തന്നെ പരിഹസിക്കാം, പക്ഷെ അഴിമതിയുമായി ബന്ധപ്പെട്ട എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കണം – മോദിയോട് രാഹുല്‍ ഗാന്ധി

അഴിമതി ആരോപണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്പോര് തുടരുന്നു. തന്നെ പരിഹസിച്ച മോദിക്ക് മറുപടിയുമായി രാഹുല്‍ വീണ്ടും രംഗത്തെത്തി. പ്രധാനമന്ത്രിക്ക് തന്നെ എത്രവേണമെങ്കിലും പരിഹസിക്കാമെന്നും എന്നാല്‍ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ”കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയോട് അഴിമതിയുമായി ബന്ധപ്പെട്ട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ അതിന് മറുപടി പറയുന്നതിന് പകരം എന്നെ കളിയാക്കുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹത്തിന് എത്രവേണമെങ്കിലും എന്നെ കളിയാക്കാം, പക്ഷെ രാജ്യത്തെ … Read more

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 50 ദിവസത്തിനകം ആര്‍ബിഐ പുറത്തിറക്കിയത് 60 വിജ്ഞാപനങ്ങള്‍

രാജ്യത്ത് നോട്ട് അസാധുവാക്കി 43 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ധനമന്ത്രാലയത്തിന് പുറത്തിറക്കേണ്ടി വന്നത് 60 വിജ്ഞാപനങ്ങള്‍. നവംബര്‍ എട്ടാം തിയതി അര്‍ദ്ധരാത്രി ആയിരുന്നു രാജ്യത്തെ 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് 4000 രൂപയ്ക്കുള്ള അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്നും ബാക്കി എത്ര തുകയുണ്ടെങ്കിലും ബാങ്കുകളില്‍ നിക്ഷേപിക്കാമെന്നും ആയിരുന്നു ആദ്യത്തെ വിജ്ഞാപനം. ഒപ്പം, എ ടി എമ്മില്‍ നിന്ന് പണം പിന്‍ വലിക്കുന്നതിന് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി, ഒരു ദിവസം … Read more

ബെര്‍ലിന്‍ ട്രക്ക് ആക്രമണം; ടുണീഷ്യന്‍ പൗരനുവേണ്ടി തിരച്ചില്‍ തുടരുന്നു

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. ടുണിഷ്യന്‍ പൗരനായ 23കാരന്‍ അനിസ് അമരി എന്ന ആളാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇയാളുടെ രേഖാചിത്രം ഇന്നലെ പുറത്തുവിട്ടിരുന്നു. ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം മുമ്പ് നിരീക്ഷിച്ചിരുന്നു. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പിന്നീട് ഇയാളെ വിട്ടയക്കുകയായിരുന്നു. ഇയാളെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന … Read more

കള്ളപ്പണം വെളുപ്പിക്കല്‍: തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ പുറത്താക്കി

ചെന്നൈ: തമിഴ്‌നാട് ചീഫ് സെക്രട്ടറി റാം മോഹന്‍ റാവുവിനെ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്താക്കി. ഇദ്ദേഹത്തിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മുപ്പത് ലക്ഷത്തിന്റെ പുതിയ നോട്ടുകളും അഞ്ച് കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. റെയ്ഡ് ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ അവസാനിച്ചു. ചീഫ് സെക്രട്ടറിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുക്കും. 24 മണിക്കൂര്‍ നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെ വീടിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന സി.ആര്‍.പി.എഫിന്റെ സുരക്ഷയും പിന്‍വലിച്ചു. മോഹന്‍ റാവുവിന്റെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ … Read more

വിമാനത്തില്‍ നിന്നും മനുഷ്യ വിസര്‍ജ്യം പുറന്തള്ളിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന് എതിരെ 50,000 രൂപ പിഴ ചുമത്തി

ന്യുഡല്‍ഹി: യാത്രക്കിടെ മനുഷ്യ വിസര്‍ജ്യം പുറം തള്ളിയതിന് വിമാന കമ്പനികള്‍ക്ക് മേല്‍ ഗ്രീന്‍ ട്രിബ്യൂണല്‍ 50,000 രൂപ പിഴ ചുമത്തി. യാത്രക്ക് ശേഷം ശൂന്യമായ ടോയ്ലെറ്റ് ടാങ്കുമായി ലാന്‍ഡ് ചെയ്യുന്ന എല്ലാ വിമാനങ്ങള്‍ക്ക് പിഴ ശിക്ഷ ബാധകമാവും. ഗ്രീന്‍ ട്രിബ്യൂണിലിന്റെ വിധിയെ തുടര്‍ന്ന് നിയമം ലംഘിക്കുന്ന എല്ലാ വിമാന കമ്പനികളോടും പിഴയടക്കാന്‍ സിവില്‍ എവിയേഷന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഡല്‍ഹിയിലെ ഭവനങ്ങള്‍ക്കു മുകളില്‍ വിമാനത്തില്‍ നിന്നും മനുഷ്യ വിസര്‍ജ്ജം പുറന്തള്ളിയതായാണ് പരാതി. മുന്‍ സൈനികന്‍ നല്‍കിയ പരാതിയില്‍ വിശദമായ … Read more

മോദിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി സഹാറ, ബിര്‍ള എന്നീ വ്യവസായ ഗ്രൂപ്പുകളില്‍ നിന്ന് കോഴ വാങ്ങിയെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ടെന്നും രാഹുല്‍ പറഞ്ഞു. 2013-2014 വര്‍ഷങ്ങളില്‍ പ്രമുഖ വ്യവസായ ഗ്രൂപ്പായ സഹാറയില്‍ നിന്നും മോദി കോടികള്‍ കോഴ കൈപ്പറ്റിയെന്നാണ് രാഹുല്‍ ആരോപിച്ചിരിക്കുന്നത്. ഇതിനായി ആദായ നികുതി രേഖകള്‍ തെളിവായുണ്ടെന്നും രാഹുല്‍ പറഞ്ഞു. ഗുജറാത്തിലെ മെഹ്സാനയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു … Read more

ക്യാഷ്ലെസ് ഇടപാട് നടത്താന്‍ ശ്രമിച്ച കേന്ദ്രമന്ത്രി ചായക്കടയില്‍ കുടുങ്ങിയത് അരമണിക്കൂര്‍

ബിഹാര്‍: പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചായക്കടയിലെത്തിയ കേന്ദ്രമന്ത്രിക്ക് പണി കൊടുത്തത് ഇന്റര്‍നെറ്റ് കണക്ഷന്‍. കാര്‍ഡ് ഉപയോഗിച്ച് പണം അടയ്ക്കാന്‍ ശ്രമിച്ച കേന്ദ്രമന്ത്രി രാംവിലാസ് പസ്വാനാണ് ഇന്റര്‍നെറ്റ് പണി കൊടുത്തത്. താന്‍ മത്സരിച്ചു ജയിച്ച മണ്ഡലമായ ഹാജിപൂരിലാണ് പണരഹിത ഇടപാട് പ്രോത്സാഹിപ്പിക്കുന്ന ഭാഗമായി മന്ത്രി എത്തിയത്. എന്നാല്‍ ചായ കുടിച്ചതിനു ശേഷം കാര്‍ഡ് ഉപയോഗിച്ച് പണം അടക്കാനുള്ള ശ്രമം ഇന്റര്‍നെറ്റ് കണക്ഷന്‍ പ്രശ്നത്തെ തുടര്‍ന്ന് പരാജയപ്പെടുകയായിരുന്നു. അരമണിക്കൂറോളം ശ്രമിച്ചെങ്കിലും പണമിടപാട് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കാര്‍ഡ് ഉപയോഗിച്ച് പലതവണ … Read more

ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥ

ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഫോറിന്‍ പോളിസി മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് എന്നതും പ്രത്യേകതയാണ്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ബ്രിട്ടനായിരുന്നു കഴിഞ്ഞ തവണ ഇന്ത്യയുടെ മുന്നില്‍. കഴിഞ്ഞ 25 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയാണ് പുതിയ നേട്ടത്തിന് കാരണമായിരിക്കുന്നത്. ഇന്ത്യയുടെ അതിവേഗമുള്ള … Read more

ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

ബര്‍ലിന്‍ : ബര്‍ലിനിലെ ക്രിസ്മസ് മര്‍ക്കറ്റില്‍ ട്രക്ക് പാഞ്ഞു കയറി 12 പേര്‍ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക്‌സ്റ്റേറ്റ് ഏറ്റെടുത്തു. ഐസിസുമായി ബന്ധമുള്ള അമാഖ് എന്ന വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയത് തങ്ങളുടെ പോരാളി ആണെന്നാണ് ഐസിസ് പറയുന്നത്. എന്നാല്‍ പോരാളി ആരാണെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പാക് പൗരനെ വിട്ടയച്ചു. ട്രക്ക് ഓടിച്ചിരുന്നത് പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥിയാണെന്ന് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാബ് എന്നയാളെ … Read more

ശ്രീലങ്കന്‍ പ്രസിഡന്റ് അടുത്ത വര്‍ഷം ജനുവരി 26ന് കൊല്ലപ്പെടും; രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനത്തില്‍ ജാഗ്രതയോടെ പോലീസ്

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാലാ സിരിസേന അടുത്ത വര്‍ഷം ജനുവരി 26ന് കൊല്ലപ്പെടുമെന്ന് രാജീവ്ഗാന്ധിയെ ആക്രമിച്ചയാളുടെ പ്രവചനം. 1987ല്‍ ശ്രീലങ്കന്‍ നാവിക സേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിനിടയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തോക്കിനടിച്ച പ്രതി വിജിതാ റോഹാന വിജേമുനിയാണ് ജ്യോതിഷ പ്രവചനം നടത്തിയിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് മുന്‍ നാവിക ഉദ്യോഗസ്ഥന്റെ പ്രവചനം. തുടര്‍ന്ന് ശ്രീലങ്കന്‍ അധികൃതര്‍ പ്രവചനം ഗൗരവമായി എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജ്യോതിശാസ്ത്ര വിധി പ്രകാരമാണ് താന്‍ ഇക്കാര്യം പറഞ്ഞതെന്നാണ് വിജേമുനിയുടെ വാദം. … Read more