ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ബര്‍ലിന്‍ : ബര്‍ലിനിലെ ക്രിസ്മസ് മര്‍ക്കറ്റില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്‌സ്റ്റേറ്റ് ഏറ്റെടുത്തു. ഐസിസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത് തങ്ങളുടെ പോരാളി ആണെന്നാണ് ഐസിസ് പറയുന്നത്. എന്നാല്‍ പോരാളി ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക് പൗരനെ വിട്ടയച്ചു. ട്രക്ക് ഓടിച്ചിരുന്നത് പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥിയാണെന്ന് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാബ് എന്നയാളെ … Read more

ശ്രീലങ്കന്‍ പ്രസിഡന്റ് അടുത്ത വര്‍ഷം ജനുവരി 26ന് കൊല്ലപ്പെടും; രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനത്തില്‍ ജാഗ്രതയോടെ പോലീസ്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലാ സിരിസേന അടുത്ത വര്‍ഷം ജനുവരി 26ന് കൊല്ലപ്പെടുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച പ്രതി വിജിതാ റോഹാന വിജേമുനിയാണ് ജ്യോതിഷ പ്രവചനം നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് മുന്‍ നാവിക ഉദ്യോഗസ്ഥന്റെ പ്രവചനം. തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതര്‍ പ്രവചനം ഗൗരവമായി എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് വിജേമുനിയുടെ വാദം. … Read more

നിലപാടുകളില്‍ കുഴങ്ങി കേന്ദ്രം; പഴയ നോട്ട് കൂടുതല്‍ നിക്ഷേപിക്കുന്നവരെ ചോദ്യം ചെയ്യില്ലെന്ന് ധനമന്ത്രി

ന്യൂഡല്‍ഹി: നോട്ട് നിരോധത്തിനു ശേഷം തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍ കുഴങ്ങുന്നു. നിലപാടുകള്‍ വഴിപാട് പോലെയാണ് ഇപ്പോള്‍ കേന്ദ്രം ഉപയോഗിക്കുന്നത്. പഴയ നോട്ടുകള്‍ ബാങ്ക് അക്കൌണ്ടുകളില്‍ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനും ഇതിനോടകം പല പല നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇന്നലെയും പുതിയ നിയന്ത്രണം കൊണ്ടുവന്നു. ഈ മാസം മുപ്പത് വരെ അസാധുവായ നോട്ടുകളില്‍ 5000 രൂപയില്‍ കൂടുതല്‍ ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാനാകൂവെന്ന് റിസര്‍വ്വ് ബാങ്കും കേന്ദ്ര സര്‍ക്കാരും അറിയിച്ചു. കൂടുതല്‍ തുകയുമായി എത്തുന്നവര്‍ ബാങ്കുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ … Read more

പൊളിഞ്ഞ പരിഷ്‌കാരം? വീണ്ടും വാക്കു മാറ്റി മോഡി- 5000 നു മുകളിലുള്ള നിക്ഷേപം ഡിസംബര്‍ 30 വരെ ഒരു തവണ മാത്രം

ദില്ലി: നോട്ട് അസാധുവാക്കലിന് ശേഷം ജനങ്ങള്‍ക്ക് കൂടുതല്‍ പ്രഹരം ഏല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മോഡി സര്‍ക്കാര്‍. അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന വാര്‍ത്ത ജനങ്ങളെ വലയ്ക്കും. 5000 രൂപയില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഒരു തവണ മാത്രമേ ഒരു അക്കൗണ്ടില്‍ നിക്ഷേപിക്കാനാവൂ. അസാധുവായ നോട്ടുകള്‍ നിക്ഷേപിക്കാനുള്ള അവസാന തിയതി ഡിസംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ധനമന്ത്രാലയം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബാങ്ക് … Read more

രണ്ടായിരത്തിന്റെ ഒരു നോട്ട് തൂപ്പുകാരന്‍ വിറ്റത് ഒരു ലക്ഷം രൂപയ്ക്ക്

2000-ത്തിന്റെ നോട്ട് ഇറങ്ങിയപ്പോള്‍ അതിനെ ലോട്ടറി ടിക്കറ്റിനോട് ഉപമിച്ച് കളിയാക്കിയവര്‍ ഏറെയായിരുന്നു. ഇപ്പോഴിതാ അതൊരു ലോട്ടറി തന്നെയായി മാറിയിരിക്കുകയാണ് ഭോപ്പാലില്‍ നിന്നുള്ള ഒരു തൂപ്പുകാരന്. രണ്ടായിരത്തിന്റെ ഒരു നോട്ട് ഇദ്ദേഹത്തിന് നേടിക്കൊടുത്തത് ഒരു ലക്ഷം രൂപയാണ്. അതിനു പിന്നിലെ കാരണവും രസകരമാണ്. മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള ഷാജപൂര്‍ ജില്ലയിലെ ലാല്‍ ഗട്ടി ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ വിജയ് എന്ന തൂപ്പുകാരനാണ് ഭാഗ്യം രണ്ടായിരത്തിന്റെ നോട്ടിന്റെ രൂപത്തില്‍ വന്നത്. വിജയ്ക്ക് ലഭിച്ച നോട്ടിന്റെ സീരിയല്‍ നമ്പറാണ് അദ്ദേഹത്തിന് ഇതിന് കാരണം. … Read more

തുര്‍ക്കി – റഷ്യ ബന്ധം വഷളാക്കി റഷ്യന്‍ അംബാസിഡറുടെ കൊലപാതകം

തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ ഒരു ഫോട്ടോ ഗാലറി സന്ദര്‍ശിക്കുന്നതിനെ റഷ്യന്‍ അംബാസിഡര്‍ വെടിയേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവാന്‍ സാധ്യതയുണ്ടെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ അംബാസിഡര്‍ ആന്‍ഡ്രി കാര്‍ലോവാണ് വെടിയേറ്റ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാര്‍ലോവിന്റ മരണവാര്‍ത്ത റഷ്യന്‍ വിദേശകാര്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചത്. അടുത്ത ചില നാളുകളായി തുര്‍ക്കി-റഷ്യ ബന്ധത്തില്‍ വിള്ളലുകള്‍ ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് റഷ്യന്‍ വിമാനം തുര്‍ക്കി വ്യോമ … Read more

വീടുകളില്‍ പണം സൂക്ഷിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

വീടുകളില്‍ സൂക്ഷിക്കുന്ന പണത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുന്നൂവെന്ന വാര്‍ത്തയെ കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ, വീടുകളില്‍ 3 മുതല്‍ 15 ലക്ഷം രൂപ വരെ മാത്രമെ വീടുകളില്‍ സൂക്ഷിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തരത്തില്‍ നിയന്ത്രണവരുമെന്ന് അഭ്യൂഹം പരന്നിരുന്നു. ഇന്ത്യ പോലുള്ള വികസ്വര രാജ്യത്തില്‍ ഇത്തരത്തില്‍ ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭ്യൂഹത്തിന് പിന്നാലെ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണം ഇന്ന് ഏര്‍പ്പെടുത്തി. 5000 രൂപയില്‍ … Read more

ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളില്‍ നിന്നും സൈറസ് മിസ്ത്രി രാജിവെച്ചു.

മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ കമ്പനികളില്‍ നിന്നും സൈറസ് മിസ്ത്രി രാജി വച്ചു. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള അവകാശ തര്‍ക്കം തുടരുന്നതിനിടെ അപ്രതീക്ഷിതമായാണ് മിസ്ത്രി രാജി വച്ചത്. എന്നാല്‍ കമ്പനിക്കെതിരെയുള്ള നിയമ പോരാട്ടം തുടരുമെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു. ടാറ്റാ മോട്ടോര്‍സും ഇന്ത്യന്‍ ഹോട്ടല്‍സും അടക്കമുള്ള ആറ് കമ്പനികളിലെ പദവികളില്‍ നിന്നുമാണ് അദ്ദേഹം രാജിവെച്ചത്. ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒക്ടോബറിലാണ് സൈറസ് മിസ്ട്രിയെ നീക്കിയത്. പിന്നീട് ഡയറക്ടര്‍ സ്ഥാനത്ത് തുടര്‍ന്ന സൈറസിനെ ആ പദവിയില്‍ നിന്നും … Read more

നോട്ട് പ്രതിസന്ധിക്ക് രണ്ട് മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകുമെന്ന് എസ്ബിഐ; നോട്ട് നിരോധനത്തിന് എതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍

നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗം നടത്തിയ പഠനത്തില്‍ പ്രശ്നങ്ങള്‍ ഫെബ്രുവരിയോടെ പരിഹരിക്കുമെന്നാണ് കണ്ടെത്തല്‍. രാജ്യത്തെ വിവിധ സെക്യൂരിറ്റി പ്രസുകളില്‍ നോട്ട് അച്ചടി വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇത് വെച്ച് നോക്കുമ്പോള്‍ അസാധുവാക്കിയ നോട്ടുകളുടെ തുല്യ മൂല്യമുള്ള അന്‍പത് ശതമാനം നോട്ടുകള്‍ ഡിസംബര്‍ അവസാനത്തോടെ വിതരണത്തിനെത്തുമെന്നാണ് പഠനം പറയുന്നത്. ജനുവരിയില്‍ ഇത് 75 ശതമാനമാവുമെന്നും പഠനത്തില്‍ പറയുന്നുണ്ട്.ഡിസംബര്‍ അവസാനത്തോടെ പുതിയ അഞ്ഞൂറിന്റെ നോട്ടുകള്‍ ആവശ്യത്തിനെത്തുമെന്നാണ് … Read more

പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് ഡൊണാള്‍ഡ് ട്രംപ്; ഇലക്ടറല്‍ കോളേജ് ട്രംപിന്റെ വിജയം സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ജെ ട്രംപിനെ അമേരിക്കയുടെ പുതിയ പ്രസിഡന്റായി അമേരിക്കയിലെ ഇലക്ടറല്‍ കോളേജ് തെരഞ്ഞെടുത്തു. സാധാരണ ഗതിയില്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ത്ഥി സ്വാഭാവികമായും ഇലക്ടറല്‍ കോളേജിലും വിജയിക്കും. എന്നാല്‍ ട്രംപിന് വോട്ട് ചെയ്യരുത് എന്നാവശ്യപ്പെട്ട് സെനറ്റ് അംഗങ്ങള്‍ക്ക് ആയിരക്കണക്കിന് ടെലഫോണ്‍ കോളുകളും ഇമെയിലുകളും ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ട്രംപിന്റെ വിജയം. പ്രസിഡന്റാകാനായി ഇലക്ടറല്‍ കോളേജില്‍ കുറഞ്ഞത് 270 വോട്ടുകളാണ് വേണ്ടത്. 304 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. ഔദ്യോഗിക വിജയം ഉറപ്പിച്ച ഡൊണാള്‍ഡ് … Read more