ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കിയിരുന്നുവെന്ന് മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി ദുരൂഹതകള്‍ നിലനില്‍ക്കുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്. അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് പ്രമേഹത്തിനുള്ള മരുന്നുകള്‍ എന്ന പേരില്‍ തെറ്റായ മരുന്നുകള്‍ ജയലളിതയ്ക്ക് നല്‍കിയിരുന്നു എന്നാണ് മെയിലില്‍ ഉള്ളത്. ഡോക്ടറുടെ കുറിപ്പോ നിര്‍ദ്ദേശമോ ഇല്ലാതെയാണത്രെ ഈ മരുന്നുകള്‍ നല്‍കിയത്. ‘അപ്പോളോ റെഡ്ഡി സഹോദരിമാരി’ല്‍ ഒരാള്‍ തന്നോട് വ്യക്തിപരമായി (Off Record) … Read more

ബ്രക്‌സിറ്റ്: തെരേസ മേയെ ഒഴിവാക്കി ഭാവിപരിപാടികള്‍ക്കായുള്ള ചര്‍ച്ചയ്ക്ക് ഒരുങ്ങി യൂറോപ്യന്‍ നേതാക്കള്‍

യൂറോപ്പിലെ ബ്രിട്ടന്‍ ഒഴികെയുള്ള 27 രാഷ്ട്രങ്ങളുടെ തലവന്മാര്‍ ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായി ഭാവിപരിപാടികള്‍ ആലോചിക്കാനൊരുങ്ങുന്നു. ഫെബ്രുവരിയില്‍ ബ്രസല്‍സില്‍ നടക്കാനിരിക്കുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടിക്കിടെയാകും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഒഴികെയുള്ള യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും തലവന്മാര്‍ ഒത്തുചേരുന്നത്. ബ്രിട്ടനുമായുള്ള ഭാവി ബന്ധം എങ്ങനെയാകണമെന്ന ചര്‍ച്ചകളാകും ഇതില്‍ പ്രധാനമായും ഉയര്‍ന്നുവരിക.ബ്രിട്ടനുമായി 18 മാസത്തിലേറെ നീളാന്‍ സാധ്യതയുള്ള ചര്‍ച്ചകള്‍ നടത്താനുള്ള സംഘത്തെ ആരു നയിക്കും എന്നതാവും ഈ യോഗത്തിലെ പ്രധാന വിഷയം. അനുദിനം വര്‍ധിച്ചുവരുന്ന കുടിയേറ്റം തടയാനുള്ള മാര്‍ഗങ്ങളും … Read more

ജയലളിതയുടെ രോഗവിവരങ്ങളും മരണകാരണവും പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു സന്നദ്ധ സംഘടന സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നാലെ ജയയുടെ രോഗവിവരങ്ങളും മരണകാരണങ്ങളും പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ട്രഷററും തമിഴ്‌നാട് നിയമസഭാ പ്രതിപക്ഷ നേതാവുമായ എംകെ സ്റ്റാലിന്‍ രംഗത്ത്. ജയലളിതയുടെ മരണകാരണം എന്തെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും സ്റ്റാലിന്‍ കത്തയച്ചു. ജയയുടെ മരണം സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സ്റ്റാലിന്‍ വിഷയത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് … Read more

തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം: ഓസ്ട്രിയ ചര്‍ച്ചയില്‍നിന്നും പിന്മാറി

ഓസ്ട്രിയയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന്, തുര്‍ക്കിയുടെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വ അപേക്ഷ വീണ്ടും പരിഗണിക്കുന്നത് തത്കാലം വേണ്ടെന്നു വയ്ക്കുവാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു. അംഗത്വം സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനെതിരെ ഓസ്ട്രിയന്‍ വിദേശകാര്യ മന്ത്രി സെബാസ്റ്റ്യന്‍കുര്‍സ് യൂണിയന്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയും വീറ്റോ പ്രയോഗിക്കുകയും ചെയ്തു. പട്ടാള അട്ടിമറി ശ്രമത്തിനു ശേഷം തുര്‍ക്കിയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നില്ലെന്നും പടിഞ്ഞാറന്‍ ബാല്‍ക്കന്‍ രാജ്യങ്ങളുമായി ഇതിനകം ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ പാര്‍ലമെന്റ് തുര്‍ക്കിയുമായുള്ള ചര്‍ച്ചയ്ക്ക് … Read more

ട്രംപിന്റെ ഉപദേശക സമതിയിലേക്ക് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശക സമതിയിലേക്ക് ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയിയെ തിരഞ്ഞെടുത്തു.പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേശ സമതിയിലേക്കാണ് പെപ്‌സികോ സിഇഒ ഇന്ദ്ര നൂയി എത്തുന്നത്. ട്രംപിന്റെ 19 അംഗ ഉപദേശക സമിതിയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് നൂയി.പെപ്‌സികോയിലെ അവരുടെ മികച്ച പ്രകടനം അമേരിക്കയുടെ സാമ്പത്തിക മേഖലയില്‍ കൂടുതല്‍ ഗുണം ചെയ്യുമെന്ന് ട്രംപ് പറഞ്ഞു.ഇന്ദ്ര നൂയിയോടൊപ്പം വ്യവസായ മേഖലയില്‍ നിന്ന് മറ്റ് രണ്ട് വക്തികളെയും ഉപദേശക സമതിയിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്.യൂബെര്‍ സിഇഒ ട്രാവിസ് കലാനിക്ക്, … Read more

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ

യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിനാണ് ഉത്തരാഖണ്ഡ് ഹരിദ്വാര്‍ കോടതി പിഴ ശിക്ഷവിധിച്ചത്. പിഴയടയ്ക്കാന്‍ പതഞ്ജലി കമ്പനി ഒരു മാസം സാവകാശം ചോദിച്ചിട്ടുണ്ട്. പതഞ്ജലിയുടെ പല ഉത്പന്നങ്ങളുടെയും പരസ്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കാണിച്ച് 2012ലാണ് കമ്പനിക്കെതിരായ പരാതി കോടതിയിലെത്തിയത്. ഉത്പന്നങ്ങള്‍ പരിശോധിച്ചപ്പോള്‍ മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം കേസെടുക്കുകയായിരുന്നു. 2012ല്‍ ഫുഡ് സേഫ്റ്റി വകുപ്പ് നല്‍കിയ പരാതിയിലാണ് വിധി. കമ്ബനി ഉത്പന്നങ്ങളായ … Read more

റ്റില്ലേഴ്‌സണ്‍ യു.എസ് വിദേശകാര്യ സെക്രട്ടറി: വിവാദങ്ങള്‍ ഒഴിയുന്നില്ല..

യു.എസ്: അമേരിക്കയുടെ വിദേശകാര്യ സെക്രട്ടറി ആയി ട്രംപിന്റെ അനുയായി റെക്‌സ് റ്റില്ലേഴ്‌സണ്‍ യു.എസ് വിദേശ കാര്യ വകുപ്പിന്റെ തലപ്പത്തെത്തി. എക്‌സണ്‍ മൊബൈല്‍ എണ്ണ വാതക കമ്പനിയുടെ സി.ഇ.ഓ ആയ റ്റില്ലേഴ്‌സണ്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍പുടിനുമായി  അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്. ട്രംപിന്റെ വിജയത്തിന് പിന്നില്‍ റഷ്യന്‍ കളികളുണ്ടെന്ന പ്രചാരണം യു.എസ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം വ്യാപകമായിരുന്നു. കൂടാതെ റഷ്യയുമായി നല്ല ബന്ധത്തിനൊരുങ്ങുന്ന ട്രംപിന്റെ തീരുമാനത്തിന് പുറകെയാണ് റഷ്യയുടെ സുഹൃത്തതായ റ്റില്ലേഴ്‌സണ് വിദേശകാര്യ പദവി നല്‍കിയത്. 1990 കാലഘട്ടത്തില്‍ … Read more

ലോകത്തെ ശക്തരായ നേതാക്കളില്‍ പുടിന്‍ ഒന്നാമന്‍; നരേന്ദ്രമോദി ഒന്‍പതാം സ്ഥാനത്ത്

ലോകത്തെ ശക്തരായ നേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്‍പതാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ശക്തരായ 74 ഭരണാധികാരികളുടെ പട്ടികയിലാണ് മോദി ആദ്യ പത്തിലിടം പിടിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപാണ് രണ്ടാമത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ മൂന്നാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ നാലാം തവണയാണ് പുടിന്‍ ലോകനേതാക്കളുടെ പട്ടികയില്‍ ഒന്നാമതെത്തുന്നത്. അതേസമയം രണ്ടാം സ്ഥാനത്തെത്തിയ ഡൊണള്‍ഡ് ട്രംപിന്റെ കുതിപ്പാണ് ഏറെ ശ്രദ്ധേയമെന്ന് ഫോബ്‌സ് … Read more

‘നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കും; ബാങ്ക് പലിശനിരക്കിലും കുറവ് വരുത്തും’ – അരുണ്‍ ജെയ്റ്റ്ലി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലേക്ക് വന്‍തോതില്‍ പണമൊഴുക്കിയ സാഹചര്യത്തില്‍ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോച്ചിക്കുന്നു. ബാങ്കുകളില്‍ നിക്ഷേപമെത്തിയ സാഹചര്യത്തില്‍ കാര്യമായ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റലി സൂചിപ്പിച്ചു. മോദിസര്‍ക്കാരിന്റെ മൂന്നാമത്തെ പൂര്‍ണബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. നോട്ട് അസാധുവാക്കല്‍ മൂലം സാമ്പത്തിക-വാണിജ്യമേഖകളില്‍ അനുഭവപ്പെട്ട ശീതാവസ്ഥ ഒഴിവാക്കാന്‍ നികുതികള്‍ കുറച്ചും കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ടുമുള്ള ഒരു ജനകീയബജറ്റ് അവതരിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അതേസമയം … Read more

മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ മാലിന്യം ഇറക്കുമതി ചെയ്ത് സ്വീഡന്‍

മാലിന്യം തീരാശാപമായി പലരും കാണുമ്പോള്‍ സ്വീഡന്‍ മാലിന്യശേഖരം തീര്‍ന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ക്ക് പ്രവര്‍ത്തനം തുടരാന്‍ മാലിന്യം ഇല്ലാതെ വന്നതോടെയാണ് ഇറക്കുമതിക്ക് തീരുമാനിച്ചത്. മാലിന്യ നിര്‍മ്മാര്‍ജനം ഫലപ്രദമായി നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. ജനങ്ങള്‍ അലക്ഷ്യമായി മാലിന്യങ്ങള്‍ തെരുവിലിടുന്ന രീതി അവിടെയില്ല. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും പുനരുപയോഗ മാര്‍ഗത്തിലൂടെയാണ്. 1991 ല്‍ ജൈവ ഇന്ധനത്തിന് ഉയര്‍ന്ന നികുതി ചുമത്തിയാണ് രാജ്യങ്ങളില്‍ ഒന്നാണ് സ്വീഡന്‍. തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ മാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജമുണ്ടാക്കി … Read more