ഇന്ന് മുതല്‍ ഇത്തരം ഫോണുകളില്‍ വാട്‌സ് ആപ്പ് ലഭ്യമാകില്ല

ഇന്നു മുതല്‍ ചില ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും. ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളില്‍ ഡിസംബര്‍ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവര്‍ത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന രഹിതമാകുന്ന ഒഎസുകളുടെ പട്ടികയില്‍ മുന്‍പന്തിയിലാണ് സിമ്പിയന്‍ ഒഎസ് (Symbian OS). ഒരു കാലത്ത് രാജാവായിരുന്ന സിമ്പിയന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ നമ്മള്‍ അത്രപെട്ടെന്ന് മറക്കാനിടയില്ല. നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിമ്പിയന്‍ ഒഎസിന് വേണ്ടി മാത്രം ഒട്ടനവധി ആപ്പുകളാണ് അക്കാലങ്ങളില്‍ രംഗത്തിറിക്കിയിരുന്നത്. പിന്നീട് നോക്കിയയുടെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ … Read more

പ്രതിസന്ധിയുടെ നടുവില്‍ നിര്‍ദ്ദേശവും പരിഹാരവും ഇല്ലാതെ മോഡിയുടെ പ്രസംഗം

ന്യൂഡല്‍ഹി : നോട്ട് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയില്‍നിന്ന് പ്രതീക്ഷിച്ചവര്‍ നിരാശരായി. നവംബര്‍ എട്ടിന് ആവശ്യമായ മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച പദ്ധതിയുടെ ദുരിതങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സമ്മതിക്കുന്നതാണ് നരേന്ദ്ര മോഡിയുടെ പ്രസംഗം. ജനം സ്വന്തം പണമെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയെന്ന് തുറന്നു സമ്മതിച്ച മോഡി ബാങ്കിങ് ഇടപാടുകള്‍ ഉള്‍പ്പെടെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും പറഞ്ഞു. ആവശ്യമായ നോട്ടുകള്‍ ഇനിയും ലഭ്യമാകില്ലെന്ന് സൂചന പ്രധാനമന്ത്രി നല്‍കിയത് ആശങ്കകള്‍ക്ക് ഉടന്‍ പരിഹാരമില്ലെന്ന് വ്യക്തമാകുന്നു. കളളപ്പണം, കള്ളനോട്ട് എന്നിവയ്‌ക്കെതിരായ യുദ്ധമായി വ്യാഖ്യാനിച്ച നോട്ട് … Read more

തുര്‍ക്കിയില്‍ ഒറ്റയാള്‍ ഭീകരാക്രമണം: 39 മരണം; കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരും

ഇസ്താംബുള്‍: തുര്‍ക്കിയിലെ പ്രമുഖ നഗരങ്ങളിലൊന്നായ ഇസ്താംബുളിലെ നിശാക്ലബ്ബില്‍ പുതുവര്‍ഷ രാത്രിയിലുണ്ടായ ഭീകരാക്രമണത്തില്‍ 39 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരാക്രമണത്തില്‍ മരിച്ചതില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. രാജ്യസഭാ മുന്‍ എംപി അക്തര്‍ ഹസന്‍ റിസ്വിയുടെ മകന്‍ അബീസ് റിസ്വി, ഗുജറാത്ത് സ്വദേശി ഖുഷി ഷാ എന്നിവരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. റിസ്വി ബില്‍ഡേഴ്‌സിന്റെ സിഇഒയും സിനിമ സംവിധായകനുമാണ് അബീസ് റിസ്വി. … Read more

തൊണ്ണൂറ് ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍ബാങ്ക്; കള്ളപ്പണ വേട്ട എന്ന അടവ് മാറ്റി കറന്‍സി രഹിത ഇന്ത്യയിലേക്ക്

നവംബര്‍ എട്ടിന് അസാധുവാക്കിയ 1000, 500 നോട്ടുകളുടെ 94 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് രേഖകള്‍. നോട്ടു അസാധുവാക്കലിന് കാരണമായി പറഞ്ഞ കള്ളപ്പണവേട്ടയാണ് ഇതോടെ പൊളിഞ്ഞത്. കറന്‍സി പിന്‍വലിക്കുന്നതോടെ കുറഞ്ഞത് മൂന്ന് ലക്ഷം കോടി രൂപയുടെയെങ്കിലും പൂഴ്ത്തിവെച്ചിരിക്കുന്ന നോട്ടുകള്‍ ബാങ്കില്‍ നല്‍കാനാകാതെ കള്ളപ്പണക്കാര്‍ കുടുങ്ങുമെന്നുമായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ഒരു ലക്ഷം കോടി പണം പോലും ഇനി ബാങ്കുകളില്‍ തിരിച്ചെത്താനില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.97,613 ലക്ഷം കോടി രൂപയുടെ നോട്ട് മാത്രമാണ് ഇനി വരാനുള്ളത് . … Read more

ആയുധം വാങ്ങി കൂട്ടുന്നതില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം

ലോകത്തില്‍ ഏറ്റവും അധികം ആയുധം വാങ്ങിക്കൂട്ടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് രണ്ടാം സ്ഥാനം. സൗദി അറേബ്യയാണ് ആയുധ ഇറക്കുമതിയില്‍ മറ്റ് ലോകരാജ്യങ്ങളേക്കാള്‍ ബഹുദൂരം മുന്നില്‍. സ്വകാര്യ ഏജന്‍സിയായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വ്വീസാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2008നും 2015നും ഇടയിലുള്ള ആയുധ കച്ചവടത്തിന്റെ കണക്കുകളാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. 34 ബില്യണ്‍ യുഎസ് ഡോളറാണ് ആയുധശേഖരണത്തിന് ഇന്ത്യ ഈ കാലയളവില്‍ ചെലവാക്കിയത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയേയും മറ്റ് രാജ്യങ്ങളേയും ആയുധ ഇറക്കുമതിയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കിയാണ് സൗദി അറേബ്യ … Read more

പ്രവാസികള്‍ക്ക് പഴയ നോട്ട് മാറിയെടുക്കുന്നതിനുള്ള കാലാവധി 2017 ജൂണ്‍ 30 വരെ

കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളുടെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ നിരോധിച്ച നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന് രാഷ്ട്രപതി അംഗീകാരം നല്‍കി. ബാങ്കില്‍ നിക്ഷേപിക്കാനുള്ള കാലാവധിക്കുശേഷം അസാധുനോട്ട് കൈവശം വെക്കുന്നവര്‍ക്ക് 10,000 രൂപ അല്ലെങ്കില്‍ പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടി അതില്‍ ഏതാണോ കൂടുതല്‍ അത് പിഴ ചുമത്താനാണ് ഓര്‍ഡിനന്‍സിലെ വ്യവസ്ഥ. ഇന്നലെ വരെയായിരുന്നു നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ കേന്ദ്രം പറഞ്ഞ അവസാന ദിവസം. ഇന്ന് മുതല്‍ റിസര്‍വ് ബാങ്കുകളില്‍ മാത്രമായിരിക്കും നോട്ടുകള്‍ നിക്ഷേപിക്കാന്‍ കഴിയുക. … Read more

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ചികിത്സാ വിവരങ്ങളും ആശുപത്രി വീഡിയോകളും പുറത്ത് വിടണമെന്ന് പ്രതിപക്ഷം

ചെന്നൈ: . ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചതോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിക്കുന്നു. ജയലളിതയുടെ ചികിത്സാ വിവരങ്ങളും ആശുപത്രി വീഡിയോകളും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ജയലളിതയുടെ മരണത്തില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി സംശയം പ്രകടിപ്പിച്ചതോടെ തങ്ങളുടെ പഴയ വാദങ്ങള്‍ക്ക് വിശ്വാസ്യത വന്നതായി ഇവര്‍ കരുതുന്നു. ഇതോടെയാണ് തങ്ങളുടെ ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് വന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ വിശദമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് … Read more

ഐവിഎഫ് ചികിത്സയില്‍ പിഴവ്; 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചത് ആരുടെതെന്ന് വ്യക്തമല്ലാത്ത ബീജത്തില്‍ നിന്ന്

വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും അധികം ആശ്വാസം നല്‍കുന്ന ചികിത്സാരീതിയാണ് ഇന്ന് ഐ വി എഫ്. ഈ ചികിത്സയിലൂടെ കുഞ്ഞനെ ഗര്‍ഭം ധരിച്ച ദമ്പതികള്‍ അനവധിയാണ് .എന്നാല്‍ ഐ വി എഫ് ചികിത്സയെ കുറിച്ചു ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് നെതര്‍ലാന്‍ഡില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐ വി എഫ് ചി ചികിത്സയിലെ പിഴവുമൂലം 26 സ്ത്രീകള്‍ ഗര്‍ഭം ധരിച്ചതു തെറ്റായ ബിജത്തില്‍ നിന്നാണെന്നാണ് നെതര്‍ലാന്‍ഡിലെ ഒരു ചികിത്സ കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍. ഡച്ച് വന്ധ്യത ചികിത്സ കേന്ദ്രത്തിന്റെ ആണ് … Read more

ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് പാസാകണമെന്ന നിയമം വരുന്നു

ഡോക്ടറാകാന്‍ ഇനി നെക്സ്റ്റ് (നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ) എന്ന ഒരു പരീക്ഷ കൂടി പാസാകണമെന്ന നിയമം വരുന്നു.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഭേദഗതി ബില്ലിലാണ് നിര്‍ദേശമുള്ളത്.ഇത് സംബന്ധിച്ച് മെഡിക്കല്‍ കൗണ്‍സിലിന്റെ കരട് നിര്‍ദ്ദേശങ്ങള്‍ ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ടു. ബില്ല് നിലവില്‍ വരുന്നതോടെ എം.ബി.ബി.എസ് കോഴ്‌സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ പ്രാക്ടീസ് ചെയ്യാനും നെക്സ്റ്റ് പാസാകേണ്ടതായി വരും.ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് … Read more

നോട്ട് അസാധുവാക്കലിന്റെ കാരണം പൊതുജനം അറിയേണ്ട; അസാധാരണ നിലപാടുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ നടപടിയുടെ കാരണം വെളിപ്പെടുത്താനാവില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ആര്‍ബിഐയുടെ വിശദീകരണം. രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയമായതിനാല്‍ വെളിപ്പെടുത്താനാവില്ലെന്നാണ് ആര്‍ബിഐയുടെ നയം. അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം പുതിയ നോട്ടുകള്‍ പൂര്‍ണമായി വിപണിയിലെത്തുന്നതിന് എത്രസമയമെടുക്കുമെന്ന ചോദ്യത്തിനും ആര്‍ബിഐ മറുപടി നല്‍കിയില്ല. കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് രാജ്യത്തെ കള്ളപ്പണവും അഴിമതിയും തുടച്ചു നീക്കാനായി ഏറ്റവും മൂല്യമുള്ള കറന്‍സികളായ 500,1000 നോട്ടുകള്‍ നിരോധിച്ചത്. … Read more