ജനപ്രീതി കുറഞ്ഞിട്ടും ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമൂഴം തേടി മെര്‍ക്കല്‍

ബെര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് നാലാമൂഴം തേടി മത്സരിക്കുമെന്ന് ആംഗല മെര്‍ക്കല്‍. ഞായറാഴ്ച ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ ആസ്ഥാനത്തു നടന്ന ചടങ്ങിനിടെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി വീണ്ടും ജനവിധി തേടാനുള്ള ആഗ്രഹം മെര്‍ക്കല്‍ പങ്കുവച്ചത്. അടുത്ത വര്‍ഷമാണ് ജര്‍മനിയില്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2005ല്‍ ആദ്യമായി ചാന്‍സലര്‍ സ്ഥാനത്തെത്തിയ മെര്‍ക്കല്‍ മൂന്നുതവണ മത്സരിച്ചുകഴിഞ്ഞു. കുടിയേറ്റ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്തിടെ മെര്‍ക്കലിന് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത കുറഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ, പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ മെര്‍ക്കലിന്റെ പാര്‍ട്ടി തോല്‍വി ഏറ്റുവാങ്ങുകയും … Read more

വിവാഹ യാത്രക്കിടെ അപകടം; അച്ഛനെ കണ്ടെത്താനാകാതെ റൂബി

കാന്‍പുര്‍: ഉത്തര്‍പ്രദേശിലെ പുക്രായനില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തിനുശേഷം കാണാതായ അച്ഛനെ തിരയുകയാണു റൂബി ഗുപ്തയെന്ന ഇരുപതുകാരി. പത്തു ദിവസം കഴിഞ്ഞാല്‍, ഡിസംബര്‍ ഒന്നിന്, അസംഗഡില്‍ റൂബിയുടെ വിവാഹമാണ്. അവിടേക്കു കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്‌ബോഴാണ് അപകടം. റൂബിയുടെ കയ്യൊടിഞ്ഞു. സഹോദരങ്ങളായ അര്‍ച്ചന, ഖുശി, അഭിഷേക്, വിശാല്‍ എന്നിവര്‍ക്കും പരുക്കേറ്റു. അച്ഛന്‍ റാം പ്രസാദ് ഗുപ്തയ്ക്ക് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല. വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും അപകടത്തിനിടെ നഷ്ടമായെങ്കിലും അച്ഛനെ കണ്ടെത്താനാവാത്തതാണ് തങ്ങാനാവാത്ത ദുഃഖം. “ആശുപത്രികളിലും മോര്‍ച്ചറികളിലും തെരയാന്‍ പലരും പറഞ്ഞു. … Read more

മറ്റ് അക്കൗണ്ടുകളില്‍ കള്ളപ്പണം നിക്ഷേപിച്ചാല്‍ ഏഴു വര്‍ഷം വരെ തടവ്

കണക്കില്‍ പെടാത്ത , നിരോധിത നോട്ടുകള്‍ മറ്റുള്ളവരുടെ ബാങ്ക് അകൗണ്ടില്‍ നിക്ഷേപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. പണം നിക്ഷേപിക്കുന്നവര്‍ക്കും അകൗണ്ട് ഉടമയ്ക്കും ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ബിനാമി ട്രാന്‍സാക്ഷന്‍ ആകടിലെ വകുപ്പുകള്‍ ചുമത്താനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. ഈ മാസം ഒന്ന് മുതല്‍ ഭേദഗതി വരുത്തിയ നിയമം പ്രാബല്യത്തില്‍ വന്നു. പുതിയ നിയമമനുസരിച്ച് പണം നല്കുന്നയാള്‍ക്കും അകൗണ്ട് ഉടമയ്ക്കും എതിരേ ഒരേ വകുപ്പുകള്‍ ചുമത്തിയായിരിക്കും കേസെടുക്കുക. വിചാരണ നേരിടേണ്ടി വരുന്ന ഇവര്‍ക്ക് തടവു കൂടാതെ … Read more

കാണ്‍പൂര്‍ ട്രെയിന്‍ അപകടം – മരണം 120 കടന്നു

കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരിച്ചവരുടെ എണ്ണം 120 കടന്നു. 220 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. പാളത്തിലുണ്ടായ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് റെയില്‍വെയുടെ പ്രാഥമിക നിഗമനം. ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഇന്‍ഡോര്‍-പട്‌ന എക്‌സ്പ്രസ് കാണ്‍പൂറിനടുത്ത പുക്രായനില്‍ പാളം തെറ്റിയത്. തകര്‍ന്ന ബോഗികള്‍ക്കുള്ളില്‍ കുടങ്ങിയ മുഴുവന്‍ ആളുകളെയും ഇതിനകം രക്ഷപ്പെടുത്താനായെന്നാണ് വിവരം. ചതഞ്ഞ് അമര്‍ന്ന നിലയിലുള്ള ബോഗികളുടെ അവശിഷ്ടങ്ങള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മാറ്റുകയായിരുന്നു. ഈ പ്രവര്‍ത്തനം … Read more

മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ പേരിലല്ല, മതത്തിന്റെ പേരിലുള്ള യുദ്ധത്തിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുള്ളതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ പറഞ്ഞു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം അതീവ വ്യക്തിപരമാണെന്നും അത് മറ്റൊരാളുടെ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്ജി രോഹിന്‍ടന്‍ നരിമാന്‍ രചിച്ച പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു താക്കൂര്‍. ലോകത്ത് ഏറ്റവും കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടന്നിട്ടുള്ളത് മതവിശ്വാസങ്ങളുടെ പേരിലാണ്. മനുഷ്യര്‍ പരസ്പരം കൊന്നത് ഒരാളുടെ വഴി മറ്റൊരാളുടേതിനെക്കാള്‍ മികച്ചതാണെന്ന് തോന്നിയതു കൊണ്ടാവാം. അതായത് … Read more

കാണ്‍പൂര്‍ ട്രെയിന്‍ അപകടം: മരണസംഖ്യ 97 ആയി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ട്രെയിന്‍ പാളം തെറ്റി മരിച്ചവരുടെ എണ്ണം 97 ആയി. 150 പേര്‍ക്ക് പരിക്കേറ്റു. പാറ്റ്‌നഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. പുലര്‍ച്ചെ മൂന്നോടെ കാണ്‍പൂരില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പൊക്രയാന്‍ പട്ടണത്തിലാണ് അപകടം.നാല് എ.സി.ബോഗികള്‍ പൂര്‍ണമായി തകര്‍ന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം,മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു. മധ്യപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങില്‍നിന്നുള്ളവരാണ് മരിച്ചവരിലേറെയും ആറു സ്ലീപ്പര്‍ ബോഗികളും രണ്ടു ജനറല്‍ ബോഗികളും അപകടത്തില്‍പ്പെട്ടു. ബോഗികള്‍ക്കുള്ളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് … Read more

സുഷമയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ സമ്മതവുമായി നിരവധി പേര്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായ സുഷമാ സ്വരാജിന് കിഡ്‌നി ദാനം ചെയ്യാന്‍ സമ്മതവുമായി എയിംസ് ആശുപത്രിയില്‍ ദിവസനേ എത്തുന്നത് നിരവധി ഫോണ്‍ കോളുകള്‍. സുഷമ്മയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ തയ്യാറാണെന്ന് പറഞ്ഞാണ് പലരുടേയും വിളി. ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പോലും നിരവധി കോളുകളെത്തുന്നു. പ്രമേഹത്തെ തുടര്‍ന്നാണ് സുഷമ്മയുടെ കിഡ്‌നി തകരാറിലായത്. അഭ്യൂഹങ്ങള്‍ക്ക് ഇടനല്‍കാതെ തന്റെ വൃക്കകള്‍ തകരാറിലാണെന്ന് സുഷമ തന്നെയാണ് പുറം ലോകത്തെ അറിയിച്ചത്. സുഷമാ സ്വരാജിന് എയിംസ് ആശുപത്രിയില്‍ ഡയാലിസിസ് തുടങ്ങിയെന്ന് എയിംസ് അധികൃതരും വ്യക്തമാക്കുന്നു. നിലവില്‍ സുഷമയുടെ … Read more

യു.എന്നിലെ വധശിക്ഷ വിരുദ്ധ പ്രമേയത്തിനെതിരെ ഇന്ത്യയുടെ വോട്ട്

രാജ്യങ്ങള്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള യു.എന്‍. പ്രമേയത്തിന് എതിരെ വോട്ട് ചെയ്ത് ഇന്ത്യ. രാജ്യങ്ങള്‍ക്ക് നിയമങ്ങളും ശിക്ഷകളും തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും അതിനെ ചോദ്യം ചെയ്യുന്നതാണ് ഈ പ്രമേയമെന്നും യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി മായങ്ക് ജോഷി വ്യക്തമാക്കി. ഇന്ത്യയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വങ്ങളായ കേസുകളില്‍ മാത്രമാണ് വധശിക്ഷ വിധിക്കുന്നത്. സമൂഹത്തെ ഞെട്ടിച്ച ഹീനമായ പ്രവര്‍ത്തികള്‍ക്കു മാത്രം. ഇന്ത്യന്‍ നിയമസംവിധാനത്തിന് എതിരായതിനാല്‍ യു.എന്നിലെ ഈ പ്രമേയത്തിന് എതിരായി വോട്ട് ചെയ്യുകയായിരുന്നുവെന്ന് ജോഷി അറിയിച്ചു. അതേസമയം 115 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രമേയം അംഗീകരിക്കപ്പെടുകയും … Read more

കീറിയതും പഴകിയതുമായ നോട്ടുകള്‍ എങ്ങനെ മാറ്റി വാങ്ങാം ?

????????? ??????????? ?????? ??? ????????? ??????????? ?????? ????????? ?????????? ????????? ??????? ????. ????????? ???????? ??????? ?????????? ?????????????????? ????? ?????????, ???????????????? ????????????? ????? ?????? ?????????? ?????? ???????? ?????? ???? ?????? ??????????? ???????? ?????? ?????????? ????????.. ????? ?????????? ????????? ??? ???????????????? ?????? ?????????????????? ???????? ?????? ??? ?????????? ?????. ???? ?????? ????? ?????????? ?????????? ?????????? ????????? ??????????? ??????????, … Read more

2030ല്‍ ഇന്ത്യ മൂന്നാം ലോക സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: 2030ഓടെ ലോക സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനം കരസ്ഥമാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യുകെയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ബിസിനസ് ആന്‍ഡ് റിസര്‍ച്ച് (സിഇബിആര്‍) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പട്ടികയില്‍ 2019ല്‍ തന്നെ ഇന്ത്യ ഒന്നാംസ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയെ രണ്ടാം സ്ഥാനക്കാരായ ചൈന പിന്നിലാക്കും. ചൈനയുടെ സ്ഥാനത്തേക്ക് അമേരിക്ക പിന്തള്ളപ്പെടും. ഇവരുടെ തൊട്ടുപിന്നിലായി ഇന്ത്യ നിലകൊള്ളുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടന്‍ … Read more