പഴയ ഫോണുകളില്‍ ജനുവരി 1 മുതല്‍ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല

ഇന്‍സ്റ്റന്റ് മെസേജിംഗ് സംവിധാനമായ വാട്ട്‌സ്ആപ് പുതിയ തീരുമാനം വെളിപ്പെടുത്തി. 2017 ജനുവരി ഒന്നു മുതല്‍ അപ്‌ഡേറ്റഡ് അല്ലാത്ത ഫോണുകളില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കാന്‍ കഴിയില്ല. 100 കോടി പ്രതിമാസ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന്റെ പുതിയ പ്രഖ്യാപനം നിരവധി ഉപയോക്താക്കളെ പുതിയ ഫോണുകളിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചേക്കാം. അടുത്ത ഏഴു വര്‍ഷത്തേക്ക് ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പഴയ വേര്‍ഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ വാട്ട്‌സ്ആപ് അവസാനിപ്പിക്കുന്നതെന്ന് കമ്പനി അറിയിച്ചു. ഐഫോണ്‍ 3ജിഎസ് മോഡലുകളില്‍ 2017 മുതല്‍ വാട്ട്‌സ്ആപ് … Read more

മോദിയുടെ ഫക്കീര്‍ പരാമര്‍ശത്തെ പരിഹസിച്ച് അരവിന്ദ് കെജ്രിവാള്‍; ഒപ്പം മോദിയുടെ ഭക്ഷണ ശീലങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

???????? ???????? ???????? ???????????? ?????????? ?????? ???????????? ???????? ???????????. ????? ??????????? ????????????????? ???? ????? ???????????? 10 ???????????? ???????????? ??????????? ??????. 10 ???????????? ???????? ?????????????? ?????, ???? ?????? ????????? ??????????? ????. ????????????? ????? ???????????? ??????????????????????? ????????????????? ??????????? ??????????. ??? ????? ???? ???? ????????????? ???? ????????????. ????????? ?????? ???????????? ?????? ???????????????? ??????????? ???????????? ???????????? ????????.????????????? ?????????? ????????????? … Read more

ഇന്‍ ഗോഡ് വി ട്രസ്റ്റ്: നീക്കം ചെയ്യണമെന്ന ആവശ്യം കോടതി തള്ളി

അമേരിക്കന്‍ ഡോളര്‍ ബില്ലിലും നാണയത്തിലും ആലേഖനം ചെയ്തിരിക്കുന്ന ഇന്‍ ഗോഡ് വി ട്രസ്റ്റ് എന്ന നാഷണല്‍ മോട്ടോ എടുത്തുമാറ്റണമെന്ന ആവശ്യം ഒഹായോ യുഎസ് ഡിസ്ട്രിക്ട് ജഡ്ജി ബെന്നിറ്റ പിയേഴ്‌സണ്‍ തള്ളിക്കളഞ്ഞു. മൈക്കിള്‍ ന്യൂഡൊ എന്ന യുക്തിവാദി സമര്‍പ്പിച്ച അപേക്ഷയാണ് നവംബര്‍ 30ന് കോടതി നിരാകരിച്ചത്. ഡോളര്‍ ബില്ലില്‍ ആലേഖനം ചെയ്തിരിക്കുന്ന നാഷണല്‍ മോട്ടോ ഒരു വിധത്തിലും മത സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതല്ലെന്ന് കോടതി വ്യക്തമാക്കി. ഫെഡറല്‍ ഗവണ്‍മെന്റ് അച്ചടിച്ച് പുറത്തിറക്കുന്ന ബില്ലിനേക്കാള്‍ എത്രയോ മടങ്ങാണ് ക്രെഡിറ്റ് കാര്‍ഡും ചെക്കുകളും … Read more

ഇന്ത്യന്‍ വ്യാസായിയുടെ പക്കലുള്ള 13,860 കോടി രൂപ കള്ളപ്പണമായി പ്രഖ്യാപിച്ചു

അഹമ്മദാബാദ്: കള്ളപ്പണം വെളിപ്പെടുത്തല്‍ പദ്ധതി പ്രകാരം (ഐഡിഎസ്) കണക്കില്‍ പെടാത്ത 13,860 കോടി രൂപ വെളിപ്പെടുത്തിയ അഹമ്മദാബാദ് സ്വദേശി മഹേഷ് ഷായുടെ വീട്ടിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ പരിശോധന. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്ന മഹേഷ് ഷായുടെ വീട്ടിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വെളിപ്പെടുത്തിയ കള്ളപ്പണത്തിന്റെ ആദ്യ ഗഡു അടയ്ക്കാന്‍ മഹേഷ് ഷായ്ക്ക് കഴിഞ്ഞിട്ടില്ല. നവംബര്‍ 30 ആയിരുന്നു ആദ്യഗഡു അടയ്ക്കേണ്ട അവസാന തീയതി. 1,560 കോടിയായിരുന്നു ആദ്യഗഡുവായി അടയ്ക്കേണ്ടത്. വെളിപ്പെടുത്തിയ തുകയുടെ 45 ശതമാനമാണ് ആകെ … Read more

രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ തിരിച്ചെത്തില്ല

രണ്ടര ലക്ഷം കോടി രൂപയുടെ പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്താന്‍ ഇടയില്ലെന്ന് എസ്ബിഐ. നവംബര്‍ എട്ട് മുതല്‍ ഡിസംബര്‍ രണ്ടുവരെ 9.56 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകള്‍ മാത്രമാണ് നിക്ഷേപമായും മാറ്റി എടുക്കാനുമായി ബാങ്കുകളില്‍ എത്തിയത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം വന്നപ്പോള്‍ തന്നെ വലിയ കള്ളപ്പണക്കാര്‍ നോട്ടുകള്‍ വെളുപ്പിക്കാനെത്തില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് എസ്ബിഐയുടെ കണക്ക്. മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്താന്‍ സാധ്യതയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ 2017 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ … Read more

പ്രധാനമന്ത്രിയുടെ ചിത്രം പരസ്യത്തിനുപയോഗിച്ച റിലയന്‍സ് ജിയോ യ്ക്ക് 500 രൂപ മാത്രം പിഴ

അനുമതിയില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള പിഴ 500 രൂപയിലൊതുങ്ങിയേക്കും. 1950 ലെ പേരും എംബ്ലവും ദുരുപയോഗം ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള നിയമപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ വിവിധ പേരുകളും എംബ്ലവും ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണ്. ഈ ആക്ടിലെ 3 വകുപ്പ് പ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് പരമാവധി ലഭിക്കാവുന്ന ശിക്ഷ 500 രൂപയാണ്. അതിനാല്‍ ഈ പിഴയല്ലാതെ റിലയന്‍സ് ജിയോക്ക് എതിരായി മറ്റ് നിയമനടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് … Read more

അമേരിക്ക വിട്ടുപോകുന്ന കമ്പനികള്‍ വലിയ വില കൊടുക്കേണ്ടി വരും താക്കീതുമായി ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്ക് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് താവളം മാറ്റാനൊരുങ്ങുന്ന കമ്പനികള്‍ക്ക് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താക്കീത്. രാജ്യം വിട്ട് പോകാനൊരുങ്ങുന്ന കമ്പനികള്‍ വലിയ വില നല്‍കേണ്ടി വരുമെന്നാണ് ട്രംപ് അറിയിച്ചത്. യുഎസില്‍ തുടരുന്ന കമ്പനികള്‍ക്ക് നികുതി ഇളവ് ഉള്‍പ്പെടേയുള്ള ആനുകൂല്യങ്ങള്‍ നല്‍കുമെന്നും രാജ്യം വിടുന്ന കമ്ബനികള്‍ക്ക് വന്‍ നികുതി ചുമത്തുന്നതിന് പുറമേ രേഖാ പരിശോധന ഉള്‍പ്പെടേയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. അമേരിക്ക് വിട്ട് മെക്‌സിക്കോയില്‍ ചേക്കാറാനൊരുങ്ങിയ കാരിയര്‍ കമ്ബമ്പനി തീരുമാനത്തില്‍ നിന്ന് … Read more

യൂറോപ്പില്‍ ആക്രമണ ഭീഷണിയുയമായി ഐസിസ്

ലണ്ടന്‍: യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഐസിസ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന് യുറോപ്യന്‍ യൂണിയന്‍ പൊലീസ് ഏജന്‍സി യൂറോ പോള്‍ മുന്നറിയിപ്പ് നല്‍കി. സിറിയയിലും ഇറാഖിലും ഐസിസിനെ നേരിടാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചതിനു പിന്നാലെയാണ് ഐസിസ് ആക്രമണം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ്. പാരിസിലും ബ്രസല്‍സിലും നടന്ന കൂട്ട വെടിവയ്പ്പ് പോലെയോ ചാവേര്‍ ആക്രമണത്തിനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കാര്‍ ബോംബും തട്ടിക്കൊണ്ടു പോകലും സിറിയയില്‍ സാധാരണമാണ്. അതുപോലെയുള്ള ആക്രമണങ്ങള്‍ യുറോപ്പിലും ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. … Read more

ഇന്ത്യയിലെ വലിയ ജനസംഖ്യയാണ് ബാങ്കിലെ നീണ്ട ക്യൂവിന് കാരണം – ജെയ്റ്റ്ലി

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ ദീര്‍ഘകാല ഫലമാണ് ലഭിക്കുകയെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. രാജ്യത്തെ 86 ശതമാനം പേപ്പര്‍ കറന്‍സിയും പിന്‍വലിക്കുമ്പോള്‍ അതിന് സജ്ജമാകുന്ന രീതിയില്‍ നോട്ടുകള്‍ ഒരുക്കണമായിരുന്നു. അത് സങ്കീര്‍ണവും സമയമെടുക്കുന്നതുമാണ്. ഒരു മാസംകൊണ്ട് പിന്‍വലിച്ച അത്രയും തുകയുടെ കറന്‍സി പുന:സ്ഥാപിക്കാന്‍ കഴിയില്ല. സര്‍ക്കാരും ആര്‍.ബി.ഐയും അതിനു വേണ്ടി തയാറാകേണ്ടതുണ്ട്. അച്ചടി കൂടാതെ 1.33 ലക്ഷം ബാങ്കുകള്‍ക്കും 1.5 ലക്ഷം പോസ്റ്റ് ഓഫീസുകളിലേക്കും പണം എത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. നോട്ടുമാറ്റമെന്നത് താല്‍ക്കാലികമായ ഒരു പ്രക്രിയയല്ല. അത് വലിയൊരു … Read more

കൊളംബിയയില്‍ സമാധാന കരാര്‍: പാര്‍ലമെന്റിന്റെ അംഗീകാരം

അരനൂറ്റാണ്ടിലേറെ നിലനിന്ന ആഭ്യന്തര അനിശ്ചിതത്വത്തിന് വിരാമമിട്ട് കൊളംബിയയില്‍ പുതിയ സമാധാനകരാറിന് പാര്‍ലമെന്റിന്റെ അംഗീകാരം. എതിരില്ലാത്ത 130 വോട്ടിനാണ് ഭേദഗതികളോടുകൂടിയ സമാധാന കരാറിന് കൊളംബിയന്‍ കോണ്‍ഗ്രസിന്റെ അധോസഭ അംഗീകാരം നല്‍കിയത്. ചരിത്രപരമായ പിന്തുണയെന്നാണ് കരാറിന് ചുക്കാന്‍ പിടിച്ച പ്രസിഡന്റ് യുവാന്‍ മാനുവല്‍ സാന്റോസ് ഇതിനെ വിശേഷിപ്പിച്ചത്. നീണ്ട 52 വര്‍ഷത്തിലേറെ അവകാശങ്ങള്‍ക്കായി പോരാടിയ റവല്യൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ (ഫാര്‍ക്)യുമായാണ് സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയത്. ഒക്ടോബറിലാണ് ആദ്യകരാര്‍ രൂപീകരിച്ചത്. ഇത് ഹിതപരിശോധനയ്ക്കായി സമര്‍പ്പിച്ചപ്പോള്‍ ജനം തള്ളിയിരുന്നു. വിമതര്‍ക്കു … Read more