യു.എസ് സൈന്യത്തിലുള്ള മുസ്ലിം സൈനികര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി

വാഷിംഗ്ടണ്‍: മുസ്ലിം സൈനികര്‍ക്ക് യു.എസ് സേനയില്‍ ഹിജാബ് ധരിക്കാനുള്ള അനുമതി ലഭിച്ചു. നേരത്തെ സിക്ക് സൈനികര്‍ക്ക് തലക്കെട്ടിനും, താടിക്കുമുള്ള അനുമതി ലഭിച്ചതിനു പിന്നാലെയാണ് പുതിയ നിയമാനുമതി പ്രാബല്യത്തില്‍ വന്നത്. യു.എസ് സൈനിക സെക്രട്ടറി എറിക് ഫാനിങ്ങാണ് ഈ നിയമം സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി മുതല്‍ ബ്രിഗേഡില്‍ ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരവും നല്‍കിയിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് സൈനിക സെക്രട്ടറി അറിയിച്ചു. ഇസ്ലാം മത വിശ്വാസികള്‍ക്ക് മത വിശ്വാസത്തിലൂന്നിയ സൈനിക സേവനം സാധ്യമാക്കാന്‍ … Read more

പ്രവാസികളെ തിരിച്ചയക്കാനൊരുങ്ങി കുവൈറ്റ്…

അബ്ബാസിയ: വിദേശികളെ കുവൈറ്റില്‍ നിന്നും പറഞ്ഞു വിടണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. വര്‍ഷത്തില്‍ ഒരു ലക്ഷം പേരെ തിരിച്ചയക്കാനുള്ള പദ്ധതി പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്നും ഒരു മില്യണ്‍ വിദേശികളെ പറഞ്ഞു വിടാനൊരുങ്ങുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കുവൈറ്റില്‍ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതും, ഇവരേക്കാള്‍ കൂടുതല്‍ വിദേശികളുടെ എണ്ണം പെരുകുന്നതും രാജ്യത്തിനകത്ത് അസ്വസ്ഥത വളരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. യുവാക്കള്‍ സംഘടിക്കാനും അറബി വസന്തം പോലെയുള്ള … Read more

ബിറ്റ് കോയിന്‍ മൂല്യം കുത്തനെ ഉയര്‍ന്നു

ഹോങ്കോങ്: ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം വളര്‍ച്ച പ്രാപിച്ച ബിറ്റ് കോയിന്റെ മൂല്യം വ്യാഴാഴ്ച 1000 ഡോളറിനു മുകളിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക രംഗത്തെ അസ്ഥിരത ബിറ്റ് കോയിനെ സുരക്ഷിതമായ നിക്ഷേപമെന്ന ബഹുമതിക്ക് അര്‍ഹമാക്കി. 2016-ല്‍ ലോകം ഡിജിറ്റല്‍ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അത് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന ബിറ്റ് കോയിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ സഹായിക്കുകയായിരുന്നു. 2009-ല്‍ ആരംഭം കുറിച്ച ഈ ഡിജിറ്റല്‍ പണമിടപാട് ആരംഭത്തില്‍ അത്ര ശോഭിച്ചില്ലെങ്കിലും 2013 ആയപ്പോഴേക്കും ഉയര്‍ന്ന മൂല്യമായ 1165.89 ഡോളര്‍ രേഖപ്പെടുത്താന്‍ … Read more

ബ്രിട്ടനിലെ പ്രസവിക്കുന്ന ആദ്യ പുരുഷനാകാനൊരുങ്ങി ഹെയ്ഡന്‍ ക്രോസ്

ലണ്ടന്‍: കുഞ്ഞിനു ജന്മം നല്കുന്ന ബ്രിട്ടനിലെ ആദ്യ പുരുഷനാകാനൊരുങ്ങുകയാണ് ഹെയ്ഡന്‍ ക്രോസ് എന്ന ഇരുപതുകാരന്‍. സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭ്യര്‍ത്ഥന പ്രകാരം അജ്ഞാതനായ ദാതാവ് നല്കിയ ബീജം ഉപയോഗിച്ച്‌ ഇപ്പോള്‍ നാലു മാസം ഗര്‍ഭാവസ്ഥയിലാണ് ഹെയ്ഡന്‍. ഹോര്‍മോണ്‍ ചികിത്സ തേടുന്ന ക്രോസ് നിയമപരമായി മൂന്നു വര്‍ഷമായി പുരുഷനായാണ് ജീവിക്കുന്നത്. എന്നാല്‍,  ക്രോസിന്‍െറ അണ്ഡം സൂക്ഷിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് തയാറാകാത്തതിനെ തുടര്‍ന്ന് പുരുഷനിലേക്കുള്ള പരിവര്‍ത്തനം പാതി നിര്‍ത്തിയാണ് ഗര്‍ഭം ധരിച്ചത്. 4,000 പൗണ്ട് ചെലവുവരുമെന്ന കാരണത്താലാണ് നാഷനല്‍ … Read more

വിമാനത്തിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവര്‍ക്ക് പ്ലാസ്റ്റിക് കൈവിലങ്ങുകളുമായി എയര്‍ ഇന്ത്യ

സ്ത്രീകളെ ശല്യം ചെയ്യുന്നവരെ പൂട്ടാന്‍ പുത്തന്‍ വിദ്യയുമായി എയര്‍ ഇന്ത്യ. അച്ചടക്കമില്ലാത്ത യാത്രികരെ നിയന്ത്രിക്കാന്‍ വിമാനങ്ങളില്‍ പ്ലാസ്റ്റിക് കൈവിലങ്ങുകള്‍ സൂക്ഷിക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഭ്യന്തര സര്‍വീസുകള്‍ നടത്തുന്ന വിമാനങ്ങളിലുള്‍പ്പെടെയാണു കൈവിലങ്ങുകള്‍ സജ്ജീകരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷയാണ് എല്ലാറ്റിലും വലുതെന്നും അതില്‍ ഒരു വിട്ടുവീഴ്ചക്കും തങ്ങള്‍ തയ്യാറല്ലെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലൊഹാനി പറഞ്ഞു. പൊതുവെ രാജ്യാന്തര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ മാത്രം സൂക്ഷിക്കാറുള്ള കൈവിലങ്ങുകള്‍ ഇനി ആഭ്യന്തര സര്‍വീസുകളിലും ഉണ്ടായിരിക്കും. എങ്കിലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ മാത്രമേ … Read more

ലോകത്തെ മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യ മൂന്നാമത്

ലോകത്തെ ഏറ്റവും മോശം വിമാന കമ്പനികളില്‍ എയര്‍ ഇന്ത്യക്ക് മൂന്നാംസ്ഥാനം. മോശം വിമാന സര്‍വ്വീസുകളില്‍ ഇസ്രയേലില്‍ നിന്നുള്ള ഇലാല്‍ എയര്‍ലൈനിനും ഐസ്ലന്‍ഡ് എയറിനും ശേഷം മൂന്നാം സ്ഥാനത്താണ് എയര്‍ ഇന്ത്യ. ജര്‍മ്മന്‍ സര്‍വ്വെ പ്രകാരം 2012 ലെയും മൂന്നാമത്തെ ഏറ്റവും മോശം എയര്‍ലൈനായി തിരഞ്ഞെടുക്കപ്പെട്ടതും എയര്‍ ഇന്ത്യ തന്നെയായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഡച്ച് എയര്‍ലൈന്‍ കമ്പനിയായ കെഎല്‍എം ആണ് ഒന്നാം സ്ഥാനത്ത്. സ്പെയിനില്‍ നിന്നുള്ള ഐബീരിയ എയര്‍ലൈന്‍, ജപ്പാന്‍ കമ്പനിയായ ജാല്‍, ഖത്തര്‍ … Read more

പൊടിയും പുകയും കൂടിച്ചേര്‍ന്ന അന്തരീക്ഷം ഡിമന്‍ഷ്യക്ക് കാരണമാകുമെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: വര്‍ദ്ധിച്ചു വരുന്ന വായുമലിനീകരണവും, ശബ്ദ മലിനീകരണവും തലച്ചോറിന്റെ പ്രവര്‍ത്തനം താറുമാറാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2001 മുതല്‍ 2012 വരെയുള്ള കാലഘട്ടത്തില്‍ കാനഡയിലെ ഒന്റേരിയോയില്‍ 20 ലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 2,43,611 പേര്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചതായി കണ്ടെത്തി. പാതയോരത്ത് താമസിക്കുന്നവരെയാണ് ഗുരുതരമായ ഓര്‍മ്മക്കുറവ് ബാധിച്ചതെന്നു ഗവേഷകര്‍ വിലയിരുത്തുന്നു. ‘ലാന്‍ സെറ്റ് ജേണല്‍’ ആണ് ഗവേഷണ പഠനം പുറത്തു വിട്ടിരിക്കുന്നത്. തിരക്കേറിയ റോഡുകള്‍ക്കരികില്‍ താമസിക്കുന്ന ഓര്‍മ്മക്കുറവുള്ള രോഗികള്‍ പച്ചപ്പുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നതാണ് ഉത്തമമെന്നു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്തരീക്ഷ … Read more

നോട്ട് നിരോധനത്തില്‍ ഊര്‍ജിത് പട്ടേലിനോട് പത്ത് ചോദ്യങ്ങളുമായി പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ ചോദ്യം ചെയ്ത് പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി(പിഎസി) പത്ത് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. തീരുമാനത്തിലെ റിസര്‍വ് ബാങ്കിന്റെ പങ്ക്, സാമ്പത്തിക മേഖലയിലുണ്ടായ മാറ്റങ്ങള്‍, രണ്ട് മാസത്തിനിടെ ചട്ടങ്ങള്‍ മാറ്റിമറിച്ചതെന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പാര്‍ലമെന്ററി കമ്മറ്റി ചോദിച്ചിരിക്കുന്നത്. കമ്മറ്റിക്ക് മുന്‍പില്‍ ഹാജരായി ഇക്കാര്യങ്ങളില്‍ വിശദീകരണം നല്‍കണമെന്നും ആര്‍ബിഐ ഗവര്‍ണറോട് ആവശ്യപ്പെട്ടു. മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി കെവി തോമസ് ആണ് പിഎസിയുടെ തലവന്‍. … Read more

നാല് കെട്ടി 40 കുട്ടികളെ ഉണ്ടാക്കുന്നവരാണ് ജനസംഖ്യ കൂട്ടുന്നത് : വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്

ജാതിയുടേയോ മതത്തിന്റേയോ പേരുപറഞ്ഞ് വോട്ട് പിടിക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി ഉത്തരവിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചരണവേദിയില്‍ ജാതീയ അതിക്ഷേപവുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിന് കാരണം ഹിന്ദുക്കളല്ലെന്ന് ചിലര്‍ പെറ്റുകൂട്ടുന്നതുകൊണ്ടാണ് ഇവിടെ ജനസംഖ്യ കുതിച്ചുയരുന്നതുമെന്നാണ് സാക്ഷിയുടെ പരാമര്‍ശം. യു.പിയിലെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയില്‍ സംസാരിക്കുകയായിരുന്നു സാക്ഷി മഹാരാജ്. ഇന്ത്യയില്‍ ജനസംഖ്യ ഇങ്ങനെ കുതിച്ചുയരാന്‍ കാരണം ഹിന്ദുക്കളല്ല. നാല് ഭാര്യമാര്‍ വേണമെന്നും നാല്‍പ്പത് കുട്ടികള്‍ വേണമെന്നും നിലപാടെടുക്കുന്നവരാണ് ഈ ജനസംഖ്യാവര്‍ധനവിന് പിന്നില്‍. ഏകീകൃത സിവില്‍ … Read more

ഇന്ത്യയുടെ തിളക്കം കുറയുന്നു ? ഇത്പാദനത്തില്‍ വമ്പന്‍ ഇടിവാകുമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക വളര്‍ച്ച 7.1% ആയി കുറയുമെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നോട്ട്പിന്‍വലിക്കല്‍ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഗണിക്കാതെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നതെന്നും ചീഫ് സ്റ്റാറ്റിസ്റ്റീഷ്യന്‍ ടി.സി.എ ആനന്ദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നോട്ടുനിരോധനം കൊണ്ടുവരുന്നതിനു മുമ്പ് സാമ്പത്തിക വളര്‍ച്ച 7.7% ആയി ഉയരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ നവംബറിലെ കണക്കുകള്‍ പരിഗണിക്കാതെ തന്നെ സാമ്പത്തിക വളര്‍ച്ച … Read more