എണ്‍പത്തിമൂന്നാം വയസ്സില്‍ കയ്യില്‍ ടെന്നീസ് റാക്കറ്റുമായി അര്‍ജന്റീനയില്‍ നിന്നൊരു മുത്തശ്ശി

സാന്റിയാഗോ: പതിനെട്ടാമത്തെ വയസ്സില്‍ ടെന്നീസ് റാക്കറ്റിനോട് വിടപറയേണ്ടി വന്ന അര്‍ജന്റീനിയന്‍ മുത്തശ്ശി അന ഒബെറ ഡി പെരേര ഈ എണ്‍പത്തി മൂന്നാം വയസ്സില്‍ ടെന്നീസ് കളിക്കുന്നതിനു പുറകില്‍ ഒരു കഥന കഥയുണ്ട്. പതിനെട്ടാം വയസ്സില്‍ വിവാഹിതയായതോടെ കുടുംബ ജീവിതത്തിലേക്ക് കാല്‍വെച്ച ഇവര്‍ മറ്റു പുരുഷന്മാര്‍ക്ക് ഒപ്പം ടെന്നീസ് കളിക്കുന്നതില്‍ ഭര്‍ത്താവിന് താത്പര്യമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാല്പതാം വയസ്സില്‍ ഇവര്‍ വീണ്ടും ടെന്നീസിലേക്കു തിരികെ വന്നു. അറുപതാം വയസ്സില്‍ മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങി. കഴിഞ്ഞ ദിവസം എണ്‍പതാം വയസ്സിനു മുകളില്‍ … Read more

ഇന്ത്യന്‍ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ സൈനികര്‍ക്ക് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ യാദവ് ഇക്കാര്യം വെളിപ്പെടുത്തിയതിനു ശേഷം ഈ വാര്‍ത്ത ശരിവയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തായി . ബി.എസ്.എഫ്-ലെ തന്നെ മറ്റൊരു സൈനികന്‍ ആഭ്യന്തര വകുപ്പിന് അയച്ച കത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്‍പത് പേജ് കത്തില്‍ ഭക്ഷണം, വസ്ത്രം, താമസം, ജോലി സമയം, ആയുധങ്ങള്‍ തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ്. സെന്റര്‍ ആംഡ് പോലീസ് ഫോഴ്സിന്റെ നിയമത്തിന് കീഴിലല്ല സേനയിലെ കാര്യങ്ങള്‍ എന്ന് … Read more

മെക്‌സിക്കോയിലെ യു.എസ് നയതന്ത്രജ്ഞന് നേരെ വെടിയുതിര്‍ത്തത് ഇന്ത്യക്കാരന്‍

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ യു.എസ് നയതന്ത്ര പ്രതിനിധി ക്രിസ്റ്റഫര്‍ ആശ്രാകഫ്റ്റിന് നേരെ വെടിയുതിര്‍ത്തത് ഇന്ത്യക്കാരനാണെന്നു എഫ്.ബി.ഐ കണ്ടെത്തി. ഇന്ത്യന്‍ വംശജന്‍ സഫര്‍ സിയാ എന്ന ആളാണ് ഉദ്യോഗസ്ഥന് നേരെ വെടിവെച്ചത്. ഇയാളെ കണ്ടെത്തുന്നതിന് 20,000 ഡോളര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മെക്‌സിക്കന്‍ പോലീസ് സഹായത്തോടെ എഫ്.ബി.ഐ പ്രതിയെ കണ്ടെത്തുകയായിരുന്നു. വെടിവയ്പ്പിന് ശേഷം ഇയാള്‍ വെയ്പ് മുടിയും മീശയും മറ്റും ഉപയോഗിച്ച് വേഷ പ്രച്ഛന്നനായി നടക്കുകയായിരുന്നു. യു.എസ്സില്‍ താമസക്കാരനായ സഫര്‍ വിസയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ രോഷാകുലനാവുകയും നയതന്ത്ര ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ക്കുകയും … Read more

യുവാക്കള്‍ക്കിടയില്‍ സെല്‍ഫി സൈഡ് ബാധ

ന്യൂഡല്‍ഹി: ലോകത്ത് യുവാക്കള്‍ക്കിടയില്‍ സെല്‍ഫിസൈഡ് കൂടിവരുന്നതായി റിപ്പോര്‍ട്ടുകള്‍. മൊബൈലില്‍ സെഫിയെടുക്കുമ്പോള്‍ സൗന്ദര്യം പോരെന്നു തോന്നുന്ന മാനസികാവസ്ഥയാണ് സെല്‍ഫിസൈഡ് എന്ന രോഗം. ശരീരത്തില്‍ മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനാണ് ഈ രോഗത്തിന് അടിമപ്പെട്ടവര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. കഴിഞ്ഞ മാസം ഡല്‍ഹി ആള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സയന്‍സില്‍ ചുണ്ടിന്റെയും, മൂക്കിന്റെയും സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രക്രീയക്ക് എത്തിയ ഇത്തരം രോഗികള്‍ ഏറെ ചര്‍ച്ചാ വിഷയമായിരുന്നു. പരിശോധനയില്‍ ഇവരുടെ മുഖ സൗന്ദര്യത്തിനു ഒരു അപാകതയുമില്ലെന്നു മനസിലാക്കിയ ഡോക്ടര്‍മാര്‍ ഇവരെ മനഃശാസ്ത്രജ്ഞരുടെ മുന്നിലെത്തിച്ചു. … Read more

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് നോട്ട് നിരോധനമെന്ന് റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: 1000,500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമായിരുന്നു എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പാര്‍ലമെന്റ് സമിതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിസര്‍വ് ബാങ്ക് തീരുമാനമാണ് നടപ്പാക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വാദത്തെ പൊളിച്ചെഴുതുന്ന രേഖകളാണ് റിസര്‍വ് ബാങ്ക് കൈമാറിയിരുന്നത്. കള്ളപ്പണം തടയാനും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനും ഉദ്ദേശിച്ച് നോട്ടുകള്‍ പിന്‍വലിക്കുന്ന കാര്യത്തിന് സര്‍ക്കാര്‍ ഉപദേശം തേടിയത് കഴിഞ്ഞ നവംബര്‍ 7-ന് ആണെന്നും നവംബര്‍ 8-ന് ഇതിനു അനുമതി നല്‍കിയതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. തുടര്‍ന്ന് … Read more

അമേരിക്കയില്‍ ക്യാന്‍സര്‍ രോഗികളുടെ മരണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി പഠനങ്ങള്‍

ന്യൂയോര്‍ക്ക് : 1991 മുതല്‍ 2014 വരെ ക്യാന്‍സര്‍ രോഗം ബാധിച്ചു മരിക്കുന്ന അമേരിക്കക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് സംഭവിച്ചിട്ടുണ്ടെന്ന് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ 25 ശതമാനം മരണ നിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വികസിത രാജ്യങ്ങളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍, നേരെത്തെ തന്നെ തിരിച്ചറിയപ്പെടുന്ന രോഗ ലക്ഷണങ്ങള്‍, പുകവലി ശീലങ്ങള്‍ കുറഞ്ഞു വരുന്ന സാഹചര്യം തുടങ്ങിയ വസ്തുതകള്‍ രോഗം പൂര്‍ണമായി … Read more

യു.എസ് സൈന്യത്തിലുള്ള മുസ്ലിം സൈനികര്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി

വാഷിംഗ്ടണ്‍: മുസ്ലിം സൈനികര്‍ക്ക് യു.എസ് സേനയില്‍ ഹിജാബ് ധരിക്കാനുള്ള അനുമതി ലഭിച്ചു. നേരത്തെ സിക്ക് സൈനികര്‍ക്ക് തലക്കെട്ടിനും, താടിക്കുമുള്ള അനുമതി ലഭിച്ചതിനു പിന്നാലെയാണ് പുതിയ നിയമാനുമതി പ്രാബല്യത്തില്‍ വന്നത്. യു.എസ് സൈനിക സെക്രട്ടറി എറിക് ഫാനിങ്ങാണ് ഈ നിയമം സംബന്ധിച്ച ഉത്തരവിറക്കിയത്. ഇനി മുതല്‍ ബ്രിഗേഡില്‍ ഇത്തരം തീരുമാനമെടുക്കാനുള്ള അധികാരവും നല്‍കിയിരിക്കുകയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് സൈനിക സെക്രട്ടറി അറിയിച്ചു. ഇസ്ലാം മത വിശ്വാസികള്‍ക്ക് മത വിശ്വാസത്തിലൂന്നിയ സൈനിക സേവനം സാധ്യമാക്കാന്‍ … Read more

പ്രവാസികളെ തിരിച്ചയക്കാനൊരുങ്ങി കുവൈറ്റ്…

അബ്ബാസിയ: വിദേശികളെ കുവൈറ്റില്‍ നിന്നും പറഞ്ഞു വിടണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റ് പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. വര്‍ഷത്തില്‍ ഒരു ലക്ഷം പേരെ തിരിച്ചയക്കാനുള്ള പദ്ധതി പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും. പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്തു നിന്നും ഒരു മില്യണ്‍ വിദേശികളെ പറഞ്ഞു വിടാനൊരുങ്ങുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. കുവൈറ്റില്‍ സ്വദേശികളായ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നതും, ഇവരേക്കാള്‍ കൂടുതല്‍ വിദേശികളുടെ എണ്ണം പെരുകുന്നതും രാജ്യത്തിനകത്ത് അസ്വസ്ഥത വളരുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. യുവാക്കള്‍ സംഘടിക്കാനും അറബി വസന്തം പോലെയുള്ള … Read more

ബിറ്റ് കോയിന്‍ മൂല്യം കുത്തനെ ഉയര്‍ന്നു

ഹോങ്കോങ്: ഡിജിറ്റല്‍ ലോകത്തിന്റെ വളര്‍ച്ചക്കൊപ്പം വളര്‍ച്ച പ്രാപിച്ച ബിറ്റ് കോയിന്റെ മൂല്യം വ്യാഴാഴ്ച 1000 ഡോളറിനു മുകളിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക രംഗത്തെ അസ്ഥിരത ബിറ്റ് കോയിനെ സുരക്ഷിതമായ നിക്ഷേപമെന്ന ബഹുമതിക്ക് അര്‍ഹമാക്കി. 2016-ല്‍ ലോകം ഡിജിറ്റല്‍ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അത് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്ന ബിറ്റ് കോയിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ സഹായിക്കുകയായിരുന്നു. 2009-ല്‍ ആരംഭം കുറിച്ച ഈ ഡിജിറ്റല്‍ പണമിടപാട് ആരംഭത്തില്‍ അത്ര ശോഭിച്ചില്ലെങ്കിലും 2013 ആയപ്പോഴേക്കും ഉയര്‍ന്ന മൂല്യമായ 1165.89 ഡോളര്‍ രേഖപ്പെടുത്താന്‍ … Read more

ബ്രിട്ടനിലെ പ്രസവിക്കുന്ന ആദ്യ പുരുഷനാകാനൊരുങ്ങി ഹെയ്ഡന്‍ ക്രോസ്

ലണ്ടന്‍: കുഞ്ഞിനു ജന്മം നല്കുന്ന ബ്രിട്ടനിലെ ആദ്യ പുരുഷനാകാനൊരുങ്ങുകയാണ് ഹെയ്ഡന്‍ ക്രോസ് എന്ന ഇരുപതുകാരന്‍. സമൂഹ മാധ്യമത്തിലൂടെ നടത്തിയ അഭ്യര്‍ത്ഥന പ്രകാരം അജ്ഞാതനായ ദാതാവ് നല്കിയ ബീജം ഉപയോഗിച്ച്‌ ഇപ്പോള്‍ നാലു മാസം ഗര്‍ഭാവസ്ഥയിലാണ് ഹെയ്ഡന്‍. ഹോര്‍മോണ്‍ ചികിത്സ തേടുന്ന ക്രോസ് നിയമപരമായി മൂന്നു വര്‍ഷമായി പുരുഷനായാണ് ജീവിക്കുന്നത്. എന്നാല്‍,  ക്രോസിന്‍െറ അണ്ഡം സൂക്ഷിക്കാന്‍ നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് തയാറാകാത്തതിനെ തുടര്‍ന്ന് പുരുഷനിലേക്കുള്ള പരിവര്‍ത്തനം പാതി നിര്‍ത്തിയാണ് ഗര്‍ഭം ധരിച്ചത്. 4,000 പൗണ്ട് ചെലവുവരുമെന്ന കാരണത്താലാണ് നാഷനല്‍ … Read more