ബ്രേയിൽ ഇന്ത്യൻ സമൂഹം പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുന്നു

ചെറിവുഡ് മുതൽ ഗോറി വരെ ഉൾപ്പെടുന്ന മലയാളി സമൂഹം തികച്ചും വിഭിന്നമായ രീതിയിൽ പുതുവർഷത്തെ വരവേൽക്കാൻ ഇക്കുറി ബ്രേയിലെ പ്രമുഖമായ വുഡബ്‌റൂക് കോളേജിൽ ജനുവരി ഏഴിന് ശനിയാഴ്ച ഒത്തുചേരുന്നു. വൈവിധ്യമാർന്ന കലാ സാംസ്കാരിക പരിപാടികളോടെ പുതുവർഷത്തെ വരവേൽക്കാൻ ജസ്റ്റിൻ ചാക്കോയുടെ നേതൃത്വത്തിൽ സ്വാഗത സംഘം പ്രവർത്തനം ആരംഭിച്ചു. സംവത്സര-2023 എന്ന പേരിൽ നടത്തപ്പെടുന്ന ആഘോഷ പരിപാടികൾക്ക് മാറ്റു കൂട്ടാൻ വിവിധ കലാ സാംസ്‌കാരിക പരിപാടികളും അയർലണ്ടിലെ പ്രമുഖ ബാൻഡായ കാർമിക്കിന്റെ സംഗീത നിശയും ഇക്കുറി ഉൾപ്പെടുത്തിയതായി സംഘാടകർ … Read more

തിരിച്ചറിയൽ പരിശോധന ഇനി എളുപ്പമാവും; ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളിൽ Facial Recognition സംവിധാനം നിലവിൽ വന്നു

വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ പരിശോധനയ്ക്കായുള്ള Facial Recognition(FRT) സംവിധാനം ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. ഡിജി യാത്ര എന്ന പേരിലുള്ള പുതിയ സംവിധാനം വഴി യാത്രക്കാരുടെ മുഖം സ്കാന്‍ ചെയ്തുകൊണ്ട് വ്യക്തിഗത വിവരങ്ങള്‍ ബോര്‍ഡിങ് പാസുമായി നേരിട്ട് ബന്ധിപ്പിക്കും. യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ എളുപ്പത്തില്‍ തിരിച്ചറിയല്‍ പരിശോധന നടത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ആഭ്യന്തര യാത്രക്കാര്‍ക്ക് മാത്രമായാണ് സംവിധാനം ഏര്‍പ്പെടുത്തുക. ഇന്നലെ മുതല്‍ ഡല്‍ഹി, ബംഗളൂരു, വാരണാസി എന്നീ … Read more

അയർലൻഡ് മലയാളികൾക്ക് വളരെ പ്രിയങ്കരനായിരുന്ന ജോമോൻ കെ ഫിലിപ്പ് ഓസ്‌ട്രേലിയയിൽ അന്തരിച്ചു

അയര്‍ലന്‍ഡിലെ മലയാളികള്‍ക്ക് വളരെ പ്രിയങ്കരനായിരുന്ന ജോമോന്‍ കെ ഫിലിപ്പ് (42) അന്തരിച്ചു. ഓസ്ട്രേലിയയിലെ അഡ്‍ലെയിഡില്‍ വച്ച് ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. ദീര്‍ഘകാലം അയര്‍ലന്‍ഡില്‍ താമസിച്ചിരുന്ന ജോമോന്‍ കെ ഫിലിപ്പ് ഈയടുത്ത കാലത്തായിരുന്നു ഓസ്ട്രേലിയയിലേക്ക് താമസം മാറിയത്.

“അവൾ-ഒരു അമൂല്യമായ സമ്മാനം” ; ഫാദർ ജോബി ജോസിന്റെ അവൾ എന്ന പുസ്തകത്തെക്കുറിച്ച് അശ്വതി പ്ലാക്കൽ എഴുതുന്നു

കൂടെ പഠിച്ച സുഹൃത്ത് ആ അച്ചൻ എന്റെ എറ്റവും അടുത്ത സുഹൃത്തെന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോഴാണ് ഈ പള്ളീലച്ചന്മാർ നമ്മളെ പോലെയുള്ള മനുഷ്യരാണെന്ന് ആദ്യം ബോധമുണ്ടായത്. പിന്നീടിങ്ങോട്ട് അത് മാറിയതുമില്ല. അവിചാരിതമായി കിട്ടിയ സമ്മാനം ഹൃദയത്തിൽ സ്നേഹം നിറയ്ക്കുന്ന ഫാദർ ബോബി ജോസിന്റെ അവൾ എന്ന പുസ്തകം ആയിരുന്നു. അമൂല്യമായ ഒരു സമ്മാനം എന്ന് വിശേഷിപ്പിക്കുന്നുവെങ്കിൽ ആ പുസ്തകത്തിന്റെ ഉള്ളടക്കം അത്ര മഹത്തരമായിരിക്കണം…..കന്യകയുടെ പുത്രനാണ് ഏകദൈവം എന്ന് വിശ്വസിക്കുന്ന ജനങ്ങളുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. എത്ര മാത്രം ആത്മീയമാണ് … Read more

ഐറിഷ് സ്റ്റേറ്റ് സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പുതിയ സ്വർണ്ണ നാണയം പുറത്തിറക്കി സെൻട്രൽ ബാങ്ക്

ഐറിഷ് സ്വതന്ത്രരാഷ്ട്രം സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികത്തോടനബന്ധിച്ച് പ്രത്യേക സ്വര്‍ണ്ണനാണയം പുറത്തിറക്കി സെന്‍ട്രല്‍ ബാങ്ക്. നൂറ് യൂറോയുടെ സ്വര്‍ണ്ണനാണയമാണ് പുറത്തിറക്കിയത്. 999.9 സ്വര്‍ണ്ണത്തില്‍ തീര്‍ത്തിരിക്കുന്ന ഈ സ്പെഷ്യല്‍ നാണയത്തിന്റെ വില 1225 യൂറോയാണ്. ആകെ 750 നാണയങ്ങളാണ് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കുക. നവംബര്‍ 30 മുതല്‍ www.collectorcoins.ie എന്ന വെബ്സൈറ്റ് വഴി നാണയം ലഭ്യമാവും. Mary Gregoriy രൂപകല്‍പന ചെയ്തിരിക്കുന്ന ഈ നാണയം നാഷണല്‍ ലൈബ്രറി ഓഫ് അയര്‍ലന്‍ഡില്‍ നടന്ന ചടങ്ങില്‍ ഫിനാന്‍സ് മിനിസ്റ്റര്‍ Paschal Donohoe യും, … Read more

വിദേശത്തു നിന്നും വരുന്നവർക്ക് ആശ്വാസം ; എയർ സുവിധ സംവിധാനം നിർത്തലാക്കി

വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്ന യാത്രക്കാര്‍ എയര്‍സുവിധ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. യാത്രക്കാര്‍ പാലിക്കേണ്ട നിബന്ധനകള്‍ പരിഷ്കരിച്ചുകൊണ്ട് വ്യാോമയാന മന്ത്രായലവും, കേന്ദ്ര കുടുബാരോഗ്യ മന്ത്രാലയവും കഴിഞ്ഞ ദിവസം സര്‍ക്കുലറുകള്‍ പുറത്തിറക്കി. സര്‍ക്കുലറിലെ തീരുമാനങ്ങള്‍ നവംബര്‍ 21 അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വന്നിട്ടുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറയുകയാണെന്നും, ആഗോളതലത്തിലും, ദേശീയ തലത്തിലും വാക്സിനേഷന്‍ ലക്ഷ്യങ്ങള്‍ കൈവരിച്ച സാഹചര്യത്തില്‍ ഈ രജിസ്ട്രേഷന്‍ ഒഴിവാക്കുന്നതായാണ് വ്യോമയാന മന്ത്രാലയം സര്‍ക്കുലറില്‍ പറയുന്നത്. യാത്രയ്ക്കു മുന്‍പും, യാത്രാ സമയത്തും, യാത്ര … Read more

എയർ സുവിധ നിർത്തലാക്കുക: ഓ ഐ സീ സീ അയർലണ്ട് 

ഇന്ത്യയിലേക്കുള്ള യാത്രക്കാർ എയർ സുവിധ സമർപ്പിക്കുന്നത് ഇപ്പോഴും നിർബന്ധമാക്കിയിരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ട് ഭാരവാഹികൾ ആവശ്യപ്പെട്ടു. ഇന്ത്യൻ എയർപോർട്ടിൽ ഇറങ്ങുന്ന ആളുകളെ ട്രാക്ക് ചെയ്യാൻ ലക്ഷ്യമിട്ട്, കോവിഡ് അതിന്റെ ഉച്ചസ്ഥായിൽ ആയിരിക്കുമ്പോളാണ് എയർ സുവിധ അവതരിപ്പിച്ചത്. സാധാരണ ജീവിതം തിരിച്ചെത്തിയ സാഹചര്യത്തിൽ ഇത് പിന്‍വലിക്കണമെന്നാണ് ഐ ഓ സീ / ഓ ഐ സീ സീ അയർലണ്ട് ഭാരവാഹികളുടെ ആവശ്യം. പ്രസിഡന്റ് എം എം ലിങ്ക്വിൻസ്റ്റാറിന്റെ അധ്യക്ഷതയിൽ … Read more

അയർലൻഡിൽ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരുടെ പാഴ്‌സലുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി പരാതികൾ, ജാഗ്രത നിർദേശവുമായി ഗാർഡ

അയർലൻഡിൽ ഓൺലൈനായി എത്തുന്ന പാഴ്സലുകൾ വീട്ടിനു പുറത്തു നിന്ന് വ്യാപകമായി മോഷ്ടിക്കപ്പെടുന്നതായി പരാതികൾ. ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് ഗാർഡയുടെ മുന്നറിയിപ്പ്. ഡെലിവറി ഏജന്റ്സ് വീട്ടിന് പുറത്തു വച്ച് പോകുന്ന പാഴ്സലുകൾ വ്യാപകമായി മോഷ്ടിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഗാർഡ പൊതുജനത്തിന് മുന്നറിയിപ്പ് നൽകിയത്. ഡെലിവറി ഏജന്റിൽ നിന്ന് പാഴ്‌സൽ നേരിട്ടു വാങ്ങാതെ വരുമ്പോൾ പാർസൽ വീട്ടുകാരുടെ നിർദ്ദേശപ്രകാരം വീട്ടിനു പുറത്തു വെച്ച് പോകാറാണ് പതിവ്. ഈ പ്രവണത മോഷ്ടാക്കളെ ആകർഷിച്ചു എന്ന് ഗാർഡ ചൂണ്ടി കാണിക്കുന്നു .പാർസൽ ഡെലിവറി സമയത്ത് … Read more

അയർലൻഡിലെ നാൽപത് ശതമാനം വിദേശവിദ്യാർത്ഥികളും വംശീയത നേരിട്ടതായി ICOS

അയര്‍ലന്‍ഡില്‍ പഠിച്ചിരുന്ന നാല്‍പ്പത് ശതമാനം അന്താരാഷ്ട്ര വിദ്യാര്‍ഥികളും വംശീയതയ്ക്ക് ഇരയാവുകയോ, വംശീയ വേര്‍തിരിവുകള്‍ നേരിടുകയോ ചെയ്തതായി ICOS സര്‍വ്വേഫലം. 75 രാജ്യങ്ങളില്‍ നിന്നായുള്ള 760 വിദ്യാര്‍ഥികളെ പങ്കുെടുപ്പിച്ചുകൊണ്ട്‍ ICOS നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയിലാണ് ആശങ്കാജനകമായ ഈ കണക്കുകള്‍ പുറത്തുവന്നത്. അതേസമയം നാല്‍പ്പത് ശതമാനം വിദ്യാര്‍ഥികളും വംശീയ പ്രശ്നങ്ങള്‍ നേരിട്ടുവെങ്കിലും, ഇവരില്‍ വെറും 5 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ഇത് ഗാര്‍ഡയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 58 ശതമാനം വിദ്യാര്‍ഥികളും അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചിരുന്നവരും, ബാക്കി … Read more

മരണ അറിയിപ്പുകളും ഓർമ്മക്കുറിപ്പുകളും ഇനി വിരൽത്തുമ്പിൽ;സൗകര്യമൊരുക്കി Amrityum വെബ്സൈറ്റ്

ജീവിതത്തില്‍ പലപ്പോഴായി പ്രിയപ്പെട്ട അനേകം ആളുകള്‍ നമ്മോടും ലോകത്തോടും വിടപറഞ്ഞു പോയിട്ടുണ്ടാവാം. അവരോടൊത്തുള്ള ഓര്‍മ്മകളും, അവരുടെ ജീവിതകഥയും ലോകത്തോട് പങ്കുവയ്ക്കാനായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുമായി എത്തിയിരിക്കുകയാണ് Amrityum. പ്രധാനമായും Death Notices & Funeral Information, Memorials, In Loving Memory Notices, Pet Tributes എന്നീ സേവനങ്ങളാണ് Amrityum ലൂടെ ആദ്യഘട്ടത്തില്‍ ലഭ്യമാവുക. മരണവിവരങ്ങള്‍, സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കുവയ്ക്കാന്‍ Death Notice സര്‍വ്വീസിലൂടെ സാധ്യമാവും. വായിക്കുന്നവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനും … Read more