ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു

വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഇതുസംബന്ധിച്ച ‘നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്’ (എന്‍ഡിഎഎ) ഏഴിനെതിരെ 92 വോട്ടുകള്‍ക്ക് സെനറ്റ് അംഗീകരിച്ചു.യുഎസ് ജനപ്രതിനിധി സഭ നേരത്തേ വന്‍ഭൂരിപക്ഷത്തോടെ ഇത് അംഗീകരിച്ചിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും.ഇതോടെപ്പം 61,800 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റും യുഎസ് സെനറ്റ് അംഗീകരിച്ചു. ”ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം യുഎസിന് പ്രധാനപ്പെട്ടതാണ്.സാമ്ബത്തിക വികസനവും ആഗോള സുരക്ഷയും വര്‍ധിപ്പിക്കുന്നതില്‍ … Read more

ഭക്ഷണത്തിനു വഴിയില്ല; വെനിസ്വല നിവാസികള്‍ നരഭോജികളായി മാറുന്നു

വെനിസ്വലയില്‍ പട്ടിണി രൂക്ഷമാകുന്നു. പണത്തിന് തീരെ വിലയില്ലാത്ത അസ്ഥയാണ് ഇവിടെ സംജാതമായിരിക്കുന്നത്. അതിനെ തുടര്‍ന്ന് കൊടിയ ദാരിദ്ര്യം പടരുകയും പട്ടിണിമരണങ്ങള്‍ രാജ്യത്ത് നിരന്തര സംഭവമാവുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടുത്തെ ചിലര്‍ പരസ്പരം കൊന്ന് തിന്നാനാരംഭിച്ചിരിക്കുന്നത്. ഇവിടുത്തെ മീന്‍പിടുത്തക്കാരാണ് ഇത്തരത്തില്‍ നരഭോജികളായി പരിണമിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിലും അതുമായി ബന്ധപ്പെട്ട വ്യവസായത്തിലും മുന്‍പന്തിയില്‍ നിന്നിരുന്ന രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ സ്ഥിതി സംജാതമായിരിക്കുന്നത്. ഒരിക്കല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ട്യൂണ മത്സ്യത്തെ കയറ്റി അയച്ചിരുന്ന രാജ്യമാണ് ഇത്തരത്തില്‍ … Read more

എച്ച്-1 ബി വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ല: ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയില്‍ തൊഴിലിടങ്ങളില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നത് തടയുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാധിക്കുന്ന എച്ച്-1 ബി വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് അമേരിക്കക്കാരായ തൊഴിലാളികളുമായി സംസാരിച്ചിരുന്നു. വിദേശ തൊഴിലാളികളെ ഉപയോഗിച്ച് സ്വദേശികളെ മാറ്റിനിര്‍ത്തുന്നതായി അവരില്‍ നിന്ന് പരാതി ലഭിച്ചിരുന്നു. ഇത് അനുവദിക്കില്ലെന്നും ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനം വരെ പോരാടുമെന്നും ട്രംപ് പറഞ്ഞു. ഡിസ്‌നി വേള്‍ഡ് പോലുള്ള പ്രമുഖ … Read more

പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും അകന്നുനില്‍ക്കാന്‍ ബന്ധുക്കള്‍ക്ക് തോഴി ശശികലയുടെ മുന്നറിയിപ്പ്

പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും അകന്നുനില്‍ക്കാന്‍ ബന്ധുക്കള്‍ക്ക് ജയലളിതയുടെ തോഴി ശശികലയുടെ മുന്നറിയിപ്പ്. സഹോദരങ്ങള്‍, അന്തരവന്മാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കളോടാണ് ശശികല തന്റെ നിര്‍ദേശം അറിയിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിനൊപ്പം മന്ത്രിമാരോടും പ്രവര്‍ത്തകരോടും അവരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കരുതെന്ന് പറഞ്ഞതായും ശശികലയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെ തലപ്പത്തേക്ക് ശശികല എത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ശശികല ബന്ധുക്കള്‍ക്ക് മുന്നറിയിപ്പു നല്‍കിയതായുള്ള വിവരവും പുറത്തുവരുന്നത്. ജയലളിതയുടെ വീടായ പോയസ് ഗാര്‍ഡനിലാണ് ശശികല … Read more

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈ ഇംപീച്ച് ചെയ്യാന്‍ നീക്കം

സോള്‍ അഴിമതി ആരോപണം നേരിടുന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച് ചെയ്യാന്‍ മൂന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചു. 300 അംഗ അസംബ്ലിയില്‍ 171 അംഗങ്ങള്‍ ബില്ലിന് അനുകൂലമായി ഒപ്പുവച്ചതോടെ രാജ്യത്ത് ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്നശേഷം കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയാതെ അധികാരം വിട്ടൊഴിയേണ്ടിവരുന്ന ആദ്യ പ്രസിഡന്റാവും പാര്‍ക് ഗ്യൂന്‍ ഹൈ. കഴിഞ്ഞ ആറാഴ്ചകളായി പാര്‍ക്കിനെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുകയാണ്. ഭരണഘടനാ ലംഘനവും അധികാര ദുരുപയോഗവും ആരോപിച്ചാണ് … Read more

നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് ‘ദി എക്കണോമിസ്റ്റ്’ വാരിക’

ലണ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുട നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന നോട്ട് അസാധുവാക്കലിനെ രൂക്ഷമായി വിമര്‍ശിച്ച് രാജ്യാന്തര പ്രസിദ്ധീകരണമായ ‘ദി എക്കണോമിസ്റ്റ്’ വാരിക. നോട്ട് റദ്ദാക്കല്‍ തീരുമാനം ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കിയതായും തീരുമാനത്തിലൂടെ പ്രതീക്ഷിച്ച ലക്ഷ്യം നേടാനാകില്ലെന്നും വാരിക എഡിറ്റോറിയിലില്‍ പറയുന്നു.രാജ്യത്ത് നിലവില്‍ പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളില്‍ 86.4 ശതമാനം പിന്‍വലിച്ച നടപടിയില്‍ നിന്ന് ഇനി പിന്നോട്ട് പോകാന്‍ സാധിക്കില്ല. എന്നാല്‍ ഇതുമൂലമുണ്ടായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഭരണകൂടം കൂടുതല്‍ നടപടികളെടുക്കണമെന്ന് വാരിക പറയുന്നു. ഇന്ത്യയിലെ വിനിമയത്തില്‍ 98 ശതമാനവും നോട്ടുപയോഗിച്ചാണ് … Read more

ന്യൂസിലന്‍ഡിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ രാജി

വെല്ലിംഗ്ടണ്‍: രാഷ്ട്രീയക്കാരന്റെ കുപ്പായം തനിക്ക് ഇണങ്ങുന്നതല്ലെന്നു പറഞ്ഞ് എട്ടുവര്‍ഷമായി പ്രധാനമന്ത്രി പദം വഹിക്കുന്ന ജോണ്‍ കീ രാജി പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡിനെ ഞെട്ടിച്ചു. താന്‍ എടുത്ത ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നും ഭാവിയില്‍ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. ഭാര്യ ബ്രോണാ അന്ത്യശാസനം നല്‍കിയതിനെത്തുടര്‍ന്നാണു രാജിയെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതിനാലാണു രാജിയെന്ന് 55കാരനായ കീ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പേരില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഏറെ ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടിവന്നുവെന്ന് കീ പറഞ്ഞു. 1984ലാണ് … Read more

ഇറ്റലിയില്‍ ഹിതപരിശോധനയില്‍ പരാജയപ്പെട്ട് റെന്‍സി രാജിവച്ചു

റോം: ബ്രെക്‌സിറ്റിനു പിന്നാലെ, യൂറോപ്പില്‍ വീണ്ടും തീവ്രവലതുപക്ഷ കക്ഷികള്‍ക്ക് നിര്‍ണായക നേട്ടം. ഇറ്റലിയില്‍ ഭരണഘടന ഭേദഗതി സംബന്ധിച്ച ഹിതപരിശോധനയില്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സി പരാജയപ്പെട്ടു. രാജ്യത്തെ നവനാസി-തീവ്രവലതുപക്ഷ വിഭാഗങ്ങളായ ഫൈവ്സ്റ്റാര്‍ മൂവ്‌മെന്റും നോര്‍തേണ്‍ ലീഗും നടത്തിയ പ്രചാരണങ്ങളാണ് റെന്‍സിയുടെ പരാജയത്തില്‍ കലാശിച്ചത്. ഫലം പുറത്തുവന്നതോടെ, അദ്ദേഹം രാജിവെച്ചു. തിങ്കളാഴ്ച ഫലം പുറത്തുവന്നയുടന്‍ നടത്തിയ വികാരനിര്‍ഭര പ്രസംഗത്തിലാണ് 41കാരനായ റെന്‍സി രാജിപ്രഖ്യാപിച്ചത്. തുടര്‍ന്ന്, പ്രസിഡന്റ് സെര്‍ജിയോ മാറ്റാറോളയുടെ വസതിയിലത്തെി രാജിക്കത്ത് കൈമാറി. പ്രധാനമന്ത്രിക്ക് കുടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി … Read more

യൂറോപ്പ് ആക്രമിക്കാന്‍ ഐഎസ് ഒരുങ്ങുന്നുവെന്ന് യൂറോപോള്‍

യൂറോപ്പിനെ വീണ്ടും കുരുതിക്കളമാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്മാര്‍ തയാറെടുക്കുന്നതായി യൂറോപോള്‍ ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ആക്രമണം നടത്തുന്നതിനായി പദ്ധതികളുടെ വിശകലനം തയാറാക്കിയ ഡസന്‍ കണക്കിന് ഐഎസ് ഭീകരര്‍ യൂറോപ്പില്‍ കടന്നതായിട്ടാണ് യൂറോപ്യന്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. കാര്‍ബോംബ് സ്‌ഫോടനം, തട്ടിക്കൊണ്ടുപോകല്‍, പിടിച്ചുപറി തുടങ്ങിയ മുറകളായിരിക്കും ഇവര്‍ ഉപയോഗിക്കുകയെന്നും യൂറോപോള്‍ വ്യക്തമാക്കുന്നു. ഐഎസിന്റെ ഇത്തരത്തിലുള്ള ഭീഷണി ശക്തമായിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. 2015 ജനുവരിയില്‍ പാരീസ് കൂട്ടക്കൊല, നവംബറില്‍ പാരീസിലെ സംഗീത പരിപാടിക്കിടയിലെ കൂട്ടക്കൊല, 2016 മാര്‍ച്ചില്‍ ബ്രസല്‍സ് എയര്‍പോര്‍ട്ടിലെ ചാവേര്‍ … Read more

ഓസ്ട്രിയയില്‍ കുടിയേറ്റ വിരുദ്ധ തീവ്ര വലതുപക്ഷം പരാജയപ്പെട്ടു ; വിദേശ സമൂഹം ആഹ്‌ളാദത്തില്‍

വിയന്ന: ഏറെ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശങ്ങള്‍ക്കും വിരാമമിട്ട് ഓസ്ട്രിയയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി മുന്‍ നേതാവ് അലക്‌സാണ്ടര്‍ വാന്‍ ദേര്‍ ബെല്ലന്റെ (72) വിജയത്തില്‍ രാജ്യത്തെ വിദേശികളും സ്വദേശികളും ആഹ്ലാദം പ്രകടിപ്പിച്ചു. ബെല്ലന്‍ 53.6 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥിയായ ഹോഫറിന് 46.4 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞിട്ടില്ലെങ്കിലും പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫ്രീഡം പാര്‍ട്ടി തോല്‍വി സമ്മതിച്ചതായി പ്രതിനിധികള്‍ അറിയിച്ചു. ‘ഇത്തവണ രാജ്യത്തെ പൗരന്മാരുടെ വോട്ടുകള്‍ കൃത്യമായി രേഖപ്പെടുത്തി. … Read more