വാട്‌സ് ആപ്പ് വീഡിയോ കോളിംഗ് ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക

ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്തിടെയാണ് മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പില്‍ വീഡിയോ കോളിങ് സംവിധാനത്തിന് തുടക്കമിട്ടത്. എന്നാല്‍ ഇത് മുതലെടുത്ത് ചിലര്‍ സ്പാം മെസേജുകള്‍ അയച്ചു തുടങ്ങിയിരിക്കയാണ്. ഇതോടെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ഈ രംഗത്തെ വിദഗ്ദര്‍ രംഗത്തെത്തിയിരിക്കയാണ്. നവംബര്‍ 15നാണ് വാട്‌സ്ആപ്പ് ഔദ്യോഗികമായി വീഡിയോ കോളിങ് അവതരിപ്പിച്ചത്. പിന്നാലെ വാട്‌സ്ആപ്പ് ഉപഭോക്താക്കള്‍ക്ക് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക എന്ന സന്ദേശത്തിനൊപ്പം ഒരു ലിങ്കും ലഭിച്ചു തുടങ്ങി. എന്നാല്‍ ഈ … Read more

മൂന്ന് ദിവസത്തിനകം നോട്ട് നിരോധനം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിലേക്കെന്ന് കെജ്രിവാളും മമതയും

ദില്ലി: നോട്ട് അസാധുവാക്കാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ മൂന്ന് ദിവസത്തിനുള്ളില്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും രംഗത്ത്. തീരുമാനം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു. ദില്ലിയിലെ ആസാദ്പൂര്‍ മന്‍ഡിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ സംസാരിക്കുകയായിരുന്നു ഇരു നേതാക്കളും. ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഞങ്ങളെ ജയിലിലേക്കയക്കാം, ഞങ്ങള്‍ക്ക് നേരെ വെടിവെക്കാം, പക്ഷേ തീരുമാനം പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്ന് മമത പറഞ്ഞു. രാജ്യത്തെ വില്‍ക്കുകയാണ് അവരുടെ ആഗ്രഹം, ഭരണഘടനയെ … Read more

കസ്റ്റംസ് വിവരങ്ങള്‍ ഇനി മൊബൈല്‍ ആപ്പിലൂടെ അറിയാം.

കസ്റ്റംസ് നിയമങ്ങളെ കുറിച്ചുള്ള ശരിയായ അവബോധം ജനങ്ങളില്‍ ഉണ്ടാക്കാനുള്ള നിരന്തര പ്രവര്‍ത്തനങ്ങളും കസ്റ്റംസ് ഡിപ്പാര്‍ട്ടമമെന്റ് നടത്തിക്കൊണ്ടിരിക്കുന്നു. അതിന്റെഭാഗമായി പുറത്തിറക്കിയ മൊബൈല്‍ആപ്പ് ഇപ്പോള്‍ മലയാളത്തിലും ലഭ്യമാണ്.’ഇന്ത്യന്‍ കസ്റ്റംസ് ട്രാവല്‍ ഗൈഡ്’ എന്ന ഈ ആപ്പ് എല്ലാത്തരം സ്മാര്‍ട്ട്ഫോണുകളിലും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കസ്റ്റംസ് നിയമങ്ങളെ കുറിച്ചും നടപടി ക്രമങ്ങളെക്കുറിച്ചും ഒരുവിദേശയാത്രക്കാരന്‍ അറിഞ്ഞിരിക്കേണ്ട എല്ലാ വിവരങ്ങളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. തങ്ങളുടെ കൈവശമുള്ള സാധനങ്ങളുടെ വിലയനുസരിച്ചുള്ള കസ്റ്റംസ് ഡ്യൂട്ടി എത്രയാണെന്ന് ഇതിലെ ഡ്യൂട്ടികാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് യാത്രക്കാരാണ് കണക്കാക്കാവുന്നതാണ്. വിദേശികളും സ്വദേശികളും ആയ … Read more

പഴയ ഫോട്ടോകള്‍ ഡിജിറ്റലാക്കാന്‍ ഇനി ഗുഗിള്‍ ഫോട്ടോ സ്‌കാന്‍

പഴയ ആല്‍ബത്തില്‍ സൂക്ഷിച്ച ചിത്രങ്ങള്‍ നിറം മങ്ങുകയോ മറ്റോ ചെയ്താല്‍ സാധാരണ സ്റ്റുഡിയോയില്‍ കൊടുത്ത് ശരിയാക്കി എടുക്കുകയാണ് പതിവ്.എന്നാല്‍ ഇനി പഴയ ആല്‍ബം ചിത്രങ്ങളെ വീണ്ടെടുക്കാന്‍ സ്റ്റുഡിയോകളില്‍ പോകേണ്ടതില്ല. ഗൂഗിള്‍ പുതുതായി അവതരിപ്പിച്ച ഗൂഗിള്‍ ഫോട്ടോസ്‌കാന്‍ ആപ്പ് മുഖേന, ഇനി ഏത് സ്ഥിതിയിലുള്ള ഫോട്ടോകളും ക്ലാരിറ്റി വീണ്ടെടുത്ത് ഡിജിറ്റല്‍വത്ക്കരിക്കാന്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ഫോട്ടോകളുടെ ചിത്രങ്ങള്‍ എടുക്കാന്‍ മാത്രം എന്തിനാണ് ഫോട്ടോസ്‌കാന്‍ എന്ന ആപ്പിനെ ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന ചോദ്യം ഉയരാം. ശരാശരി ഉപയോക്താവ് പഴയ ഫോട്ടോകളെ ക്ലിക്ക് … Read more

ഇന്ത്യയില്‍ ഇനി ഇ-പാസ്‌പോര്‍ട്ടുകളും

വ്യാജ പാസ്പോര്‍ട്ടുകളുടെ നിര്‍മ്മാണവും ഉപയോഗവും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പുതിയ ഇ-പാസ്പോര്‍ട്ട് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.പാസ്പോര്‍ട്ടില്‍ ഭര്‍ത്താവ്, ഭാര്യ, അച്ഛന്‍, അമ്മ എന്നിവരുടെ പേരുകള്‍ ചേര്‍ക്കുന്നത് ഒഴിവാക്കണമെന്ന വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദേശം വിദേശകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കേയാണ് ഇ-പാസ്പോര്‍ട്ട് നടപ്പിലാക്കാനുള്ള പുതിയ തീരുമാനം. ഇ-പാസ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നതിലുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി വി കെ സിംഗ് അറിയിച്ചിട്ടുണ്ട് .നാസിക്കിലെ ഇന്ത്യാ സെക്യൂരിറ്റി പ്രസ്സിന് ഇ-പാസ്പോര്‍ട്ട് നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയതായും, ആഗോള തലത്തിലുള്ള ടെന്‍ഡര്‍ നടപടികള്‍ സെക്യൂരിറ്റി … Read more

നോട്ട് പിന്‍വലിക്കല്‍ – ഏഴ് ദിവസത്തിനിടെ ഉണ്ടായത് 25 മരണം

ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി കറന്‍സി നോട്ടുകള്‍ പിന്‍വലിക്കപ്പെട്ടതുമൂലം രാജ്യത്തുണ്ടായ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ ആറുദിവസംകൊണ്ട് 25 മരണം. വീട്ടമ്മമാരടക്കം ആത്മഹത്യ ചെയ്തു. നവജാതശിശുക്കള്‍ ചികിത്സ ലഭിക്കാതെ മരണമടഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ പണത്തിനായി ക്യൂനില്‍ക്കുമ്പോള്‍ കുഴഞ്ഞുവീണു മരിച്ചു. നോട്ട് മാറാനാകാതെ തിരികെയെത്തിയ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായി. റിപ്പോര്‍ട്ട് ചെയ്യാത്ത മരണങ്ങളുടെ എണ്ണം ഇതിനേക്കാള്‍ ഏറെയാണെന്നും വിലയിരുത്തപ്പെടുന്നു. സമ്പദ്ഘടന സാധാരണനില കൈവരിക്കാന്‍ നാല് മാസത്തോളമെടുക്കുമെന്നുകൂടി വിലയിരുത്തുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതം ഏറെ വലുതായിരിക്കും. നവജാത ശിശുക്കള്‍ ചികിത്സ ലഭിക്കാതെ മരിച്ച … Read more

മഗാബെറി ജയിലില്‍ വീണ്ടും ദുരൂഹ മരണം

ലിസ്ബണ്‍: നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്ഥിതിചെയ്യുന്ന ഉന്നത സുരക്ഷാ സന്നാഹങ്ങളുള്ള ജയിലില്‍ വീണ്ടും ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് മഗാബെറി ജയിലിലാണ് മരണം സംഭവിച്ചത്. രണ്ടാഴ്ചകള്‍ക്കിടയില്‍ രണ്ടാമത്തെ മരണമാണ് ഇതെന്ന് പ്രിസണ്‍ സര്‍വീസ് വക്താക്കള്‍ വ്യക്തമാക്കി. മരണ വാര്‍ത്ത മരിച്ച കുറ്റവാളിയുടെ ബന്ധുക്കളെ അറിയിച്ചതായി പ്രിസണ്‍ അധികാരികള്‍ അറിയിച്ചു. ബന്ധുക്കള്‍ എത്തുന്ന മുറയ്ക്ക് മൃതദേഹം ആവശ്യമെങ്കില്‍ കൈമാറുമെന്നും ജയില്‍ ഓഫീസില്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലും ജയിലിനകത്തു സമാന സംഭവം ഉണ്ടായതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. … Read more

മല്ല്യ അടക്കമുള്ള വമ്പന്മാരുടെ കടങ്ങള്‍ എസ്ബിഐ എഴുതി തള്ളാന്‍ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7016 കോടി രൂപയുടെ കടം എഴുതി തള്ളുന്നു. കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത്. ഇതില്‍ കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പകളും ഉള്‍പെടുന്നു. 63 പേരുടെ വായ്പാ കുടിശ്ശിക പൂര്‍ണമായും 31 പേരുടേത് ഭാഗികമായുമാണ് എഴുതി തള്ളാന്‍ എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്. ആറു പേരുടെ വായ്പാ കുടിശ്ശിക കിട്ടാകടമായി കണക്കാക്കും. 2016 ജൂണ്‍ 30വരെ 48000 … Read more

മിഷേലിനെതിരെ വംശീയ അധിക്ഷേപം; മേയര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

വാഷിങ്ടണ്‍: വെസ്റ്റ് വിര്‍ജീനിയന്‍ നഗരമായ ക്ലേയിലെ മേയറും നഗര വികസന കോര്‍പറേഷന്‍ ഡയറക്ടറും സാമൂഹിക മാധ്യമത്തിലൂടെ യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമയെ വംശീയമായി അധിക്ഷേപിച്ചതില്‍ വ്യാപക പ്രതിഷേധം. ഡോണള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെ ക്ലേ കൗണ്ടി ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ പമീല റാംസേ ടെയ്ലര്‍ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. സുന്ദരിയും കുലീനയും ആരാധ്യയുമായൊരു പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നതു വളരെ ഉന്‍മേഷം നല്‍കുന്നൊരു മാറ്റമാണ്. ഹീല്‍സില്‍ ഒരു വാലില്ലാ കുരങ്ങിനെ കണ്ട് ഞാന്‍ … Read more

വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍

500, 1000 നോട്ടുകള്‍ അസാധുവാക്കി ഒരാഴ്ച പിന്നിട്ടിട്ടും രാജ്യമെങ്ങും ബാങ്കുകളിലെ തിരക്ക് കുറയാത്ത സാഹചര്യത്തില്‍ പണം മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. വലത് ചൂണ്ടുവിരലിലാകും മഷി പുരട്ടുക. ഒന്നിലേറെതവണ പഴയ നോട്ടുകള്‍ മാറുന്നത് തടയുന്നതിനാണ് നടപടിയെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്തദാസ് അറിയിച്ചു. ജന്‍ധന്‍ അക്കൌണ്ടുകളിലെ പണമിടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ദാസ് പറഞ്ഞു. ജനങ്ങളുടെ ദുരിതവും ബാങ്കുകളിലെ തിരക്കും അവസാനിക്കാത്ത സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അവലോകനയോഗം വിളിച്ചു. ബാങ്കിലെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടാനുള്ള … Read more