ബ്രെക്‌സിറ്റ് നടപ്പായാല്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അസോസിയേറ്റ് പൗരത്വം നല്‍കിയേക്കും

  ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് അസോസിയേറ്റ് യൂറോപ്യന്‍ യൂണിയന്‍ പൗരത്വം നല്‍കാനുള്ള സാധ്യത ശക്തമാകുന്നു. യൂറോപ്യന്‍ യൂണിയന്‍ ഉടമ്പടിയില്‍ ഭേദഗതി വരുത്തി ഇതു സാധ്യമാക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍, അതു കൂടുതല്‍ സമയമെടുക്കുന്ന പ്രക്രിയ ആയതിനാല്‍ അടുത്ത വര്‍ഷം ബ്രെക്‌സിറ്റ് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുന്ന വേളയില്‍ തന്നെ ഇതിന് ആവശ്യമായ നിയമ ഭേദഗതി കൂടി പാസാക്കാനാണ് പുതിയ നീക്കം. ബ്രെക്‌സിറ്റ് സംബന്ധിച്ച് യൂണിയനും യുകെയും തമ്മില്‍ ചര്‍ച്ച നടത്താനുള്ള സംഘത്തില്‍ അംഗമായ ലക്‌സംബര്‍ഗില്‍ നിന്നുള്ള യൂറോപ്യന്‍ … Read more

നോട്ട് പിന്‍വലിക്കല്‍ : കര്‍ഷകര്‍ തക്കാളി റോഡിലിട്ട് പ്രതിഷേധിച്ചു

നോട്ട് അസാധുവാക്കല്‍ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക്. രാജ്യത്ത് സ്തംഭനാവസ്ഥ സൃഷ്ടിച്ച കറന്‍സി നിരോധനം കര്‍ഷകരേയും ചെറുകിട വ്യവസായികളെയും സാധാരണക്കാരെയുമാണ് ഏറെ ദുരിതത്തിലാഴ്ത്തിയത്. ആഗോളതലത്തില്‍ വന്‍ പ്രതിഷേങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും വഴിവച്ച നോട്ടു നിരോധനത്തിന്റെ പുത്തന്‍ പ്രതിഷേധമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.രാജ്യത്തെ നാനാ മേഖലകളും പ്രതിസന്ധിയിലായിരിക്കുന്ന നോട്ട് നിരോധിക്കല്‍ തീരുമാനത്തിന് പിന്നാലെ തക്കാളി വിലയ്ക്ക് വന്‍ ഇടിവ് സംഭവിച്ചതിനെ തുടര്‍ന്ന് വ്യത്യസ്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഛത്തീസ്ഗഡിലെ ഒരു പറ്റം കര്‍ഷകര്‍. തക്കാളി വാങ്ങാന്‍ ആളില്ലാതെ വന്നതോടെ ഒരു കിലോ തക്കാളി … Read more

നോട്ട് പിന്‍വലിക്കന്‍ തീരുമാനം ദുരന്തമെന്ന് വിമര്‍ശിച്ച് മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി:രാജ്യത്ത് നിന്ന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം വമ്പന്‍ ദുരന്തമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. യുദ്ധകാലത്തിന് സമാനമാണ് ഇന്നത്തെ സ്ഥിതി. യുദ്ധസമയത്ത് റേഷനായി കിട്ടുന്ന ഭക്ഷണത്തിനായി ആളുകള്‍ ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുന്നത് കണ്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും കരുതിയതല്ല എന്റെ രാജ്യത്തെ ജനങ്ങളും ഇങ്ങനെ റേഷനായി കിട്ടുന്ന പണത്തിനായി കാത്തുനില്‍ക്കേണ്ടി വരുമെന്ന് മന്‍മോഹന്‍ പറയുന്നു. ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് നോട്ട് നിരോധനം വന്‍ ദുരന്തമാണെന്ന് മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അടിസ്ഥാന ആവശ്യത്തിന് പണം … Read more

ജയലളിതയ്ക്ക് എന്താണ് സംഭവിച്ചത് ? ചികിത്സാ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ സമ്മര്‍ദ്ദമേറുന്നു

ജയലളിതയുടെ 75 ദിവസത്തെ ആശുപത്രി വാസമാണ് തമിഴ്നാട്ടിലെ ഇപ്പോഴത്തെ ചൂട് പിടിച്ച ചര്‍ച്ചാ വിഷയം. എന്താണ് അന്ന് സംഭവിച്ചത്?എഴുപത്തിയഞ്ച് ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ഡിസംബര്‍ അഞ്ചിന് രാത്രി 11.30ന് ജയലളിത അന്തരിച്ചതായി വാര്‍ത്ത വന്നപ്പോള്‍ തമിഴ്‌നാടിന് അത് തീര്‍ത്തും അവിശ്വസനീയമായ ഒരു കാര്യമായിരുന്നു. ‘അമ്മ’ ഇത്രവേഗം പോകുമെന്ന് ആരും കരുതിയതല്ല. ഇപ്പോള്‍ ശശികലയെ എ ഐ എ ഡി എം കെയുടെ നേതൃസ്ഥാനത്തെത്തിക്കാന്‍ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നീക്കം നടത്തുന്നു. ഭൂരിപക്ഷം നേതാക്കളും ശശികലയ്‌ക്കൊപ്പമാണെന്നാണ് സൂചന. … Read more

ജയലളിതയുടെ മരണത്തിന്റെ ആഘാതത്തില്‍ ജീവന്‍ നഷ്ടമായത് 203 പേര്‍ക്ക് – ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ട് എഐഎഡിഎംകെ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന്റെ ആഘാതത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 203 എന്ന് എഐഎഡിഎംകെ. മരിച്ചവരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പട്ടിക പാര്‍ട്ടി പുറത്ത് വിട്ടു. മരണത്തില്‍ പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപയുടെ സഹായവും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ജയലളിതയുടെ നിര്യാണത്തെത്തുടര്‍ന്ന് 77 പേര്‍ മരണപ്പെട്ടിരുന്നുവെന്ന് നേരത്തെത്തന്നെ പാര്‍ട്ടി വ്യക്തമായിരുന്നു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം 280 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മരണപ്പെട്ടവരുടെ വിവരങ്ങള്‍ പാര്‍ട്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആണ് പുറത്ത് വിട്ടത്. … Read more

പ്രവാസികള്‍ക്ക് സൗജന്യമായി ഇ-ഗേറ്റ് സേവനവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം പ്രവാസികള്‍ക്ക് സൗജന്യമായി ഉടന്‍ ലഭ്യമാക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയി. നിലവില്‍ ഖത്തറി പൗരന്മാര്‍ക്ക് ഇ-ഗേറ്റ് സൗജന്യമായി ലഭ്യമാണ്. പ്രവാസികള്‍ക്കും സേവനം സൗജന്യമായി ലഭ്യമാക്കുന്നതിനുള്ള ജോലികള്‍ പുരോഗതിയിലാണ്. മണിക്കൂറുകളോളം ഇമിഗ്രേഷന്‍ നടപടികള്‍ക്കായി കാത്തുനില്‍ക്കുന്നത് ഇ-ഗേറ്റ് സേവനത്തിലൂടെ ഒഴിവാക്കാന്‍ കഴിയും. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ കൗണ്ടറുകളില്‍ നിലവില്‍ രണ്ടുമണിക്കൂറോളം കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ഇ-ഗേറ്റ് സേവനത്തിലൂടെ ചെക്ക് ഇന്‍-ചെക്ക് ഔട്ട് നടപടികള്‍ 16 സെക്കന്റിനുള്ളില്‍ … Read more

ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ഗഗനചാരി ഗ്‌ളെന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: ഭൂമിയെ വലംവച്ച ആദ്യ അമേരിക്കന്‍ ബഹിരാകാശസഞ്ചാരിയും മുന്‍ ഒഹായോ സെനറ്ററുമായ ജോണ്‍ ഗ്ലെന്‍ (95) അന്തരിച്ചു. കൊളംബസിലെ ജെയിംസ് കാന്‍സര്‍ ആശുപത്രിയിലായിരുന്നു ലോകത്തെ ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രികന്റെ അന്ത്യം. 1921ല്‍ ജനിച്ച ജോണ്‍ ഗ്ലെന്‍ നാസയില്‍ എത്തുന്നതിനു മുമ്ബ് യുദ്ധവിമാനത്തിന്റെ പൈലറ്റായി രണ്ടാം ലോകമഹായുദ്ധത്തിലും കൊറിയന്‍ യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. 1962 ഫെബ്രുവരി 20ന് ഫ്രണ്ട്ഷിപ്പ് 7 എന്ന ബഹിരാകാശ വാഹനത്തിലാണ് ജോണ്‍ ഗ്ലെന്‍ ഭൂമിയെ മൂന്നുതവണ വലം വച്ചത്. അന്നത്തെ പ്രസിഡന്റായിരുന്ന ജോണ്‍ എഫ് … Read more

ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഇന്ന് 68 മത് ലോക മനുഷ്യാവകാശ ദിനം. 1948 ല്‍ ഐക്യരാഷ്ട്ര സഭാ പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ചതിന്റെ ഓര്‍മയ്ക്കാണ് മനഷ്യാവകാശ ദിനം ആചരിക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കായി ഇന്ന് നിലകൊള്ളുക എന്നതാണ് ഇത്തവണ മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. മനുഷ്യന്റെ പ്രാഥമികാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നത് ലോകത്തുടനീളം നിത്യസംഭവമായി മാറിയ സാഹചര്യത്തിലാണ് ഈ മുദ്രാവാക്യം ഏറ്റെടുത്തത്. ജാതി-മത-സമൂഹ ഭേദമന്യേ കൈകൊള്ളുന്ന തീവ്രനിലപാടുകള്‍ അസംഖ്യം നിരപരാധികളെയാണ് അക്രമങ്ങള്‍ക്കിരകളാക്കുന്നത്. മാനുഷിക മൂല്യങ്ങള്‍തന്നെ അക്രമങ്ങള്‍ക്ക് വിധേയമായെന്ന് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നു. എന്നാല്‍ സ്‌കൂളാവട്ടെ, … Read more

നോട്ട് അസാധുവാക്കല്‍ നടപടികള്‍ രഹസ്യമായിരുന്നു ? സംശയമുയര്‍ത്തി ബാങ്ക് നിക്ഷേപങ്ങള്‍

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം നടത്തുന്നതിനു തൊട്ടുമുന്‍പുള്ള മാസം രണ്ടാഴ്ചകൊണ്ട് മൂന്നു ലക്ഷം കോടി രൂപയാണ് ബാങ്കുകളില്‍ എത്തിയത്. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലത്തെിയത്. നോട്ട് അസാധുവാക്കാനുള്ള നടപടികള്‍ അതീവ രഹസ്യമായിരുന്നു എന്ന സര്‍ക്കാര്‍ വാദം വീണ്ടും ചോദ്യം ചെയ്യപ്പെടുന്നു. 2001ലാണ് അവസാനമായി ഇത്രയേറെ തുക ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടുന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം കോടിയും ബാങ്കുകളിലത്തെി. അസാധുവാക്കല്‍ നടപടി … Read more

വിമാനത്തില്‍ വൈഫൈ കാള്‍ അനുവദിക്കാന്‍ ആലോചന

വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍, പ്രത്യേകിച്ച് ഏറെ നേരം നീണ്ടുനില്‍ക്കുന്ന യാത്രകള്‍ ചെയ്യുമ്പോള്‍ ഉറ്റവരുമായി സംസാരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരുണ്ട്. ആ കാത്തിരിപ്പ് സമീപഭാവിയില്‍ത്തന്നെ സഫലമാകുമെന്ന് കരുതാം. വിമാനത്തില്‍നിന്ന് വൈഫൈ ഫോണിലൂടെ സംസാരിക്കാനുള്ള അനുവാദം യാത്രക്കാര്‍ക്ക് കിട്ടിയേക്കുമെന്നാണ് സൂചന. എന്നാല്‍ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍നിന്ന് ഫോണ്‍ വിളിക്കുന്നത് മറ്റുള്ള യാത്രക്കാര്‍ക്ക് തടസ്സമാകുമെന്നും അത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും വിമാന ജീനനക്കാരും മറ്റും പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. വൈഫൈ കോള്‍ അനുവദിക്കുന്നതിനുള്ള നിയമതടസ്സങ്ങളും ബാക്കിയാണ്. വിമാനടിക്കറ്റ് എടുക്കുമ്പോള്‍ത്തന്നെ വിമാനക്കമ്പനികള്‍ ഉപഭോക്താക്കളോട് ഫോണ്‍വിളിയെക്കുറിച്ചുള്ള നയം വ്യക്തമാക്കുകയാണെങ്കില്‍ ഇക്കാര്യത്തിന് അനുമതി … Read more