ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസിഡറായി ഇന്ത്യന്‍ വംശജ

വാഷിങ്ങ്ടണ്‍: ഐക്യരാഷ്ട്ര സഭയിലെ അമേരിക്കയുടെ അംബാസിഡര്‍ ഇനി ഇന്ത്യന്‍ വംശജയായ നിക്കി ഹെയ്‌ലി. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് നിക്കി ഹെയ്‌ലിയെ അംബാസിഡറായി തെരഞ്ഞെടുത്തത്. ഇതോടെ അമേരിക്കയില്‍ ക്യാബിനറ്റ് തല പദവി നേടുന്ന ആദ്യ ഇന്ത്യന്‍ വംശജയായിരിക്കുകയാണ് നിക്കി ഹെയ്‌ലി. വൈറ്റ് ഹൗസിലേക്ക് മാറുന്നതിനു മുമ്പ്  ഉന്നത തല ഭരണ പദവിയിലേക്ക് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കുന്ന ആദ്യ വനിതയാണ് 44 വയസ്സുകാരിയായ നിക്കി ഹെയ്‌ലി. നിലവില്‍ സൗത്ത് കരോലീനയുടെ ഗവര്‍ണറാണ് നിക്കി ഹെയ്‌ലി. സൗത്ത് കരോലീനയുടെ … Read more

പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് ഇന്ന് അവസാനിക്കും; പിന്‍വലിച്ച നോട്ടുകള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ RBI

നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കുന്നതിന് അവശ്യ സര്‍വീസുകള്‍ക്ക് ആര്‍ബിഐ നല്‍കിയ ഇളവ് ഇന്ന് അവസാനിക്കും. ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളത്തിലെ കൗണ്ടറുകള്‍ എന്നിവടങ്ങളിലെല്ലാം പഴയനോട്ടുകള്‍ ഉപയോഗിക്കുന്നതിന് ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവാണ് ഇന്ന് അവസാനിക്കുന്നത്. നോട്ടുകള്‍ പിന്‍വലിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ജനങ്ങളുടെ ദുരിതത്തിന് മാറ്റുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ ഉപയോഗിക്കാന്‍ അവശ്യ സര്‍വീസുകള്‍ക്ക് നല്‍കിയ ഇളവുകൂടി ഇല്ലാതാകുന്നതോടെ ജനങ്ങളുടെ ദുരിതം വര്‍ധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയിപ്പോള്‍ … Read more

പാകിസ്ഥാന് നേരെ അതിശക്തമായ ഇന്ത്യന്‍ തിരിച്ചടി

സൈനികരെ വധിച്ച് മൃതദേഹം വികൃതമാക്കിയതില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിയിലുടനീളം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയ ഇന്ത്യന്‍ സൈന്യം പാക്ക് പോസ്റ്റുകള്‍ക്ക് കനത്ത നാശം വിതച്ചു. നിരവധി പാക്ക് സൈനികര്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച്, രജൗരി, കേല്‍, മാച്ചില്‍ സെക്ടറുകളില്‍ നിന്നാണ് വെടിവെപ്പ് നടത്തിയത്. 120 എംഎം മോര്‍ട്ടാറുകളും മെഷീന്‍ ഗണ്ണും ഉപയോഗിച്ചാണ് തിരിച്ചടി. നിരവധി പോസ്റ്റുകള്‍ തകര്‍ന്നതായാണ് വിവരം. ചൊവ്വാഴ്ചയാണ് പാക്കിസ്ഥാന്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഇതില്‍ ഒരാളുടെ … Read more

RBI യുടെ വാദം പൊളിഞ്ഞു; ഒറിജിനലിനെ വെല്ലുന്ന 2000 ത്തിന്റെ വ്യാജന്‍ ഇറങ്ങി

പുതിയ 2000 രൂപയുടെ കള്ളനോട്ട് ഗുജറാത്തില്‍ നിന്നും കണ്ടെടുത്തു. ഗുജറാത്തിലെ ഒരു പാന്മസാല വില്‍പ്പനക്കാരനായ വന്‍ഷ് ബറോട്ടിനാണ് ‘ഒറിജിനല്‍’ വ്യാജനോട്ട് ലഭിച്ചത്. നേരത്തെ രാജ്യത്തിന്റെ പലസ്ഥലങ്ങളിലും ഫോട്ടോകോപ്പികള്‍ ഇറങ്ങിയിരുന്നെങ്കിലും ഇതാദ്യമാണ് രാജ്യത്ത് വ്യാജനോട്ട് പിടികൂടുന്നത്. പുതിയ നോട്ടുകള്‍ക്ക് വ്യാജനോട്ടുകള്‍ ഇറക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും അവകാശവാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. ഗാന്ധി വാട്ടര്‍മാര്‍ക്ക്, ദേശീയ പതാക, വ്യാജ സെക്യൂരിറ്റി ത്രെഡ് എന്നിവയെല്ലാം കള്ളനോട്ടില്‍ ഉണ്ട്. ജഡ്ജസ് ബംഗ്ലാ റോഡിലെ ഒരു ബാങ്ക്ശാഖയ്ക്ക് സമീപമാണ് വന്‍ഷ് ബറോട്ടിന്റെ പാന്മസാലക്കട. … Read more

നോട്ട് അസാധുവാക്കള്‍ തിരിച്ചടിയായത് വന്‍കിട കമ്പനികള്‍ക്കും

നോട്ട് അസാധുവാക്കിയപ്പോള്‍ പണി കിട്ടിയവരില്‍ വന്‍കിടക്കാരും ഉള്‍പെടും. 900 കോടി ഡോളറാണ് നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് ടാറ്റയ്ക്കും ബിര്‍ളയ്ക്കും മഹീന്ദ്രയ്ക്കും നഷ്ടമായത്. അതേസമയം, മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ് നേരിട്ടതാകട്ടെ നേരിയ നഷ്ടവും. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയതിനെതുടര്‍ന്ന് ഏഴ് ശതമാനമാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. എട്ട് വ്യാപാര ദിനങ്ങളിലായി മാത്രമാണ് ടാറ്റ ഗ്രൂപ്പ്, മഹീന്ദ്ര ഗ്രൂപ്പ്, ബിര്‍ള എന്നിവയ്ക്ക് വിപണി മൂല്യത്തില്‍ ഇത്രയും തുക നഷ്ടമായത്. നവംബര്‍ എട്ടിനും 27നുമിടക്ക് ടാറ്റ ഗ്രൂപ്പിന്റെ 27 കമ്പനികളുടെ മൂല്യത്തില്‍ മൊത്തം … Read more

ട്രംപ് ദോശ: ഡൊണാള്‍ഡ് ട്രംപ് അറിയുന്നുണ്ടോ മലയാളികളുടെ ഈ ആരാധന….

ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനോട് ആരാധന മൂത്ത് ട്രംപിന്റെ പേരില്‍ ‘ദോശ’ ഇറക്കിയിരിക്കുകയാണ് ഒരു മലയാളി ഹോട്ടല്‍ വ്യവസായി. തലശ്ശേരി കതിരൂര്‍ പുല്ലിയോട് സ്വദേശി സി.പി. മുകുന്ദന്‍ ആണ് കഥയിലെ നായകന്‍. തന്റെ ഉടമസ്ഥതയിലുള്ള സുപ്രഭ റസ്‌റോറന്റിന്റെ രാമപുരം ശാഖയിലാണ് ട്രംപ് ദോശ ഉണ്ടാക്കുന്നത്. അമേരിക്കന്‍ തിരഞ്ഞെടുപ്പ് സമയത്തു വെറും 10 ദിവസത്തേക്ക് ട്രംപ് ദോശ സ്‌പെഷ്യല്‍ ഉണ്ടാക്കാനായിരുന്നു പരിപാടി. എന്നാല്‍ ആവശ്യക്കാര്‍ ഏറിയതോടെ ഇത് ഡിസംബര്‍ 5 വരെ നീട്ടാന്‍ തീരുമാനിച്ചിരിക്കയാണെന്നു മൂക്കുകുന്ദന്‍ പറയുന്നു. … Read more

ഹില്ലരി ക്ലിന്റണ് എതിരേ ഇ-മെയില്‍ വിവാദത്തില്‍ തുടരന്വേഷണം വേണ്ടെന്നു ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: ഹില്ലരി ക്ലിന്റണ് എതിരേ ഇ-മെയില്‍ വിവാദത്തില്‍ തുടരന്വേഷണം വേണ്ടെന്നു നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. താന്‍ പ്രസിഡന്റായാല്‍ ഹില്ലരിയെ ജയിലില്‍ അടയ്ക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ ഭീഷണി മുഴക്കിയ ട്രംപിന്റെ നിലപാടു മാറ്റം അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം മാനേജരായ കെല്ലി ആന്‍ കോണ്‍വേ സ്ഥിരീകരിച്ചു. സ്വകാര്യ ഇ-മെയില്‍ സര്‍വറിലൂടെ ഔദ്യോഗിക കത്തിടപാടുകള്‍ നടത്തിയെന്നാണു മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹില്ലരിയുടെ പേരിലുള്ള ആരോപണം. ആരോപണത്തെക്കുറിച്ച് അന്വേഷിച്ച എഫ്ബിഐ ഹില്ലരിക്കു ക്ലീന്‍ചിറ്റു നല്‍കിയിരുന്നു. എന്നാല്‍ ഹില്ലരിയുടെ … Read more

ട്രംപിന്റെ വിജയം അംഗീകരിക്കാത്തവര്‍ രാജ്യം വിട്ടുപോകാന്‍ ജഡ്ജിയുടെ നിര്‍ദ്ദേശം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിക്കാന്‍ സാധിക്കാത്തവര്‍ രാജ്യം വിട്ടുപോകാന്‍ ഫെഡറല്‍ മജിസ്‌ട്രേറ്റ് ജഡ്ജി ജോണ്‍ പ്രിമോമോയുടെ നിര്‍ദ്ദേശം. ട്രംപിന്റെ വിജയപ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരിച്ചത്. ‘ട്രംപിന് നിങ്ങള്‍ വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്തിട്ടുണ്ടാകാം. പക്ഷെ അമേരിക്കന്‍ പൗരനാണെങ്കില്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വിജയം അംഗീകരിക്കുകയും പ്രസിഡന്റായി അംഗീകരിക്കുകയും ചെയ്യണം. ഇനി നിങ്ങള്‍ അതിന് തയ്യാറല്ലെങ്കിലും മറ്റേതെങ്കിലും രാജ്യത്തേക്ക് പോകുക.’ എന്നാണ് അദ്ദേഹം പറഞ്ഞത്. ദേശീയ ഗാനം … Read more

ഒബാമയുടെ വിശ്രമ ജീവിതം എങ്ങനെയായിരിക്കും ?

എട്ടുവര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് ഭരണത്തിനുശേഷം വിശ്രമ ജീവിതം നയിക്കാനൊരുങ്ങുകയാണ് ബരാക് ഒബാമ. ഭാര്യ മിഷേലിനും രണ്ട് പെണ്‍മക്കള്‍ക്കുമൊപ്പം ഒബാമ എവിടേക്കാണ് താമസം മാറുന്നതെന്നതിനെക്കുറിച്ചാണ് അമേരിക്കയിലെ ചര്‍ച്ചകളേറെയും. അമേരിക്കന്‍ കുടുംബ ജീവിതത്തിന്റെ മാതൃക കൂടിയായ ഒബാമ കുടുംബത്തെ വരവേല്‍ക്കാന്‍ രാജ്യത്തെ നഗരങ്ങളെല്ലാം തയ്യാറെടുത്തിട്ടുണ്ട്. റിട്ടയര്‍മെന്റ് ജീവിതത്തില്‍ ഒബാമ എന്തുചെയ്യുമെന്നതിനെക്കുറിച്ചും പലവിധ അഭ്യൂഹങ്ങളുണ്ട്. പ്രസിഡന്റ് പദമൊഴിഞ്ഞശേഷം ഒബാമയും കുടുംബവും കാലിഫോര്‍ണിയയിലെ അടിപൊളി വില്ലയിലേക്കാണ് താമസം മാറുകയെന്നാണ് ഇപ്പോഴത്തെ സൂചനകള്‍. കാലിഫോര്‍ണിയയിലെ റാഞ്ചോ മിറാഷിലാണ് ഒബാമ കുടുംബം പുതിയ വീട് വാങ്ങിയിട്ടുള്ളത്. … Read more

ഐ ഫോണ്‍ 6 എസ് മോഡലുകളില്‍ ബാറ്ററി തകരാര്‍ കണ്ടെത്തിയതായി ആപ്പിള്‍

?????????????? ??????? ???? ??? ?????? 6 ??? ????????? ??????? ??????? ?????????????? ??????? ??????????????????????? ???????? ??????????. ??????????????????? ?????? 5??????? ? ??????? ??????????? ?? ?????? ??????????????? ?????????? ???????. ?????? ?????? ???????????? ????????? ??????????? ???????????? ? ????? ???????????? ??????????? ??????? ??????????????????????. ??????????? ??????? ???????? ?????????? ???????? ???????????? ????????? ?????????????????? ???????????? ??????? ?????? ???????????????. ???????? ????? ??????? ??????????????? ? … Read more