്യുജേഴ്സി, മാസച്യുസിറ്റ്‌സ്, മെരിലാന്‍ഡ്, റോഡ് ഐലന്‍ഡ്, ഡെലവെയര്‍, കേന്ദ്ര തലസ്ഥാനമായ മേഖലയായ ഡിസ്ട്രിക്ട് … Read more

ഇന്ത്യയില്‍ 500, 1000 രൂപയുടെ നോട്ടുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പിന്‍വലിക്കുന്നു.

ന്യുഡല്‍ഹി : രാജ്യത്തെ 500 ന്റെയും 1000 ത്തിന്റേയും നോട്ടുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് തീരുമാനം പ്രാബല്യത്തില്‍ വരിക. മന്ത്രിസഭാ യോഗത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത സംസാരിക്കവെയാണ് അദ്ദേഹം കള്ളപ്പണവുമായി ബന്ധപ്പെട്ട ഇക്കാര്യം വ്യക്തമാക്കിയത്. കള്ളപ്പണത്തിന്റെയും അഴിമതിയുടെയും പശ്ചാത്തലത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷമാണ് മോഡി രാജ്യത്തെ അഭിസംബോധന ചെയ്തത്. പുതിയ 500,1000 നോട്ടുകള്‍ സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ഡിസംബര്‍ 30 നുള്ളില്‍ ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസുകളിലൂടെയും ജനങ്ങള്‍ക്ക് പഴയ … Read more